ബയ്‌റുത്ത്: ഇസ്രയേല്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണങ്ങളില്‍ 105 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം. ബയ്‌റുത്തിലുള്ള ബഹുനിലക്കെട്ടിടം ലക്ഷ്യമാക്കിയും വ്യോമാക്രമണം നടന്നു. സംഘര്‍ഷം തുടങ്ങിയതിനുശേഷം ജനവാസ മേഖലയില്‍ ഇസ്രയേല്‍ നടത്തുന്ന ആദ്യ ആക്രമണമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പലസ്തീനിയന്‍ സായുധ ഗ്രൂപ്പായ പി.എഫ്.എല്‍.പിയുടെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതായി ഗ്രൂപ്പ് അറിയിച്ചു. ഞായറാഴ്ച വൈകീട്ടു മുതല്‍ ഇസ്രയേലിന്റെ ഡ്രോണുകള്‍ ബയ്‌റുത്തിലും സമീപ പ്രദേശങ്ങളിലും ആക്രമണം നടത്തുകയാണ്. അതിനിടെ, യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലെ വൈദ്യുതി നിലയങ്ങളും തുറമുഖങ്ങളും അടക്കമുള്ളവ ലക്ഷ്യമാക്കിയും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഇറാനിയന്‍ ആയുധങ്ങളും എണ്ണയും അടക്കമുള്ളവയുടെ നീക്കം നടത്തുന്ന തുറമുഖങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) പറയുന്നത്. അതിനിടെ, ഇസ്രയേലിലെ പല നഗരങ്ങളിലും ഞായറാഴ്ച വൈകീട്ടോടെ മിസൈല്‍ ആക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണ്‍ മുഴങ്ങി. ലെബനനില്‍നിന്ന് മിസൈല്‍ തൊടുത്തുവിട്ടതിനെത്തുടര്‍ന്നാണ് സൈറണ്‍ മുഴങ്ങിയതെന്നും വ്യോമപ്രതിരോധ സംവിധാനം മിസൈല്‍ തകര്‍ത്തുവെന്നും ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു. ബയ്റുത്തിലെ ദഹിയ ജില്ലയില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തിലൂടെ…
Author: malayalinews
ജറുസലേം: ലെബനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്രള്ളയെ കൊലപ്പെടുത്താൻ ഇസ്രയേൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി ഇറാൻ ആരോപണം. 5000 പൗണ്ട് ബങ്കർ ബസ്റ്റർ ബോംബ് ഉപയോഗിച്ചതായാണ് ആരോപണം. യു.എസ് നൽകിയ ബോംബുകളാണ് ഇസ്രയേൽ ഉപയോഗിച്ചതെന്നും ഇറാൻ പറയുന്നു. യു.എസ് സൈന്യം വികസിപ്പിച്ചെടുത്ത ആയുധങ്ങളാണ് ബസ്റ്റർ ബോംബുകൾ. സൈനിക ബങ്കറുകൾ, ഭൂഗർഭ നിർമിതികൾ തുടങ്ങി പരമ്പരാഗത യുദ്ധോപരണങ്ങൾക്ക് നശിപ്പിക്കാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങൾ തകർക്കുന്നതിനാണ് ബസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നത്. കാലക്രമേണ, ഇവ യുദ്ധത്തിൽ അത്യന്താപേക്ഷിതമായി മാറുകയായിരുന്നു. നിർണായകമായ ലക്ഷ്യസ്ഥാനങ്ങൾ നിർവീര്യമാക്കുന്നതിന് ഇവ സേനകളെ പ്രാപ്തരാക്കുന്നു. മണ്ണ്, പാറ മുതൽ കോൺക്രീറ്റ് പോലും തുളച്ചുകയറാൻമാത്രം ശക്തിയുള്ളതാണ് ബങ്കർ ബസ്റ്റർ ബോംബുകൾ. അതുതന്നെയാണ് ഇവയുടെ പ്രത്യേകതയും. ശക്തമായ വസ്തുക്കൾ ഉപയോഗിച്ചാണ് ബോംബിന്റെ കേയ്സുകൾ (Case) നിർമിച്ചിട്ടുള്ളത്. ലക്ഷ്യസ്ഥാനത്തേക്ക് ആഴത്തിൽ കടന്നുകയറി വൻ ആഘാതമുണ്ടാക്കാൻ പോന്നതാണ് ഇത്തരം ബോംബുകൾ. ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതിന് ലേസർ ഗൈഡഡ്, അല്ലെങ്കിൽ ജി.പി.എസ് സംവിധനം ഉപയോഗപ്പെടുത്തുന്ന ബോംബുകളുമുണ്ട്. അൽപം വൈകിമാത്രം…
