കൊച്ചി: ഇന്ധനവില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പൊതുമേഖലാ എണ്ണക്കമ്പനിയായ ‘ഐ.ഒ.സി.’യുമായി ചേർന്ന് ‘പാർക്ക് പ്ലസ്’ ആപ്പ് കുറഞ്ഞ നിരക്കിൽ ഇന്ധനം വാങ്ങാൻ സൗകര്യമൊരുക്കുന്നു. കുറഞ്ഞ നിരക്കിൽ ഇന്ധനം വാങ്ങിക്കാൻ സാധിക്കുന്ന വൗച്ചറുകൾ ആപ്പിലൂടെ ലഭ്യമാക്കിയാണ് ഇത്.
പാർക്ക് പ്ലസ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോൺ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്ത ശേഷം ഹോം പേജിലെ ‘ബൈ പെട്രോൾ’ ഐക്കൺ ക്ലിക്ക് ചെയ്ത് വൗച്ചർ തുക തിരഞ്ഞെടുക്കാം. ശേഷം, ഐ.ഒ.സി. പമ്പ് സന്ദർശിച്ച് പാർക്ക് പ്ലസ് ആപ്പിലെ വൗച്ചറിലുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് ഇന്ധനം വാങ്ങാം.
ഇന്ത്യയിലുടനീളമുള്ള ഏത് ഐ.ഒ.സി. പമ്പിലും ഈ വൗച്ചർ റെഡീം ചെയ്യാം. രണ്ട് ശതമാനം കാഷ് ബാക്ക്, രണ്ട് ശതമാനം പാർക്ക് പ്ലസ് പെട്രോൾ, സർച്ചാർജ് കിഴിവ് തുടങ്ങിയ ഓഫറുകളാണുള്ളത്.