Author: malayalinews

‘തീരൻ അധികാരം ഒൻട്ര്’ സിനിമയുടെ പോസ്റ്റർ(ഇടത്ത്) തൃശ്ശൂർ കോലഴിയിൽ മോഷണം നടന്ന എ.ടി.എമ്മിനു മുന്നിൽ അന്വേഷണത്തിനെത്തിയ പോലീസുകാർ(വലത്ത്) കോയമ്പത്തൂര്‍: നാമക്കല്‍ പള്ളിപാളയത്ത് അറസ്റ്റിലായ എം.ടി.എം. കവര്‍ച്ചസംഘത്തിലെ പ്രതികളെ കുമാരപാളയം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു. അന്വേഷണത്തിന് നാമക്കല്‍ എസ്.പി.യുടെ കീഴില്‍ നാലുസംഘങ്ങളെ നിയോഗിച്ചതായി പോലീസ് വ്യക്തമാക്കി. ലോറി ഡ്രൈവര്‍ ജമാലുദ്ദീന്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചു. മറ്റൊരു പ്രതി അസര്‍ അലിക്ക് ഇരുകാലുകള്‍ക്കും വെടിയേല്‍ക്കുകയുംചെയ്തു. ഇയാള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശേഷിക്കുന്ന അഞ്ചുപേരെയും വെപ്പടൈ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച രാവിലെയുമായി കേരള, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പോലീസ് സംഘങ്ങള്‍ വിശദമായി ചോദ്യംചെയ്തു. അന്വേഷണസംഘങ്ങളില്‍ ഒന്ന് പ്രതികളുടെ നാടായ ഹരിയാണയില്‍ പോയി തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട ജമാലുദ്ദീന്റെ ബന്ധുക്കള്‍ ശനിയാഴ്ച രാവിലെ നാമക്കലിലെത്തി. സങ്കഗിരി സര്‍ക്കാര്‍ ആശുപത്രയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോലീസിന്റെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്‌ട്രേറ്റ്തല അന്വേഷണവും…

Read More

കുഞ്ചിത്തണ്ണി (ഇടുക്കി): ചൊക്രമുടിയില്‍ അനധികൃതമായി നിര്‍മിച്ച തടയണയ്ക്ക് സമീപം സോയില്‍ പൈപ്പിങ് പ്രതിഭാസം. ജിയോളജി വകുപ്പിന്റെ പരിശോധനയിലാണ് ആശങ്കാകരമായ സ്ഥിതിവിശേഷം കണ്ടെത്തിയത്. ഇവിടത്തെ അനധികൃക നിര്‍മാണങ്ങള്‍, വയനാട്ടില്‍ ഉണ്ടായതിന് സമാനമായ ഉരുള്‍പൊട്ടലിന് കാരണമായേക്കാം എന്നും റിപ്പോര്‍ട്ടിലുണ്ട്. ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്. ഇതുണ്ടായാല്‍ മണ്ണിടിഞ്ഞ് താഴും. ഒരുപ്രദേശം തന്നെ നശിക്കും. മേഖലയിലെ കൈയേറ്റവും നിര്‍മാണങ്ങളും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ പരിസ്ഥിതിലോലമായ ഈ പ്രദേശം റവന്യൂ വകുപ്പ് ഏറ്റെടുക്കണമെന്നും ജിയോളജി വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മരങ്ങള്‍ വ്യാപകമായി പിഴുത് മാറ്റിയത് പരിസ്ഥിതി ആഘാതത്തിന് കാരണമായെന്നും പറയുന്നു. കേരളത്തിലെ പ്രധാന കൊടുമുടികളില്‍ ഒന്നായ ചൊക്രമുടിയില്‍ ഓഗസ്റ്റിലാണ് വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അടിമാലി സ്വദേശി സിബി ജോസഫ് ഇവിടെ റോഡ് വെട്ടുകയും തടയണ നിര്‍മിക്കുകയും ചെയ്തു. പ്ലോട്ടുകള്‍ തിരിച്ച് വില്‍ക്കുകയും നൂറുകണക്കിന് മരങ്ങള്‍ വെട്ടിനീക്കുകയും ചെയ്തു. ഒരു വീട് നിര്‍മിക്കുന്നതിനായി ദേവികുളം തഹസില്‍ദാര്‍ നല്‍കിയ എന്‍.ഒ.സി.യുടെ പിന്‍ബലത്തിലായിരുന്നു ഇതെല്ലാം. സംഭവം…

