വൈക്കം(കോട്ടയം): അന്തഃസംസ്ഥാന ബസുകളില്‍ രേഖകളില്ലാതെ പണം കടത്തുന്നത് വ്യാപകമാകുന്നു. ഓണത്തോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവ് പരിശോധനയില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ തലയോലപ്പറമ്പ്, പാലാ, പൊന്‍കുന്നം എന്നിവിടങ്ങളില്‍നിന്നും 1.77 കോടി രൂപയാണ് പിടിച്ചെടുത്തത്. ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത് തലയോലപ്പറമ്പില്‍നിന്നാണ്. 1.12 കോടി രൂപയും 12,000 രൂപയുടെ ബ്രിട്ടീഷ് കറന്‍സിയും ഇവിടെനിന്നും പിടികൂടി. പാലായില്‍നിന്നും 42.48 ലക്ഷവും പൊന്‍കുന്നത്തുനിന്നും 23 ലക്ഷവും പിടിച്ചെടുത്തു. പണം കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ കൊല്ലം പത്തനാപുരം മഞ്ചല്ലൂര്‍ കുണ്ടയം ജസീറ മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (56), കട്ടപ്പന വെള്ളയാംകുടി സ്വദേശി മനോജ് മണി എന്നിവരെ എക്സൈസ് പിടികൂടിയിരുന്നു. എക്സൈസ് പിടികൂടും, പോലീസിന് കൈമാറും ബസുകളുടെ പിന്‍സീറ്റിനടിയില്‍ ബാഗിനുള്ളില്‍ കെട്ടുകളാക്കിയാണ് കടത്തുന്നവര്‍ പണം സൂക്ഷിക്കുന്നത്. ഒറ്റനോട്ടത്തില്‍ കഞ്ചാവിന്റെ പൊതിയാണെന്നെ തോന്നുകയുള്ളൂ. തൊട്ടുസമീപത്തെ സീറ്റില്‍ പണം കടത്തുന്നയാളും ഉണ്ടാകും. പിടിച്ചെടുക്കുന്ന പണം ആദ്യം എണ്ണിതിട്ടപ്പെടുത്തും. തുടര്‍ന്ന് പ്രതിയെയും ചേര്‍ത്ത് സ്പോട്ട് മഹസര്‍ തയ്യാറാക്കി പോലീസിന് കൈമാറുകയാണ് എക്സൈസ് ചെയ്യുന്നത്.…
Author: malayalinews
ബോവിക്കാനം(കാസര്‍കോട്): മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന മകന്‍ അമ്മയെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുളിയാര്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ ബി.നബീസയാണ് (59) മരിച്ചത്. മകന്‍ അബ്ദുള്‍ നാസറാണ് (42) വാക്തര്‍ക്കത്തെത്തുടര്‍ന്ന് മാതാവിനെ തലയ്ക്കടിച്ച് കൊന്നത്. അബ്ദുള്‍നാസറെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം തടയാന്‍ ശ്രമിച്ച നബീസയുടെ മൂത്തമകന്‍ അബ്ദുള്‍ മജീദിന് തലയ്ക്കടിയേറ്റു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. വീട്ടില്‍ നബീസയും രണ്ട് മക്കളും മാത്രമാണുണ്ടായിരുന്നത്. അബ്ദുള്‍ മജീദ് ഉറങ്ങുകയായിരുന്നു. കരച്ചില്‍ കേട്ട് എത്തിയപ്പോഴാണ് നബീസ വീണുകിടക്കുന്നത് കണ്ടത്. തറയിലെമ്പാടും രക്തം ഒഴുകിയ നിലയിലായിരുന്നു. മുന്‍ഭാഗത്തെയും അടുക്കളഭാഗത്തെയും വാതിലുകള്‍ അടച്ച ശേഷമാണ് അക്രമം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ അബ്ദുള്‍ മജീദിനെ ചെങ്കള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 15 വര്‍ഷത്തിലധികമായി അബ്ദുള്‍നാസര്‍ മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു. നബീസയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ്: പള്ളിക്കാല്‍ അബ്ദുള്ളക്കുഞ്ഞി. മറ്റുമക്കള്‍: ഇര്‍ഷാന, ഇക്ബാല്‍, അബ്ദുള്‍ഖാദര്‍, ഇര്‍ഫാന. മരുമക്കള്‍: സാക്കിയ (തുരുത്തി, കാസര്‍കോട്), സാദിഖ് (കട്ടക്കാല്‍), കബീര്‍…
മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ഒരു ചിത്രം വരുന്നുവെന്നുള്ള റിപ്പോർട്ടുകൾ ആരാധകരെയാകെ ആവേശത്തിലാഴ്ത്തിയിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുതാരങ്ങളും ഒരുമിച്ചെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയായിരിക്കും എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമിക്കുന്നത്. 30 ദിവസം ശ്രീലങ്കയിൽ ചിത്രീകരണമുണ്ടാകും. കേരളം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ. സെപ്റ്റംബർ 15-ന് മഹേഷ് നാരായണൻ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായി പ്രധാനമന്ത്രിയുടെ വസതിയിൽവെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ആൻ്റോ ജോസഫും സംവിധായകനൊപ്പം ഉണ്ടായിരുന്നു. നേരത്തെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് ആദ്യസൂചനകൾ നൽകിയത്. 11 വർഷത്തിന് ശേഷമാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ചെത്തുന്നത്. നേര് ആണ് ആശീർവാദ് സിനിമാസ് നിർമിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം. ലൈക്ക പ്രൊഡക്ഷൻസിനൊപ്പം നിർമിക്കുന്ന എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടി…
ബെയ്‌റൂത്ത്: ലെബനനിലും സിറിയയിലും ചൊവ്വാഴ്ചയുണ്ടായ പേജർ സ്ഫോടനപരമ്പരയ്ക്ക് പിന്നിൽ ദീർഘകാലമായി നടത്തിവന്ന ആസൂത്രണമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. തെക്കൻ ലെബനൻ, ബെകാവാലി, ബെയ്‌റൂട്ട്, സിറിയൻ തലസ്ഥാനം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് പേജറുകളിൽ ഒരേസമയമാണ് ബാറ്ററികൾ പൊട്ടിത്തെറിച്ചത്. മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ആക്രമണതന്ത്രം. അതിവിദഗ്ധമായാണ് ഇത് നടപ്പിലാക്കിയത്. ഒമ്പത് പേരുടെ മരണമാണ് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. ഏകദേശം മൂവായിരത്തോളം പേർക്കാണ് സ്ഫോടനങ്ങളിൽ പരിക്കേറ്റിട്ടുള്ളത്. ലെബനനിലേക്ക് ഇറക്കുമതി ചെയ്ത തായ്‌വാനീസ് നിര്‍മിത പേജറുകളാണ് പൊട്ടിത്തെറിച്ചത്. തായ്‌വാനിലെ ഗോള്‍ഡ് അപ്പോളോ എന്ന വയര്‍ലെസ് കമ്പനിയില്‍ നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം അയ്യായിരത്തോളം പേജറുകൾ ഇത്തരത്തില്‍ ഓർഡർ ചെയ്തെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു ബോര്‍ഡ് പേജറുകള്‍ക്കുള്ളില്‍ സ്ഥാപിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ബോർഡിന് കോഡുകൾ സ്വീകരിക്കാനും സാധിക്കും. ഒരു തരത്തിലും കണ്ടുപിടിക്കാന്‍ സാധിക്കാത്ത തരത്തിലാണ് പ്രവര്‍ത്തനമെന്നാണ് ലെബനീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഗോള്‍ഡ് അപ്പോളോ കമ്പനിയുടെ സ്ഥാപകന്‍ സു…
കോഴിക്കോട്: ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്രസഹായത്തിനായി സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ എസ്.ഡി.ആര്‍.എഫിന്റെ മാനദണ്ഡത്തില്‍ ഇല്ലാത്ത സന്നദ്ധപ്രവര്‍ത്തകരുടെ ചെലവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയത് വീഴ്ചയെന്ന് വിമര്‍ശനം. സൗജന്യസേവനം നല്‍കിയ സന്നദ്ധപ്രവര്‍ത്തകരുടെ ഭക്ഷണം, യാത്രാച്ചെലവ് എന്നിവ ഉള്‍പ്പെടുത്തിയതില്‍ കേന്ദ്രസര്‍ക്കാര്‍ തടസ്സവാദമുന്നയിക്കാന്‍ കാരണമാവുമെന്നും അത് മൊത്തത്തിലുള്ള സഹായത്തെ ബാധിക്കുമെന്നുമാണ് ദുരന്തനിവാരണരംഗത്തെ വിദഗ്ധര്‍ പറയുന്നത്. സന്നദ്ധപ്രവര്‍ത്തകരുടെയും സൈന്യത്തിന്റെയും ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി 10 കോടിയും യാത്രാച്ചെലവിനായി നാലുകോടിരൂപയുമാണ് മെമ്മോറാണ്ടത്തില്‍ പ്രതീക്ഷിത ചെലവായി കാണിച്ചിരിക്കുന്നത്. മാനദണ്ഡത്തില്‍ ഇല്ലാത്തകാര്യം ഉള്‍പ്പെടുത്തിയതും ഇത്രയേറെ ചെലവുകള്‍ കൂട്ടിക്കാണിച്ചതും തിരിച്ചടിയാവുമെന്ന് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്റര്‍ മുന്‍ മേധാവി കെ.ജി. താര പറയുന്നു. എസ്.ഡി.ആര്‍.എഫിന്റെ മാനദണ്ഡത്തില്‍ ഇല്ലാത്ത ചെലവുകള്‍ പ്രത്യേകപാക്കേജായി ആവശ്യപ്പെടുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. യഥാര്‍ഥചെലവുകള്‍ വേറെയും നല്‍കേണ്ടിയിരുന്നെന്നും അവര്‍ പറയുന്നു. എന്നാല്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടയിലാണ് മെമ്മോറാണ്ടം തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തിന് മുന്നോടിയായി ഇത് പൂര്‍ത്തിയാക്കേണ്ടിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്ന ചെലവുകൂടെ ഉള്‍പ്പെടുത്തിയേ തയ്യാറാക്കാന്‍ കഴിയൂ എന്നാണ് റവന്യു വകുപ്പ് പറയുന്നത്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നല്‍കിയത് 13,000 കോടിയുടെ…
തിരുവനന്തപുരം: ഉപയോക്താക്കള്‍ക്ക് മാസംതോറും വൈദ്യുതിബില്‍ നല്‍കുന്നതിന് കെ.എസ്.ഇ.ബി. സാധ്യത തേടുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം അനുസരിച്ചാണിത്. ആവശ്യപ്പെടുന്നവര്‍ക്ക് അവര്‍ സ്വയംനടത്തുന്ന മീറ്റര്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ (സെല്‍ഫ് മീറ്റര്‍ റീഡിങ്) മാസംതോറും ബില്‍ നല്‍കുന്നത് സാധ്യമാണോ എന്നാണ് ആലോചിക്കുന്നത്. ഇപ്പോള്‍ രണ്ടുമാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡര്‍ വീടുകളിലെത്തിയാണ് വൈദ്യുതിബില്‍ നല്‍കുന്നത്. രണ്ടുമാസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കിയാണ് സ്ലാബ് നിര്‍ണയിക്കുന്നത്. ഇങ്ങനെ രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ നല്‍കുന്നതിനാല്‍ ഉപയോഗത്തിന്റെ സ്ലാബ് മാറുമെന്നും അതിനാല്‍ കൂടുതല്‍ പണം നല്‍കേണ്ടിവരുന്നെന്നുമാണ് ഒരുവിഭാഗം ഉപയോക്താക്കളുടെ പരാതി. ദ്വൈമാസ ബില്ലിങ്ങിനെതിരേ വ്യാപകപ്രചാരണവും നടക്കുന്നുണ്ട്. വൈദ്യുതിനിരക്ക് കൂട്ടുന്നതിനെപ്പറ്റി അടുത്തിടെ കെ.എസ്.ഇ.ബി. നടത്തിയ തെളിവെടുപ്പുകളില്‍ മാസംതോറും ബില്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ബില്‍ രണ്ടുമാസത്തിലൊരിക്കല്‍ നല്‍കുന്നതുകൊണ്ട് ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണം ഈടാക്കുന്നില്ലെന്നും സ്ലാബ് മാറുന്നില്ലെന്നും റെഗുലേറ്ററി കമ്മിഷന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, തെളിവെടുപ്പുകളില്‍ പങ്കെടുത്ത ഭൂരിഭാഗവും ഈ വിശദീകരണത്തില്‍ തൃപ്തരല്ല. ഇതേത്തുടര്‍ന്നാണ് ആവശ്യപ്പെടുന്നവര്‍ക്ക് മാസംതോറും ബില്‍ നല്‍കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ കമ്മിഷന്‍ ബോര്‍ഡിന് നിര്‍ദേശം…
