എകരൂൽ (കോഴിക്കോട്): ഉണ്ണികുളം വനിതാ സഹകരണസംഘത്തിൽ നടന്ന കോടികളുടെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ മുൻ സെക്രട്ടറി അറസ്റ്റിൽ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സസ്പെൻഷനിലായ ഇയ്യാട് സ്വദേശിനി പി.കെ. ബിന്ദുവിനെ (54)യാണ് ബാലുശ്ശേരി പോലീസ് ബുധനാഴ്ച വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. സഹകരണസംഘത്തിന്റെയും പണം നഷ്ടമായ നിക്ഷേപകരുടെയും ആക്‌ഷൻ കമ്മിറ്റിയുടെയും പരാതിയെത്തുടർന്നാണ് നടപടി. ഏഴുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, തട്ടിപ്പിന്റെ വ്യാപ്തി പത്തുകോടിയോളം വരുമെന്നാണ് ഇടപാടുകാരുടെ ആരോപണം. അതേസമയം, സഹകരണവകുപ്പിന്റെ അന്തിമഓഡിറ്റ് റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ എത്രകോടിയുടെ തട്ടിപ്പ് നടന്നെന്ന് സ്ഥിരീകരിക്കാനാവൂവെന്ന് പോലീസ് അറിയിച്ചു. ബാലുശ്ശേരി എസ്.ഐ.മാരായ സുജിലേഷ്, ജയന്ത് എന്നിവരുടെ നേതൃത്വത്തിൽ സാലിക, മഞ്ജു, ലെനീഷ്, രതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ബിന്ദുവിനെ റിമാൻഡ് ചെയ്തു. 1992-ൽ രൂപവത്കരിച്ച കാലംമുതൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡ് ഭരിക്കുന്ന സൊസൈറ്റിയിൽ 2019-21 കാലയളവിലാണ് തട്ടിപ്പ് നടന്നത്. കൃത്രിമരേഖകളുണ്ടാക്കി വായ്പയെടുത്തും നിക്ഷേപങ്ങൾ സ്വീകരിച്ചും ബോണ്ടുകളിൽനിന്ന് വായ്പയെടുത്തും സൊസൈറ്റിയുടെ വരുമാനം…
Author: malayalinews
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരേ രൂക്ഷവിമർശനവുമായി സി.പി.ഐ. ഒരു ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പൊലീസ് മേധാവി ഇടതുപക്ഷ രാഷ്ട്രീയ ധാരണകൾക്കും ഭരണസംവിധാനത്തിനും കളങ്കമാണെന്നും എ.ഡി.ജി.പിയെ മാറ്റിനിർത്തണമെന്നും സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ.കെ.പ്രകാശ്ബാബു ആവശ്യപ്പെട്ടു. സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. ജനഹിതം മാനിച്ചുകൊണ്ട്, സാങ്കേതികത്വം മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാരിനുണ്ടാകണമെന്നും പ്രകാശ് ബാബു വ്യക്തമാക്കി. ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾഇന്ത്യയിൽ ഫാസിസം പ്രത്യക്ഷപ്പെടുന്നത് ഭൂരിപക്ഷ വർഗീയതയുടെ രൂപത്തിലാണെന്നുള്ളതിൽ ദേശീയ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് ഒരു സംശയവുമില്ല. അങ്ങനെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും മുന്നണി നയിക്കുന്ന സർക്കാരിന്റെയും നയങ്ങളിൽനിന്ന് ഭരണസംവിധാനത്തിലെ ഒരാളും വ്യതിചലിക്കാൻ പാടില്ല. അഥവാ ആ നയം ലംഘിച്ചുകൊണ്ട് സംസ്ഥാന കേഡറിലുള്ള ഒരുദ്യോഗസ്ഥൻ പ്രവർത്തിച്ചാൽ അയാളെ സർക്കാരിൻ്റെ നയസമീപനങ്ങൾ പ്രതിഫലിക്കുന്ന തസ്തികകളിൽ നിന്നും മാറ്റിനിർത്താൻ കഴിയണം. ജനഹിതമാണ് സർക്കാരിൻ്റെ പ്രഖ്യാപിത നയങ്ങൾക്ക് പിന്നിലെ ചാലകശക്തിയെന്നു തിരിച്ചറിയാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങളുമായി നിരന്തര ബന്ധം താരതമ്യേന കുറവുള്ള…