Read More

ഹരിയാണയിൽ ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല തോളിലൊരു മാറാപ്പുമായാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. ഒരർഥത്തിൽ അത് ദുഷ്യന്തി‌ന്റെ അവസരവാദരാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ സമ്മാനമാണ്. ചൗധരി ദേവിലാൽ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ലോക്‌ദൾ (ഐ.എൻ.എൽ.ഡി.) പിളർത്തി 2018-ൽ സ്വന്തം പാർട്ടിയുണ്ടാക്കിയ ദുഷ്യന്തിന്റെ വിജയം താത്കാലികമായിരുന്നു. 2019-ൽ ഉച്ചാനയിൽ കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിച്ച് ജാട്ടുകളുടെ വോട്ടുനേടി വിജയിച്ച ദുഷ്യന്ത് കർഷകസമരത്തിൽ ബി.ജെ.പി.ക്കൊപ്പംനിന്ന് കർഷകസമൂഹത്തെ ഒന്നടങ്കം വഞ്ചിച്ചുവെന്ന ആരോപണങ്ങൾ ശക്തമാണ്. ഈ ആരോപണങ്ങൾ ദുഷ്യന്തിന്റെ ഒപ്പമുണ്ട്. ബി.ജെ.പി. സഖ്യം ഉപേക്ഷിച്ചെങ്കിലും വോട്ടർമാരുടെ വിശ്വാസം തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ., ഇന്ത്യ സഖ്യങ്ങൾ തമ്മിലുള്ള മത്സരങ്ങൾക്കുനടുവിൽ തിരഞ്ഞെടുപ്പുചിത്രത്തിൽനിന്നുപോലും ജെ.ജെ.പി. പുറത്തായിരുന്നു. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ജെ.പി. 14.9 ശതമാനം വോട്ടുകളാണ് നേടിയത്. സീറ്റുചർച്ചകൾ പരാജയപ്പെട്ടതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.യുമായുള്ള സഖ്യം അവസാനിപ്പിച്ചു. ഇത്തവണ ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായാണ് സഖ്യം. ജെ.ജെ.പി-എ.എസ്.പി. സഖ്യം ഒന്നിച്ച് അധികാരത്തിന്റെ വാതിൽ തുറക്കുമെന്നാണ് ദുഷ്യന്തിന്റെ…

Read More

അര്‍ജുനെ ജീവനോടെ ലഭിക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തു നോക്കിയെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണസെയില്‍. അര്‍ജുന്റെ മകന്റെ ആ കളിപ്പാട്ടം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ആ കുഞ്ഞുലോറിയാണ് തന്നെ ഇവിടെ എത്തിച്ചതെന്നും എം.എല്‍.എ പറഞ്ഞു. ‘ഇതുപോലൊരു ദൗത്യം ജീവിതത്തിലാദ്യമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വലിയൊരു സല്യൂട്ട്. കേരളത്തിന്റെ ഈ ഐക്യം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത എല്ലാ ടീമും അവരാല്‍ കഴിയുന്നതെല്ലാം ചെയ്തു’ – അദ്ദേഹം പറഞ്ഞു ‘അര്‍ജുന്റെ മകന്റെ ആ കുഞ്ഞുലോറി എന്നെ വല്ലാതെ വേദനിപ്പിച്ചു. അതാണ് എന്നെ ഇവിടെ എത്തിച്ചതും. കേരളത്തിലെ ജനപ്രതിനിധികള്‍ വളരെയധികം സഹായിച്ചു. ആദ്യദിവസം മുതല്‍ അര്‍ജുനെ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അന്ന് മുതല്‍ ആവശ്യമായി അന്ന് മുതല്‍ സാങ്കേതിക ഉപകരണങ്ങളെല്ലാം ഉപയോഗിച്ച് പരിശോധനകള്‍ നടത്തി. പിന്നീടാണ്, ഡ്രഡ്ജര്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടത്. ഗോവയില്‍നിന്ന് ഡ്രെഡ്ജറും എത്തിച്ചു. കഴിയുന്ന രീതിയിലെല്ലാം പരിശ്രമിച്ചെങ്കിലും അര്‍ജുനെ ജീവനോടെ രക്ഷിക്കാനായില്ല. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്ക് നന്ദി. ഈശ്വര്‍ മാല്‍പെയും മികച്ച രീതിയില്‍ ശ്രമിച്ചു’ -…

