ശ്രീനാരായണ ഗുരുദേവന്റെ 170 ജയന്തി സേവനം യുകെ യുടെ നേതൃത്വത്തിൽ യുകെയിലെ ശിവഗിരി ആശ്രമത്തിൽ പ്രൗഢഗംഭീരമായ ആഘോഷിച്ചു. സർവ്വ ഐശ്വര്യ പൂജയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചു. 170-ാമത് ശ്രീനാരായണ ജയന്തി നമ്മൾ ആഘോഷിക്കുമ്പോൾ, ഒരു മഹാനായ നേതാവിനെ ആദരിക്കുക മാത്രമല്ല, ജീവിതത്തിലുടനീളം അദ്ദേഹം ഉയർത്തിപ്പിടിച്ച സ്നേഹം, സമത്വം, ഐക്യം എന്നിവയുടെ കാലാതീതമായ തത്ത്വങ്ങളിലേക്ക് നമ്മെത്തന്നെ പുനർനിർമ്മിക്കാനുള്ള ഒരു നിമിഷം കൂടിയാണിതെന്നും കേരളത്തിന്റെ വേലിക്കെട്ടുകളിൽ മാത്രം ഒതുക്കി നിർത്താതെ ഗുരുവിന്റെ ദർശനം ലോകത്തെ അറിയിക്കുവാൻ നമ്മൾ ഓരോ മലയാളിയും പ്രതിജ്ഞാബദ്ധരാകണം അതിനുള്ള തുടക്കം ആകട്ടെ ഈ ജയന്തി ആഘോഷംമെന്ന് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് കേംബ്രിഡ്ജ് മേയർ അഡ്വ: ബൈജു തിട്ടാല പറഞ്ഞു.















വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ആത്മസഹോദരങ്ങൾക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് തുടങ്ങിയ ജയന്തി സമ്മേളനം സേവനം യു കെ ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രജ്ഞനും കോട്ടയം ഗുരുനാരായണ സേവനികേതന്റെ ട്രസ്റ്റികൂടിയായ ശ്രീ സി എ ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ റിട്ട. പ്രൊഫ. അലക്സ് ഗ്യാത്. എസ് എൻ ഡി പി യോഗം ഇൻസ്പെക്ടിങ് ഓഫീസർ ശ്രീ രവീന്ദ്രൻ എസ് ഏഴുമറ്റൂർ. ചാലക്കുടി എസ് എൻ ഡി പി
ഖന്നനഗർ ശാഖ പ്രസിഡന്റ് ശ്രീ സുന്ദർലാൽ ചാലക്കുടി ശിവഗിരി ആശ്രമം മാനേജിങ് ട്രസ്റ്റി ഡോ. ബിജു പെരിങ്ങത്തറ. സേവനം യു കെ കുടുംബ യൂണിറ്റ് കൺവീനർ ശ്രീ ഗണേഷ് ശിവൻ തുടങ്ങിയവർ സംസാരിച്ച.
സമ്മേളനത്തിൽ വച്ചു 2024 അധ്യയന വർഷത്തിൽ ബിരുദം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ശിവഗിരി ആശ്രമം യു കെ യുടെ പ്രവർത്തനങ്ങളിൽ സമഗ്രസംഭാവന നൽകിയ ദിനേശ് കക്കലാക്കുടിലിൽ ശ്രീ അനീഷ് അശോകൻ തുടങ്ങിയവരെ പൊന്നാട അണിയിച്ചു ആദരിച്ചു. സമ്മേളനത്തിൽ സേവനം യു കെ കൺവീനർ ശ്രീ സജീഷ് ദാമോദരൻ സ്വാഗതവും വനിതാ വിഭാഗം ഗുരുമിത്ര കൺവീനർ ശ്രീമതി കല ജയൻ നന്ദിയും പറഞ്ഞു. വർണ്ണശബലമായ ഘോഷയാത്ര സേവനം യു കെ യുടെ കുടുംബ യൂണിറ്റിലെ പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ആഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീരം മാക്കി.
ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങൾ, സ്കോലൻഡ്, അയർലണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും എത്തിചേർന്ന എല്ലാ ഗുരു ഭക്തരെയും യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെയും സേവനം യു കെ യുടെയും പേരിലുള്ള നന്ദി അറിയിക്കുന്നു.