പച്ചത്തേങ്ങ വിലയ്‌ക്കൊപ്പം കൊപ്രവിലയും താങ്ങുവിലയേക്കാള്‍ കൂടി. കൊപ്രവില ചൊവ്വാഴ്ച ക്വിന്റലിന് 12,000 രൂപയായി. താങ്ങുവിലയായ 11,160 രൂപയെക്കാള്‍ 840 രൂപ കൂടുതല്‍. 2021 ഡിസംബര്‍ 30-ന് കൊപ്രവില 10,000 രൂപയായിരുന്നു. അന്നത്തെ താങ്ങുവില 10,590 രൂപ. അവിടുന്നങ്ങോട്ട് വിലയിടിവിന്റെ ദുരിതകാലമായിരുന്നു കൊപ്രയ്ക്ക്. ക്വിന്റലിന് 7000 രൂപവരെ താഴ്ന്നു. പച്ചത്തേങ്ങയ്ക്കും ഇതേസ്ഥിതി. കിലോയ്ക്ക് 32 രൂപയായിരുന്നു താങ്ങുവിലയെങ്കിലും 2022 ജനുവരിയില്‍ തേങ്ങയുടെ വില 29-ലേക്ക് താഴ്ന്നു. പിന്നീട് 22 രൂപവരെയെത്തി. കോടികളുടെ നഷ്ടമാണ് വിലയിടിവുകാരണം കര്‍ഷകര്‍ക്കുണ്ടായത്. താങ്ങുവിലയ്ക്കുള്ള പച്ചത്തേങ്ങ, കൊപ്ര സംഭരണം ആരംഭിച്ചിരുന്നെങ്കിലും കാര്യക്ഷമമല്ലാത്തതിനാല്‍ ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല. ഈവര്‍ഷവും കേരളത്തില്‍ സംഭരണമുണ്ടായിരുന്നെങ്കിലും 102 ടണ്‍ കൊപ്ര മാത്രമാണ് സംഭരിക്കാനായത്. ചരക്കുവരവ് കുറഞ്ഞു വില കൂടുന്നതിന്റെ പ്രധാനകാരണം ചരക്കുവരവ് കുറഞ്ഞതാണെന്നാണ് വ്യാപാരികളുടെ അഭിപ്രായം. കേരളത്തില്‍ ഈവര്‍ഷം തേങ്ങ ഉത്പാദനത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഇത് കൊപ്ര, ഉണ്ടക്കൊപ്ര ഉത്പാദനത്തെ ബാധിച്ചു. രണ്ടാമത് ഉത്തരേന്ത്യയില്‍ ആഘോഷസീസണ്‍ തുടങ്ങിയെന്നതാണ്. അടുത്തമാസം നവമി, ദീപാവലി ആഘോഷങ്ങളുണ്ട്. ഈ…
കൊച്ചി: പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) കമ്പനിയിലെ ജോലിഭാരം താങ്ങാന്‍ കഴിയാത്തതാണ് മകള്‍ അന്ന സെബാസ്റ്റ്യന്റെ മരണത്തിന് കാരണമെന്ന് അച്ഛന്‍ സിബി ജോസഫ്. ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അച്ഛന്‍ പറയുന്നു. കഴിഞ്ഞ ദിവസം അന്നയുടെ അമ്മ ഇവൈ കമ്പനി സി.ഇ.ഒയ്ക്ക് അയച്ച കത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ചര്‍ച്ചയാവുകയാണ്. രാജ്യത്തെ നാലാമത്തെ പ്രമുഖ ബഹുരാഷ്ട്ര അക്കൗണ്ടിങ് സ്ഥാപനമാണ് ഇവൈ. എന്നാല്‍, ഇവിടെ ജോലിയില്‍ പ്രവേശിച്ചതിനുശേഷം അമിതജോലിഭാരമാണ് തന്റെ മകള്‍ക്ക് അനുഭവിക്കേണ്ടിവന്നതെന്നും ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത അത്രയും ജോലിഭാരമാണ് തന്റെ മകള്‍ക്ക് നേരിടേണ്ടിവന്നതെന്നും അച്ഛന്‍ പറഞ്ഞു. അന്നയുടെ മരണാനന്തര ചടങ്ങുകളില്‍ ഒരു കമ്പനി പ്രതിനിധിപോലും പങ്കെടുത്തില്ലെന്നും അച്ഛന്‍ ആരോപിക്കുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഇവരുടെ കമ്പനിയുടെ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ഒരാളെപ്പോലും മരണാനന്തര ചടങ്ങില്‍ കമ്പനി പങ്കെടുപ്പിച്ചില്ല. രണ്ടാമത്തെ ചാന്‍സിലാണ് മകള്‍ക്ക് സി.എ കിട്ടിയത്. മാര്‍ച്ച് അവസാനത്തോടെയാണ് അന്നക്ക് ഇവൈയില്‍ ജോലി ലഭിച്ചത്. ചാര്‍ട്ടേഡ്…
