Author: malayalinews

കൊല്ലം:ഫിഷറീസ് വകുപ്പിലെ 662 താത്കാലിക ജീവനക്കാരെ വാട്‌സാപ്പ് സന്ദേശം വഴി പിരിച്ചുവിട്ടു. ജനകീയ മത്സ്യക്കൃഷിയുടെ നൂറോളം പ്രോജക്ട്‌ കോഡിനേറ്റർമാർ, 565 അക്വാകൾച്ചർ പ്രമോട്ടർമാർ എന്നിവരെയാണ് കരാർ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ഉത്തരവിറക്കാതെ വാട്‌സാപ്പ് സന്ദേശമയച്ച് ഒഴിവാക്കിയത്. ഫീൽഡിൽ ജോലിയിലിരിക്കെ, താത്കാലിക ജീവനക്കാർക്ക് വാട്‌സാപ്പ് ഗ്രൂപ്പ് വഴി ജില്ലാ ഓഫീസർമാരായ ഡെപ്യൂട്ടി ഡയറക്ടർമാരുടെ പിരിച്ചുവിടൽ സന്ദേശം ലഭിക്കുകയായിരുന്നു. പ്രോജക്ട്‌ കോഡിനേറ്റർമാർക്ക് അഞ്ചുമാസത്തെയും അക്വാകൾച്ചർ പ്രമോട്ടർമാർക്ക് നാലുമാസത്തെയും ശമ്പളം നൽകാനുള്ളപ്പോഴാണ് പിരിച്ചുവിട്ടത്. ഭരണാനുകൂല സംഘടനകളടക്കം പ്രതിഷേധമുയർത്തിയതോടെ ‘മുൻപ് നൽകിയ നിർദേശം തത്കാലം മരവിപ്പിക്കുന്നു’ എന്നൊരു സന്ദേശം വന്നു. ‘നിലവിലെ സാമ്പത്തിക പ്രതിസന്ധികാരണം ജനകീയ മത്സ്യക്കൃഷി പദ്ധതിക്ക്‌ അംഗീകാരം ലഭ്യമാകാത്ത സാഹചര്യത്തിൽ ജോലിയിൽനിന്ന് 25 മുതൽ താത്കാലികമായി വിടുതൽ നൽകുന്നതിന് നിർദേശിക്കുന്നു’ എന്ന സന്ദേശം ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയായിരുന്നു. കരാർ കാലാവധി അവസാനിക്കുന്നതിനുമുൻപ്‌ അഭിമുഖം നടത്തി ഒരുമാസത്തിനുള്ളിൽ പുനർ നിയമനം നടത്തുന്ന രീതിയായിരുന്നു ഇതുവരെ. ഇങ്ങനെ പത്തും പന്ത്രണ്ടും വർഷമായി ജോലിയിൽ തുടരുന്നവർ വരെയുണ്ട്. പ്രോജക്ട്…

Read More

കൊച്ചി: ലൈംഗികാതിക്ര കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ നടന്‍ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ് അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് നീക്കം. സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. സിദ്ദിഖ് ഇപ്പോള്‍ ഒളിവിലാണ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അതിന് വേണ്ടി കാത്ത് നില്‍ക്കേണ്ടെന്നും അറസ്റ്റിന് നിയമതടസമില്ലെന്നുമാണ് പോലീസ് പറയുന്നത്. സിദ്ദിഖിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നടന്ന വാദത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ സിദ്ദിഖിന്റെ കേസില്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നടന്ന വാദങ്ങള്‍ ഇങ്ങനെ: പരാതിക്കാരി സര്‍ക്കാരിനായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണനും കേസില്‍ കക്ഷിചേര്‍ന്ന അതിജീവിതയ്ക്കായി അഡ്വ. ഹരീഷ് വാസുദേവനുമാണ് ഹാജരായത്. ബലാത്സംഗം ചെയ്തിട്ടില്ലെന്ന് സിദ്ദിഖ് ഒരുദിനം നീണ്ട തിരച്ചില്‍ ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, സിദ്ദിഖിന്റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലും ചൊവ്വാഴ്ച രാവിലെത്തന്നെ പോലീസ് എത്തി. രണ്ടുവീടുകളും…

