Author: malayalinews

തെന്മല(കൊല്ലം): പുനലൂർ-ചെങ്കോട്ട റെയിൽപ്പാതയിൽ അർധരാത്രി തീവണ്ടിയിൽനിന്നുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുനെൽവേലി അയ്യാപുരം സ്വദേശി മധുസൂദനാ(19)ണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഒറ്റക്കൽ-ഇടമൺ സ്റ്റേഷനുകൾക്കിടയിൽ ഉദയഗിരി ഭാഗത്താണ് അപകടം. ഇവിടം വന്യമൃഗശല്യം രൂക്ഷമായ മേഖലയാണ്. തൂത്തുക്കുടിയിലേക്കുള്ള പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് യുവാവ് അപകടത്തിൽപ്പെട്ടത്. മധുസൂദൻ ശൗചാലയത്തിൽപോയി തിരികെ വരുന്നതിനിടെ തീവണ്ടിയുടെ കതകുതട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ റെയിൽവേ സംരക്ഷണസേനയെ വിവരമറിയിച്ചു. വീണുകിടന്ന സ്ഥലത്തിന്റെ ലൊക്കേഷൻ യുവാവ് മൊബൈൽ ഫോൺവഴി ബന്ധുക്കൾക്ക് അയച്ചുകൊടുത്തു. ഇതുപയോഗിച്ചു നടത്തിയ തിരച്ചിലിൽ അരമണിക്കൂറിനുശേഷം യുവാവിനെ കണ്ടെത്തി. കാലിനു പരിക്കേറ്റ യുവാവിനെ ആനപെട്ടകോങ്കൽ ഭാഗത്തേക്ക് എത്തിക്കുകയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ഓച്ചിറയിൽനിന്ന് തിരുനെൽവേലിയിലേക്ക് ബന്ധുക്കൾക്കൊപ്പം ഓണാവധിക്ക് പോകുകയായിരുന്നു മധുസൂദൻ. പുനലൂർ-ചെങ്കോട്ട റെയിൽപ്പാതയിൽ സ്ഥിരമായി അപകടം നടക്കുന്ന സ്ഥലത്താണ് മധുസൂദൻ വീണത്. തെറിച്ചുവീണഭാഗത്ത്‌ പുല്ലും വള്ളിപ്പടർപ്പും നിറഞ്ഞതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്. ആർ.പി.എഫ്. ഉദ്യോഗസ്ഥനായ ജയകുമാർ, പ്രിയേഷ് ബാബു, ബോഡ ശിവജി എന്നിവരാണ് തിരച്ചിലിനു…

Read More

ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. ആറുപേര്‍ക്ക് പരിക്കേറ്റു. ഫിറോസാബാദില്‍ നൗഷേരയില്‍ ചൊവ്വാഴ്ച രാത്രിയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വന്‍തോതില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൊട്ടിത്തെറിയെത്തുടര്‍ന്ന് തകര്‍ന്നുവീണു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പത്തുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാനുള്ള തിരച്ചില്‍ തുടരുകയാണെന്ന് ആഗ്ര റേഞ്ച് ഐ.ഡി ദീപക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അഗ്നിരക്ഷാസേന, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.

