നിരവധി പ്രാദേശിക സംഗമങ്ങള്‍ യുകെയിലെ മലയാളികള്‍ വിജയകരമായി നടത്തി കൊണ്ട് പോകുന്നുണ്ടെങ്കിലും അവയെ എല്ലാം വെല്ലുന്ന മലയാളി സംഗമം ഒരുക്കാന്‍ ബ്രിട്ടനിലെ പുതുപ്പള്ളിക്കാര്‍ തയ്യാറെടുക്കുന്നു. 11-ാമത് പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ നിരവധി കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് കുടുംബാംഗങ്ങള്‍ സ്‌നേഹ സൗഹൃദങ്ങള്‍ പുതുക്കുവാനായി ഒക്ടോബര്‍ 12ന് ബ്രിസ്‌റ്റോളിലെ സെന്റ് ജോണ്‍സ് ഹാളില്‍ ഒത്തുചേരുന്നതാണ്. ഇത് വരെ നടന്നവയില്‍ നിന്നെല്ലാം വ്യത്യസ്തമായി യുകെയിലെ മുഴുവന്‍ പുതുപ്പള്ളി മണ്ഡലക്കാരെയും ഒന്നിച്ച് സംഗമ വേദിയില്‍ എത്തിക്കാനായി കഠിന പ്രയത്‌നത്തിലാണ് സംഘാടകര്‍. വാകത്താനം, മണര്‍കാട്, പുതുപ്പളളി, മീനടം, പാമ്പാടി, തിരുവഞ്ചൂര്‍, പനച്ചികാട്, കുറിച്ചി, അകലക്കുന്നം, കങ്ങഴ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഒന്നുചേര്‍ന്നാണ് പുതുപ്പള്ളി സംഗമം ആഘോഷമാക്കാന്‍ ഒരുങ്ങുന്നത്. നാടിന്റെ സ്മൃതി ഉണര്‍ത്തുന്ന വാശിയേറിയ പകിടകളി, നാടന്‍ പന്തുകളി, വടംവലി മത്സരവും ഗാനമേളയും മേളത്തിന് അകമ്പടി സേവിക്കും. മുന്‍വര്‍ഷങ്ങളിലെപ്പോലെ സംഗമ…
Author: malayalinews
ശ്രീനാരായണ ഗുരുദേവന്റെ 170 ജയന്തി സേവനം യുകെ യുടെ നേതൃത്വത്തിൽ യുകെയിലെ ശിവഗിരി ആശ്രമത്തിൽ പ്രൗഢഗംഭീരമായ ആഘോഷിച്ചു. സർവ്വ ഐശ്വര്യ പൂജയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചു. 170-ാമത് ശ്രീനാരായണ ജയന്തി നമ്മൾ ആഘോഷിക്കുമ്പോൾ, ഒരു മഹാനായ നേതാവിനെ ആദരിക്കുക മാത്രമല്ല, ജീവിതത്തിലുടനീളം അദ്ദേഹം ഉയർത്തിപ്പിടിച്ച സ്നേഹം, സമത്വം, ഐക്യം എന്നിവയുടെ കാലാതീതമായ തത്ത്വങ്ങളിലേക്ക് നമ്മെത്തന്നെ പുനർനിർമ്മിക്കാനുള്ള ഒരു നിമിഷം കൂടിയാണിതെന്നും കേരളത്തിന്റെ വേലിക്കെട്ടുകളിൽ മാത്രം ഒതുക്കി നിർത്താതെ ഗുരുവിന്റെ ദർശനം ലോകത്തെ അറിയിക്കുവാൻ നമ്മൾ ഓരോ മലയാളിയും പ്രതിജ്ഞാബദ്ധരാകണം അതിനുള്ള തുടക്കം ആകട്ടെ ഈ ജയന്തി ആഘോഷംമെന്ന് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് കേംബ്രിഡ്ജ് മേയർ അഡ്വ: ബൈജു തിട്ടാല പറഞ്ഞു. വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ആത്മസഹോദരങ്ങൾക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് തുടങ്ങിയ ജയന്തി സമ്മേളനം സേവനം യു കെ ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രജ്ഞനും കോട്ടയം ഗുരുനാരായണ സേവനികേതന്റെ ട്രസ്റ്റികൂടിയായ ശ്രീ…
