തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം നൽകണമെന്ന ഉത്തരവിൽ നടപടി. സംഭവത്തിൽ അഡ്മിനിസ്ട്രേറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദിനെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ നിന്നും മാറ്റി. ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാറിനാണ് അഡ്മിനിസ്ട്രേറ്റ് വിഭാഗത്തിന്റെ അധികചുമതല. കൃത്യസമയത്ത് ശമ്പളം കിട്ടാതെ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ അഞ്ചുദിവസത്തിൽ കുറയാത്ത വേതനം പിടിക്കാനുള്ള തീരുമാനം മാതൃഭൂമി ന്യൂസ് വാർത്തയാക്കിയതിന് പിന്നാലെയാണ് നടപടി. ശമ്പളം നൽകിയതിന് തൊട്ടുപിന്നാലെ അതേ ദിവസം ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന ഉത്തരവിറക്കിയതിൽ ദുരൂഹതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
Author: malayalinews
കൊട്ടിയം: മോഷ്ടാക്കളുടെ ‘അതിസാഹസിക’ശ്രമം കാരണം ഉത്രാടത്തലേന്ന് കൊട്ടിയത്ത് പലഭാഗങ്ങളിലും വൈദ്യുതിവിതരണം ഏറെേനരം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ദേശീയപാതയിൽ കൊട്ടിയം പട്ടരുമുക്കിനു സമീപം മുസ്‌ലിം ജമാഅത്ത് പള്ളിക്കടുത്തുനിന്നാണ് ഭൂമിക്കടിയിലൂടെയുള്ള കെ.എസ്.ഇ.ബി.യുടെ 11 കെ.വി. യു.ജി.കേബിൾ മോഷ്ടിക്കാൻ ശ്രമം നടന്നത്. കേബിൾ മുറിക്കുന്നതിനിടെ വൈദ്യുതിബന്ധം ഡ്രിപ്പായതിനാൽ വലിയദുരന്തം ഒഴിവായി. അപ്രതീക്ഷിതമായി വൈദ്യുതിവിതരണം നിലച്ചതോടെ വൈദ്യുതി ബോർഡ് ജീവനക്കാർ പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താനായില്ല. വെള്ളിയാഴ്ച പുലർച്ചയോടെയാണ് കേബിൾ മുറിച്ചനിലയിൽ കണ്ടത്. തുടർന്ന് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായത്. വൈദ്യുതി ബോർഡിന് വലിയ സാമ്പത്തിക നഷ്ടത്തിനും ഇത് കാരണമായി. വൈദ്യുതിവിതരണം തടസ്സപ്പെട്ടതോടെ മൂവായിരത്തോളം ഉപഭോക്താക്കളാണ് വലഞ്ഞത്. ഓണത്തിരക്കിനിടെ വൈദ്യുതിവിതരണം നിലച്ചത് വ്യാപാരികളെയും കഷ്ടത്തിലാക്കി. നിരവധി സ്ഥാപനങ്ങളിലെ ഓണാഘോഷപരിപാടികൾ പ്രതിസന്ധിയിലായി. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഓട നിർമിക്കുന്നതിന് കുഴിയെടുത്തതിനാൽ കേബിളിന്റെ പലഭാഗങ്ങളും പുറത്തുകാണാവുന്ന നിലയിലാണ്. വൈദ്യുതി പ്രവഹിച്ചിരുന്ന കേബിൾ മുറിക്കാൻ ശ്രമിച്ചത് വലിയ അപകടങ്ങൾക്കു കാരണമാകുമായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു. സ്ഥലത്തുനിന്നും ഹാക്സോ…
മണ്ണുത്തി(തൃശ്ശൂർ): വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്പിൽ റെനീഷി(31)നെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ എ.ആർ. ക്യാമ്പിൽ കൺട്രോൾ റൂമിൽ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്. മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഇരുപത്തിനാലുകാരിയായ ഭാര്യയെ മർദിച്ചതെന്നാണ് പരാതി. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്‌ചയോളം ചികിത്സയിലായിരുന്നു. സാമൂഹികമാധ്യമങ്ങളിൽ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളിൽ സ്ഥിരം സാന്നിധ്യമാണ് റെനീഷ്. പെൺകുട്ടിയുടെ വീട്ടുകാർ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി അനുസരിച്ച് ഗാർഹികപീഡനനിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം അനുവദിച്ചു.
