കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പുതുചരിത്രം രചിക്കാനൊരുങ്ങി…..ഈ വർഷത്തെ ഓണാഘോഷവും, അസോസിയേഷന്റെ പതിനഞ്ചാമത് വാർഷികാഘോഷവും സെപ്റ്റംബർ 21തീയതി,ശനിയാഴ്ച രാവിലെ 9 മണിമുതൽ വൈ കുന്നേരം 6 മണിവരെ ചെറിഹിന്റൺ നെതർ ഹാൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രസ്തുത ചടങ്ങ് കേംബ്രിഡ്ജ് എംപിയും, ഭക്ഷ്യ പരിസ്ഥിതി വകുപ്പ് മന്ത്രിയും ആയ ശ്രീ ഡാനിയേൽ ഷിസ്നറും കേംബ്രിഡ്ജ് മേയർ ശ്രീ ബൈജു തിട്ടാലയും ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു കേംബ്രിഡ്ജ് മലയാളികൾക്ക് എന്നും ആവേശവും ആശ്രയവും അതോടൊപ്പം തന്നെ എല്ലാവരെയും ചേർത്ത് നിർത്തി ഒരു മനസ്സോടെ കൈകോർത്ത് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുകയും, കല,സംസ്‍കാരിക മേഖലകളിൽ കേംബ്രിഡ്ജ് മലയാളികൾക്ക് എന്നും വലിപ്പ ചെറുപ്പമില്ലാതെ സ്വന്തം വീടെന്ന പോലെ കയറി ചെല്ലാവുന്ന ഒരിടമായി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞിരിക്കുകയാണ് സി.എം.എ .അധികാരമോഹങ്ങൾ ക്കല്ല മറിച്ച് സ്നേഹബന്ധങ്ങൾക്കു കരുതൽ നൽകി അസോസിയേഷൻ അതിന്റെ പതിനഞ്ചാമത് വാർഷിക ആഘോഷവും, ഓണാഘോഷവും ആഘോഷിക്കുന്ന ഇ വേളയിൽ…
Author: malayalinews
ന്യൂദല്‍ഹി: 2020 ലെ വടക്കുകിഴക്കന്‍ ദല്‍ഹി കലാപത്തില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് കലാപം നടത്തിയെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത പത്ത് പ്രതികളെ ദല്‍ഹി കോടതി വെറുതെ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്റെ വാദങ്ങളിലെ കൃത്രിമത്വവും സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളായി ആരോപിക്കപ്പെട്ടവരില്‍ പത്ത് പേരെ വെറുതെ വിട്ടത്. മുഹമ്മദ് ഷഹനവാസ്, മുഹമ്മദ് ഷൊയിബ്, ഷാരൂഖ്, റാഷിദ്, ആസാദ്, അഷ്‌റഫ് അലി, പര്‍വേസ്, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് താഹിര്‍ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചതെന്നാണ് ഇസ്‌ലാമിക സംഘടനയായ ജമിയത്ത് ഉലമ ഇ ഹിന്ദ് പത്രക്കുറിപ്പില്‍ അറിയിച്ചത്. സാക്ഷി വിസ്താരത്തിലും എ.എസ്.ഐ, ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വാദത്തിലും കോടതി വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ വെറുതെ വിടുകയായിരുന്നു. കലാപത്തിന് ശേഷം സ്ഥലത്തുണ്ടായിരുന്ന തന്റെ കട കത്തിച്ചിട്ടില്ലെന്ന് സാക്ഷി പറഞ്ഞു. അതേസമയം സാക്ഷിയുടെ കട കലാപത്തിന് ശേഷം കത്തിച്ചിരുന്നുവെന്ന് പൊലീസും പറയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരുടെ വെളിപ്പെടുത്തലുകളില്‍ വിശ്വാസ്യതയില്ലെന്ന് കര്‍കര്‍ദൂമ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ…