നാട്ടിൽ പോയി മടങ്ങിയെത്തിയ യുകെ മലയാളി നേഴ്സ് കുഴഞ്ഞുവീണ് മരിച്ചു.കോട്ടയം ചിങ്ങവനം സ്വദേശിയാണ് സോണിയ അനിൽ. കാലിലെ ഒരു സർജറി സംബന്ധമായി പത്ത് ദിവസം മുമ്പ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെയാണ് ആകസ്മിക മരണം സോണിയയെ തേടിയെത്തിയത്. പരേതയ്ക്ക് 39 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിൽ വച്ച് അപ്രത്യക്ഷമായി കുഴഞ്ഞു വീഴുകയും അടിയന്തര വൈദ്യസഹായം എത്തിച്ചു എങ്കിലും ജീവൻ നിലനിർത്താൻ ആയില്ല. അനിൽ ചെറിയാൻ ആണ് സോണിയയുടെ ഭർത്താവ്. 2 മക്കളാണ് അനിൽ -സോണിയ ദമ്പതിമാർക്ക് ഉള്ളത് കോട്ടയത്തിനടുത്തുള്ള ചിങ്ങവനമാണ് കേരളത്തിൽ ഇവരുടെ സ്വദേശം. കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ ) റെഡ്ഡിച്ചിൻ്റെ സജീവ പ്രവർത്തകയായിരുന്ന സോണിയ അനിലിന്റെ നിര്യാണത്തിൽ കെസിഎ റെഡ്ഡിച്ചിൻ്റെ പ്രസിഡൻറ് ജെയ് തോമസും സെക്രട്ടറി ജസ്റ്റിൻ മാത്യുവും ട്രഷറർ ജോബി ജോണും അനുശോചനം അറിയിച്ചു. സോണിയ അനിലിൻെറ വിയോഗത്തിൽ മലയാളി ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടന്‍: തീവ്ര വലതുപക്ഷ ആക്രമണങ്ങളെ ഇസ്‌ലാമിസ്റ്റ് ആക്രമണങ്ങളെപ്പോലെ ഗൗരവമായി കാണാന്‍ ബ്രിട്ടണ്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം. തീവ്രവാദത്തെ ഒരുപോലെ നേരിടുന്നതില്‍ രാജ്യം പരാജയപ്പെട്ടെന്നും ഇസ്‌ലാമിസ്റ്റ് ആക്രമണങ്ങളേയും വലതുപക്ഷ ആക്രമണങ്ങളേയും രണ്ട് രീതിയിലാണ് രാജ്യം കൈകാര്യം ചെയ്യുന്നതെന്നുമാണ് ബ്രിട്ടണിലെ മുന്‍നിര പ്രതിരോധ സുരക്ഷാ സ്ഥാപനമായ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ട് ദി ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. ഇസ്‌ലാമിസ്റ്റ് ആക്രമണങ്ങളെ തീവ്ര വലതുപക്ഷ ആക്രമണങ്ങളേക്കാള്‍ ഗൗരവമായാണ് രാജ്യം പരിഗണിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു. വലതുപക്ഷ അക്രമങ്ങളെ യു.കെയിലെ രാഷ്ട്രീയക്കാരും പ്രോസിക്യൂട്ടര്‍മാരും സുരക്ഷാസംവിധാനങ്ങളും വെറും പ്രതിഷേധങ്ങളായി മാത്രം കണക്കാക്കുന്നു. ചെറിയ ആക്രമണങ്ങള്‍ മാത്രമായി അതിനെ ഒതുക്കുമ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ നടത്തുന്ന സമാന ആക്രമണങ്ങളെ വളരെ എളുപ്പത്തില്‍ ഭീകരവാദമായി മുദ്രകുത്തുകയാണെന്നും ലേഖനത്തില്‍ പറയുന്നു. ഇംഗ്ലണ്ടിലും വടക്കന്‍ അയര്‍ലന്‍ഡിലും ആളുകള്‍ക്ക് അഭയം നല്‍കുന്ന ഹോട്ടലുകളും പള്ളികളും ലക്ഷ്യമിട്ടുള്ള ഒരാഴ്ചത്തെ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് നവ-നാസികളും തീവ്ര വലതുപക്ഷവുമായിരുന്നു. ഒരാഴ്ച നീണ്ടുനിന്ന ഈ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് വിമര്‍ശനം. വെള്ളക്കാരായ കലാപകാരികളോട് വെള്ളക്കാരല്ലാത്ത…
