യു കെ യിലെ ശിവഗിരി ആശ്രമത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 97 മത് മഹാസമാധി ദിനം ഭക്തിപൂർവ്വം ആചരിച്ചു. ശ്രീ സുനീഷ് ശാന്തിയുടെയും സിറിൽ ശാന്തിയുടെയും നേതൃത്വത്തിൽ ഗുരുപൂജയോടെ സമാരംഭം കുറിച്ച ചടങ്ങിൽ, യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു.
ഗുരുദേവന്റെ ജീവിതം, ദർശനങ്ങൾ, കൃതികൾ അനുസ്മരിച്ചു ശ്രീ സുന്ദർലാൽ ചാലക്കുടി പ്രഭാഷണം നടത്തി. ശ്രീ സദാനന്ദൻ ദിവാകരന്റെ നേതൃത്വത്തിൽ ഗുരുദേവ കൃതികളെ ആസ്പദസ്മാക്കി പ്രാർത്ഥന ഭജൻസ് എന്നിവയിലൂടെ ആത്മീയ ഘടകത്തിന് മുന്നൊരുക്കം ലഭിച്ചതായി ശിവഗിരി ആശ്രമം ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം 3:30ക്ക് നടന്ന മഹാസമാധി പ്രാർഥനക്ക് ശേഷം പ്രസാദ വിതരണത്തോടെ പരിപാടികൾ സമാപിച്ചു. ശ്രീനാരായണ ഗുരുവിന്റെ മാനവികതാ സന്ദേശങ്ങൾ സകല ജാതിമത വ്യത്യാസങ്ങളും മറികടന്ന് ലോക സമാധാനത്തിനായി പ്രവർത്തിക്കാൻ ആളുകളെ പ്രചോദിപ്പിക്കണമെന്ന് ഈ മഹാസമാധി ദിനം പുനർബോധിപ്പിച്ചു.