പാലക്കാട്: പാലക്കാട്ട് പി.വി അന്‍വര്‍ എം.എൽ.എ പങ്കെടുത്ത പരിപാടിക്കു പിന്നാലെ സംഘര്‍ഷം. അന്‍വര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിനു പിന്നാലെ ചിലര്‍ മാധ്യപ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. അൻവറോട് ചോദ്യം ചോദിക്കുന്നതിനിടെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരന്റെ കഴുത്തില്‍ കയിറിപ്പിടിക്കുകയും തള്ളുകയും ചെയ്തു. ആരാണ് അതിക്രമം കാട്ടിയതെന്ന് വ്യക്തമായിട്ടില്ല. വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ ഭാഗമായ നറുക്കെടുപ്പ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അന്‍വര്‍. അന്‍വറിനെതിരേ കേസെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്‍വറിനോട് ചോദിക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നീട് പോലീസ് ഉടപെടുകയും അതിക്രമം കാട്ടിയവരെ നീക്കുകയുമായിരുന്നു. പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു. വ്യാപാരികളുമായി ബന്ധപ്പെട്ട ആളുകളല്ല അതിക്രമം കാട്ടിയതെന്ന് സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.
കൊച്ചി: എ.ഡി.ജി.പി.- ആര്‍.എസ്.എസ്. കൂടിക്കാഴ്ച വിവാദത്തില്‍ പ്രതികരിച്ച് ആര്‍.എസ്.എസ്. സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍. ഇത് ആദ്യമായിട്ടല്ല കേരളത്തിലെ ഒരു എ.ഡി.ജി.പി., ആര്‍.എസ്.എസ്. അധികാരിയെ കാണാന്‍ വരുന്നതെന്നും ഐ.എ.എസുകാരും ഐപിഎസുകാരും ചീഫ് സെക്രട്ടറിയും വരെ ആര്‍.എസ്.എസ്. നേതൃത്വവുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും ജയകുമാർ ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സമ്പര്‍ക്ക് പ്രമുഖ് എന്ന നിലയില്‍ ഇനിയും പ്രമുഖരുമായി കൂടിക്കാഴ്ചകള്‍ തുടരുമെന്നും ജയകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍- ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത് എ. ജയകുമാര്‍ ആയിരുന്നു എന്നാണ് പുറത്തെത്തുവന്ന വിവരം. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ജയകുമാറിന് സംസ്ഥാന പോലീസ് നോട്ടീസ് അയച്ചിരുന്നു. മൊഴി നല്‍കാന്‍ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തന്റെ പൊതുജീവിതത്തില്‍ താന്‍ ചെന്നുകണ്ടവരുടെയും തന്നെ വന്നുകണ്ടവരുടെയും തന്നോടൊപ്പംവന്ന് സംഘ അധികാരികളെ കണ്ട മറ്റ് ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് തിരഞ്ഞുപോയാല്‍ അതില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മതവിഭാഗങ്ങളിലും പെടുന്ന നൂറുകണക്കിന് നേതാക്കളുണ്ടാകും. അതിനൊക്കെ നോട്ടീസ് അയക്കാന്‍ തുടങ്ങിയാല്‍…
