Author: malayalinews

കോഴിക്കോട്: ജൂലൈ എട്ടിനാണ് ഒരു പിടിസ്വപ്നങ്ങളുമായി അർജുൻ, കണ്ണാടിക്കൽ മൂലാടിക്കുഴിയിലെ വീടിന്റെ പടിയിറങ്ങി പോയത്. 82-ആം ദിവസം അവസാനമായി അർജുൻ ആ വീടിന്റെ മുറ്റത്തെത്തി, മണ്ണെടുത്ത സ്വപ്നങ്ങൾ ബാക്കിയാക്കി. നോവിന്റെ തീരാഭാരവുമായി കുടുംബവും നാടും അവനെ ഏറ്റുവാങ്ങി. പ്രാരബ്ധങ്ങൾക്കിടയിൽ അവൻ പടുത്തുയർത്തിയ വീടിന്റെ അകത്ത് അവസാനമായി അർജുനെ കിടത്തിയപ്പോൾ ആർത്ത് കരയുന്നുണ്ടായിരുന്നു ഭാര്യയും അമ്മയും സഹോദരങ്ങളും. മണ്ണോട് ചേരും മുമ്പ് മകന്റെ, ഭർത്താവിന്റെ, സഹോദരന്റെ മുഖം പോലുമൊന്ന് കാണാൻ പറ്റാത്തതിന്റെ തീരാവേദനയിൽ. അച്ഛന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അര്‍ജുന്റെ മകന്‍ കണ്ണീര്‍ക്കാഴ്ചയായി. നാടിൻ്റെ പലഭാഗങ്ങളിൽ നിന്ന് അർജുനെ കാണാനെത്തിയവരെല്ലാം കണ്ണീരോടെ അവന് വിട ചൊല്ലാന്‍ കാത്തുനിന്നു. സഹോദരിയുടെ വിവാഹനിശ്ചയം, കുഞ്ഞിന്റെ എഴുത്തിനിരുത്ത്, വീടിന്റെ പെയിന്റിങ്‌ എന്നിങ്ങനെ തിരികെ വന്ന ശേഷം ചെയ്ത് തീർക്കാൻ അര്‍ജുന്‌ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ‘വീടിന് ഞാൻ വന്നിട്ട് പെയിന്റടിച്ചോളാം. സാധനങ്ങളെല്ലാം വന്നിട്ട് വാങ്ങാം അമ്മയോട് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ പറയണം, അച്ഛൻ വേവലാതിപ്പെടണ്ട’, ജൂലൈ 15-ന് രാത്രി…

Read More

തിരുവനന്തപുരം: പി.വി.അൻവറിനെതിരേ വിമർശനവുമായി സി.പി.എം. നേതാവ് പി. ജയരാജൻ. ആരോപണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറയുകയും ഇതിനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ എന്തിനാണ് തുടർച്ചയായ വാർത്താസമ്മേളനം നടത്തി അൻവർ പ്രതിപക്ഷത്തിന് ആയുധം കൊടുക്കുന്നത് എന്ന് ജയരാജൻ ചോദിച്ചു. അൻവർ ചില പോലീസ് ഉദ്യോ​ഗസ്ഥരെ പേരെടുത്തുപറഞ്ഞുകൊണ്ട് ആരോപണം ഉന്നയിച്ചു. ഇത് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തു. തുടർന്ന് എ.ഡി.ജി.പി. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടല്ലേ അൻവർ പ്രതികരിക്കേണ്ടിയിരുന്നത്. ഇതിനൊന്നും സർക്കാരിന് സമയം കൊടുക്കാതെയുള്ള പ്രതികരണങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത മറ്റുപല പരാതികളിലും അന്വേഷണം നടത്തി നി​ഗമനത്തിൽ എത്തുന്നതിന് മുൻപ് വീണ്ടും വീണ്ടും വലതുപക്ഷത്തിന്റെ തെറ്റായ രാഷ്ട്രീയ ആരോപണങ്ങൾ ആവർത്തിച്ചുക്കൊണ്ടിരിക്കുകയാണ് അൻവർ, ജയരാജൻ വിമർശിച്ചു. എ.ഡി.ജി.പി. അജിത് കുമാർ ആർഎസ്എസ് നേതാക്കന്മാരെ കണ്ടതായുള്ള അൻവറിന്റെ ആരോപണത്തിൽ തീർച്ചയായും അന്വേഷിക്കണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