ന്യൂഡൽഹി: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് ആത്മഹത്യ ചെയ്തതാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ. തോർപിന്റെ ഭാര്യ അമാൻഡ തോർപാണ് താരം വിഷാദം മൂലം ജീവനൊടുക്കിയതാണെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരം കടുത്ത വിഷാദത്തിലായിരുന്നുവെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും അവർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തോര്‍പ്പ് മാനസികവും ശാരീരികവുമായി പ്രയാസത്തിലായിരുന്നു. കുറേ നാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വിഷാദം കൂടി വന്നു. കുടുംബം മുഴുവൻ അദ്ദേഹത്തെ പിന്തുണച്ചു. പല ചികിത്സകളും നടത്തി. പക്ഷേ അതൊന്നും ഫലം കണ്ടില്ല.അദ്ദേഹം ആത്മഹത്യ ചെയ്തപ്പോള്‍ ഞങ്ങള്‍ തകര്‍ന്നുപോയി. -അമാൻഡ പറഞ്ഞു 2022-മേയിൽ അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി ദീർഘകാലം ഐസിയുവിലും കിടന്നു. ഇപ്പോള്‍ തോർപിന്റെ പേരിൽ ഒരു ഫൗണ്ടേഷൻ ആരംഭിക്കാൻ കുടുംബം ആലോചിക്കുന്നുണ്ടെന്നും അമാൻഡ പറഞ്ഞു. 12 വർഷത്തെ തന്റെ അന്താരാഷ്ട്ര കരിയറിൽ 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുള്ള തോര്‍പ് ഇടംകൈയ്യൻ ബാറ്ററും…
സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയര്‍ടെല്‍ ബ്രിട്ടീഷ് ടെലികോമിന്റെ 24.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 31,850 കോടി രൂപയുടേതാണ് ഇടപാട്. ഭാരതി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി ടെലിവെഞ്ചേഴ്‌സ് യുകെ ലിമിറ്റഡ് വഴിയാകും ഇടപാട് പൂര്‍ത്തിയാക്കുക. ഇതോടെ ബി.ടി ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയായി ഭാരതി ഗ്ലോബല്‍ മാറും. ഏറ്റെടുക്കലിലൂടെ ആഗോളതലത്തില്‍ സാന്നിധ്യം വിപുലമാക്കാന്‍ കമ്പനിക്ക് കഴിയും. ഇന്ത്യന്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലുകളിലൊന്നാണിതെന്നാണ് വിലയിരുത്തല്‍. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യം നിലവില്‍ 8.26 ലക്ഷം കോടി രൂപയാണ്. ബി.ടി ഗ്രൂപ്പിന്റേതാകട്ടെ 1.39 ലക്ഷം കോടിയുമാണ്. 1997ല്‍ യുകെ ആസ്ഥാനമായുള്ള ബി.ടി ഗ്രൂപ്പ് ഭാരതി എയര്‍ടെലിന്റെ 21 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധമാണ് ഇരു ഗ്രൂപ്പുകള്‍ക്കും തമ്മിലുള്ളത്. എ.ഐ, 5ജി ഉള്‍പ്പടെയുള്ള മേഖലകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
നിശബ്ദരായി വഴിയരികിൽ കാത്തുനിന്ന് ജനം ശവമഞ്ചം കടന്നു പോയപ്പോൾ നിറകണ്ണുകളോടെ തലകുനിച്ചു നിന്ന് ആദരവ് പ്രകടിപ്പിച്ചു.