നാല് ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രമന്ത്രിസഭ. ചന്ദ്രയാന്‍-4, ശുക്രനെ ലക്ഷ്യമിട്ടുള്ള വീനസ് ഓര്‍ബിറ്റര്‍ മിഷന്‍, ഇന്ത്യയുടെ ബഹിരാകാശ നിലയ ദൗത്യമായ ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍, നെക്‌സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ (എന്‍ജിഎല്‍വി) എന്നിവയ്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. ആകെ 22750 കോടി രൂപയാണ് ഈ നാല് ബഹിരാകാശ ദൗത്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. 2027 ല്‍ വിക്ഷേപണത്തിന് പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യയുടെ നാലാമത് ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ നാലിന് 2104.06 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് തിരികെ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ദൗത്യം. ശുക്രനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് വീനസ് ഓര്‍ബിറ്റര്‍ മിഷന്‍. 2028 മാര്‍ച്ചില്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്ന ഈ ദൗത്യം ശുക്രന്റെ അന്തരീക്ഷത്തെ കുറിച്ചും ഭൂമിശാസ്ത്രത്തെ കുറിച്ചും പഠിക്കാന്‍ ലക്ഷ്യമിടുന്നു. 1236 കോടി രൂപയാണ് ഈ ദൗത്യത്തിനായി അനുവദിച്ചിരിക്കുന്നത്. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന്…
കോഴിക്കോട്: എഴുപതു വയസ്സു കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നല്‍കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ തിങ്കളാഴ്ചമുതല്‍ ആരംഭിക്കുമെന്ന് സൂചന. ഔദ്യോഗികപ്രഖ്യാപനം അടുത്തദിവസം ഉണ്ടാവും. 23-ന് രാവിലെ രജിസ്‌ട്രേഷന്‍ പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. ഡിജിറ്റല്‍സേവ പൊതുസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി.) വഴിയും അക്ഷയകേന്ദ്രങ്ങള്‍വഴിയും രജിസ്‌ട്രേഷന്‍ സാധ്യമായേക്കും. സംസ്ഥാനത്ത്, 70 വയസ്സു കഴിഞ്ഞവരുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്റെ കൈവശം കൃത്യമായ രേഖകളില്ല. കേന്ദ്രത്തില്‍നിന്നു വിഹിതം നേടിയെടുക്കാന്‍ കൃത്യമായ കണക്കു വേണ്ടതിനാലാണ് രജിസ്‌ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത്. ആയുഷ്മാന്‍ ഭാരതിനെ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സംസ്ഥാനം 1000 കോടിരൂപ ചെലവഴിക്കുമ്പോള്‍ 151 കോടി രൂപയാണു കേന്ദ്രം അനുവദിക്കുക. ആര്‍ക്കൊക്കെ ലഭിക്കും? 