കൊച്ചി: സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോ​ഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് രോ​ഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. യു.എ.ഇ.യിൽ നിന്ന് കേരളത്തിലെത്തിയ മലപ്പുറം സ്വദേശിക്കാണ് സംസ്ഥാനത്ത് ആദ്യമായി എംപോക്സ് സ്ഥിരീകരിച്ചത്. ഇന്ത്യയിലാദ്യമായി എംപോക്സിന്റെ ക്ലേഡ് 1 ബി വകഭേദമാണ് മലപ്പുറം സ്വദേശിയിൽ കണ്ടെത്തിയതെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോ​ഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 2022 മുതൽ ലോകത്തിന്റെ പലഭാ​ഗങ്ങളിലും മങ്കിപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോ​ഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോ​ഗികളുടെ നിരക്കിൽ വർധനയുണ്ട്. . നിലവിലെ വ്യാപനത്തിന് തുടക്കമാകുന്നത് കഴിഞ്ഞ ജനുവരി മുതലാണ്. റിപ്പബ്ലിക് ഓഫ് കോം​ഗോയ്ക്കു പുറമെ അയൽരാജ്യങ്ങളായ കെനിയ, റുവാൻഡ, ഉ​ഗാണ്ട എന്നിവിടങ്ങളിലും രോ​ഗവ്യാപനമുണ്ട്. രോ​ഗികളുടെ എണ്ണവും മരണവും ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ എംപോക്സിനെതിരെ ലോകാരോ​ഗ്യസം​ഘടന ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2009…

Read More

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ പോര്‍മുഖം തുറന്ന പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരേ പരിഹാസവും വിമര്‍ശനവുമായി സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. സി.പി.എമ്മിന്റെ എ, ബി, സി, ഡി അറിയാത്ത അന്‍വറാണ് ആരോപണം ഉന്നയിക്കുന്നതെന്ന് മോഹനന്‍ പറഞ്ഞു. അന്‍വര്‍ രാഷ്ട്രീയത്തിന്റെ ഗാലറിയില്‍ ഇരിക്കുന്നയാള്‍ ആണെന്നും മോഹനന്‍ പരിഹസിച്ചു. പി.വി. അന്‍വറിന് മുഹമ്മദ് റിയാസ് ആരാണെന്ന് അറിയാമോ എന്നും അദ്ദേഹം ആരാഞ്ഞു. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ച് ഓടിളക്കി വന്നതല്ല. അന്‍വര്‍ സമനില തെറ്റിയത് പോലെ പിച്ചുംപേയും പറയുന്നു. കോഴിക്കോടിന്റെ തെരുവീഥികളില്‍ മര്‍ദനമേറ്റുവാങ്ങി കടന്നുവന്ന ആളാണ് റിയാസ് എന്നും പി. മോഹനന്‍ പറഞ്ഞു. ഇടതുസര്‍ക്കാരിനെയും സി.പി.എമ്മിനെയും ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തെ ജനം എതിര്‍ക്കുമെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. ആരാധനാലയത്തിനകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചത് പോലെ സി.പി.എം. ജനമനസ്സിനകത്ത് നിലനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ന്യൂഡല്‍ഹി: തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഇടത് എം.എല്‍.എ. പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ മറുപടി പിന്നീട് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി. അന്‍വര്‍ നേരത്തെ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന് പിന്നിലെന്ന സംശയമുണ്ടായിരുന്നു. ഒരു എം.എല്‍.എ. എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച കാര്യങ്ങളില്‍ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതില്‍ അദ്ദേഹം തൃപ്തനല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. നേരത്തെ സംശയിച്ചത് പോലെ തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിക്കും എല്‍.ഡി.എഫിനും സര്‍ക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് അന്‍വര്‍ ഇന്നലെ പറഞ്ഞിട്ടുള്ളത്. എല്‍.ഡി.എഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പറയുന്നതും കേട്ടു. ഉദ്ദേശ്യം വ്യക്തമാണ്. അദ്ദേഹം തന്നെ അത് തുറന്ന് പറഞ്ഞു. എല്‍.ഡി.എഫില്‍നിന്ന് വിട്ടുനില്‍ക്കുന്നുന്നുവെന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ പങ്കെടുക്കില്ലെന്നും സ്വയം അറിയിച്ചു. അദ്ദേഹം പറഞ്ഞതിന് വിശദമായി മറുപടിപറയേണ്ടതുണ്ട്. അക്കാര്യങ്ങളിലേക്ക് പിന്നീട്…