Read More

കളമശ്ശേരി (എറണാകുളം): അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കുന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാരം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥാണ് ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നത്. ലോറന്‍സിന്റെ മക്കളുടെ വാദമുഖങ്ങള്‍ കേള്‍ക്കുന്നതിന് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്‍ ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്ത് കമ്മിറ്റി രൂപവത്കരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, അനാട്ടമി ഹെഡ് ഡോക്ടര്‍ സി.കെ. ഇന്ദിര, ഫൊറന്‍സിക് ഹെഡ് ഡോ. സന്തോഷ്, മൃതദേഹങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നോഡല്‍ ഓഫീസര്‍ ഡോ. സാന്‍ഡോസ് ജോര്‍ജ് ജോസഫ്, പീഡിയാട്രിക് ഹെഡ് ഡോ. ഷിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി. സുരേഷ് കുമാര്‍ എന്നിവരാണ് കമ്മിറ്റിയില്‍ ഉള്ളത്. ലോറന്‍സിന്റെ മക്കളായ ആശ ലോറന്‍സ്, അഡ്വ. എം.എല്‍. സജീവന്‍, സുജാത ബോബന്‍ എന്നിവര്‍ക്ക് ബുധനാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തി കമ്മിറ്റി…

Read More

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഇത്തവണത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അര്‍ഹനായി. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതീശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരം സെയ്ന്റ് സേവ്യേഴ്സ് കോളേജില്‍ മലയാളവിഭാഗം മേധാവിയായിരുന്നു പ്രൊഫ. വി. മധുസൂദനന്‍ നായര്‍. വൈദിക ദാര്‍ശനിക ആശയങ്ങളെ നൂതന ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ശൈലിയിലൂടെയും സൗന്ദര്യവത്താക്കുന്ന അദ്ദേഹത്തിന്റെ രചനാപാടവത്തിനാണ് പുരസ്‌കാരമെന്ന് മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റി സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ 71-ാം പിറന്നാള്‍ദിനമായ 27-ന് അമൃതപുരി ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പിറന്നാളിന് വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കി. വയനാട് ദുരിതാശ്വാസത്തിനായി മഠം പ്രത്യേക പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്.

Read More

ടെൽ അവീവ്: ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കുനേരേയുള്ള ഇസ്രയേൽ യുദ്ധമുഖം തുറന്നതോടെ ഇടപെടലുമായി യു.എസ്. സർവസന്നാഹങ്ങളുമായി മിഡിൽ ഈസ്റ്റിലെ തങ്ങളുടെ സൈനിക സാന്നിധ്യം വർധിപ്പിക്കുകയാണ് യു.എസ്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സൈനികരെ മേഖലയിലേക്ക് അയക്കുമെന്ന് പെന്റ​ഗൺ അറിയിച്ചു. 40,000 സൈനികർ നിലവിൽ പ്രദേശത്തുണ്ടെന്നിരിക്കെയാണ് തുടർന്നുള്ള വിന്യാസം. വിർജീനിയയിലെ നോർഫോക്കിൽ നിന്നും വിമാനവാഹിനിക്കപ്പൽ തിങ്കളാഴ്ച തന്നെ പുറപ്പെട്ടിരുന്നു. ഇവ കൂടാതെ, രണ്ട് യുദ്ധക്കപ്പലുകളും (Navy destroyer) ഒരു ക്രൂയിസറും യു.എസ് അയച്ചിട്ടുണ്ട്. യുദ്ധം ഒഴിവാക്കുന്നതിന് തങ്ങളാൽ കഴിയുന്നതെന്തും ചെയ്യാമെന്ന നിലപാടിലാണ് പ്രസിഡന്റ് ജോ ബൈഡൻ. അതേസമയം, സംഘർഷം പൂർണയുദ്ധത്തിലേക്ക് വഴിമാറിയേക്കാമെന്ന് സാഹചര്യം നിലനിൽക്കുന്നതിനാൽ ബെയ്റൂത്തിലെ യു.എസ് പൗരന്മാരോട് രാജ്യംവിടാൻ യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 492 പേർ കൊല്ലപ്പെട്ടിരുന്നു. 2006-ലെ ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ഇത്രയധികംപേർ ആക്രമണത്തിൽ മരിക്കുന്നത് ഇപ്പോഴാണ്. ആയിരത്തിലേറെപ്പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ളയ്ക്കുനേരേയുള്ള സൈനികനടപടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തെക്കും കിഴക്കും ലെബനനിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങളോട് ഇസ്രയേൽസൈന്യം തിങ്കളാഴ്ച നിർദേശിച്ചിരുന്നു.…

Read More

ന്യൂഡൽഹി: എംപോക്‌സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചു. യു.എ.ഇ.യിൽനിന്ന്‌ ഈയിടെ കേരളത്തിലെത്തിയ മലപ്പുറം സ്വദേശിയായ 38-കാരനിലാണ് ക്ലേഡ് 1 ബി വകഭേദം കണ്ടെത്തിയത്. ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച എംപോക്‌സ് വൈറസിന്റെ വകഭേദമാണ് ക്ലേഡ് 1 ബി. ഇന്ത്യയിൽ കണ്ടെത്തുന്ന എംപോക്‌സ് ക്ലേഡ് 1 ബി വൈറസിന്റെ ആദ്യ വകഭേദമാണ് ഇത്. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ‍രോ​ഗവ്യാപനത്തിനുപിന്നിൽ. പുതിയ വകഭേദം ദ്രുത​ഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോർട്ടുകൾ. സ്വീഡനിലും ഇതേ വകഭേദം തന്നെയാണ് വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 2022-ലെ രോ​ഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളിൽ നിന്നായി 100,000 പേരെയാണ് രോ​ഗംബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയിൽ ഇരുപത്തിയേഴുപേർ രോ​ഗബാധിതരാവുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് clade Ib-ക്ക് ഉള്ളതെന്ന് വിദ​ഗ്ധർ പറയുന്നു. clade IIb-യിലെ മരണനിരക്ക് ഒരുശതമാനമായിരുന്നെങ്കിൽ ഇപ്പോഴത്തെ വകഭേദത്തിന് മരണസാധ്യത പത്തുശതമാനം…

