നിശബ്ദരായി വഴിയരികിൽ കാത്തുനിന്ന് ജനം ശവമഞ്ചം കടന്നു പോയപ്പോൾ നിറകണ്ണുകളോടെ തലകുനിച്ചു നിന്ന് ആദരവ് പ്രകടിപ്പിച്ചു.ആക്രമിയുടെ കത്തിമുനയിൽ അകാലമായി പൊലിഞ്ഞ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം സൗത്ത്പോര്‍ട്ടിലെ സെയിന്റ് പാട്രിക് കത്തോലിക്ക പള്ളിയിലേക്കാണ് അന്ത്യ കര്‍മ്മങ്ങള്‍ക്കായി കൊണ്ടു പോയത്.

വെളുത്ത വസ്ത്രങ്ങൾ അണിഞ്ഞ് കൈകളിൽ പുഷ്പങ്ങളും ആയി തങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് അന്ത്യയാത്ര നൽകാൻ അനേകർ ആ ശവമഞ്ചത്തെ അനുഗമിച്ചു. കടുത്ത വേനൽചൂടിനെ അവഗണിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളാണ് പള്ളി അങ്കണത്തിലും വഴിയരികിലുമായി തടിച്ചുകൂടിയിരുന്നത്.
മേഴ്സിസൈഡ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ സെറീന കെന്നെഡിയും അന്ത്യ ചടങ്ങുകളില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. നിരവധി പോലീസ് ഉദ്യോഗസ്ഥരും, പാരാമെഡിക്സ്, മറ്റ് എമര്‍ജെന്‍സി സര്‍വ്വീസ് ജീവനക്കാരും ചടങ്ങുകളില്‍ പങ്കെടുത്തു.
മേഴ്സിസൈഡ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ സെറീന കെന്നെഡിയും ,നിരവധി പോലീസ് ഉദ്യോഗസ്ഥരും, പാരാമെഡിക്സ്, മറ്റ് എമര്‍ജെന്‍സി സര്‍വ്വീസ് ജീവനക്കാരും ചടങ്ങുകളില്‍ പങ്കെടുത്തു.തങ്ങളുടെ പൊന്നോമനയുടെ പേരിൽ ഇനി ബ്രിട്ടീഷ് തെരുവുകളിൽ ആക്രമങ്ങൾ പാടില്ല എന്നും അശാന്തിയുടെ വിത്തുകൾ വിതയ്ക്കുന്നത് അവർക്ക് സഹിക്കാനാവില്ല എന്നും ആലീസിന്റെ മാതാപിതാക്കൾ ചടങ്ങുകൾക്ക് ശേഷം ബ്രിട്ടീഷ് ജനതയോട് അഭ്യര്‍ത്ഥിച്ചു.