Read More

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവരുന്നത്‌ തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡബ്ല്യു.സി.സി.യുടെ തുറന്ന കത്ത്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പമാണെന്ന പ്രതീതിയുണ്ടാക്കി, മൊഴി നൽകിയവരെ മാനസിക സമ്മർദത്തിലാക്കുകയാണെന്നും സ്വകാര്യതയ്ക്കുനേരെയുള്ള കടന്നാക്രമണം തടയാൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മൊഴി നൽകിയവരിൽനിന്ന് പ്രത്യേകാന്വേഷണസംഘം വിവരം ശേഖരിക്കാനിരിക്കെയാണ് ഡബ്ല്യു.സി.സി.യുടെ ആവശ്യം. രഹസ്യവിവരങ്ങൾ പുറത്തുവിടുന്നതിൽ ഒരു ചാനലിന്റെ പേരെടുത്തുപറഞ്ഞും കുറ്റപ്പെടുത്തിയുമാണ് കത്ത്. ഹേമ കമ്മിറ്റി മുൻപാകെ സിനിമാ മേഖലയിലെ സ്ത്രീകൾ നൽകിയ മൊഴികൾ പ്രത്യേകാന്വേഷണ സംഘത്തിന്റെ പരിധിയിലേക്കു കൊണ്ടുവന്നതോടെ കോടതി ഉത്തരവുപോലും ലംഘിച്ച് മാധ്യമവിചാരണകളിലേക്ക് വലിച്ചിഴയ്ക്കുന്ന അവസ്ഥയാണ്. പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് രഹസ്യമായിരിക്കണമെന്ന് ഹേമ കമ്മിറ്റിയും സർക്കാരും കോടതിയും തീരുമാനിച്ച മൊഴികളാണ് പുറത്തുവരുന്നത്. റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കത്തെ സംശയിക്കേണ്ടിയിരിക്കുന്നു. പുറത്തുവരുന്ന വിവരങ്ങളിലൂടെ മൊഴി കൊടുത്തവർ ആരാണെന്ന് തിരിച്ചറിയാനാകും -ഡബ്ല്യു.സി.സി. ചൂണ്ടിക്കാട്ടി. മൊഴി കൊടുത്തവരുടെ സ്വകാര്യതയും രഹസ്യാത്മകതയും സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി. പ്രതിനിധികളായ ബീനാ പോൾ, ദീദീ ദാമോദരൻ, രേവതി, റിമാ കല്ലിങ്കൽ, ആശാ ജോസഫ് എന്നിവർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. സിനിമാ സെറ്റുകളിൽ…

Read More

ഹൈദരബാദ്:തെലങ്കാന വിമോചന ദിനം ആചരിക്കാനുള്ള ബി.ജെ.പി, ബി.ആര്‍.എസ് നീക്കത്തിനെതിരെ സി.പി.എ. തെലങ്കാന വിമോചന സമരവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും മുന്‍ ബി.ആര്‍.എസ് സര്‍ക്കാരും കൈക്കൊണ്ട നിലപാടുകളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് തക്കലപ്പള്ളി ശ്രീനിവാസ റാവു വിമര്‍ശിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ തെലങ്കാന വിമോചന ദിനം ആചരിക്കാനുള്ള തീരുമാനം കള്ളത്തരമാണെന്നും ആളുകളെ തെറ്റിധരിപ്പിക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെലങ്കാനയുടെ വിമോചനസമര ചരിത്രത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്നും നിസാമിന്റെ ഭരണത്തിനെതിരായുള്ള പോരാട്ടത്തില്‍ ബി.ജെ.പി പങ്കെടുത്തിട്ടില്ലെന്നും ശ്രീനിവാസ റാവു പറഞ്ഞു. സെപ്റ്റംബര്‍ 15ന് ഭൂപാലപ്പള്ളിയില്‍ സി.പി.ഐ സംഘടിപ്പിച്ച റാലിയിലാണ് ശ്രീനിവാസ റാവുവിന്റെ ബി.ജെ.പിക്കെതിരായ വിമര്‍ശനം. നിസാമിന്റെ ഭരണത്തിനെതിരായ സമരത്തിന്റെ പൈതൃകത്തെ ആദരിക്കുന്ന അമറുല തൂഫാന്‍ പരമ്പരയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. സെപ്റ്റംബര്‍ 17ന് വിമോചനസമരദിനം ആചരിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം തെറ്റാണെന്നും വിമോചനത്തിന്റെ യഥാര്‍ത്ഥ തീയതി സെപ്റ്റംബര്‍ 15 ആണെന്നും ശ്രീനിവാസ റാവു ചൂണ്ടിക്കാട്ടി. നിസാമിനെതിരായ പോരാട്ടത്തില്‍ ബി.ജെ.പിയുടെ പങ്കാളിത്തം വളരെ കുറവാണെന്നും…