Read More

ലോര്‍ഡ്‌സ്: ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ഏകദിനത്തിനിടെ ഓസ്‌ട്രേലിയയുടെ പേസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനെ അടിച്ചൊതുക്കി ഇംഗ്ലണ്ടിന്റെ ലാം ലിവിങ്സ്റ്റണ്‍. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ട് 186 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി. ഇതോടെ ഒരു മത്സരം ബാക്കിയിരിക്കേ പരമ്പര 2-2 സമനിലയില്‍. അവസാന ഏകദിം ഞായറാഴ്ച ബ്രിസ്റ്റളില്‍ നടക്കും. ലിവിങ്സ്റ്റണ്‍ 27 പന്തില്‍ 62 റണ്‍സുമായി പുറത്താവാതെ നിന്നത് ഇംഗ്ലണ്ട് സ്‌കോറിന് ബലം ചെയ്തു. 39 ഓവറില്‍ അഞ്ച് വിക്കറ്റിന് 312 റണ്‍സാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 126 റണ്‍സിനിടെ പുറത്തായി. ഓസ്‌ട്രേലിയയുടെ സൂപ്പര്‍താരം സ്റ്റാര്‍ക്കിനെ ഇംഗ്ലണ്ട് താരം ലിവിങ്സ്റ്റണ്‍ കൈകാര്യം ചെയ്തതാണ് മത്സരത്തിലെ ഹൈലൈറ്റ്. സ്റ്റാര്‍ക്ക് ഇന്നിങ്‌സിലെ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 300-ലെത്താന്‍ 16 റണ്‍സ്‌കൂടി വേണ്ടിയിരുന്നു. ക്രീസിലുള്ളത് ലിവിങ്‌സ്റ്റണും ജേക്കബ് ബതെലും. ലിവിങ്‌സ്റ്റണ്‍ സ്റ്റാര്‍ക്കിന്റെ ആ ഓവര്‍ 6,0,6,6,6,4 എന്ന വിധം കൈകാര്യം ചെയ്തു. തുടര്‍ച്ചയായ മൂന്ന് സിക്‌സും ബൗണ്ടറിയും ഉള്‍പ്പെടെ ഓവറില്‍…

Read More

നാലു പതിറ്റാണ്ടിനുശേഷമാണ് പുറംകടലിലേക്ക് ചൈന ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ.സി.ബി.എം.) പരീക്ഷണം നടത്തുന്നത്. അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് പസഫിക് സമുദ്രത്തിലേക്ക് ചൈന തൊടുത്തുവിട്ടത്. ചൈനീസ് തീരത്തുനിന്ന് തൊടുത്തുവിട്ട മിസൈല്‍ സമുദ്രത്തില്‍ എവിടെയാണ് പതിച്ചതെന്നോ അതിന്റെ പാതയെക്കുറിച്ചോ അവര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഹൈനാന്‍ (Hainan) ദ്വീപില്‍ നിന്നാണ് (ഐ.സി.ബി.എം. വിക്ഷേപിച്ചതെന്നാണ് ഗുവാം ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ പസഫിക് സെന്റര്‍ ഫോര്‍ ഐലന്‍ഡ് സെക്യൂരിറ്റി (Pacific Center for Island Security) പറയുന്നത്. തെക്കന്‍ പസഫിക് സമുദ്രത്തിലേക്ക് 12,000 കിലോ മീറ്റര്‍ സഞ്ചരിച്ച മിസൈല്‍ ഫ്രഞ്ച് പോളിനേഷ്യ(French Polynesia)യ്ക്ക് സമീപം സമുദ്രത്തില്‍ പതിച്ചുവെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഒരു ഡമ്മി വാര്‍ഹെഡും വഹിച്ച് കുതിച്ചുയര്‍ന്ന മിസൈല്‍ പ്രതീക്ഷിച്ചത്ര ദൂരത്തില്‍ കടലില്‍ ലക്ഷ്യസ്ഥാനത്ത് മിസൈല്‍ പതിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. വാര്‍ഷിക സൈനിക പരിശീലന പരിപാടിയുടെ ഭാഗമായാണ് പരീക്ഷണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ചൈന അവകാശപ്പെട്ടു. 1980-ല്‍ പരീക്ഷിച്ച ഡി.എഫ്.-5 ആണ് ഇതിനുമുന്‍പ്…

