ലോകത്തെ ഏറ്റവും വലിയ ലൈബ്രറിയായി അറിയപ്പെടുന്ന ബ്രിട്ടീഷ് ലൈബ്രറിയിൽ ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ കൃതികൾ അടക്കം 11 ഗ്രന്ഥങ്ങൾ യു കെ യിലെ ശിവഗിരി ആശ്രമത്തിൽ നിന്നും ഭക്തിയും ആദരവുമായിട്ടാണ് കൈമാറിയത്. സത്യ, ധർമ്മ, കരുണ, സമത്വം എന്നീ മൂല്യങ്ങളുടെ പ്രചാരകനായ ശ്രീനാരായണ ഗുരുവിന്റെ ദാർശനികതയും സാമൂഹിക സന്ദേശങ്ങളും ലോകമെമ്പാടുമുള്ള പുസ്തകസ്നേഹികൾക്ക് കൂടുതൽ അടുക്കാനാണ് ഈ സംരംഭം.
ശിവഗിരി ആശ്രമം യുകെ യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് പ്രതിനിധികൾ. ട്രസ്റ്റികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ്, വിശ്വാസികൾക്ക് ആവേശം പകരുന്നതായിരുന്നു.
ഇതോടെ ഗുരുവിന്റെ ഉപദേശങ്ങളും ആശയങ്ങളും ആഗോള തലത്തിൽ കൂടുതൽ ലഭ്യമാകുമെന്നും ഈ സംരംഭം അന്താരാഷ്ട്ര തലത്തിൽ ഒരു പാതയിടയാക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.