ശ്രീനഗര്‍: ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് പോളിങ് ആരംഭിച്ചത്. വൈകീട്ട് ആറ് മണിയോടെ അവസാനിക്കും. പത്തു വര്‍ഷത്തിനുശേഷമാണ് തിരഞ്ഞെടുപ്പ്. ജമ്മു-കശ്മീരിന് പ്രത്യേക പദവിനല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം പിന്‍വലിച്ചതിനുശേഷുള്ള ആദ്യ തിരഞ്ഞെടുപ്പുകൂടിയാണിത്. ആദ്യഘട്ടത്തിലെ 24 മണ്ഡലങ്ങളില്‍ എട്ടെണ്ണം ജമ്മുവിലും 16 എണ്ണം കശ്മീരിലുമാണ്. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കനത്തസുരക്ഷ ഒരുക്കിയിട്ടുണ്ട്. നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും സി.പി.എമ്മും അടങ്ങുന്ന ഇന്ത്യസഖ്യവും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. പി.ഡി.പി.യും ചെറുപാര്‍ട്ടികളും സജീവമായി മത്സരരംഗത്തുണ്ട്. പലയിടങ്ങളിലും ചതുഷ്‌കോണമത്സരമാണ്. 370-ാം അനുച്ഛേദം പിന്‍വലിച്ചതും ജമ്മു-കശ്മീരിന് സംസ്ഥാനപദവി തിരികെ ലഭിക്കണമെന്ന വാദവും പ്രചാരണവേദികളില്‍ ശക്തമാണ്. 219 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്നത്. ചിലത് ജമ്മു-കശ്മീരിലെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന തട്ടകങ്ങളാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി, എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍, പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി, നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് സകീന ഇട്ടൂ,…
ചെന്നൈ: അഞ്ചുമാസം മുൻപ് മരിച്ച അച്ഛന്റെ പൂർണകായ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ വധുവിന്റെ കഴുത്തിൽ താലിചാർത്തി. മധുര ഉസിലംപട്ടി വളങ്കാങ്കുളം ഗ്രാമത്തിലുള്ള ശിവരാമനാണ് അച്ഛൻ പിന്നതേവരുടെ പ്രതിമ വിവാഹമണ്ഡപത്തിൽ സ്ഥാപിച്ചത്. തന്റെ വിവാഹം അച്ഛന്റെ വലിയആഗ്രഹമായിരുന്നുവെന്നും മണ്ഡപത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകാനാണ് പ്രതിമ സ്ഥാപിച്ചതെന്നും ശിവരാമൻ പറഞ്ഞു. മൂത്തമകൻ ശിവരാമനുവേണ്ടി വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് പച്ചക്കറി വ്യാപാരിയായിരുന്ന പിന്നതേവർ മരിച്ചത്. ഏപ്രിലിൽ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് മരണം. പിന്നതേവരുടെ മരണശേഷവും ആലോചനകൾ തുടരുകയും ഒട്ടംഛത്രം സ്വദേശിനി ശിവശരണിയുമായി വിവാഹം നിശ്ചയിക്കുകയുമായിരുന്നു. ഒന്നര ലക്ഷം രൂപ മുടക്കിയാണ് മെഴുകുപ്രതിമ തയ്യാറാക്കിയത്. വിവാഹത്തിന് തൊട്ടുമുൻപ് പ്രതിമ മണ്ഡപത്തിൽ എത്തിക്കുകയും പിന്നീട് ചടങ്ങുകൾ നടത്തുകയുമായിരുന്നു. ചടങ്ങുകൾ പൂർത്തിയായശേഷം വധൂവരന്മാർ പ്രതിമയുടെ കാൽതൊട്ടു വണങ്ങി. ശിവരാമന്റെ അമ്മ ജയ അടക്കം ബന്ധുക്കൾ നിറകണ്ണുകളോടെയാണ് ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ചത്.