Read More

കാന്‍പുര്‍: കാന്‍പുര്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നിശ്ചയിച്ച ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനവും മഴ കളി തടസ്സപ്പെടുത്തുന്നു. മഴകാരണം നിശ്ചിത സമയത്ത് മത്സരം നടത്താനായില്ല. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ ദിവസം നേരത്തേതന്നെ മത്സരം നിര്‍ത്തിവെച്ചിരുന്നു. കാന്‍പുരില്‍ ഇപ്പോഴും തുടരുന്ന ചാറ്റല്‍മഴയാണ് കളിക്ക് തടസ്സമാവുന്നത്. ഗ്രൗണ്ട് മുഴുവന്‍ മൂടിയിരിക്കുന്നു. ഒന്നരദിവസമായി മഴ ഇടവിട്ട് തുടരുകയാണ്. ഇതിനിടെ മഴ നിലച്ചപ്പോള്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ കവറുകള്‍ നീക്കം ചെയ്യാനെത്തിയിരുന്നെങ്കിലും വീണ്ടും മഴയെത്തി. വെള്ളിയാഴ്ച ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു. ആദ്യദിനം 35 ഓവര്‍ എറിഞ്ഞപ്പോള്‍ 107-ന് മൂന്ന് എന്ന നിലയിലാണ് ബംഗ്ലാദേശ്. 40* റണ്‍സോടെ മോമിനുല്‍ ഹഖും ആറ് റണ്‍സുമായി മുഷ്ഫിഖുര്‍റഹീമുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ സാക്കിര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്‌ലാം (24), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (31) എന്നിവര്‍ പുറത്തായി. സാക്കിറിനെയും ഷദ്മാനെയും ആകാശ് ദീപ് പുറത്താക്കി. രവിചന്ദ്രന്‍ അശ്വിനാണ് ഷാന്റോയുടെ വിക്കറ്റ്.

Read More

വൈവാഹിക പോർട്ടലിൽ രജിസ്റ്റർചെയ്ത ഒറ്റപ്പാലം സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽപ്പെട്ട് നഷ്ടമായത് 8.35 ലക്ഷം രൂപ. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനിൽനിന്നാണ് ഈ മാസം വിവിധ ഘട്ടങ്ങളിലായി ലാഭം വാഗ്ദാനംചെയ്ത് പണം തട്ടിയത്. മകനുവേണ്ടി വധുവിനെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് ഇദ്ദേഹം സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നത്. ദുബായിൽ ഫാഷൻഡിസൈനറെന്ന് അവകാശപ്പെട്ട് ഇതിൽ ഒരു പ്രൊഫൈലിൽനിന്ന് വിവാഹത്തെക്കുറിച്ച് ആശയവിനിമയം നടത്തി. പെൺകുട്ടിയെന്ന് പരിചയപ്പെടുത്തി വാട്ട്സാപ്പ് ചാറ്റ് വഴി പരിചയപ്പെട്ടതിന് പിന്നാലെ ഓൺലൈൻ ട്രേഡിങ്ങിന്റെ വിഷയം എടുത്തിട്ടു. ഗ്ലോബൽട്രേഡർ എന്ന ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ചാൽ കൂടുതൽലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഈ മാസം രണ്ടിന് 40,000 രൂപ നിക്ഷേപിച്ചപ്പോൾ അന്നുതന്നെ 6,000 രൂപ ലാഭവിഹിതമായി അക്കൗണ്ടിലെത്തി. തുടർന്ന് 95,000 രൂപയടക്കം 14വരെയുള്ള തീയതികളിലാണ് 8.35 ലക്ഷം രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കയച്ചത്. പിന്നീട് ലാഭം കിട്ടാതായതോടെ പണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 75,885 യു.എസ്. ഡോളർ ലാഭവിഹിതമായി ആപ്പിൽ കിടക്കുന്നുണ്ടെന്ന് അറിയിച്ചു. ഇത് ലഭിക്കാൻ ലാഭവിഹിതത്തിന്റെ 30 ശതമാനം യു.എസ്.…

