മധ്യ ഗാസ സമ്പൂർണ്ണ ഹമാസ് രഹിതം ആക്കി എന്നും കരയുദ്ധം അവസാനിപ്പിച്ച് സൈന്യം പിൻ മാറുന്നു എന്നും ഇസ്രായേൽ അറിയിപ്പ്. ബന്ദി മോചനത്തേക്കാൾ താൻ പ്രാധാന്യം നല്കുന്നത് ഗാസയിലെ നിർണ്ണായക ഭാഗങ്ങളിൽ ഇസ്രായേൽ സൈനീക ക്യാമ്പ് തുറക്കുന്നതിൽ എന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു.
മധ്യ ഗാസയിലെ ഖാൻ യുനീസ് കരയുദ്ധം അവസാനിപ്പിച്ചു. ഇവിടെ 250 ആയുധ ധാരികളേ സൈന്യം വധിച്ചു. 6 ഇസ്രായേൽ ബന്ദികളുടെ മൃതദേഹം കണ്ടെടുത്തു. ഒരു ബന്ദിയേ ജീവനോടെ രക്ഷിച്ചു, ബങ്കറുകൾ ഉള്ള വീടും കെട്ടിടവും അനേകം തുരങ്കം എല്ലാം തകർത്തു. ബന്ദികളേ മോചിപ്പിക്കുന്നതിനേക്കാൾ താൻ ലക്ഷ്യം വയ്ക്കുന്നത് ഗാസയുടെ അതിർത്തികളിൽ ഇസ്രായേൽ സൈന്യം കാവൽ തുടരുന്നതിലും റഫ ഫിലാഡൽഫി ഇടനാഴി കാക്കുന്നതിലുമാണ്. 19 ലക്ഷം മധ്യ ഗാസക്കാരേ 3 ആഴ്ച്ചകൾക്കുള്ളിൽ വീണ്ടും കൂടാരങ്ങൾ മാറ്റുന്നു. ഇസ്രായേൽ ഗാസയുടെ പുതിയ ഭൂപടം ഇറക്കി.
വെള്ളിയാഴ്ച ഇസ്രായേൽ പ്രതിരോധ സേന തെക്കൻ ഗാസ മുനമ്പിൽ മൂന്നാഴ്ച നീണ്ട ഓപ്പറേഷൻ പൂർത്തിയാക്കി. ഖാൻ യൂനിസിലും ദെയ്ർ അൽ-ബലാഹിൻ്റെ പ്രാന്തപ്രദേശങ്ങളിലും ആഗസ്ത് ആദ്യം 98-ാം ഡിവിഷൻ റെയ്ഡ് ആരംഭിച്ചു. ഭാവി പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുന്നതിനാൽ വെള്ളിയാഴ്ച പുലർച്ചെ ഗാസയിൽ നിന്ന് ഡിവിഷൻ പിൻവലിച്ചതായി ഐഡിഎഫ് അറിയിച്ചു. ഈ വർഷമാദ്യം മുതൽ ഖാൻ യുനീസിൽ ഇത് മൂന്നാം തവണയാണ് ഇസ്രായേൽ സൈന്യം കരയുദ്ധം നടത്തി ഇത്തരത്തിൽ പിൻ മാറുന്നത്.