Read More

(ആലപ്പുഴ) : സി.പി.എം. പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങളിൽ വിഭാഗീയത. കഴിഞ്ഞദിവസം നടന്ന പള്ളിക്കൽ വടക്ക് ബ്രാഞ്ച് സമ്മേളനത്തിൽനിന്നു മിനിറ്റ്‌സ് ബുക്കുമായി വനിതാ ബ്രാഞ്ച് സെക്രട്ടറി ഇറങ്ങിപ്പോയി. എൽ.സി. സെക്രട്ടറിയാണ് സമ്മേളനം ഉദ്ഘാടനംചെയ്തത്. സംസ്ഥാന കമ്മിറ്റി നൽകിയ മാർഗരേഖയ്ക്കു വിരുദ്ധമായി ജില്ലാ സെക്രട്ടേറിയറ്റംഗത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചത് പ്രതിനിധികൾ തമ്മിലുള്ള വഴക്കിൽ കലാശിച്ചു. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വനിതയ്ക്കുപകരം കെ.എസ്.എഫ്.ഇ.യിലെ ഒരു ജീവനക്കാരന്റെ പേര് ഉയർന്നുവന്നു. സർക്കാർ ജോലിക്കാർ ബ്രാഞ്ച് സെക്രട്ടറിയാകാൻ പാടില്ലെന്ന വാദം പ്രതിനിധികൾ ഉന്നയിച്ചു. എന്നാൽ, ഇതിനു വഴങ്ങാതെ ആർക്കും ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാമെന്ന നിർദേശമാണ് നേതൃത്വം നൽകിയത്.ചൂടേറിയ വിഭാഗീയതയിലേക്കു കടന്നപ്പോൾ ലോക്കൽ സമ്മേളന പ്രതിനിധികളായ നാലുപേരുടെ പേര് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബ്രാഞ്ച് സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇതു സംഘടനാപരമായ രീതിയല്ലെന്നു ചൂണ്ടിക്കാട്ടി ബ്രാഞ്ച് സെക്രട്ടറി മിനിറ്റ്‌സ് ബുക്കും മറ്റു രേഖകളുമായി ഇറങ്ങിപ്പോകുകയായിരുന്നു. പയ്യനല്ലൂർ ബ്രാഞ്ച് സമ്മേളനത്തിൽ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്കു മത്സരംവന്നതോടെ…

Read More

ജറുസലേം: യുദ്ധം ലെബനനെതിരെയോ അവിടുത്തെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ സംഘത്തിനെതിരെയാണ് നടപടി. ഇപ്പോള്‍ പ്രദേശത്തുനിന്ന് ദയവായി ഒഴിഞ്ഞുപോകണം. സൈനിക നടപടി അവസാനിക്കുന്നതോടെ നിങ്ങള്‍ക്ക് സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചെത്താം – വ്യോമാക്രമണത്തിനുശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു. ലെബനനിലെ ജനങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി. ജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഹിസ്ബുള്ള ഉയര്‍ത്തുന്നത്. നിങ്ങളുടെ വീട്ടിലെ മുറികളിലും ഗ്യാരേജിലും അവര്‍ മിസൈലുകളും റോക്കറ്റുകളും വയ്ക്കുന്നു. നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവിതങ്ങളില്‍ കൈകടത്താന്‍ ഹിസ്ബുള്ളയെ അനുവദിക്കരുതെന്നും വീഡിയോ സന്ദേശത്തില്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 പേര്‍ മരിച്ചിരുന്നു. 2006-ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ഇത്രയധികംപേര്‍ ആക്രമണത്തില്‍ മരിക്കുന്നത് ഇപ്പോഴാണ്. ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ വ്യോമാക്രമണത്തിന് പിന്നാലെയാണ് വീഡിയോ സന്ദേശം പുറത്തുവിട്ടത്. വ്യാമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ഉത്തരവിട്ടിരുന്നു. തെക്കുള്ള തുറമുഖനഗരമായ സീദോനില്‍നിന്നും മറ്റു…