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് മുളങ്കമ്പുകളിൽ കെട്ടിയ തുണിക്കകത്ത് കിടന്ന് ദുരിതയാത്ര. ബി ആൻഡ് സി ബ്ലോക്കിലെ ലിഫ്റ്റ് പണിമുടക്കി ഒരാഴ്ച പിന്നിട്ടിട്ടും ആശുപത്രി അധികൃതർ അനങ്ങാത്തതാണ് ഇത്തരം ജീവന്മരണ യാത്രയ്ക്ക് കാരണം. കഴിഞ്ഞദിവസം രോഗികളെ മുകൾനിലയിൽനിന്നു താഴെയെത്തിച്ചത് തുണിയ്ക്ക് അകത്തുകിടത്തിയാണ്. മുളങ്കമ്പുകൾ തുണിയിൽ കെട്ടിയുണ്ടാക്കിയ തുണി സ്ട്രെച്ചറിലാണു രോഗികളെ മുകൾനിലയിൽനിന്നു താഴേക്ക് ഇറക്കിയതെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. ദിവസവും ഏഴും എട്ടും രോഗികളെയാണ് ഇത്തരത്തിൽ ‘തുണി സ്ട്രെച്ചറിൽ’ കൊണ്ടുപോകുന്നത്. കഴിഞ്ഞദിവസം ഇത്തരത്തിൽ കൊണ്ടുപോകുമ്പോൾ രോഗി താഴെ വീണെന്നും ആരോപണമുണ്ട്. ആശുപത്രിയുടെ മൂന്നാംനിലയിലെ ഓപ്പറേഷൻ തിയേറ്ററിലെത്തിക്കേണ്ട രോഗികളെയും ഓപ്പറേഷൻ കഴിഞ്ഞുകിടക്കുന്ന രോഗികളെയും ഇങ്ങനെ കൊണ്ടുപോകേണ്ട അവസ്ഥയാണ്. ലേബർവാർഡും പീഡിയാട്രിക് ഐ.സി.യു.വും ഇവിടെയാണ്. ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്ക് സ്കാനിങ്, എക്സ് റേ എടുക്കേണ്ടി വന്നാലും താഴെയിറങ്ങാൻ മറ്റുവഴിയില്ല. പഴയ കെട്ടിടമായതിനാൽ റാംപ് സൗകര്യം ഇല്ല. ചുമന്നുമാറ്റാനായി ഒട്ടേറെ ജീവനക്കാരുടെ ആവശ്യമുള്ളതിനാൽ ഇവർ വരുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും പലപ്പോഴും കൂട്ടിരുപ്പുകാർകൂടി സഹായിച്ചിട്ടാണ്…
അമ്പലപ്പുഴ(ആലപ്പുഴ): സി.പി.എം. തകഴി ഏരിയ കമ്മിറ്റിയംഗവും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ.എസ്. അംബികാ ഷിബുവിന്റെ ഭർത്താവ് ടി.ബി. ഷിബു ബി.ജെ.പി.യിൽ ചേർന്നു. ഓൺലൈൻ അംഗത്വപ്രചാരണപരിപാടിയായ സദസ്യതാ അഭിയാനിലാണ് ഷിബു ബി.ജെ.പി. അംഗത്വമെടുത്തത്. ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയായ അംബികാ ഷിബു പ്രവർത്തനരംഗത്ത് സജീവമാണ്. ഭർത്താവ് ഷിബു സജീവ പാർട്ടിപ്രവർത്തകനല്ല. സി.പി.എമ്മിൽ വിഭാഗീയത നിലനിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് തകഴി. പാർട്ടി സമ്മേളനങ്ങളിൽ അംബികയ്ക്കെതിരേ എതിർപക്ഷം ഇത് ആയുധമാക്കാനിടയുണ്ട്. ഭർത്താവിന്റേത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അംബികാ ഷിബു പറഞ്ഞു.
