ഒരു ജനതയുടെ സമഗ്രമായ ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ട ഗുരുദേവൻ പ്രവർത്തിച്ചതും ഉപദേശം നൽകിയതും ലോകത്തുള്ള എല്ലവർക്കും വേണ്ടിയാണ്.
1997 ൽ കോട്ടയം നാഗമ്പടം ക്ഷേത്രം സന്നിധിയിൽ നിന്നും ആരാഭിച്ച ശിവഗിരി പദയാത്രയിൽ മുഴുവൻ സമയവും ഉണ്ടായിരുന്ന യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ നരവംശാസ്ത്രം വിഭാഗം പ്രൊഫസറായി വിരമിച്ച പ്രൊഫ: അലക്സ് ഗ്യാത്ത് യുകെയിലെ ശിവഗിരി ആശ്രമത്തിൽ നടക്കുന്ന 170-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിൽ മുഖ്യാതിഥി ആകും
ശ്രീനാരായണ ഗുരു ലോകത്തിന് നല്കിയ ഏറ്റവും മഹത്തായ വചനമാണ് ‘ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. ആധുനികതയുടെയും, പരിഷ്കാരങ്ങളുടെയും ഹൈടെക് യുഗമായ ഈ നൂറ്റാണ്ടിലും പ്രസക്തമാകുന്നവയാണ് ഈ വാക്കുകളെന്ന് അലക്സ് ഗ്യാത്ത്.
1994-1997 കാലഘട്ടത്തിൽ കേരളത്തിൽ മതപഠന ഗവേഷണവുമായി എത്തുകയും ഗുരുവിനെയും ഗുരുവിന്റെ ദർശനകളെയും ആഴത്തിൽ പഠിക്കുവാനും പുണ്യ ഭൂമിയായ ശിവഗിരിയും, ചെമ്പഴന്തിയും സന്ദർശിക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നും ശിവഗിരി ആശ്രമം യു കെ എന്ന ആധ്യാത്മിക കേന്ദ്രം ഗുരുവിന്റെ സന്ദേശങ്ങൾ യൂറോപ്പിലെ എല്ലാ ജനങ്ങളിലേക്കും എത്തിക്കുവാൻ കഴിയട്ടെ എന്ന് ആശ്രമം ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അലക്സ് ഗ്യാത്ത് പറഞ്ഞു.
ആഘോഷത്തിന്റെ വിജയത്തിനായി സേവനം യുകെ യുടെയും. ആശ്രമത്തിന്റെയും കമ്മറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
സജീഷ് ദാമോദരൻ – 07912178127
ഗണേഷ് ശിവൻ – 07405513236
കല ജയൻ – 07949717228
സേവനം യു കെ – 07474018484