Read More

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. എന്തുകൊണ്ട് അവര്‍ ഡൊണാള്‍ഡ് ട്രംപിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു? എന്ന ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യത്തിന് ആരും ബൈഡനേയും കമലയേയും കൊല്ലാന്‍ ശ്രമിക്കുന്നില്ല എന്നാണ് മസ്‌ക് മറുപടി നല്‍കിയത്. ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായി കണക്കാക്കപ്പെടുന്ന ഇലോണ്‍ മസ്‌കിനെ താന്‍ പ്രസിഡന്റായാല്‍ ഉപദേശകനായി നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ മുഴുവന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെയും ഓഡിറ്റ് നടത്തുമെന്നും പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ശുപാര്‍ശകള്‍ നല്‍കാനായി പുതിയ എഫിഷ്യന്‍സി കമ്മീഷനെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു. ഈ കമ്മീഷന്റെ ചെയര്‍മാനായി ഇലോണ്‍ മസ്‌കിനെ നിയമിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. അതേസമയം ട്രംപിനെതിരായ വധശ്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വെസ് പ്രസിഡന്റ് കമലാ ഹാരിസും രംഗത്തെത്തിയിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുനേരെ ഫ്‌ളോറിഡയിലെ അദ്ദേഹത്തിന്റെ കെട്ടിടത്തിന് സമീപമുണ്ടായ വെടിവെപ്പുണ്ടായ റിപ്പോര്‍ട്ടുകളെ കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നതില്‍…

Read More

ഗസ: ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളിലെ വിവരങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ച് ജൂയിഷ് ക്രോണിക്കിള്‍. ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ച വിവരങ്ങളാണ് സംഘര്‍ഷത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലേഖനം പിന്‍വലിക്കുന്നത്. ഇതിനെ തുടര്‍ന്ന് സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ ഫിലാഡല്‍ഫി ഇടനാഴിയിലൂടെ ഇസ്രഈല്‍ ബന്ദികളോടൊപ്പം ഇറാനിലേക്ക് രക്ഷപ്പെടാനുള്ള ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ പദ്ധതികള്‍ വിശദീകരിക്കുന്ന രേഖ ഗസയില്‍ നിന്നും കണ്ടെത്തിയതായി ലേഖനത്തില്‍ ഉണ്ടായിരുന്നു. ലേഖനങ്ങളില്‍ പറയുന്ന വിവരങ്ങളെ കുറിച്ച് തങ്ങള്‍ക്ക് മറ്ററിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി ഇസ്രഈല്‍ സൈന്യം രംഗത്തെത്തി. പിന്നാലെ മറ്റ് മാധ്യമങ്ങളും പെറിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്തെത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹു നടത്തിയ പരാമര്‍ശവും പെറിയുടെ വാദങ്ങളും തമ്മില്‍ സാമ്യമുള്ളതായും ഇത് തെറ്റായ പ്രചരണങ്ങള്‍ക്ക് കാരണമാവുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം വിവാദങ്ങള്‍ ഉയര്‍ന്നിട്ടും ജെ.സി ലേഖനം പിന്‍വലിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നില്ല. ‘ പെറി…

Read More

ബെംഗുളുരു: എന്തുകൊണ്ട് കഴിവ് ഉണ്ടായിട്ടും താന്‍ അടക്കമുള്ള ദളിത് നേതാക്കളില്‍ പലര്‍ക്കും കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നില്ലെന്ന ചോദ്യവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി ഡോ.ജി പരമേശ്വര. അംബേദ്കര്‍ പുരോഗതിയിലേക്കുള്ള ഏറ്റവും പ്രധാനമാര്‍ഗം അധികാരമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ദളിത് നേതാക്കളായ ബി. ബസവ ലിംഗപ്പ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ താനടക്കമുള്ള നേതാക്കള്‍ക്ക് അതിനുള്ള അവസരം നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ജനാധിപത്യ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നേതാക്കളായ ബി. ബസവലിംഗപ്പ, മല്ലികാര്‍ജുന്‍ സ്വാമി, കെ.എച്ച്. രംഗനാഥ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ ഞാന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ബസ് മിസ്സായി. ഡോ.ബി.ആര്‍ അംബേദ്കര്‍ രാഷ്ട്രീയ അധികാരമാണ് വികസനത്തിലേക്കുള്ള ഏറ്റവും വലിയ താക്കോല്‍ എന്ന് പറഞ്ഞിരുന്നു. അതിനാല്‍ ദളിത് സമൂഹത്തിലെ കൂടുതല്‍ ആള്‍ക്കാര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് ഭരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. ഞാന്‍ എനിക്ക് നല്‍കിയ എല്ലാ സ്ഥാനങ്ങളും നന്നായി തന്നെയാണ് കൈകാര്യം ചെയ്തത്. അതിനാല്‍ എന്റെ സത്യസന്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല,’…

