1990-കളില്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനും റോയല്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് സ്കോട്ട്ലന്‍ഡ് എന്നിവയും ചേര്‍ന്നാണ് പാര്‍ച്ചുല ഒച്ചുസംരക്ഷണം തുടങ്ങിയത്. 30 വര്‍ഷം പിന്നിട്ട പദ്ധതിയിലൂടെ 15,000 ഒച്ചുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെയെത്തിച്ചു…
മഴക്കാലമായാല്‍ ഉമ്മറം മുതല്‍ അടുക്കള വരെ കൈയടക്കുന്ന ഒച്ചുകളെ തുരത്താനുള്ള വിദ്യ തേടുമ്പോള്‍, ഒരിനം ഒച്ചിനെ വംശനാശത്തില്‍നിന്ന് രക്ഷിക്കാനുള്ള കഠിനശ്രമം നടക്കുകയാണ് 15 മൃഗശാലകളില്‍. പസഫിക് ദ്വീപസമൂഹമായ ഫ്രഞ്ച് പോളിനേഷ്യയില്മാത്രം കാണുന്ന പാര്‍ച്ചുല ഒച്ചുകളെ സംരക്ഷിക്കാനാണ് ഈ യത്നം.
സംരക്ഷിച്ചുവളര്‍ത്തി അവയെ ഫ്രഞ്ച് പോളിനേഷ്യയിലെ കാടുകളിലേക്ക് തുറന്നുവിടും. ബ്രിട്ടനിലെ എഡിന്‍ബറ മൃഗശാലയില്‍ വളര്‍ത്തിയെടുത്ത 2500 ഒച്ചുകള്‍ വനയാത്രയിലാണിപ്പോള്. 1990-കളില്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനും റോയല്‍ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് സ്കോട്ട്ലന്‍ഡ് എന്നിവയും ചേര്‍ന്നാണ് പാര്‍ച്ചുല ഒച്ചുസംരക്ഷണം തുടങ്ങിയത്.
30 വര്‍ഷം പിന്നിട്ട പദ്ധതിയിലൂടെ 15,000 ഒച്ചുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെയെത്തിച്ചു. സകലതും തിന്നുതീര്‍ക്കുന്ന ആഫ്രിക്കന്‍ ഒച്ചും റോസി വുള്‍ഫ് ഒച്ചും ഫ്രഞ്ച് പോളിനേഷ്യയില്‍ എത്തിയതാണ് പോളിനേഷ്യയില്‍ പാര്‍ച്ചുല ഒച്ചുകളെ വംശനാശത്തിലേക്ക് എത്തിച്ചത്.