Author: malayalinews

സംസ്ഥാന ജലപാതയായ ഈസ്റ്റ്-വെസ്റ്റ് കനാലിന്റെ 235 കിലോമീറ്റര്‍ ഭാഗം അടുത്ത മാര്‍ച്ചിനുമുമ്പ് കമ്മിഷന്‍ചെയ്യും. തിരുവനന്തപുരത്തെ ആക്കുളംമുതല്‍ തൃശ്ശൂര്‍ ചേറ്റുവവരെയുള്ള ഭാഗം ഡിസംബറോടെ പണിതീര്‍ത്ത് തുറന്നുകൊടുക്കാമെന്നാണ് ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ കോവളം മുതല്‍ കാസര്‍കോട് ജില്ലയിലെ ബേക്കല്‍വരെ 616 കിലോമീറ്ററാണ് ജലപാത. ആക്കുളംമുതല്‍ കൊല്ലംവരെയും തൃശ്ശൂര്‍ കോട്ടപ്പുറംമുതല്‍ ചേറ്റുവവരെയുമാണ് നവീകരണം. വര്‍ക്കലയിലെ അഞ്ചുമീറ്റര്‍വീതിയുള്ള കുന്നിനടിയിലൂടെ തുരങ്കങ്ങള്‍ നിലനിര്‍ത്തിയാണ് നവീകരണം. ജലപാതയില്‍ തിരക്കേറുകയാണെങ്കില്‍ ഭാവിയില്‍ പുതിയ തുരങ്കം നിര്‍മിക്കും. വര്‍ക്കല തുരങ്കത്തിന്റെ ഭാഗംവരെമാത്രമേ ചരക്കുനീക്കത്തിനുള്ള ബാര്‍ജുകള്‍ വരുകയുള്ളൂ. യാത്രാബോട്ടുകളും വിനോദസഞ്ചാരബോട്ടുകളും 150 വര്‍ഷത്തിലേറെ പഴക്കമുള്ള തുരങ്കത്തിലുടെ കടന്നുപോകും. വര്‍ക്കലഭാഗത്ത് 500-ഓളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. കോഴിക്കോട് എരഞ്ഞിക്കല്‍, കുറ്റ്യാടി, വടകര, മാഹി ഭാഗങ്ങളിലും നവീകരണം നടക്കുന്നുണ്ട്. കനാലിന്റെ തുടക്കഭാഗമായ കോവളം ആക്കുളം ഭാഗത്താണ് നിര്‍മാണത്തിന് കൂടുതല്‍ വെല്ലുവിളി നേരിടുന്നത്. കോവളം ഭാഗത്ത് 960-ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി പുരോഗമിക്കുകയാണ്. കോഴിക്കോട് നഗരഭാഗത്തെ കനോലി കനാല്‍ നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. കനാലിന്റെ അവസാനഭാഗത്ത്, മാഹി-വളപട്ടണം പുഴകളെ…

Read More

ന്യൂഡല്‍ഹി: വിസ്താര-എയര്‍ഇന്ത്യ ലയനം സെപ്റ്റംബര്‍ 12ന് നടക്കും. ലയനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂര്‍ എര്‍ലൈന്‍സിന് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചു. ലയനം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളില്‍ ഒന്നായിമാറാന്‍ എയര്‍ഇന്ത്യക്ക് കഴിയും. എയര്‍ഇന്ത്യയുടെ 25.1 ശതമാനം ഓഹരികള്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സ് വാങ്ങും. ഏകദേശം 2290 കോടി രൂപയുടെ നിക്ഷേപമാണ് സിംഗപ്പൂര്‍ എര്‍ലൈന്‍സ് ലയനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയില്‍ ഇറക്കുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് എയര്‍ഇന്ത്യ. ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായി തുടങ്ങിയതാണ് വിസ്താര എയര്‍ലൈന്‍സ്. ഇതില്‍ ടാറ്റയ്ക്ക് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ലയനത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ 2023-ല്‍ അനുമതി നല്‍കിയിരുന്നു. സിംഗപ്പുരില്‍നിന്നും സമാനമായ അനുമതികള്‍ ലഭിച്ചിട്ടുണ്ട്. ലയനം സംബന്ധിച്ച വിവരങ്ങള്‍ വിസ്താര അധികൃതര്‍ ജീവനക്കാര്‍ക്ക് കൈമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. നവംബര്‍ 12-നുശേഷം വിസ്താരയില്‍ ടിക്കറ്റ് ബുക്കിങ് സാധ്യമാകില്ലെന്നും ബുക്കിങ്ങുകള്‍ എയര്‍ഇന്ത്യ വെബ്സൈറ്റിലേക്ക്…

