Author: malayalinews

തൃശ്ശൂർ: തൃശ്ശൂരിൽ പട്ടാപ്പകൽ വൻ സ്വർണ കവർച്ച. സ്വർണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിൽനിന്നും കാറിൽ കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് ദേശീയപാത കുതിരാനു സമീപത്തുവെച്ച് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവർന്നത്. കവർച്ചയുടെ സി.സി.ടി.വിദൃശ്യം പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11.15-ഓടെ കല്ലിടുക്കിൽ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറിൽ കൊണ്ടുവന്നിരുന്ന സ്വർണമാണ് മുഖം മറച്ചു എത്തിയ സംഘം കവർന്നത്. രണ്ട് ഇന്നോവ, ഒരു റെനോ ട്രൈബർ എന്നീ കാറുകളിലായാണ് കവർച്ചാസംഘം എത്തിയത്. 0 seconds of 1 minute, 28 secondsVolume 90% സ്വർണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് ഡിസയർ കാറിനെ പിന്തുടർന്നെത്തിയ സംഘം കാർ തടഞ്ഞുനിർത്തുകയായിരുന്നു. ശേഷം കാറിൽ ഉണ്ടായിരുന്ന സ്വർണ്ണ വ്യാപാരി തൃശ്ശൂർ കിഴക്കേകോട്ട സ്വദേശി അരുൺ സണ്ണിയെയും സുഹൃത്ത് പോട്ട സ്വദേശി റോജി തോമാസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു. തുടർന്ന് കാറിൽനിന്ന് ഇരുവരേയും പുറത്തിറക്കിയ ശേഷം സ്വർണവും…

Read More

ബയ്‌റുത്ത്: ഇസ്രയേലും ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ളസംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് ജാ​ഗ്രതാ നിർദേശം നൽകി ലെബനനിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി നിര്‍ദേശിച്ചു. സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്‍മാര്‍ ലെബനനലിലേക്ക് യാത്ര ചെയ്യരുത്. ലെബനനിലുള്ളവര്‍ രാജ്യം വിടണമെന്നും ഏതെങ്കിലും കാരണത്താല്‍ ലെബനനില്‍ തുടരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബെയ്‌റുത്തിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ലെബനനിൽ തുടരുന്നവർ യാത്രകള്‍ നിയന്ത്രിക്കാനും ബെയ്‌റുത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്. അതേസമയം സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഏതുനിമിഷവും ലെബനനിലേക്ക് കരവഴി കടക്കാൻ ഒരുങ്ങിയിരിക്കണമെന്ന് ബുധനാഴ്ച ഇസ്രയേൽ സേനാമേധാവി ഹെർസി ഹവേലി സൈനികർക്ക് നിർദേശം നൽകി. വടക്കൻ അതിർത്തിയിലേക്ക് കരുതൽസേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും ഇസ്രയേൽ തീരുമാനിച്ചു. ലെബനനിൽ പുതിയ യുദ്ധമുഖം തുറന്നതിന്റെ മൂന്നാംദിനമായ ബുധനാഴ്ച പുലർച്ചെ ഇസ്രയേൽ തലസ്ഥാനമായ…