കൊല്ലം: തിരുമുല്ലവാരത്ത് കടലിലെ പാരുകൾക്കിടയിലകപ്പെട്ട ബോട്ടിനെ വലിച്ചുനീക്കാനുള്ള ശ്രമം വിഫലം. കല്ലുനിറഞ്ഞ ഭാഗമായതിനാൽ കോസ്റ്റ് ഗാർഡിനും മറൈൻ എൻഫോഴ്‌സ്മെന്റിനും ബോട്ടിനടുത്ത് എത്താനായില്ല. വള്ളത്തിൽ, ബോട്ടിനരികിലെത്താനുള്ള ശ്രമവും പരാജയപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് നീണ്ടകര പുത്തൻതുറ ജോർജ് കോട്ടേജിൽ മേരി ജോർജിന്റെ ഉടമസ്ഥതയിലുള്ള ഹന്നാമറിയം എന്ന ബോട്ട് തിരുമുല്ലവാരം ഭാഗത്ത് കടലിൽ പാരിൻകൂട്ടം നിറഞ്ഞ ഭാഗത്തേക്ക് ഇടിച്ചുകയറിയത്. 13 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. നാലുലക്ഷത്തോളം രൂപ വിലവരുന്ന മീനും ബോട്ടിലുണ്ടായിരുന്നു. തൊഴിലാളികളെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തി. മീൻ നശിച്ചുപോയി. ബോട്ട് കരയ്ക്കെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ തൊഴിലാളികൾ ആശങ്കയിലാണ്.
കൊച്ചി: സി.എ. വിദ്യാർഥിനിയായിരുന്ന മിഷേൽ ഷാജിയെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന പിതാവിന്റെ ആവശ്യം അനുവദിക്കാതെ ഹൈക്കോടതി. മരണത്തെ സംബന്ധിച്ച് വിട്ടുപോയ കാര്യങ്ങൾകൂടി വിശദമായി പരിശോധിച്ച് അന്വേഷണം ഉടൻ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദേശവും നൽകി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന പിതാവ് പിറവം മുളക്കുളം എണ്ണയ്ക്കാപ്പിള്ളിൽ ഷാജിയുടെ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് സി.എസ്. സുധയുടെ ഉത്തരവ്. അമിക്കസ് ക്യൂറിയെ നിയോഗിച്ച് കേസ് ഡയറിയടക്കം വിശദമായി പരിശോധിച്ച കോടതി മിഷേലിന്റേത് മുങ്ങിമരണമാണെന്ന ക്രൈംബാഞ്ചിന്റെ കണ്ടെത്തലിനോട് യോജിച്ചുകൊണ്ടാണ് സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളിയത്. എറണാകുളത്ത് സി.എ. ഫൗണ്ടേഷൻ കോഴ്സ് വിദ്യാർഥിനിയായിരുന്ന മിഷേലിനെ 2017 മാർച്ച് ആറിനാണ് കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് വൈകീട്ട് ഹോസ്റ്റലിൽ നിന്നിറങ്ങിയ മിഷേൽ, കലൂർ പള്ളിയിൽ പ്രാർഥനയ്ക്കു ശേഷം സന്ധ്യയോടെ ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് കായലിൽ ചാടി ജീവനൊടുക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ലോക്കൽ പോലീസ്…
തിരൂർ (മലപ്പുറം): അമാൻ എന്നെന്നേയ്ക്കുമായി യാത്രയായി. പക്ഷേ, സ്വന്തം കരൾ പകുത്തുനൽകിയ ഉമ്മയുടെ കരളിൽ അവൻ എന്നുമുണ്ടാകും; നീറുന്ന ഓർമ്മയായി. ഒപ്പം, ആ പ്രാണൻ രക്ഷിക്കാൻ പ്രാർഥനയോടെ കൂടെനിന്ന നാടിന്റെ നെഞ്ചിലും അവൻ മരിക്കില്ല. മുത്തൂർ ബൈപ്പാസിനു സമീപം പരേതനായ മാടക്കൽ അഫ്സലിന്റെയും അന്നാരയിലെ കാഞ്ഞിരപ്പറമ്പിൽ ജാസ്‌മിന്റെയും ഏക മകൻ അഞ്ചുവയസ്സുകാരനായ അമാനാണ് ഉമ്മയുടെയും നാടിന്റെയും പ്രാർഥനകൾ വിഫലമാക്കി മരണത്തിനു കീഴടങ്ങിയത്. അമാന് ജനിക്കുമ്പോൾത്തന്നെ കരൾരോഗമുണ്ടായിരുന്നു. ശസ്ത്രക്രിയചെയ്ത് കരൾ മാറ്റിവെക്കുക മാത്രമാണ് പ്രതിവിധിയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ജാസ്‌മിൻ കരൾ നൽകാൻ അപ്പോഴേ തയ്യാറായി. നവകേരളസദസ്സിൽ അപേക്ഷിച്ചതനുസരിച്ച് ‘ഹൃദ്യം’ പദ്ധതിയിലൂടെ കോട്ടയം മെഡിക്കൽകോളേജിൽ അമാന്റെ കരൾ മാറ്റിവെച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് 15 ദിവസംവരെ കുഴപ്പമൊന്നുമുണ്ടായില്ല. എന്നാൽ പിന്നീട് അമാന്റെ തലയ്ക്കുള്ളിൽ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടായി. വിട്ടുമാറാത്ത കഫക്കെട്ടും. മെഡിക്കൽകോളേജിൽ പരമാവധി നോക്കിയിട്ടും മാറ്റംവരാതെ കണ്ടപ്പപ്പോൾ അമാനെ എറണാകുളം അമൃത ഹോസ്‌പിറ്റലിലേക്കു മാറ്റി. അമാനെ അവിടെ വെന്റിലേറ്ററിലാക്കി. രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞുവന്നതിനാൽ തലയിലെ ശസ്ത്രക്രിയ…
കൊല്ലം: അന്തരിച്ച സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യമൊരു പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നത് കൊല്ലത്താണ്. 1981 മാർച്ച് ഏഴ്, എട്ട് തീയതികളിൽ പുനലൂരിൽ നടന്ന എസ്.എഫ്.ഐ. സംസ്ഥാനസമ്മേളനമായിരുന്നു വേദി. എട്ടിന് വൈകീട്ട് കെ.എസ്.ആർ.ടി.സി. ജങ്‌ഷനിൽ തൂക്കുപാലത്തോടു ചേർന്നായിരുന്നു പൊതുസമ്മേളനം. ഇ.കെ.നായനാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എസ്.എഫ്.ഐ. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തി. 45 മിനിറ്റ് നേരമാണ് അന്ന് യെച്ചൂരി പ്രസംഗിച്ചതെന്ന് അന്നത്തെ എസ്.എഫ്.ഐ. നേതാവും സംഘാടകസമിതി അംഗവുമായിരുന്ന സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഓർക്കുന്നു. അന്നുവരെ കാംപസുകളിലും ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലും മാത്രമേ അദ്ദേഹം പ്രസംഗിച്ചിട്ടുള്ളൂ. ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് ആദ്യമായിരുന്നു. പിന്നീട് കൊല്ലത്തു നടന്ന ഒട്ടേറെ പാർട്ടി പരിപാടികളിൽ പ്രസംഗിക്കുമ്പോൾ യെച്ചൂരി ഇക്കാര്യം അനുസ്മരിച്ചിട്ടുണ്ട്. സീതാറാമിന്റെ കേരളത്തിലെ അവസാനത്തെ പാർട്ടി പരിപാടിയും കൊല്ലം കരുനാഗപ്പള്ളിയിലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിമുതൽ മുകളിലേക്കുള്ളവരുടെ യോഗത്തിൽ കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ…
വെള്ളമുണ്ട: എന്തിന് ഞങ്ങളുടെ ഉമ്മയെ കൊന്നെടാ… തെളിവെടുപ്പിനിടെ തിങ്ങിക്കൂടിയ ജനക്കൂട്ടം പ്രതിക്കുനേരേ ആത്മരോഷത്തോടെ വിളിച്ചുചോദിച്ചു. എഴുപത്തിരണ്ടുകാരിയായ തേറ്റമല വിലങ്ങിൽ കുഞ്ഞാമി വധക്കേസിൽ പ്രതിയും അയൽവാസിയുമായ ഹക്കീമിനെ വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു നാടിന്റെ മുഴുവൻ രോഷവും അണപൊട്ടിയത്. എതിർപ്പുകൾ കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തിലായിരുന്നു തെളിവെടുപ്പ്. കൂസലില്ലാതെയാണ് പ്രതി ഹക്കീം നടന്ന സംഭവങ്ങളെല്ലാം പോലീസിനോട് വിവരിച്ചത്. വീടിനുള്ളിൽ അതിക്രമിച്ചുകയറിയ ഹക്കീം കുഞ്ഞാമിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനുശേഷമാണ് കാറിന്റെ ഡിക്കിയിൽ കയറ്റി അറുന്നൂറ് മീറ്ററോളം അകലെയുള്ള പൊട്ടക്കിണറ്റിലിട്ടത്. പോലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെയാണ് എല്ലാ കാര്യങ്ങളും ഹക്കീം പറഞ്ഞുകൊണ്ടിരുന്നത്. നൂറുകണക്കിനാളുകൾ പ്രതിയെ സംഭവസ്ഥലത്ത് എത്തിക്കുന്നതറിഞ്ഞ് ഇവിടേക്കെത്തിയിരുന്നു. മൃതദേഹം കൊണ്ടിട്ട പൊട്ടക്കിണറ്റിനരികിലും ഹക്കീമിനെ തെളിവെടുപ്പിനെത്തിച്ചിരുന്നു. കൊലപാതകം ഇത്തിരി പൊന്നിനായി നാലുപവനോളം സ്വർണത്തിനായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. കുഞ്ഞാമിയെ പ്രായത്തിന്റെ അവശതകളും മുതലെടുത്താണ് അയൽവാസിയായ ഹക്കീം കൊന്നത്. സെപ്‌റ്റംബർ മൂന്നിന് വൈകീട്ടോടെയാണ് കുഞ്ഞാമിയെ കാണാനില്ലെന്ന വിവരം നാടറിയുന്നത്. ഇളയമകൾ സാജിതയോടൊപ്പമായിരുന്നു കുഞ്ഞാമി താമസിച്ചിരുന്നത്. സാജിത ആശുപത്രിയിൽപ്പോയ സമയത്ത്…
കൊച്ചി: കൗമാരകാലത്ത് പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് സെറ്റ്പീസില്‍ വിദഗ്ധനാകാന്‍ തീവ്രപരിശീലനം നടത്തുമ്പോള്‍ അതിനൊപ്പം വിയര്‍പ്പൊഴുക്കിയ ആളാണ് ഫ്രെഡറികോ മൊറൈസ്. പോര്‍ച്ചുഗലിലും ഫ്രാന്‍സിലും സ്‌പെയിനിലുമായി ബ്രൂണോ ഉള്‍പ്പെടെ ഒട്ടേറെ യൂറോപ്യന്‍ താരങ്ങള്‍ക്ക് സെറ്റ് പീസില്‍ കോച്ചിങ് നല്‍കിയ ഫ്രെഡറികോ ഇപ്പോള്‍ മഞ്ഞക്കുപ്പായത്തിലാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസ് കോച്ചായി ഫ്രെഡറികോ കേരളത്തിലെത്തുമ്പോള്‍ അയാള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ഐ.എസ്.എലില്‍ ഇക്കുറി കേരളാ ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസ് തന്ത്രങ്ങളെപ്പറ്റി ഫ്രെഡറികോ ‘മാതൃഭൂമി’യുമായി സംസാരിക്കുന്നു. +സ്റ്റാറെയുടെ ‘സെറ്റി’ടല്‍ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് സെറ്റ് പീസില്‍നിന്ന് ചില ഗോളുകള്‍ നേടിയിരുന്നു. അതുപോലെ എതിരാളിയുടെ സെറ്റ്പീസ് ഗോള്‍ വഴങ്ങുകയും ചെയ്തു. ലഭിച്ച സെറ്റ്പീസുകളും അത് ഗോളാക്കി മാറ്റിയ കണക്കും പരിശോധിച്ചാല്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയ ശതമാനം വളരെ താഴെയാണ്. ബോക്‌സിന് തൊട്ടുവെളിയിലുള്ള സെറ്റ്പീസ് പരിവര്‍ത്തനത്തിന്റെ വിജയ ശതമാനം 25 ആയാല്‍ ആ ടീമിന്റെ വിജയസാധ്യതയും കൂടും എന്ന തിരിച്ചറിവിലാണ് പുതിയ കോച്ച് മിക്കേല്‍ സ്റ്റാറെയുടെ ആസൂത്രണം. +സ്റ്റാറെയും നോര്‍വേയും പോര്‍ച്ചുഗലിലെ…
കാസർകോട്: കായികാധ്യാപിക വീട്ടിലെ ഹാളിലെ സ്റ്റെയർകേസ് കൈവരിയിൽ ചുരിദാർ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണ (38), അമ്മ ശ്രീലത (59) എന്നിവരെയാണ് കാസർകോട് അഡീഷണൽ ആൻഡ് സെഷൻ കോടതി ഒന്ന് ജഡ്ജി എ.മനോജ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 18-ന് ശിക്ഷ വിധിക്കും. കേസിലെ രണ്ടാം പ്രതി ഭർതൃപിതാവ് രമേശൻ വിചാരണക്കിടയിൽ മരിച്ചു. 2017 ഓഗസ്റ്റ് 18-നാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കായികാധ്യാപികയായ മുന്നാട് സ്വദേശിനി പ്രീതി ആത്മഹത്യ ചെയ്തത്. ദേശീയ കബഡി താരം കൂടിയായിരുന്നു പ്രീതി. ബേഡകം പോലീസ് രജിസ്റ്റർ ചെയ്യ്ത കേസിൽ അന്നത്തെ എസ്.ഐ. ആയിരുന്ന എ.ദാമോദരനാണ് ആദ്യ അന്വേഷണം നടത്തിയത്. തുടർന്ന് കാസർകോട് ഡിവൈ.എസ്.പി.യായിരുന്ന എം.വി.സുകുമാരൻ അന്വോഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ.ലോഹിതാക്ഷനും ആതിര ബാലനും ഹാജാരായി.