Read More

വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടന്‍ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയായതോടെ ബാലയ്‌ക്കെതിരെ ആദ്യമായി മകള്‍ രംഗത്തെത്തി. അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യപിച്ച് വന്ന് അമ്മയെ അച്ഛന്‍ പതിവായി ഉപദ്രവിക്കുന്നത് ഇന്നും തനിക്ക് ഓര്‍മയുണ്ടെന്ന് കുട്ടി പറഞ്ഞു. മാത്രവുമല്ല അമ്മയോടുള്ള വാശിയില്‍ തന്നെ കോടതിയില്‍ നിന്ന് വലിച്ചിഴച്ച് കാറിലിട്ട് ചെന്നൈയിലേക്ക് ബലമായി കൊണ്ടുപോയെന്നും കുട്ടി പറഞ്ഞു. തൊട്ടുപിന്നാലെ ബാലയും ഒരു വീഡിയോ ചെയ്തു. മകളുടെ ആരോപണത്തില്‍ ബാല മറുപടി പറഞ്ഞു. വന്നിരിക്കുകയാണ് ബാല. മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നും ബാല പറഞ്ഞു. തൊട്ടുപിന്നാലെ കുട്ടിയ്‌ക്കെതിരേ കടുത്ത സൈബര്‍ ആക്രമണം ഉണ്ടായി. ഇതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അമൃത. ബാലയുമായി പിരിയാനുള്ള കാരണം ആദ്യമായാണ് അമൃത തുറന്ന് പറഞ്ഞത്. ശാരീരികവും…

Read More

അയോധ്യ: ക്ഷേത്രങ്ങളിലെ പ്രസാദ നിര്‍മ്മാണം പുറത്ത് കരാര്‍ കൊടുക്കുന്നത് പൂര്‍ണമായി നിരോധിക്കണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. തിരുപ്പതി ക്ഷേത്രത്തില്‍ പുറംകരാറിലൂടെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ആവശ്യം. രാജ്യത്തുടനീളം വില്‍ക്കപ്പെടുന്ന നെയ്യിന്റെ പരിശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച സത്യേന്ദ്ര ദാസ്, പ്രസാദ നിര്‍മ്മാണം ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും പറഞ്ഞു. ‘തിരുപ്പതി ബാലാജിയുടെ പ്രസാദത്തില്‍ മൃഗക്കൊഴുപ്പുണ്ടെന്ന വിവാദം രാജ്യത്തുടനീളം വ്യാപിക്കുകയാണ്. രോഷാകുലരായ ഭക്തര്‍ അന്വേഷണം ആവശ്യപ്പെടുകയാണ്. പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ പ്രസാദം നിര്‍മ്മിക്കാന്‍ പാടുള്ളൂ. അങ്ങനെ നിര്‍മ്മിക്കുന്ന പ്രസാദം മാത്രമേ ഭഗവാന് സമര്‍പ്പിക്കാന്‍ പാടുള്ളൂ.’ -വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ‘രാജ്യത്ത് വില്‍ക്കപ്പെടുന്ന എണ്ണയുടേയും നെയ്യിന്റേയും പരിശുദ്ധി കൃത്യമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. വഴിപാടുകളില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തുകൊണ്ട് രാജ്യത്തെ ആശ്രമങ്ങളുടേയും ക്ഷേത്രങ്ങളുടേയും വിശുദ്ധി തകര്‍ക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്.’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് വില്‍ക്കുന്ന എണ്ണയുടേയും…

Read More

കൊച്ചി: അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള എറണാകുളം മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരേ മകള്‍ ആശ ലോറന്‍സ് നിയമ നടപടി സ്വീകരിക്കും. അടുത്ത ദിവസംതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അവര്‍ പറഞ്ഞു. ഉപദേശക സമിതി സ്വാധീനിക്കപ്പെട്ടു എന്ന ആരോപണവും അവര്‍ നേരത്തേ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ന്യുമോണിയ മൂലം ആശുപത്രിയിലായിരുന്ന എം.എം. ലോറന്‍സ് അന്തരിച്ചത്. പിതാവിന്റെ മൃതദേഹം ആശുപത്രിക്ക് വിട്ടുനല്‍കരുതെന്നും മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആശ ലോറന്‍സ് 23-ന് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഉപദേശക സമിതി രൂപവത്കരിക്കുകയും ബുധനാഴ്ച മൂന്നുമക്കളുടെയും വാദം കേള്‍ക്കുകയും ചെയ്തിരുന്നു. എറണാകുളം മെഡിക്കല്‍ കോളേജില്‍ നടന്ന മൊഴിയെടുപ്പില്‍ ആശ ലോറന്‍സ് നിലപാട് ആവര്‍ത്തിച്ചു. മറ്റൊരു മകളായ സുജാത രേഖാമൂലം തീരുമാനമൊന്നും അറിയിച്ചിരുന്നില്ല. ഒടുവില്‍ എം.എം. ലോറന്‍സിന്റെ അവസാന സമയത്ത് ഒപ്പമുണ്ടായിരുന്ന മകന്‍ സജീവന്റെ മൊഴിയുടെയും ഇത് സാധൂകരിക്കുന്ന രണ്ട് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ മൃതദേഹം…