തൃശ്ശൂര്‍: വ്യവസായങ്ങള്‍ക്കും കരകൗശലനിര്‍മാണത്തിനും പേരുകേട്ട ഹരിയാണയിലെ നൂഹ് ജില്ല. ഇവിടത്തെ ചെറിയ ഗ്രാമമായ മേവാത് അറിയപ്പെടുന്നതാകട്ടെ രാജ്യത്തെ മുള്‍മുനയില്‍നിര്‍ത്തിയ മോഷണങ്ങളുടെ പേരിലും. ഇവിടെനിന്നുള്ള കൊള്ളക്കാരുടെ സംഘമായ ‘മേവാത് ഗാങ്’ കുറെക്കാലമായി പോലീസ് സേനകള്‍ക്ക് തലവേദനയാണ്. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് വന്‍മോഷണങ്ങള്‍ ആസൂത്രണംചെയ്യുന്ന സംഘത്തെ പൂട്ടാന്‍ പലപ്പോഴും പോലീസ് വിയര്‍പ്പൊഴുക്കേണ്ടിവരുന്നുണ്ട്. തുടങ്ങിയാല്‍ തീര്‍ക്കണം, അതാണ് മേവത് ഗാങ്ങിന്റെ രീതി. കൊള്ളയായാലും കൊലപാതകമായാലും നൂറുശതമാനം ‘പ്രൊഫഷണല്‍’ സമീപനം. രാജസ്ഥാന്‍-ഹരിയാണ അതിര്‍ത്തിയിലെ ചില ഗ്രാമങ്ങളിലെ യുവാക്കളും സംഘത്തിനൊപ്പമുണ്ട്. പോലീസിനെയും സുരക്ഷാസംവിധാനങ്ങളെയും വിദഗ്ധമായി കബളിക്കാന്‍ വിരുതന്മാര്‍. സാങ്കേതികവിദ്യയും കൈക്കരുത്തും ഒരുപോലെ പ്രയോഗിക്കും. മോഷണത്തിന്റെ ‘പാഠശാല’ എന്‍ജിനിയര്‍മാര്‍മുതല്‍ ബോഡി ബില്‍ഡര്‍മാര്‍വരെ സംഘത്തിന്റെ ഭാഗം. ഭൂരിഭാഗംപേരും യുവാക്കള്‍. കാണുന്നയിടത്തൊക്കെ കയറി മോഷണം നടത്തുന്ന രീതിയൊന്നും ഇവര്‍ക്കില്ല. മോഷണത്തിന്റെ ‘പാഠശാല’തന്നെ സംഘത്തിനുണ്ട്. ഇവിടെ നിരന്തരം ‘ട്യൂഷന്‍’ ക്ലാസും നടക്കും. സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നും ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കാമെന്നുമെല്ലാം പരിശീലിപ്പിക്കും. തൃശ്ശൂരിലെത്തിയ സംഘം എ.ടി.എമ്മുകള്‍ മാത്രം ലക്ഷ്യമിടുന്നവരാണ്. ഇവര്‍ പഴയ എ.ടി.എം.…
ബെംഗളൂരുവിലെ നിരത്തുകളില്‍ നിര്‍മിതബുദ്ധിയധിഷ്ഠിത (എ.ഐ.) ക്യാമറകള്‍ സ്ഥാപിച്ചതോടെ കൂടുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നതായി ട്രാഫിക് പോലീസ്. കഴിഞ്ഞ മേയ്മുതല്‍ സെപ്റ്റംബര്‍വരെ ഓരോമണിക്കൂറിലും 5,687 ഗതാഗത നിയമലംഘനങ്ങള്‍ സംഭവിച്ചതായാണ് കണക്ക്. നിര്‍മിതബുദ്ധിയധിഷ്ഠിത ക്യാമറകള്‍വഴിയാണ് ഇത്രയും ലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് ട്രാഫിക് ഡി.സി.പി. കുല്‍ദീപ് കുമാര്‍ ജെയിന്‍ പറഞ്ഞു. മേയ് ഒന്നുമുതല്‍ 80 ലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങളാണ് ക്യാമറകള്‍ കണ്ടെത്തിയത്. ഓരോ ജങ്ഷനിലും 780 ലംഘനംവീതം നടന്നെന്നും ട്രാഫിക് പോലീസ് അറിയിച്ചു. രാവിലെ എട്ടിനും ഒന്‍പതിനുമിടയിലാണ് കൂടുതല്‍ നിയമലംഘനങ്ങളും നടന്നത്. തെറ്റായദിശയില്‍ വാഹനമോടിച്ചുള്ള ലംഘനമാണ് ഏറ്റവുംകൂടുതല്‍. ചുവപ്പ് സിഗ്‌നല്‍ തെറ്റിച്ചതും സ്റ്റോപ്പ് ലൈന്‍ തെറ്റിച്ചതും ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റിടാതെയും യാത്രചെയ്തതും പിന്നാലെവരും. ബസവനഗുഡി, ഹലസൂരു, ആഡുഗോടി, ജയനഗര്‍, മൈക്കോ ലേഔട്ട്, ആര്‍.ടി. നഗര്‍, വി.വി. പുരം, സദാശിവനഗര്‍, മല്ലേശ്വരം, ബനശങ്കരി എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് ഏറ്റവുംകൂടുതല്‍ ലംഘനങ്ങള്‍ നടന്നത്. നിലവില്‍ നഗരത്തിലെ 50-ലധികം ജങ്ഷനുകളിലായി മൂന്നൂറോളം എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക്…