ആക്രമിയുടെ കത്തിമുനയിൽ അകാലമായി പൊലിഞ്ഞ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം സൗത്ത്‌പോര്‍ട്ടിലെ സെയിന്റ് പാട്രിക് കത്തോലിക്ക പള്ളിയിലേക്കാണ് അന്ത്യ കര്‍മ്മങ്ങള്‍ക്കായി കൊണ്ടു പോയത്. വെളുത്ത വസ്ത്രങ്ങൾ അണിഞ്ഞ് കൈകളിൽ പുഷ്പങ്ങളും ആയി തങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് അന്ത്യയാത്ര നൽകാൻ അനേകർ ആ ശവമഞ്ചത്തെ അനുഗമിച്ചു. കടുത്ത വേനൽചൂടിനെ അവഗണിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളാണ് പള്ളി അങ്കണത്തിലും വഴിയരികിലുമായി തടിച്ചുകൂടിയിരുന്നത്. മേഴ്സിസൈഡ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ സെറീന കെന്നെഡിയും അന്ത്യ ചടങ്ങുകളില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. നിരവധി പോലീസ് ഉദ്യോഗസ്ഥരും, പാരാമെഡിക്സ്, മറ്റ് എമര്‍ജെന്‍സി സര്‍വ്വീസ് ജീവനക്കാരും ചടങ്ങുകളില്‍ പങ്കെടുത്തു. മേഴ്സിസൈഡ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ സെറീന കെന്നെഡിയും ,നിരവധി പോലീസ് ഉദ്യോഗസ്ഥരും, പാരാമെഡിക്സ്, മറ്റ് എമര്‍ജെന്‍സി സര്‍വ്വീസ് ജീവനക്കാരും ചടങ്ങുകളില്‍ പങ്കെടുത്തു.തങ്ങളുടെ പൊന്നോമനയുടെ പേരിൽ ഇനി ബ്രിട്ടീഷ് തെരുവുകളിൽ ആക്രമങ്ങൾ പാടില്ല എന്നും അശാന്തിയുടെ വിത്തുകൾ വിതയ്ക്കുന്നത് അവർക്ക്…
ലണ്ടന്‍: സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ലണ്ടനില്‍ ഉണ്ടായ കുടിയേറ്റവിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ബോധവത്കരണം നടത്താനൊരുങ്ങി ബ്രിട്ടന്‍. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ബ്രിട്ടന്‍ ബോധവത്കരണം നടത്തുന്നത്. വ്യാജ വാര്‍ത്തകളും തീവ്രവാദ ഉള്ളടക്കവും ഓണ്‍ലൈനില്‍ എങ്ങനെ കണ്ടെത്താമെന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് യു.കെ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു. ‘പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് തന്നെ വ്യാജവാര്‍ത്തകള്‍ക്കെതിരെ കുട്ടികളെ ജാഗരൂകരാക്കാനുള്ള മാറ്റമാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈനില്‍ കാണുന്നതിനെ മനസിലാക്കാനുള്ള അറിവും വൈദഗ്ധ്യവും കുട്ടികള്‍ക്ക് നല്‍കേണ്ടത് പ്രധാനമാണ്. സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന തെറ്റായ വിവരങ്ങള്‍, ഗൂഢാലോചന സിദ്ധാന്തങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവക്കെതിരെ അവബോധമുള്ളവരാക്കനുള്ള പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നത്,’ ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു. മേഴ്‌സിസൈഡില്‍ കഴിഞ്ഞയാഴ്ച ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീത പരിപാടിക്കിടെ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ലണ്ടനിലേക്ക് കുടിയേറിയെത്തിയ മുസ്‌ലിം യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവലതുപക്ഷ സംഘടനകള്‍ മുസ്‌ലിങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ആരംഭിച്ചത്. രാജ്യത്തെ മോസ്‌കുകള്‍ക്ക്…
യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ഐക്യസംഘടന രണ്ടാമത്സൂം മീറ്റിംഗ് ഓഗസ്റ്റ് മാസം 19 ആം തീയതി രാത്രി 8 മണിക്ക് നടക്കുന്നതായിരിക്കും. ഈ പ്രയർ മീറ്റിംഗ് പാസ്റ്റർ ഹാൻസ് പി തോമസ് ലീഡ് ചെയ്യുന്നതായിരിക്കും മുഖ്യ സന്ദേശം നൽകുന്നത് പാസ്റ്റർ ജോൺ മത്തായി ഷഫീൽഡ്, ഈ മീറ്റിംഗിലേക്ക് എല്ലാവർക്കും സ്വാഗതം. വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുക, ആത്മീയ അനുഭവങ്ങളും, വിശ്വാസജീവിതത്തിൻ്റെ നല്ല പാഠങ്ങളും, വിഭവസ്രോതസ്സുകളും പരസ്പരം പങ്കുവെയ്ക്കുവാനുള്ള ഒരു പൊതുവേദി സജ്ജീകരിക്കുക, ഭാവി തലമുറയെ ശാക്തീകരിക്കുക, എന്നെ ഉദ്ദേശങ്ങളാണ് സംഘടനക്കുള്ളത്. സംഘടനയുടെ പ്രഥമ നാഷണൽ കോൺഫ്രൻസ് 2024 നവംബർ 2 നു യു.കെയിലെ നോർത്താംപ്ടണിൽ നടക്കും. കോൺഫ്രൻസിന്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നത്. വിവിധ പെന്തക്കോസ്ത് സഭകളുടെ സീനിയർ പാസ്റ്റർമാർ ഉൾപ്പെടയുള്ള മുൻനിര പ്രവർത്തകർ സംഘടനയ്ക്ക് നേതൃത്വം നൽകും. നിലവിൽ എക്സിക്യൂട്ടീവ് ബോർഡ്, കോർ ടീം Local contact numbers : +44 7878 104772,07940444507,07916571478,07411539877,07812165330
കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരെ പ്രതിഷേധവുമായി തെരുവിൽ ആയിരങ്ങൾ. പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ അവധിക്ക് നാട്ടിലെത്തിയ യുകെ മലയാളികൾ അങ്കലാപ്പിൽ. പല സ്ഥലങ്ങളിലും വൈകിട്ട് 6 മണി കഴിഞ്ഞ് പുറത്തിറങ്ങരുതെന്ന നിർദേശം നൽകപ്പെട്ടതായുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. കലാപകാരികൾ ഏഷ്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് നടത്തുന്ന ആക്രമണങ്ങൾ മലയാളി കുട്ടികളിലും ഭീതി വിതച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങളെ നേരിടാൻ ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇന്നലെ ഇംഗ്ലണ്ടിൽ ഉടനീളം ആക്രമങ്ങൾ ഉണ്ടാകുമെന്ന പേടിയിൽ കട ഉടമകൾ നേരത്തെ കടകൾ അടച്ചിരുന്നു. ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ പലസ്ഥലങ്ങളിലും വർക്ക് ഫ്രം ഹോമിന് അനുവാദം നൽകിയിരുന്നു . കഴിഞ്ഞ ആഴ്ച കലാപവുമായി ബന്ധപ്പെട്ട് 400 ലധികം അറസ്റ്റ് നടന്നതായാണ് റിപ്പോർട്ടുകൾ. “റഫ്യൂജിസ് ആർ വെൽക്കം ഹിയർ” എന്ന മുദ്രാവാക്യം വിളിച്ച് ചേർന്ന ഒത്തുചേരലുകൾ സമാധാനപരമായിരുന്നു എന്നാണ് പൊതുവെ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യോഗ ക്ലാസിൽ 17 വയസ്സുകാരൻ നടത്തിയ ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവമാണ് പ്രശ്നങ്ങൾക്ക്…