കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പുതുചരിത്രം രചിക്കാനൊരുങ്ങി…..
ഈ വർഷത്തെ ഓണാഘോഷവും, അസോസിയേഷന്റെ പതിനഞ്ചാമത് വാർഷികാഘോഷവും സെപ്റ്റംബർ 21തീയതി,ശനിയാഴ്ച രാവിലെ 9 മണിമുതൽ വൈ കുന്നേരം 6 മണിവരെ ചെറിഹിന്റൺ നെതർ ഹാൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രസ്തുത ചടങ്ങ് കേംബ്രിഡ്ജ് എംപിയും, ഭക്ഷ്യ പരിസ്ഥിതി വകുപ്പ് മന്ത്രിയും ആയ ശ്രീ ഡാനിയേൽ ഷിസ്നറും കേംബ്രിഡ്ജ് മേയർ ശ്രീ ബൈജു തിട്ടാലയും ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു

കേംബ്രിഡ്ജ് മലയാളികൾക്ക് എന്നും ആവേശവും ആശ്രയവും അതോടൊപ്പം തന്നെ എല്ലാവരെയും ചേർത്ത് നിർത്തി ഒരു മനസ്സോടെ കൈകോർത്ത് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുകയും, കല,സംസ്കാരിക മേഖലകളിൽ കേംബ്രിഡ്ജ് മലയാളികൾക്ക് എന്നും വലിപ്പ ചെറുപ്പമില്ലാതെ സ്വന്തം വീടെന്ന പോലെ കയറി ചെല്ലാവുന്ന ഒരിടമായി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞിരിക്കുകയാണ് സി.എം.എ .അധികാരമോഹങ്ങൾ ക്കല്ല മറിച്ച് സ്നേഹബന്ധങ്ങൾക്കു കരുതൽ നൽകി അസോസിയേഷൻ അതിന്റെ പതിനഞ്ചാമത് വാർഷിക ആഘോഷവും, ഓണാഘോഷവും ആഘോഷിക്കുന്ന ഇ വേളയിൽ ഏവരെയും സ്വാഗതം ചെയ്യുന്നു…
ലോകജനത ഒന്നടങ്കം ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും ഭയപ്പെട്ടിരുന്ന കഴിഞ്ഞ കാലങ്ങൾ, പ്രളയവും, വയനാട് ദുരന്തവും എല്ലാം തന്നെ നമ്മൾ മലയാളികൾ ഇച്ഛാശക്തിയും ജാഗ്രതയും ഉണ്ടെങ്കിൽ തെല്ലു ഭയമില്ലാതെ എന്തിനെയും നേരിടാം എന്ന് കാണിച്ചു തന്ന നാളുകളാണ് ആണ് കടന്നുപോയത്.കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഇത്തവണത്തെ ഓണാഘോഷം അതിരില്ലാത്ത ആഘോഷത്തിന്റേതായിക്കും. നമ്മൾ മലയാളികൾ എന്നും ഒറ്റക്കെട്ടായിരിക്കും അതിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ് കഴിഞ്ഞുപോയ നാളുകൾ ഇത്തവണ കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ പതിവിലും വർണ്ണശബളമായിട്ടായിരിക്കും. അത്തപ്പൂക്കളം മത്സരത്തോടുകൂടി തുടങ്ങുന്ന പരിപാടിയിൽ അമ്പതിൽപരം കലാകാരികൾ പങ്കെടുക്കുന്ന തിരുവാതിര, തുടർന്ന് മഹാബലി തമ്പുരാനെ വരവേൽപ്പ്, കേംബ്രിഡ്ജ് മലയാളികൾക്കു അഭിമാനമായി മാറിയ യുവ എഴുത്തുകാരിയെ ആദരിക്കൽ,പതിനാഞ്ചാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം, സിഎംഎയുടെ ചാരിറ്റി ഉദ്യമമായ കരുണ ഭവനം ( ജന്മ നാട്ടിൽ ആരും സഹായിക്കാൻ ഇല്ലാത്ത പാവപ്പെട്ടവർക്കായി കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഒരുക്കുന്ന ഭവന നിർമ്മാണം) പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം, സി.എം എ എന്ന സംഘടന രൂപീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ബഹുമാന്യ വ്യക്തികളെ ആദരിക്കൽ ചടങ്ങ്, ഓണാഘോഷ പരിപാടികളുടെയും, പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടന കർമ്മവും ബഹുമാനപ്പെട്ട കേംബ്രിഡ്ജ് എംപിയും ഭക്ഷ്യ പരിസ്ഥിതി മന്ത്രിയുമായ ശ്രീമാൻ ഡാനിയേൽ ഷിസ്നറും, യുകെ മലയാളികൾക്ക് അഭിമാനമായ മാറിയ കേംബ്രിഡ്ജ് മേയർ ശ്രീമാൻ ബൈജു തിട്ടാലയും ചേർന്ന് നിർവഹിക്കുന്നു.
ഓണസദ്യയും, ഉച്ചയ്ക്ക് രണ്ടുമണിക്ക് വോയിസ് ഓഫ് കേംബ്രിഡ്ജ് എന്ന മ്യൂസിക് ബാന്റിന്റെ ഉദ്ഘാടന കർമ്മം സി എം എ പ്രസിഡണ്ട് ശ്രീമാൻ ജോജി ജോസഫ് നിർവഹിക്കുന്നു.തുടർന്ന് വിവിധയിനം കലാപരിപാടികൾ, വോയിസ് ഓഫ് കേംബ്രിഡ്ജ് നയിക്കുന്ന ഡിജെയും ഉണ്ടായിരിക്കുന്നതാണ്,നിങ്ങളും നിങ്ങളുടെ കുടുംബത്തോട് ഒപ്പം ഉള്ള ഫോട്ടോ എടുക്കുന്നതിനായി ഒരു ഫോട്ടോ ബൂത്ത് സംഘടിപ്പിച്ചിട്ടുണ്ട് ഈ പ്രയോജനം പരമാവധി ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ഈ ഓണാഘോഷം ഒരു വിജയാഘോഷമാക്കി മാറ്റുവാൻ കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഇന്നാട്ടിലെ എല്ലാ മലയാളികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
എന്ന് ടീം.സി എം. എ.