ഡ്രൈവിങ് ലൈസന്‍സ് പുതിയത് ലഭിക്കാന്‍ പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന പരാതികള്‍ക്ക് പരിഹാരമായി ഡിജിറ്റല്‍ ലൈസന്‍സുകള്‍ ആവിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചു. കോഴിക്കോട് കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ശീതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചിത്രവും, ക്യു.ആര്‍.കോഡുമുള്ള ഡ്രൈവിങ് ലൈസന്‍സ് മൊബൈലുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം. അത് മൊബൈലില്‍ കാണിച്ചാല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. കാര്‍ഡ് അച്ചടിക്കുന്നതിനും അയക്കാനുള്ള തപാല്‍ക്കൂലിയിനത്തിലും വാങ്ങുന്ന 100 രൂപ കുറച്ചായിരിക്കും ഇനി ഡ്രൈവിങ് ലൈസന്‍സ് ഫീസ് ഈടാക്കുക. കാര്‍ഡ് അച്ചടിക്കുന്ന കമ്പനിയുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് അവരെ ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ഡ്രൈവിങ് പരീക്ഷ പാസായി അത് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതോടെ ലൈസന്‍സ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മൊബൈല്‍ നഷ്ടപ്പെട്ടാല്‍ മറ്റൊരു ഫോണിലും ഇതുചെയ്യാന്‍ സാധിക്കും. അച്ചടിച്ച കാര്‍ഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് തന്നെ വേണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ അനുശാസിക്കുന്നത് കണക്കിലെടുത്താണ് ഡിജിറ്റല്‍ ലൈസന്‍സ് ഒരുക്കുന്നത്. ഇത് പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യാജനെ തിരിച്ചറിയാന്‍ സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.…
ന്യൂയോർക്ക്: യുക്രൈനിലേയും ഗാസയിലേയും യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള സമൂഹത്തിന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കർ. വലിയ തോതിലുള്ള ആക്രമണങ്ങൾ തുടരുമ്പോൾ എല്ലാം വിധിപോലെ വരട്ടെയെന്ന് പ്രത്യാശിക്കാൻ ലോകത്തിന് സാധിക്കില്ല. ഗാസ യുദ്ധം ഇതിനോടകം സങ്കീർണമായിത്തീർന്നിരിക്കുന്നു. 79-ാമത് യു.എൻ ജനറൽ അസംബ്ലിയുടെ പൊതുസംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് തിരിച്ചടിയായിരുന്നു ആദ്യഘട്ടത്തിൽ ഇസ്രയേലിന്റെ പ്രത്യാക്രമണം. എന്നാൽ, നിലവിൽ ഹിസ്ബുള്ളയ്ക്കും ലെബനനും എതിരായും ഈ യുദ്ധം വ്യാപിച്ചിച്ച് മേഖലയ്ക്കുതന്നെ ഭീഷണിയാകുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. പ്രയാസകരമായ സാഹചര്യത്തിൽക്കൂടിയാണ് നാം കടന്നുപോകുന്നത്. കോവിഡ് മഹാമാരിയുടെ കെടുതിയിൽനിന്ന് ലോകം ഇതുവരെ കരകയറിയിട്ടില്ല. യുക്രൈനിലെ യുദ്ധം ഇപ്പോൾ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഗാസയിലെ സംഘർഷം വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയാണ്. സമാധാനവും വികസനവും കൈകോർത്ത് മുന്നോട്ട് പോകണമെന്നായിരുന്നു എപ്പോഴും യു.എന്നിന്റെ നിലപാട്. എന്നിട്ടും വെല്ലുവിളികൾ ഉയർന്നുവരുന്നു. ദുർബലരായവരേയും അവരുടെ സാമ്പത്തിക പ്രശ്നങ്ങളേയും ഉയർത്തിക്കേട്ടേണ്ടതുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി.