Read More

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് വിദേശകമ്പനികളുടെ സർവീസിനുള്ള പോയിന്റ് ഓഫ് കോൾ പദവി വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിയാലിന്റെ 15-ാമത് വാർഷിക പൊതുയോഗത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുമായി ഈ വിഷയം ചർച്ചചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിയുമായും ഉടൻ കൂടിക്കാഴ്ച നടത്തും. കണ്ണൂരിൽ സർവീസുകൾ വർധിപ്പിക്കുന്നതിന് വിമാനക്കമ്പനികളുമായി ചർച്ച നടത്തിവരികയാണ്. എയർപോർട്ട് സർവീസ് ഇന്റർനാഷണൽ നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ കണ്ണൂർ വിമാനത്താവളം ഇന്ത്യയിലെ മികച്ച മൂന്ന്‌ വിമാനത്താവളങ്ങളുടെ പട്ടികയിലും ആഗോളതലത്തിൽ ആദ്യ പത്തിലും ഇടംനേടിയിട്ടുണ്ട്. കിയാലിന്റെ നിലവിലുള്ള കടം പുനഃക്രമീകരിക്കാൻ ആർ.ഇ.സി. ലിമിറ്റഡുമായി ചേർന്ന് പദ്ധതി തയ്യാറാക്കുന്നുണ്ട്. അന്താരാഷ്ട്ര കാർഗോ കോംപ്ലക്സ് ഉടൻ പ്രവർത്തനം തുടങ്ങുമെന്നും ഹജ്ജ് ഹൗസ് സ്ഥാപിക്കാൻ ചർച്ചകൾ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023-24 വർഷത്തെ വരവ്‌-ചെലവ്‌ കണക്കുകൾ യോഗം അംഗീകരിച്ചു. കിയാൽ എം.ഡി.യുടെ ശമ്പളം വർധിപ്പിച്ചതിന് അംഗീകാരം, ഡയറക്ടർമാരായ എം.എ.യൂസഫലി, എം.പി.ഹസ്സൻകുഞ്ഞി എന്നിവരുടെ…

Read More

കാസർകോട്: രോഗികളെവിടെയുമായിക്കോട്ടെ ഒരൊറ്റ വിളിയിൽ സഹായഹസ്തവുമായി കാക്കിയണിഞ്ഞ ആ കൈകളെത്തും. മരുന്നില്ലാത്തവർക്ക് മരുന്നായും ആശയറ്റവർക്ക് ആശ്രയമായും. ജീവകാരുണ്യരംഗത്ത് അനുകരണീയ മാതൃക തീർക്കുന്ന കാസർകോട് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ പോലീസുകാരന്റെ പേരാണ് ടി.സി.ഖലീഫ ഉദിനൂർ. ഇതേക്കുറിച്ച് ചോദിച്ചാൽ ‘പിതാവ് പരേതനായ എ.കെ.അഹമ്മദ് നയിച്ച വഴിയിലൂടെ പോകുന്നൊരു പിൻഗാമി മാത്രമാണ് താനെന്നാണ്’ അദ്ദേഹത്തിന്റെ വിശദീകരണം. 14 വർഷമായി പോലീസ് സേനയിലെത്തിയിട്ട്. അതിനുമുൻപും തന്നാലാകുന്ന സഹായങ്ങൾ പാവപ്പെട്ടവർക്ക് നൽകാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സേനയിലെത്തിയപ്പോൾ സഹായത്തിനായി കൈകൂപ്പുന്ന കൂടുതൽപ്പേരെ അറിയാൻ കഴിഞ്ഞു. അന്വേഷിച്ച് അർഹരാണെന്ന്‌ കണ്ടെത്തി അവരുടെ കണ്ണീരിന് കൈത്താങ്ങാകാൻ ശ്രമിച്ചുവെന്നു മാത്രം -അദ്ദേഹം പറയുന്നു. രക്തം, മരുന്ന്, ചികിത്സാസഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട സഹായാഭ്യർഥനയുമാണ് ഇദ്ദേഹത്തിന് ദിവസേന ലഭിക്കുന്ന സന്ദേശങ്ങൾ. ഇവയോരോന്നും സാമൂഹിക മാധ്യമം വഴിയും സമാന മനസ്കരടങ്ങിയ ഗ്രൂപ്പ് വഴിയും പ്രചാരണം നടത്തിയും സുമനസ്സുകളോട് ബന്ധപ്പെട്ടും സഹായമെത്തിക്കും. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ 80 ലക്ഷം രൂപയോളമാണ് പാവപ്പെട്ട രോഗികൾക്കുവേണ്ടി ചികിത്സാ സഹായമായി ലഭ്യമാക്കിയത്. അതിരുകൾ കൊട്ടിയടയ്ക്കപ്പെട്ട കോവിഡ്…

Read More