ചെന്നൈ: 45 ദിവസത്തെ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മൈതാനത്തേക്ക് തിരിച്ചെത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് 19-ാം തീയതി ചെന്നൈയില്‍ തുടക്കമാകുകയാണ്. മത്സരത്തിന് മുന്നോടിയായി രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വെള്ളിയാഴ്ച ചെന്നൈയിലെത്തിച്ചേര്‍ന്നു. പരിശീലകന്‍ ഗൗതം ഗംഭീര്‍ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. രാഹുല്‍ ദ്രാവിഡില്‍ നിന്ന് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ഗംഭീറിന്റെ ആദ്യ ടെസ്റ്റ് പരമ്പര പരീക്ഷണമാണിത്. അതേസമയം ചെന്നൈ ടെസ്റ്റില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യന്‍ ടീമിന് ടെസ്റ്റ് ചരിത്രത്തിലെ ഒരു നിര്‍ണായക നേട്ടം സ്വന്തമാക്കാം. 1932-ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇന്ത്യ, ഇതുവരെ 579 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതില്‍ ജയിച്ച കളികളുടെയും തോറ്റ കളികളുടെയും എണ്ണം 178 ആണ്. 222 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ബംഗ്ലാദേശിനെതിരേ ചെന്നൈയില്‍ ജയിക്കാനായാല്‍ ഇന്ത്യയുടെ ടെസ്റ്റ് ജയങ്ങളുടെ എണ്ണം 179 ആകും. അങ്ങനെ വന്നാല്‍ 1932-ല്‍ തുടങ്ങിയ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി…
പുല്ലാട്(പത്തനംതിട്ട): കള്ളപ്പണ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തറ ശാരദാമന്ദിരത്തില്‍ പ്രജിത (41), കൊണ്ടോട്ടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പില്‍ സനൗസി (35) എന്നിവരെയാണ് കൊണ്ടോട്ടിയില്‍നിന്നും അറസ്റ്റുചെയ്തത്. വെണ്ണിക്കുളം സ്വദേശിനിയുടെ നാല് അക്കൗണ്ടില്‍നിന്നായി 49,03,500 രൂപ തട്ടിയെടുത്തു. ഒടുവില്‍ കൈമാറ്റംചെയ്ത തുകയ്ക്ക് രസീത് ലഭിച്ചില്ല. ഇതോടെയാണ് പരാതിക്കാരിക്ക് സംശയമുണ്ടായതും കോയിപ്രം പോലീസില്‍ പരാതിപ്പെടുന്നതും. പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടിലെ വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്. ഒന്നാംപ്രതി സനൗസി പറഞ്ഞതനുസരിച്ച് രണ്ടാംപ്രതി പ്രജിത പുതിയതായി എടുത്ത അക്കൗണ്ടിലേക്കാണ് പരാതിക്കാരി 10 ലക്ഷം രൂപ ആദ്യം നിക്ഷേപിച്ചതെന്ന് പോലീസ് കണ്ടെത്തി. ജൂലായ് 24-ന് പത്തുലക്ഷം രൂപ ചെക്ക് ഉപയോഗിച്ച് പ്രജിത പിന്‍വലിച്ചിരുന്നു.
ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാത്രി 8.55-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം മണിക്കൂറുകള്‍ക്ക് ശേഷം പുറപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 12 മണിക്കൂറിന് ശേഷമാണ് ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. കേരളത്തിൽ ഓണം ആഘോഷിക്കാൻ വേണ്ടി വിമാനം ബുക്ക് ചെയ്തവരാണ് യാത്രക്കാരിലേറെയും. വിമാനം വൈകുന്നതിന് പിന്നാലെ രാത്രി ഒരുമണിയോടെ പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് രാവിലെ ആറ് മണിയോടുകൂടി വിമാനം പുറപ്പെടുമെന്ന് അറിയിക്കുകയായിരുന്നു. കുട്ടികളടക്കം നിരവധി പേരായിരുന്നു യാത്രക്കാരായി വിമാനത്താവളത്തിൽ ഉണ്ടായിരുന്നവർ. ഇവർക്ക് യാതൊരുവിധത്തിലുള്ള താമസ സൗകര്യങ്ങളോ ഭക്ഷണ സൗകര്യങ്ങളോ ഒരുക്കിയില്ലെന്നാണ് യാത്രക്കാർ പറയുന്നത്. എന്നാൽ രാവിലെയും വിമാനം പുറപ്പെട്ടില്ല. എന്നാൽ എന്തുകൊണ്ടാണ് വിമാനം വൈകുന്നു എന്ന കാര്യത്തിൽ എയർ ഇന്ത്യ വ്യക്തമാക്കിയില്ല. കഴിഞ്ഞദിവസം രാത്രിയിൽ യാത്രക്കാരിൽ ചിലർ പ്രതിഷേധമുയർത്തിയപ്പോൾ എയർ ഇന്ത്യ അധികൃതർ എത്തിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് വിമാനം വൈകിയത് എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. പ്രായമുള്ള ആളുകൾ, കുട്ടികൾ, അസുഖമുള്ളവരുണ്ട്, ഗർഭിണികളായ സ്ത്രീകളുണ്ട്… ആർക്കും യാതൊരുവിധത്തിലുള്ള…
ന്യൂഡൽഹി: വിവാദങ്ങൾക്കിടയിൽ കേരളാഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇപി ജയരാജൻ. നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്നും കഴിഞ്ഞ ദിവസവും കണ്ടിരുന്നുവല്ലോയെന്നും ഇപി മാധ്യമങ്ങോട് പ്രതികരിച്ചു. രാഷ്ട്രീയം അതിന്റെ വേദിയിൽ ചർച്ച ചെയ്യാം. സീതാറാമിന്റെ ഓർമകളാണ് ഞങ്ങളുടെ മനസ്സിലെന്നും അദ്ദേഹം കൂട്ടിചേർത്തു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്നും ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ നിന്നും ഇപി വിട്ടുനിന്നിരുന്നു. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിൽ വെച്ചാണ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പിയെ നീക്കിയത്. യോഗത്തിന് ശേഷം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി. ജയരാജൻ കണ്ണൂരിലേക്ക് പോയിരുന്നു. ‘ഇ.പി. ആയുർവേദ ചികിത്സയിലാണ്, അല്ലാതെ അതൃപ്തിയൊന്നും ഇല്ല. രാവിലെ വീട്ടിൽ പോയാൽ നിങ്ങൾക്ക് അദ്ദേഹത്തെ കാണാം’ എന്നായിരുന്നു ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിലെ ഇപിയുടെ അസാന്നിധ്യത്തിൽ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രതികരണം.
വിവാഹവാർഷിക ദിനത്തിൽ സലീം കുമാർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ജീവിതയാത്രയിൽ താൻ തളർന്നുവീണപ്പോൾ താങ്ങും തണലുമായി നിന്നത് അമ്മയും ഭാര്യയുമാണെന്ന് നടൻ കുറിച്ചു. ഭാര്യ ജീവിതത്തിലേയ്ക്ക് കടന്നുവന്നിട്ട് 28 വർഷം തികയുന്നുവെന്നും താൻ ചെയ്ത ഏറ്റവും വലിയ ശരിയായിരുന്നു ഇതെന്നും അദ്ദേഹം കുറിച്ചു. ‘എന്റെ ജീവിതയാത്രയിൽ ഞാൻ തളർന്നു വീണപ്പോൾ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് “സ്ത്രീ മരങ്ങളാണ്,” ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. സുനിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇന്നേക്ക് 28 വർഷം തികയുകയാണ് അതെ, ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്’, സലീം കുമാർ കുറിച്ചു. തൻ്റെ വിവാഹ ചിത്രവും സലീം കുമാർ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് സലീം കുമാറിനും ഭാര്യ സുനിതയ്ക്കും ആശംസകളുമായി എത്തുന്നത്.