Read More

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്കി രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തത്ഫലമായി ഒക്ടോബര്‍ 10-ന് വെനസ്വേലക്കെതിരെയും 15-ന് ബൊളീവിയക്കെതിരെയുമുള്ള മത്സരങ്ങള്‍ മാര്‍ട്ടിനസിന് നഷ്ടമാകും. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഈമാസമാദ്യം ചിലി, കൊളംബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ മാര്‍ട്ടിനെസ് നടത്തിയ പെരുമാറ്റദൂഷ്യം കണക്കിലെടുത്താണ് നടപടി. സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കെതിരെ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചിരുന്നു. അന്ന് കോപ്പ അമേരിക്ക ട്രോഫിയുടെ പകര്‍പ്പ്‌ തന്റെ ചേര്‍ത്തുപിടിച്ച് അശ്ലീലപ്രകടനം നടത്തിയാണ് മാര്‍ട്ടിനെസ് ആ വിജയമാഘോഷിച്ചത്. 2022-ല്‍ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് കിരീടം നേടിയപ്പോഴും മാര്‍ട്ടിനെസ് ഈ തരത്തില്‍ പെരുമാറിയിരുന്നു. സെപ്റ്റംബര്‍ പത്തിന് കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ അര്‍ജന്റീന 2-1ന് പരാജയപ്പെട്ടിരുന്നു. പിന്നാലെ ക്യാമറാമാനെ തല്ലിയ സംഭവവും എമിക്ക് കുരുക്കായി. മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ കാണികളുടെ ഭാഗത്തുനിന്ന് മാര്‍ട്ടിനെസിനെതിരേ ആക്രോശങ്ങളുണ്ടായി. ഇതില്‍ പ്രകോപിതനായ താരം ക്യാമറാമാനെ തല്ലുകയായിരുന്നു.…

Read More

പാലക്കാട്‌: പാർലമെൻറ്‌ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി.ക്ക് ആകെലഭിച്ച വോട്ടിന്റെ 75 ശതമാനം ആളുകളെ പാർട്ടിയിൽ അംഗങ്ങളാക്കണമെന്ന് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. കഴിഞ്ഞതവണ ഏതെങ്കിലും മൊബൈൽ നമ്പറിൽനിന്ന് മിസ്ഡ് കോൾ അടിച്ചാൽ അവർക്ക് അംഗത്വം ലഭിക്കുമായിരുന്നു. ഒരു നമ്പറിൽനിന്നുതന്നെ അഞ്ചുപേരെ ചേർക്കാനും കഴിയുമായിരുന്നു. ഇത്തവണ ഒരു നമ്പറിൽനിന്ന് ഒരാൾക്കുമാത്രമേ അംഗത്വം ലഭിക്കയുള്ളൂ. കുറഞ്ഞത് 50 പേരെയെങ്കിലും പാർട്ടിയിൽ ചേർത്താലേ സജീവാംഗത്വവും ഭാരവാഹിത്വവും ലഭിക്കുകയുള്ളൂ. പഞ്ചായത്ത് ഭാരവാഹി മുതലുള്ളവർക്കാണ് സജീവാംഗത്വം വേണ്ടത്. ഇവർക്ക് പാർട്ടിയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണമെന്നും പറയുന്നുണ്ട്. സജീവാംഗത്വത്തിന്‌ ശ്രമിക്കുന്നവർക്ക്, ചേർക്കുന്ന അംഗങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ ബുക്ക്‌ നൽകും. ഈ ബുക്ക് ജില്ലാഘടകം പരിശോധിച്ചാണ് സജീവാംഗത്വം നൽകുക. കേരളത്തിൽനിന്ന് 50 ലക്ഷം പേരെയെങ്കിലും അംഗങ്ങളാക്കണമെന്നാണ് നിർദേശം. ഇതിനായി ഒരു ബൂത്തിൽനിന്ന് 200 പേരെയെങ്കിലും പ്രാഥമികാംഗത്വം എടുപ്പിക്കണം. ഒക്ടോബർ 31-ന് എല്ലാ നടപടികളും പൂർത്തിയാക്കണം. ഇതിനിടയിൽ ഓരോ നാലുദിവസംകൂടുമ്പോഴും സംസ്ഥാനനേതാക്കളുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും അവലോകനയോഗം നടത്തണം. മിസിഡ് കോൾ അടിച്ചശേഷംലഭിക്കുന്ന ലിങ്കിൽക്കയറി ഫോറം…

Read More