Read More

കല്‍പറ്റ: ശാസ്ത്രജ്ഞര്‍ക്കും വിദഗ്ധര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം പ്രദേശവാസികളെയും പങ്കാളികളാക്കി ഉരുള്‍പൊട്ടല്‍സാധ്യതാ പ്രദേശങ്ങളുടെ ജനകീയ അടയാളപ്പെടുത്തല്‍ വയനാട്ടില്‍ നടത്തണമെന്ന് പ്രൊഫ. ജോണ്‍ മത്തായി നേതൃത്വം നല്‍കിയ വിദഗ്ധസമിതിയുടെ ശുപാര്‍ശ. ഉരുള്‍പൊട്ടല്‍സാധ്യതാ പ്രദേശങ്ങളില്‍ എവിടെ ഉരുള്‍പൊട്ടും, എങ്ങനെ ഉരുളൊഴുകും, ഏതൊക്കെ ജനവാസമേഖലകളെ ബാധിക്കും, ഏതുരീതിയില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നരീതിയില്‍ മൈക്രോ സോണല്‍ സര്‍വേ (സൂക്ഷ്മ പ്രാദേശിക സര്‍വേ) നടത്തണമെന്നാണ് ശുപാര്‍ശ. ജനകീയപങ്കാളിത്തത്തോടെ ഈ സര്‍വേ നടത്തുന്നതോടെ ബോധവത്കരണം എളുപ്പമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലയിലൊന്നാകെ മണ്ണിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും വിദഗ്ധസമിതി റിപ്പോര്‍ട്ടിലുണ്ട്. റോഡിനുവേണ്ടിയും കെട്ടിടനിര്‍മാണത്തിനായും മണ്ണിടിച്ച് തിട്ടകളാക്കുമ്പോള്‍ രണ്ടരമീറ്ററില്‍ കൂടുതല്‍ കട്ടിങ് ഉണ്ടാവരുത്. ജില്ലയിലേത് ചുവന്ന പശിമരാശി മണ്ണായതിനാല്‍ത്തന്നെ മണ്ണിടിച്ചില്‍സാധ്യത കൂടുതലാണ്. ചൂരല്‍മല-മുണ്ടക്കൈ ദുരന്തമേഖലയ്‌ക്കൊപ്പം മറ്റിടങ്ങളിലും ഈ ശ്രദ്ധയുണ്ടാവണം. അരുവികളും തോടുകളും തടസ്സപ്പെടുത്തിയുള്ള നിര്‍മാണങ്ങള്‍ അനുവദിക്കരുതെന്നും ഉയര്‍ന്നമേഖലകളില്‍ സ്വിമ്മിങ് പൂള്‍ നിര്‍മാണത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തമേഖലയില്‍ 107.5 ഹെക്ടര്‍ സ്ഥലം സുരക്ഷിതമല്ലെന്നും ഇവിടെ ആളുകളെ താമസിപ്പിക്കരുതെന്നും കൃത്യമായി പറയുന്നു. ഉരുള്‍പൊട്ടല്‍; കാരണങ്ങള്‍…

Read More

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനും എതിരെ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് പിന്നോട്ടില്ലെന്നും പാർട്ടിക്ക് ഒരുതരത്തിലും വഴങ്ങില്ലെന്നുമുള്ള മുന്നറിയിപ്പുമായി വീണ്ടും പി.വി.അൻവർ എം.എൽ.എ. വ്യാഴാഴ്ച വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചുകൊണ്ട് ഫെയ്സ് ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം നിലപാട് വീണ്ടും കടുപ്പിച്ചിരിക്കുന്നത്. ‘വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്‌.”നീതിയില്ലെങ്കിൽ നീ തീയാവുക”എന്നാണല്ലോ. ഇന്ന് വൈകിട്ട്‌ നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്‌’, അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സിപിഎമ്മിനെയും സര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചതിനു പിന്നാലെയാണ് അന്‍വര്‍ അപ്രതീക്ഷിത വാര്‍ത്താസമ്മേളനം വീണ്ടും വിളിച്ചിരുക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനും എതിരെയായിരുന്നു അൻവറിന്റെ ആരോപണങ്ങള്‍ ഏറെയും. എഡിജിപി -ആര്‍എസ്എസ് കൂടിക്കാഴ്ചയടക്കം പുറത്തുവന്നത് അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ്. 20-ലധികം ദിവസങ്ങള്‍ക്കുശേഷം കൂടിക്കാഴ്ചയില്‍ എഡിജിപിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും അന്‍വര്‍ ആക്രമണം തുടര്‍ന്നിരുന്നു. എഡിജിപി ക്രിമിനലാണെന്നും…