Read More

മലപ്പുറം: മലപ്പുറം എസ്.പി. എസ്. ശശിധരനെതിരേ കുത്തിയിരിപ്പ് സമരവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. എസ്.പി. ഓഫീസിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ക്യാമ്പ് ഓഫീസിന് മുന്‍പില്‍ എം.എല്‍.എയുടെ സമരം. വ്യാഴാഴ്ച വൈകിട്ട് എസ്.പിയുടെ ഔദ്യോഗിക വസതിയായ ക്യാമ്പ് ഓഫീസിന് മുന്‍പില്‍ എം.എല്‍.എ. എത്തിയിരുന്നു. ക്യാമ്പ് ഓഫീസിലെ കോമ്പൗണ്ടില്‍നിന്ന് മുറിച്ചു കടത്തിയ മരങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും അവ കാണണം എന്നുമായിരുന്നു അന്‍വറിന്റെ ആവശ്യം. എന്നാല്‍ ഇതിന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മടങ്ങി. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ കുത്തിയിരിപ്പ് സമരവുമായി അന്‍വര്‍ എത്തിയത്. മരങ്ങള്‍ വെട്ടിമാറ്റിയത് അന്വേഷിക്കണം, എസ്.പിക്കെതിരേ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങളാണ് ആവശ്യങ്ങളാണ് എം.എല്‍.എ. മുന്നോട്ടുവെച്ചിട്ടുള്ളത്. 2021-ല്‍ ക്യാമ്പ് ഓഫീസില്‍നിന്ന് തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങള്‍ മുറിച്ചുകടത്തിയെന്ന് കൊല്ലം കടയ്ക്കല്‍ സ്വദേശിയായ എന്‍. ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. നേരത്തേ ഇവിടെ എസ്‌.െഎ. ആയിരുന്നു ശ്രീജിത്ത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു കേസിനെത്തുടര്‍ന്ന് അന്നത്തെ ജില്ലാ പോലീസ് മേധാവി…

Read More

കൊല്ലം: ലൈംഗികാതിക്രമക്കേസിൽ ഉൾപ്പെട്ട എം. മുകേഷ് ­എം.എൽ.എ. രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം. സി.പി.ഐ തർക്കമില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുകേഷ് മാറിനിൽക്കണമെന്നതാണ് സി.പി.ഐ നിലപാടെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പ്രതികരണം. ‘എല്ലാത്തിനും പരിഹാരമുണ്ടാകും. സി.പി.എം-സി.പി.ഐ തർക്കമില്ല. പിന്നെ സി.പി.ഐയിലെ കാര്യം. അവിടെ അങ്ങനെ പറഞ്ഞു, ഇവിടെ ഇങ്ങനെ പറഞ്ഞു എന്ന് പറയേണ്ടതില്ല. അവിടേയും ഇവിടേയും പാർട്ടിക്ക് ഒരു നിലപാടേയുള്ളൂ. ‌‌‌ആനി രാജ എൻ.എഫ്.ഐ.ഡബ്ല്യു നേതാവാണ്. പാർട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. കേരളത്തിലെ കാര്യം പറയേണ്ടത് സംസ്ഥാനത്തെ പാർട്ടിയും സെക്രട്ടറിയുമാണ്. ഇവിടുത്തെ കാര്യം പറയാൻ പാർട്ടിക്ക് ഇവിടെ നേതൃത്വമുണ്ട്. ഇത് എല്ലാവർക്കും ബോധ്യമുള്ള അടിസ്ഥാനപാഠങ്ങളാണ്’, ബിനോയ് വിശ്വം പറഞ്ഞു. നേരത്തെ, മുകേഷ് രാജിവെക്കണമെന്ന നിലപാട് ആനി രാജ പരസ്യമായി തന്നെ പറഞ്ഞിരുന്നു. ഇടതുസർക്കാർ സ്ത്രീകളുടെ ഭാഗത്താണെന്ന് സി.പി.ഐക്ക് ഉറപ്പുണ്ടെന്ന് ബിനോയ് വിശ്വം വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇതേ ആരോപണം നേരിടുന്ന എം.…