റായ്ബറേലി: വ്യാഴാഴ്ച തന്റെ ബാർബർ ഷോപ്പിന് മുന്നിൽ ഒരു വാഹനം വന്നു നിന്നപ്പോൾ മിഥുനൊന്നും മനസിലായില്ല. രണ്ടുപേർ ചേർന്ന് അതിൽ നിന്ന് ഒരു ഷാംപൂ ചെയർ, മുടിവെട്ടാനുള്ള രണ്ട് കസേരകൾ, ഇൻവെർട്ടർ സെറ്റ് എന്നിവയിറക്കി നേരെ കടയിലെത്തിച്ചു. ഒന്നും മനസിലാവാതെ നിന്ന മിഥുനെ രാഹുൽ ഗാന്ധി അയച്ച സമ്മാനങ്ങളാണ് അവയെന്ന് പാർട്ടി പ്രവർത്തകൻ അറിയിച്ചതോടെ യുവാവ് ആദ്യം ഒന്നുഞെട്ടി. ഇതുപോലെ മാസങ്ങള്‍ക്ക് മുമ്പും ഒന്നു ഞെട്ടിച്ചുകൊണ്ടായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തന്റെ താടി ട്രിം ചെയ്യുന്നതിന് രാഹുൽ ഗാന്ധി ബ്രിജേന്ദ്ര നഗറിലെ ബാർബർ മിഥുൻ്റെ കടയിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മെയ് 13 ന് ലാൽഗഞ്ചിൽ ഒരു പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി മിഥുൻ്റെ ബാർബർ ഷോപ്പിലെത്തിയത്. താടി ട്രിം ചെയ്യണമെന്നായിരുന്നു ആവശ്യം. ഏറെ നേരം യുവാവുമായി കുശലാന്വേഷണം നടത്തിയ രാഹുൽ മിഥുനോട് നിങ്ങളുടെ മുടി ആരാണ് വെട്ടുന്നതെന്നും ചിലവുകളും വാടകയും അടക്കം ചോദിച്ചു മനസിലാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണം അന്ന് സാമൂഹിക…
ആലപ്പുഴ: സി.പി.എം. ചേർത്തല താലൂക്കിലെ കമ്മിറ്റികളിൽ അതിർത്തിത്തർക്കം. മേഖലയിലെ പാർട്ടിഘടകങ്ങളിൽ നിലവിൽ നിശ്ചയിച്ചിരിക്കുന്ന ചുമതലക്കാരെയുംകടന്നുള്ള ഇടപെടൽ ഗ്രൂപ്പുകൾക്കുള്ളിലും പോരിനു വഴിതുറന്നു. നിലവിൽ ഏരിയ കമ്മിറ്റികളിൽ നിശ്ചയിച്ചിരിക്കുന്ന ജില്ലാ നേതാക്കളായ ചുമതലക്കാർക്കു പുറമേയുള്ള രഹസ്യ ഇടപെടലാണ് പോരിനു വഴിയൊരുക്കിയിരിക്കുന്നത്. നിലവിൽ സജി ചെറിയാൻ പക്ഷത്തിനു മുൻതൂക്കമുള്ള പ്രധാന കമ്മിറ്റികളിലൊന്നിലാണ് പ്രധാന തർക്കം. ഇതേ ഗ്രൂപ്പിലെ തന്നെ ജില്ലാ നേതാവാണ് അതിർത്തി കടന്നുള്ള ഇടപെടൽ ആരോപണത്തിൽ കുടുങ്ങിയിരിക്കുന്നത്. തലസ്ഥാനത്ത് ബന്ധങ്ങളുള്ള യുവനേതാവ് സ്വന്തമായി ഗ്രൂപ്പുറപ്പിക്കുന്നതിന്റെ ഭാഗമായാണത്രേ രഹസ്യ ഇടപെടൽ. ജില്ലാസെക്രട്ടറിസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കങ്ങളെന്നാണു