Read More

ജറുസലേം: ഇസ്രയേല്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് ഹിസ്ബുള്ളയുടെ മിസൈല്‍ – റോക്കറ്റ് വിഭാഗത്തിന്റെ കമാന്‍ഡര്‍. ബയ്‌റുത്തിന് സമീപത്തുനടന്ന ആക്രമണത്തിലാണ് ഇബ്രാഹിം ഖുബൈസിയെന്ന ഹിസ്ബുള്ള കമാന്‍ഡര്‍ കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഖുബൈസിയാണെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐ.ഡിഎഫ്) പറയുന്നത്. ഖുബൈസിക്കൊപ്പം കൊല്ലപ്പെട്ട മറ്റു രണ്ട് ഹിസ്ബുള്ള കമാന്‍ഡര്‍മാരും റോക്കറ്റ് – മിസൈല്‍ വിഭാഗങ്ങളുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവരാണ് എന്നാണ് ഐ.ഡി.എഫ്. വ്യക്തമാക്കുന്നത്. ഇസ്രയേലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നവരെയാണ് വകവരുത്തിയതെന്നാണ് അവരുടെ വാദം. അതിനിടെ ഖുബൈസി കൊല്ലപ്പെട്ട വിവരം ഹിസ്ബുള്ളയും സ്ഥിരീകരിച്ചിട്ടുണ്ട്. രക്തസാക്ഷിത്വം എന്നാണ് ഖുബൈസിയുടെ മരണത്തെ ഹിസ്ബുള്ള വിശേഷിപ്പിച്ചിട്ടുള്ളത്. 1980-കളില്‍ ഹിസ്ബുള്ളയുടെ ഭാഗമായ ഖുബൈസി ഏറെ വൈകാതെതന്നെ മിസൈല്‍ – റോക്കറ്റ് ആക്രമണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയെന്നാണ് വിവരം. വളരെ കൃത്യതയോടെയുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് ഖുബൈസിയാണ്. ഇസ്രയേല്‍ സൈന്യത്തിനെതിരായ ഹിസ്ബുള്ളയുടെ നീക്കങ്ങളില്‍ ഖുബൈസി വഹിച്ചിരുന്ന പങ്ക് നിര്‍ണായകമായിരുന്നു. 2000-ല്‍ മൂന്ന് ഇസ്രയേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയ മൗണ്ട്…

Read More

ന്യൂഡൽഹി: ഹരിയാണയിലെ കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് ബി.ജെ.പി. തുരങ്കം വെക്കുന്നതായി കോൺഗ്രസ് നേതാവും റോഹ്തക് എം.പി.യുമായ ദീപേന്ദർ സിങ് ഹൂഡ. തിരഞ്ഞെടുപ്പ് പരിപാടികൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തുന്നതായാണ് ദീപേന്ദർ ഹൂഡയുടെ ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്റർ പുന്ദ്രിയിൽ ഇറക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും പോലീസ് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ല. പാർട്ടിസ്ഥാനാർഥികൾക്കായി പ്രചാരണം നടത്താൻ കോൺഗ്രസിനും തുല്യ അവകാശമുണ്ട്‌. എന്നാൽ, അവകാശം ലംഘിക്കുന്ന നടപടികളാണ് ബി.ജെ.പി. സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ദീപേന്ദർ ഹൂഡ പറഞ്ഞു.

Read More

ന്യൂഡൽഹി: ഹരിയാണ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കിയതിനെത്തുടർന്ന് ബി.ജെ.പി. നേതാവ് മനോഹർലാൽ ഖട്ടർ കോൺഗ്രസിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര. കോൺഗ്രസിൽ ചേരാൻ ആഗ്രഹമറിയിച്ച് ഖട്ടർ സന്ദേശങ്ങൾ അയച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ഭിന്നതകളുണ്ടെന്ന് ആരോപിച്ച് കുമാരി സെൽജയെ ഖട്ടർ ബി.ജെ.പി.യിലേക്ക് ക്ഷണിച്ചിരുന്നു. ബി.ജെ.പി.യിൽ ചേരുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് വ്യക്തമാക്കി സെൽജ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇതേ നാണയത്തിലുള്ള കോൺഗ്രസിന്റെ തിരിച്ചടി. മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെ തന്റെ അനുയായികളുമായി കോൺഗ്രസിൽ ചേരാൻ ഖട്ടർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അത് സംഭവിച്ചില്ല. കോൺഗ്രസിന്റെ മുതിർന്നനേതാവ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുമെന്നും പവൻ ഖേര പറഞ്ഞു.

Read More

കോട്ടയം:അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിർദേശം. കേരളത്തിൽ പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങൾ കൂടുന്നതിനെക്കുറിച്ച് പഠിച്ച് പ്രതിരോധമാർഗം നിർദേശിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെയും പരിശോധന നടത്തിയ ലാബുകളുടെയും റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് നിർദേശങ്ങൾ. രോഗവ്യാപനം തടയാൻ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലെ വിദഗ്ധരും മറ്റ് സർക്കാർ സ്ഥാപനങ്ങളും സംസ്ഥാനത്തൊട്ടാകെ കോഴി, താറാവ്, കാട ഫാമുകളിൽ പരിശോധന നടത്തിയിരുന്നു. ഫാമുകളിൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് വിവിധ സർക്കാർ വകുപ്പുകൾ ഉറപ്പാക്കണം. പ്രധാന നിർദേശങ്ങൾ രോഗം നാല് ജില്ലകളിലെ 38 ഇടങ്ങളിൽ 38 രോഗപ്രഭവകേന്ദ്രങ്ങളാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണിവ. പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ രോഗബാധിത മേഖലയും പത്ത് കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിരീക്ഷണ മേഖലയുമാണ്. ഇവിടങ്ങളിലെ ഹാച്ചറികളിൽ ഡിസംബർ 31 വരെ പക്ഷികളുടെ വളർത്തൽ, കൈമാറ്റം, വില്പന എന്നിവ നിരോധിച്ചിട്ടുണ്ട്.