Read More

കാന്‍പുര്‍: മഴഭീഷണിക്കു നടുവില്‍ ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വെള്ളിയാഴ്ച തുടക്കം. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ഗ്രീക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ രാവിലെ 9.30-ന് മത്സരം തുടങ്ങും. മഴയ്‌ക്കൊപ്പം സുരക്ഷാഭീഷണിയുമുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഹിന്ദു മഹാസഭ രംഗത്തെത്തിയതോടെ നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. ആദ്യ മൂന്നുദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്. പാകിസ്താനെതിരായ പരമ്പരയില്‍ 2-0 ത്തിന് ജയിച്ചശേഷമാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരേ കളിക്കാനെത്തിയത്. എന്നാല്‍, ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച് ഇന്ത്യ സന്ദര്‍ശകര്‍ക്ക് കരുത്തുപോരെന്ന് തെളിയിച്ചു. രണ്ടാം ടെസ്റ്റിനിറങ്ങുമ്പോഴും ഇന്ത്യക്കുതന്നെയാണ് ജയസാധ്യത. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ചാമ്പ്യന്‍ഷിപ്പ് പോയിന്റുപട്ടികയില്‍ ഇപ്പോള്‍ ഇന്ത്യ മുന്നിലാണ്. മഴകാരണം കളി മുടങ്ങിയാല്‍, താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനെതിരേ രണ്ടു മത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടാന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്കാകും വലിയ നഷ്ടം. മൂന്നു സ്പിന്നര്‍മാര്‍ കളിച്ചേക്കും ഏതു പിച്ചിലാണ് കളിയെന്ന് വ്യാഴാഴ്ച വൈകുന്നേരവും വ്യക്തമായിട്ടില്ല. പിച്ച് ഏത് എന്നതിന്റെ അടിസ്ഥാനത്തിലാകും…

Read More

തിരുവനന്തപുരം: മസ്തിഷ്‌കമരണം സംഭവിച്ചവരിൽനിന്നുള്ള അവയവദാനം സംസ്ഥാനത്ത് കുറയുന്നു. അതേസമയം ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം കൂടുന്നതായും അവയവദാന മേൽനോട്ടച്ചുമതലയുള്ള കെസോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ) യുടെ കണക്കുകൾ വ്യക്തമാക്കുന്നു. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതുസംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും നിയമപ്രശ്നങ്ങളുമാണ് പലരെയും പിന്തിരിപ്പിക്കുന്നതെന്നാണ് കരുതുന്നത്. ഇക്കൊല്ലം ഇതുവരെ മസ്തിഷ്‌കമരണം സംഭവിച്ചവരിൽനിന്നുള്ള 28 അവയവമാറ്റശസ്ത്രക്രിയകൾ മാത്രമാണ് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞവർഷം 62 ശസ്ത്രക്രിയകൾ നടന്നിരുന്നു. 2015-ൽ 218. വൃക്കമാറ്റിവെക്കലിനുമാത്രമായി ആയിരത്തിലധികം പേർ രജിസ്റ്റർചെയ്ത് കാത്തിരിപ്പുണ്ട്. അതേസമയം ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള അവയവദാനം കൂടുന്ന പ്രവണതയാണുള്ളത്. 2021-ൽ 1053-ഉം 2022-ൽ 1332-ഉം 2023-ൽ 1033-ഉം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് നടന്നത്. ഇക്കൊല്ലവും ഇതിനോടകം ആയിരത്തിലധികം ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷവും ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള 300-ലധികം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾവീതം നടന്നു. മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിന് ആശുപത്രിയിലെ ഡോക്ടർമാരെക്കൂടാതെ സർക്കാർ പാനലിലുള്ള രണ്ട് വിദഗ്ധ ഡോക്ടർമാർ അടക്കമുള്ള സംഘത്തെ ചുമതലപ്പെടുത്തുകയും പ്രത്യേക പ്രോട്ടക്കോൾ തയ്യാറാക്കുകയും ചെയ്തെങ്കിലും കാര്യമായ ഫലം കണ്ടില്ല. പരാതി…

Read More