ആലപ്പുഴ: ഭാര്യയുടെ സഹോദരനെ കിണ്ടികൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാപ പ്രകാരം പോലീസ് നാടുകടത്തിയ ആലപ്പുഴ വലിയമരം വാർഡ് പരുത്തിപ്പള്ളി വീട്ടിൽ വിച്ചു ചന്ദ്രൻ (21) ആണ് പിടിയിലായത്.
വിച്ചുവിന്റെ ഭാര്യയുടെ സഹോദരൻ ആലപ്പുഴ എ.എൻ.പുരം വാർഡിൽ തിരുവമ്പാടി പത്മാലയം വീട്ടിൽ പ്രണവിനെ (23) ആക്രമിച്ച കേസിലാണ് അറസ്റ്റ്. 15-നു പുലർച്ചെ ഒന്നോടെയാണ് സംഭവം.
വിച്ചു നിരന്തരം ക്രിമിനൽക്കേസിൽപ്പെടുന്നതിനാൽ ഇനി വീട്ടിൽ വരരുതെന്ന് പ്രണവ് പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ശ്രീജിത്ത്, എസ്.ഐ.മാരായ ബി.ആർ. ബിജു, മോഹൻകുമാർ, സീനിയർ സി.പി.ഒ.മാരായ വിപിൻ ദാസ്, ശ്യാം, സി.പി.ഒ.മാരായ അഖിൽ വിശ്വാസ്, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി 14 ദിവസം റിമാൻഡുചെയ്തു.