Read More

ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ബുധനാഴ്ച ആരംഭിച്ചു. 26 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 3502 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയത്. നാഷണൽ കോൺഫറൻസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ താരിഖ് ഹമീദ് കാര, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്‌നയുൾപ്പെടെ ഈഘട്ടത്തിൽ ജനവിധി തേടും. ഭീകരവാദ ഭീഷണിയുള്ള പൂഞ്ഛ്‌, രജൗരി മേഖലകൾ കനത്ത സുരക്ഷാ വലയത്തിലായിരിക്കും വോട്ട് രേഖപ്പെടുത്തുക. അവസാനഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനാണ്‌. വോട്ടെണ്ണൽ എട്ടിന്‌. പത്തു വര്‍ഷത്തിനുശേഷമാണ് തിരഞ്ഞെടുപ്പ്. ജമ്മു-കശ്മീരിന് പ്രത്യേക പദവിനല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം പിന്‍വലിച്ചതിനുശേഷുള്ള ആദ്യ തിരഞ്ഞെടുപ്പുകൂടിയാണിത്. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സി.പി.എമ്മും അടങ്ങുന്ന ഇന്ത്യസഖ്യവും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. പി.ഡി.പി.യും ചെറുപാര്‍ട്ടികളും സജീവമായി മത്സരരംഗത്തുണ്ട്. പലയിടങ്ങളിലും ചതുഷ്‌കോണമത്സരമാണ്. 370-ാം അനുച്ഛേദം പിന്‍വലിച്ചതും ജമ്മു-കശ്മീരിന് സംസ്ഥാനപദവി തിരികെ ലഭിക്കണമെന്ന വാദവും പ്രചാരണവേദികളില്‍ ശക്തമാണ്.

Read More

കാക്കനാട്: ‘വ്യാജ കളക്ടര്‍’ രാഷ്ട്രീയക്കാരോടും ജനപ്രതിനിധികളോടും പണം കടം ചോദിക്കാന്‍ നീക്കം നടത്തി, പിന്നാലെ ഇന്‍ഫോപാര്‍ക്ക് സൈബര്‍ സെല്‍ ‘കളക്ടര്‍ക്കെതിരേ’ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കളക്ടറുടെ എന്‍.എസ്.കെ. ഉമേഷ് ഐ.എ.എസ്. എന്ന പേരുപയോഗിച്ച് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാനാണ് ശ്രമം നടന്നത്. ഇതില്‍നിന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ഫ്രന്‍ഡ് റിക്വസ്റ്റ് അയച്ചു. റിക്വസ്റ്റ് അംഗീകരിച്ച ചിലരുമായി ‘കളക്ടര്‍’ മെസഞ്ചറില്‍ ചാറ്റിങ് തുടങ്ങി. അതില്‍ ചിലരോട് സുഖവിവരങ്ങള്‍ തിരക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് അയച്ചിരിക്കുന്നത്. തുക ചോദിക്കുന്നതിനു മുന്‍പുള്ള സ്ഥിരം തട്ടിപ്പുകാരുടെ രീതിയിലാണ് സുഖവിവരങ്ങള്‍ ചോദിക്കുന്നത്. ഇത്തരത്തില്‍ കാര്യങ്ങളന്വേഷിച്ച ശേഷം നേരേ വലിയൊരു തുക കടമായി ആവശ്യപ്പെടാറാണ് പതിവ്. എന്നാല്‍, കളക്ടര്‍ തനിക്ക് ഫ്രന്‍ഡ് റിക്വസ്റ്റ് അയച്ചത് ചിലര്‍ കളക്ടറേറ്റ് ജീവനക്കാരെ ധരിപ്പിച്ചതോടെയാണ് സംഭവം വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ജീവനക്കാര്‍ സംഭവം കളക്ടറെ അറിയിക്കുകയായിരുന്നു. പിന്നാലെ ഇന്‍ഫോപാര്‍ക്ക് സൈബര്‍ സെല്ലിന് കളക്ടര്‍ പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം…

Read More