Read More

ട്രോളുകള്‍ക്കും നിശിതമായ വിമര്‍ശനങ്ങള്‍ക്കുമിടയിലാണ് ഓം റൗട്ട് സംവിധാനം ചെയ്ത ‘ആദിപുരുഷ്’ തിയേറ്ററുകളിലെത്തിയത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം പുറത്തിറങ്ങിയപ്പോള്‍ ട്രോള്‍ വര്‍ഷമായിരുന്നു.രാമനായി പ്രഭാസ് എത്തിയ ചിത്രത്തില്‍ രാവണനായി വേഷമിട്ടിരിക്കുന്നത് സെയ്ഫ് അലിഖാനാണ്. കൃതി സനോണ്‍, സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 700 കോടിയോളമായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്. 400 കോടി മാത്രമാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടാനായത്. ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ വിമര്‍ശനം നേരിട്ടതും നെഗറ്റീവ് റിവ്യൂകളും വി.എഫ്.എക്‌സിന്റെ നിലവാരക്കുറവുമാണ് സിനിമയെ ശക്തമായി ബാധിച്ചത്. ആദിപുരുഷ് റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ സിനിമ പരാജയമായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍ ഓം റൗട്ട്. ആളുകളുടെ തെറ്റായ കാഴ്ചപ്പാടിന്റെ ഇരയാണ് താനെന്നും യഥാര്‍ഥത്തില്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ തന്നെ ഒരുപാട് പേര്‍ പ്രശംസിച്ചുവെന്നും ഓം റൗട്ട് പറഞ്ഞു. അമോല്‍ പര്‍ച്ചൂരിന്റെ…

Read More

അമരാവതി: ആന്ധ്രയിലെ എഞ്ചിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിൽ ഒളിക്യാമറകൾ കണ്ടെത്തിയതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധം. പെൺകുട്ടികളുടെ ശുചിമുറിയിൽ നിന്നാണ് ഒളിക്യാമറകൾ കണ്ടെത്തിയത്. കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേരു എഞ്ചിനിയറിങ് കോളേജിലാണ് സംഭവം. ഒളിക്യാമറ ഉപയോ​ഗിച്ച് വിദ്യാർഥികളുടെ വീഡിയോകൾ രഹസ്യമായി പകർത്തിയെന്നാണ് പോലീസ് പറയുന്നത്. പിന്നീട്, ദൃശ്യങ്ങൾ കോളേജിലെ വിദ്യാർഥികൾക്ക് വിൽക്കുകയും ചെയ്തു. സംഭവത്തിൽ, അവസാന വർഷ ബി. ടെക്ക് വിദ്യാർഥി വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 300-ലധികം ചിത്രങ്ങളും വീഡിയോകളും ഒളിക്യാമറയിൽ പകർത്തിയെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച വൈകീട്ട് വിദ്യാർഥിനികളുടെ ശുചിമുറിയിലെ ഒളിക്യാമറ അടർന്ന് വീണതോടെ ആണ് വിഷയം പുറത്തറിയുന്നത്. തുടർന്ന്, വ്യാഴാഴ്ച വൈകീട്ട് മുതൽ വിദ്യാർഥിനികൾ പ്രതിഷേധത്തിലാണ്. പ്രദേശവാസികളും വിഷയത്തിൽ രോഷാകുലരാണ്. തങ്ങൾക്ക് നീതി ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയണമെന്നുമാണ് ഇവരുടെ ആവശ്യം.

Read More

തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഐ. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ ബിനോയ് വിശ്വം നേരിട്ടറിയിച്ചു. സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത്‌ ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ നിര്‍വാഹക സമിതിയില്‍ ഭിന്നത ഉണ്ടായിരുന്നെങ്കിലും എംഎല്‍എ സ്ഥാനമൊഴിയണമെന്ന നിലപാടാണ് പൊതുതീരുമാനമായി വന്നത്.