70 വയസ്സില്‍ കൂടുതലുള്ള എല്ലാ മുതിര്‍ന്ന പൗരര്‍ക്കും സാമൂഹിക-സാമ്പത്തികനില പരിഗണിക്കാതെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. അര്‍ഹരായവര്‍ക്ക് പ്രത്യേക കാര്‍ഡ് വിതരണം ചെയ്തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക. അര്‍ഹത അറിയാന്‍ 1. https://pmjay.gov.in/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.…
കാസർകോട്: എൻജിനിയറിങ്ങിന് പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതോടെ ബി.എസ്‌സി. നഴ്സിങ് കോഴ്സ് തുടങ്ങി തമിഴ്നാട്ടിലെ എൻജിനിയറിങ് കോളേജുകൾ. ജോലിസാധ്യതയുള്ളതിനാൽ നഴ്സിങ് കോഴ്സിന് ചേരാൻ വിദ്യാർഥികൾ തിക്കിത്തിരക്കുന്നതിനാലാണ് കോളേജുകളുടെ ഈ നടപടി. എന്നാൽ, കോഴ്സ് തുടങ്ങിയ പല കോളേജുകളും ഇന്ത്യൻ നഴ്സിങ് കൗൺസിലി (ഐ.എൻ.സി.)ന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് തമിഴ്നാട് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ കണ്ടെത്തി. ഇതേത്തുടർന്ന് ഐ.എൻ.സി. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അംഗീകാരം പിൻവലിക്കുമെന്ന് കൗൺസിൽ മുന്നറിയിപ്പുനൽകി. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദ്യാർഥികൾ തമിഴ്നാട്ടിലെ കോളേജുകളിൽ ബി.എസ്‌സി. നഴ്സിങ് കോഴ്സ് പഠിക്കുന്നുണ്ട്. അതിനാൽ അവരെയും ഇത് ബാധിക്കും. ഇത്തരം കോളേജുകൾ നഴ്സിങ് വിദ്യാർഥികളെ അനുബന്ധ ആരോഗ്യശാസ്ത്ര, എൻജിനിയറിങ് വിഷയങ്ങളും പഠിക്കാൻ നിർബന്ധിക്കുന്നതായി കൗൺസിലിന് വിവരം ലഭിച്ചു. എൻജിനിയറിങ് കോളേജുകളുടെ അക്കാദമിക് കലണ്ടർ, ടൈംടേബിൾ, അവധിദിനങ്ങൾ തുടങ്ങിയവ നടപ്പാക്കാൻ ആവശ്യപ്പെടുകയും എൻജിനിയറിങ്, അടിസ്ഥാനശാസ്ത്ര ബ്ലോക്കുകളിലും മറ്റും ക്ലാസ് നടത്തുകയും ചെയ്യുന്നുണ്ട്. ഇത് നിയമവിരുദ്ധമാണെന്നും നഴ്സിങ് കോളേജ് ബ്ലോക്കിലാണ് ഇവരുടെ ക്ലാസ് നടത്തേണ്ടതെന്നും കൗൺസിൽ…
ആലപ്പുഴ: ഭാര്യയുടെ സഹോദരനെ കിണ്ടികൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാപ പ്രകാരം പോലീസ് നാടുകടത്തിയ ആലപ്പുഴ വലിയമരം വാർഡ് പരുത്തിപ്പള്ളി വീട്ടിൽ വിച്ചു ചന്ദ്രൻ (21) ആണ് പിടിയിലായത്. വിച്ചുവിന്റെ ഭാര്യയുടെ സഹോദരൻ ആലപ്പുഴ എ.എൻ.പുരം വാർഡിൽ തിരുവമ്പാടി പത്മാലയം വീട്ടിൽ പ്രണവിനെ (23) ആക്രമിച്ച കേസിലാണ് അറസ്റ്റ്. 15-നു പുലർച്ചെ ഒന്നോടെയാണ് സംഭവം. വിച്ചു നിരന്തരം ക്രിമിനൽക്കേസിൽപ്പെടുന്നതിനാൽ ഇനി വീട്ടിൽ വരരുതെന്ന് പ്രണവ് പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ശ്രീജിത്ത്, എസ്.ഐ.മാരായ ബി.ആർ. ബിജു, മോഹൻകുമാർ, സീനിയർ സി.പി.ഒ.മാരായ വിപിൻ ദാസ്, ശ്യാം, സി.പി.ഒ.മാരായ അഖിൽ വിശ്വാസ്, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി 14 ദിവസം റിമാൻഡുചെയ്തു.