കറുകച്ചാല്‍: പി.വി. അൻവർ എം.എൽ.എ.യ്ക്കെതിരെ ഫോൺ ചോർത്തിയതിന് കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചു എന്നാണ് കേസ്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നൽകിയ പരാതിയിൽ കറുകച്ചാൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ, തോമസ് പീലിയാനിക്കല്‍ പോലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. തുടർന്ന്, കറുകച്ചാൽ സ്റ്റേഷനിലെത്തി അദ്ദേഹം മൊഴിയും നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ അൻവർ ശ്രമിച്ചുവെന്നാണ് ആരോപണം. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അൻവറിന്റെ നടപടിയെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്. നിയമപരമായ അനുമതിയില്ലാതെ ഫോൺ ചോർത്തിയത് ഗൗരവതരമായ നടപടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. ആരോപണങ്ങളിൽ ഫോൺ ചോർത്തൽ സംബന്ധിച്ച് രാജ്ഭവൻ സർക്കാരിനോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ഫോൺ ചോർത്തൽ മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇതിൽ അന്വേഷണം നടക്കുന്നുണ്ടോ എന്നും ഉണ്ടെങ്കിൽ എന്തുനടപടി…
കാന്‍പുര്‍: കാന്‍പുര്‍ ഗ്രാന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിന്റെ മൂന്നാംദിവസവും കളി പുനരാരംഭിക്കാനായില്ല. മഴമൂലമുണ്ടായ ഗ്രൗണ്ടിലെ നനവാണ് കാരണം. ആദ്യ രണ്ട് ദിവസവും മഴ തടസ്സപ്പെടുത്തിയിരുന്നു. ആദ്യദിനം 35 ഓവര്‍ മാത്രമാണ് എറിയാന്‍ കഴിഞ്ഞതെങ്കില്‍, രണ്ടാംദിനം മത്സരം നടന്നതേയില്ല. രാവിലെ പത്തിന് നടത്തിയ പരിശോധനയില്‍ ഔട്ട്ഫീല്‍ഡില്‍ നനവുണ്ടായിരുന്നു. മതിയായ വെയിലില്ലാത്തതും തിരിച്ചടിയായി. പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാവുമെന്ന് കണ്ടാണ് രാവിലെ കളി തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇനി ഉച്ചയ്ക്ക് 12 മണിക്കാണ് അടുത്ത പരിശോധന നടക്കുക. ആദ്യദിനം ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചിരുന്നു. 35 ഓവറില്‍ 107-ന് മൂന്ന് എന്ന നിലയിലാണ് സന്ദര്‍ശകര്‍. മോമിനുല്‍ ഹഖും (40) മുഷ്ഫിഖുര്‍റഹീമും (6) ആണ് ക്രീസില്‍. സാക്കിര്‍ ഹസന്‍, ഷദ്മാന്‍ ഇസ്‌ലാം, ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ എന്നിവര്‍ പുറത്തായി. ആകാശ് ദീപിന് രണ്ടും രവിചന്ദ്രന്‍ അശ്വിന് ഒന്നും വിക്കറ്റുണ്ട്.