Read More

ചേര്‍ത്തല: തിരുവോണനാളില്‍ ചേര്‍ത്തല എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയില്‍ വില്‍പനക്കായി സംഭരിച്ച 18.5 ലിറ്റര്‍ വിദേശമദ്യവും 33 പാക്കറ്റ് ഹാന്‍സുമായി രണ്ടുയുവാക്കള്‍ പിടിയിലായി. ചേര്‍ത്തല നഗരസഭ അഞ്ചാം വാര്‍ഡ് ചിറപറമ്പ് ഹരികൃഷ്ണന്‍(25), കളത്തുംതറ കെ.എസ്. സൂര്യന്‍ എന്നിവരാണ് പിടിയിലായത്. ചേര്‍ത്തല എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പക്ടര്‍ വി.ജെ. ജോയുടെ നിര്‍ദേശപ്രകാരം റേഞ്ച് ഇന്‍സ്പക്ടര്‍ പി.എം.സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Read More

കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട ചെലവ് സംബന്ധിച്ച കണക്കില്‍ വ്യാപക പൊരുത്തക്കേട്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ ഒഴുകിയപ്പോഴും വിവിധ ഇനങ്ങളിൽ സംസ്ഥാന സര്‍ക്കാരിന് വന്‍ തുക ചെലവായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രത്തിന് മാത്രം 11 കോടി രൂപ ചെലവായെന്നാണ് പറയുന്നത്. 17 ക്യാമ്പുകളിലായി 4102 ആളുകളാണ് താമസിച്ചിരുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ രേഖയില്‍ തന്നെ പറയുന്നു. 11 കോടി രൂപ വസ്ത്രത്തിന് ചെലവായെന്ന് പറയുമ്പോള്‍, ഒരാള്‍ക്ക് 26,816 രൂപയുടെ വസ്ത്രം വാങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രവും മറ്റ് അവശ്യ വസ്തുക്കളും സൗജന്യമായി വിതരണം ചെയ്തിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ കണക്ക് പുറത്ത് വന്നിരിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകള്‍ വിശദീകരിച്ചിട്ടുള്ളത്. ക്യാമ്പില്‍ ഭക്ഷണത്തിനുവേണ്ടി മാത്രം എട്ട് കോടി രൂപ ചെലവാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ക്യാമ്പിലുള്ള 4,102 പേരുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി എട്ട് കോടി…

Read More

തക്കാളിയും ഉള്ളിയും ഉരുളക്കഴിങ്ങുമൊക്കെ കൂട്ടത്തില്‍ മികച്ചത് നോക്കി തെരഞ്ഞെടുക്കുന്നത് കുറച്ച് കഷ്ടപ്പാടുള്ള ജോലിയാണ്. എന്നാല്‍ ഈ ശ്രമകരമായ’ ജോലി എളുപ്പമാക്കാന്‍ ഒരു മുന്‍ ഐ. എഫ്.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കണ്ടെത്തിയ വഴി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തക്കാളിയും ഉള്ളിയും മുതല്‍ പാല്‍ വരെ മികച്ചത് എങ്ങനെ തെരഞ്ഞെടുക്കണമെന്ന് ഭാര്യ ഒരു കടലാസില്‍ എഴുതി നല്‍കുകയായിരുന്നു. ഓരോ സാധനത്തിന്റേയും ചിത്രം വരെ ഈ കുറിപ്പടിയില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്. മോഹന്‍ പാര്‍ഗേന്‍ എന്ന മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് ഈ കുറിപ്പടിയുടെ ചിത്രം എക്‌സില്‍ പങ്കുവെച്ചത്. സാധനങ്ങള്‍ വാങ്ങാന്‍ പോകുകയായിരുന്ന തനിക്ക് ഭാര്യ തന്ന നിര്‍ദ്ദേശങ്ങള്‍ എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. വഴികാട്ടിയായി നിങ്ങള്‍ക്കും ഇത് ഉപഗോഗിക്കാം എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ദ്വാരങ്ങളില്ലാത്ത മഞ്ഞയും ചുവപ്പും കലര്‍ന്ന തക്കാളി ഒന്നരക്കിലോ, ഉരുണ്ട ചെറിയ സൈസിലുള്ള ഉള്ളി ഒന്നരക്കിലോ, പച്ചനിറമോ കണ്ണുകളോ ഇല്ലാത്ത മീഡിയം സൈസിലുള്ള ഉരുളക്കിഴങ്ങ് ഒരു കിലോ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. ഏതു…

Read More