തിരുവനന്തപുരം: പതിന്നാലായിരത്തോളം വന്ന ആരാധകരുടെ ആർപ്പുവിളിയും ആഹ്ലാദവും ആരവവും കൊണ്ടു ആഘോഷനിശയായി ട്രിവാൻഡ്രം സ്‌പോർട്സ് ഹബ്. കെ.സി.എൽ. ആദ്യ സീസണിലെ കിരീടം ഏരീസ് കൊല്ലം സെയിലേഴ്‌സ് സ്വന്തമാക്കിയപ്പോൾ ബുധനാഴ്ച വൈകീട്ട് സ്‌റ്റേഡിയം സാക്ഷിയായത് ആരാധകരുടെ ആവേശമുഴക്കമായിരുന്നു. ഫൈനൽ കാണാൻ ഇരു ടീമുകളുടെ ആരാധകരുടെ വൻ തിരക്കായിരുന്നു ട്രിവാൻഡ്രം സ്‌പോർട്‌സ് ഹബ്ബിൽ. ഉച്ചയോടെ തന്നെ ക്രിക്കറ്റ് പ്രേമികൾ ഫൈനൽ കാണാനായി ഹബ്ബിലേക്കെത്തി. ടീം ജേഴ്സിയണിഞ്ഞും കൊടി പിടിച്ചും ആരാധകർ സ്റ്റേഡിയം നിറച്ചു. ഇഷ്ടതാരങ്ങളെ കാണാനും ടീമിനു പിന്തുണ നൽകാനും ആരാധകർ തടിച്ചുകൂടി. മത്സരത്തിന് മുന്നോടിയായി നൃത്തവും മസാല കോഫി ബാൻഡിന്റെ പാട്ടും കൂടിയായപ്പോൾ ആഘോഷം കൊടുമുടിയിലായി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് കെ.എസി.എൽ. കപ്പുമായി ഗ്രൗണ്ടിലെത്തിയതോടെ ആരാധകരുടെ സന്തോഷം ഇരട്ടിച്ചു. തൊട്ടുപിന്നാലെയെത്തി മോഹൻലാൽ. ഇതോടെ ഗ്രൗണ്ടിലെങ്ങും ആഘോഷത്തിരയടിച്ചു. മോഹൻലാൽ ഇരു ടീമുകളെയും പരിചയപ്പെട്ടു. ടോസ് നേടിയ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർഴ്‌സിനെ ബാറ്റിങ്ങിനയച്ചു. ആക്രമണ ശൈലിയായിരുന്നു കാലിക്കറ്റ് കാഴ്ചവെച്ചത്. എന്നാൽ…
കാസർകോട്: കായികാധ്യാപിക ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ. ദേശീയ കബഡിതാരം കൂടിയായിരുന്ന ബേഡകം ചേരിപ്പാടിയിലെ പ്രീതി (27) ആത്മഹത്യചെയ്ത കേസിൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി എ.മനോജാണ് ശിക്ഷ വിധിച്ചത്. ഗാർഹികപീഡനം കാരണം പ്രീതി ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. ആത്മഹത്യാപ്രേരണയ്ക്ക് ഒന്നാംപ്രതി ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണയ്ക്ക് (38) ഏഴുവർഷം കഠിനതടവും മൂന്നാം പ്രതി അമ്മ ശ്രീലതയ്ക്ക് (59) അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം വീതം പിഴയുമാണ് വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. സ്ത്രീധനപീഡനത്തിന് രണ്ടുപ്രതികൾക്കും രണ്ടുവർഷം കഠിനതടവും ഒരുലക്ഷംവീതം പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ രണ്ടുമാസം അധികതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും. പിഴത്തുകയായ നാലുലക്ഷം അടച്ചാൽ അത് പ്രീതിയുടെ മകൾക്ക് നൽകണമെന്നും ജില്ലാ നിയമസേവന അതോറിറ്റി അന്വേഷിച്ച് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. രാകേഷ് കൃഷ്ണയുടെ അച്ഛൻ ടി.കെ.രമേശൻ കേസിൽ രണ്ടാംപ്രതിയായിരുന്നു. വിചാരണയ്ക്കിടെ…