വിലയിരുത്തൽ. ഗ്രൂപ്പുതലത്തിലും സംഘടനാതലത്തിലും നേതാക്കളെ ചുമതലപ്പെടുത്തിയിട്ടും തലസ്ഥാനത്തു നേതാക്കളുമായുള്ള അടുപ്പംമുതലാക്കി സ്വന്തം നിലയിൽ നടത്തുന്ന ഇടപെടൽ ഗ്രൂപ്പിനൊപ്പം നിൽക്കുന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ചേർത്തല നഗരത്തോടു ചേർന്ന വ്യവസായമേഖലയിൽ പ്രദേശത്തെ നേതാക്കൾ തൊഴിൽനിയമങ്ങൾ അട്ടിമറിച്ച് വ്യാപക പണപ്പിരിവു നടത്തുന്നതായി വിമർശനങ്ങളുണ്ടായിരുന്നു. നേതാവിനെതിരേ ആരോപണമുയർന്ന സാഹചര്യത്തിൽ പാർട്ടിതലത്തിൽ അന്വേഷണവും നടക്കുന്നുണ്ട്. പണപ്പിരിവുകൾക്കു പിന്നിൽ അതിർത്തികടന്നെത്തുന്ന നേതാവിനു നേരിട്ടു ബന്ധമുള്ളതായും വിഹിതം കൈപ്പറ്റുന്നതായും ഒരുവിഭാഗം…
കൊച്ചി: അഡ്രിയാന്‍ ലൂണയുടെ കൈപിടിച്ച് ആതിഫ് അസ്ലം മൈതാനത്തേക്ക് വരുമ്പോള്‍ നോഹ സദൗയിയുടെ കൈപിടിച്ച് ഫാത്തിമ ഷഫ്നയുണ്ടാകാം. കെ.പി. രാഹുലിന്റെയും സച്ചിന്‍ സുരേഷിന്റെയുമൊക്കെ കൈപിടിച്ച് ദക്ഷ്വദ് കൃഷ്ണയും കെ.വി. ദേവികയുമൊക്കെ മൈതാനത്തേക്ക് വരുമ്പോള്‍ എത്ര കൈയടി നല്‍കിയാലും അധികമാകില്ല. കാരണം സങ്കടങ്ങളുടെ വലിയ ആഴങ്ങളിലേക്ക് പതിച്ചുപോയ കുറേ കുഞ്ഞുങ്ങളെയാണ് ആശ്വാസത്തിന്റെ കരുതലിലേക്ക് ഈ കിക്കോഫിലൂടെ ചേര്‍ത്തുവയ്ക്കുന്നത്. ഐ.എസ്.എല്‍. ഫുട്ബോളിന്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തില്‍ ആതിഥേയ ടീമിന്റെയും അതിഥി ടീമായ പഞ്ചാബ് എഫ്.സി.യുടെയും താരങ്ങളുടെ കൈപിടിച്ച് അവരെ മൈതാനത്തേക്ക് ആനയിക്കുന്നത് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും സ്‌കൂളിലെ കുട്ടികളാണ്. സങ്കടങ്ങളില്‍നിന്ന് കുഞ്ഞുങ്ങള്‍ക്കൊരു മോചനം എന്ന പ്രതീക്ഷയിലാണ് ഐ.എസ്.എല്‍. ഫുട്ബോളിലേക്ക് ഇവരെ ചേര്‍ത്തുവയ്ക്കുന്നതെന്ന് സംഘാടകരായ എം.ഇ.എസ്. പറയുന്നു. എല്ലാ വര്‍ഷവും ഓണാഘോഷം നടത്താറുള്ള എം.ഇ.എസ്. ഇത്തവണ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറി ചിന്തിക്കുകയായിരുന്നു. അങ്ങനെയാണ് ഓണാഘോഷത്തിന്റെ സന്തോഷമായി ഈ കുഞ്ഞുങ്ങളെ ഫുട്ബോളിലേക്ക് കൊണ്ടുവന്നാലോ എന്നൊരു ചിന്ത വന്നത്.…