Read More

‘ഭാരത് ദോജോ യാത്ര ഉടൻ’ പ്രഖ്യാപനവുമായി കോൺഗ്രസ്. ആയോധനകലയുടെ വിഡിയോ പങ്കുവച്ച് രാഹുൽ ഗാന്ധി. ‘ഭാരത് ദോജോ യാത്ര ഉടൻ തുടങ്ങുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. ഈ വർഷമാദ്യം തൻ്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ നടന്ന ആയോധന കല സെഷനുകൾ എടുക്കുന്നതിൻ്റെ വിഡിയോ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. “ഭാരത് ദോജോ യാത്ര” ഉടൻ വരുമെന്നും അദ്ദേഹം തൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പറഞ്ഞു. ദോജോ എന്നത് ആയോധന കലകൾക്കായുള്ള പരിശീലനത്തെ സൂചിപ്പിക്കുന്നു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ, ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഞങ്ങൾ യാത്ര ചെയ്യുമ്പോൾ, ഞങ്ങളുടെ ക്യാമ്പ് സൈറ്റിൽ എല്ലാ വൈകുന്നേരവും ജിയു-ജിറ്റ്സു പരിശീലിക്കുന്ന ഒരു ദിനചര്യ ഉണ്ടായിരുന്നു. ആരോഗ്യം നിലനിർത്താനുള്ള ലളിതമായ മാർഗം എന്ന നിലയിൽ ആരംഭിച്ചത് ഞങ്ങൾ താമസിച്ചിരുന്ന പട്ടണങ്ങളിലെ സഹയാത്രികരെയും യുവ ആയോധനകല വിദ്യാർത്ഥികളെയും ഒരുമിച്ച് കൊണ്ടുവരുന്ന പ്രവർത്തനമായി അതിവേഗം പരിണമിച്ചു ” രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.…

Read More

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുടുംബശ്രീ. സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും ആദ്യ ഘട്ടമായി സ്വരൂപിച്ച 20,07,05,682 രൂപയാണ് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, കുടുംബശ്രീ എക്‌സി. ഡയറക്ടര്‍ ജാഫര്‍ മാലിക്, എക്‌സി. ഡയറക്ടര്‍ എ. ഗീത തുടങ്ങിയവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് പണം കൈമാറിയത്. ഇതു കൂടാതെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വിപുലമായ പദ്ധതികളും വയനാട് കേന്ദ്രീകരിച്ച് കുടുംബശ്രീ നടത്തി വരുന്നുണ്ട്. ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന് പേരിട്ട ക്യാംപയിനിലൂടെ ഇനിയും ഫണ്ട് സമാഹണവും തുടരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കുടുംബശ്രീയെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു. മനുഷ്യസ്‌നഹേത്തിന്റെ മഹത്തായ ചരിത്രമാണ് കുടുംബശ്രീ രചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ക്യാംപയിനില്‍ പങ്കാളികളായ മുഴുവന്‍ കുടുംബശ്രീ, അയല്‍ക്കൂട്ട,…

Read More

മുംബൈ: മുതിര്‍ന്ന അഭിഭാഷകനും എഴുത്തുകാരനുമായ അബ്ദുല്‍ ഗഫൂര്‍ മജീദ് നൂറാനി(എ.ജി. നൂറാനി) അന്തരിച്ചു. 94 വയസായിരുന്നു. 2024 ഓഗസ്റ്റ് 29ന് വൈകീട്ട് മുംബൈയിലായിരുന്നു അന്ത്യം. 1930 സെപ്തംബര്‍ 16ന് ജനിച്ച അദ്ദേഹം ദീര്‍ഘ കാലം ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്നു. നിവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള എ.ജി. നൂറാനി രാജ്യത്തെ മികച്ച ഭരണഘടന വിദഗ്ധന്‍മാരിലൊരാളായിരുന്നു. സ്റ്റേറ്റ്‌സ്മാന്‍, ഹിന്ദു, ഫ്രണ്ട് ലൈന്‍, എക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി, ദി ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ നിരവധി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ മനുഷ്യാവകാശം, പൗരസ്വാതന്ത്ര്യം, മതനിരപേക്ഷത തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം കോളങ്ങള്‍ എഴുതാറുണ്ടായിരുന്നു. ആര്‍.എസ്.എസിന്റെയും സംഘപരിവാറിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിശിത വിമര്‍ശകനുമായിരുന്നു എ.ജി.നൂറാനി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ദേശീയതയുടെ പേരില്‍ ഒളിച്ചു കടത്തുന്ന ഹിന്ദുത്വയെ ശക്തമായി എതിര്‍ത്ത എഴുത്തുകാരന്‍ കൂടിയായിരുന്നു എ.ജി. നൂറാനി. കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളയല്‍, ബാബരി ധ്വംസനം, രാമക്ഷേത്ര നിര്‍മാണം തുടങ്ങി മോദി സര്‍ക്കാറിന്റെ ഹിന്ദുത്വ നയങ്ങളെ…

Read More