ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് വെളിയിലുള്ള ആദ്യത്തെ അഫിലിയേറ്റഡ് സെന്റർ ആയ ശിവഗിരി ആശ്രമം യുകെയിൽ നിന്നും ശ്രീനാരായണ ഗുരുദേവന്റെ സമ്പൂർണ്ണ കൃതികളും, ജീവചരിത്രവും, അടക്കം 9 ഗ്രന്ഥങ്ങൾ സെപ്റ്റംബർ 9ന് രാവിലെ 10 മണിക്ക് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ലൈബ്രറിയിലെ ബ്ലാക്ക് വെൽ ഹാളിൽ നടന്ന ചടങ്ങിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഭാഗം മേധാവി എമ്മ മാത്തിസൺ, എന്നിവർക്ക് കൈമാറി. 400 വർഷത്തിനു മേൽ പഴക്കമുള്ള ഓക്സ്ഫോർഡ് ലൈബ്രറിയിൽ ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രവും കൃതികളും ഗവേഷണത്തിനായി ഏറ്റെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ലൈബ്രറി മേധാവി ശ്രീമതി. ഗില്ലിയൻ അറിയിച്ചു.
യു കെ യിലെ എല്ലാ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളിലും ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രവും കൃതികളും എത്തിക്കുവാൻ ഉള്ള പരിശ്രമത്തിലാണ് ശിവഗിരി ആശ്രമം യു കെ എന്ന് സേവനം യു കെ ചെയർമാൻ ബൈജു പാലയ്ക്കൽ. ചടങ്ങിൽ പ്രൊഫ. അലക്സ് ഗ്യാത്ത്, സുന്ദർലാൽ ചാലക്കുടി, സേവനം കൺവീനർ സജീഷ് ദാമോദരൻ, സതീഷ് കുട്ടപ്പൻ, ഡോ.ബിജു പെരിങ്ങത്തറ, ഗണേഷ് ശിവൻ, അനിൽകുമാർ രാഘവൻ, കലാ ജയൻ, ശ്രീ വേണു ചാലക്കുടി, പ്രമോദ് കുമരകം, ലിജു ഗംഗാധരൻ, രസികുമാർ രവീന്ദ്രൻ, പ്രണവ് ബൈജു, സുമ സുനിൽ, സ്മിത സജീഷ്, അനിത വേണു,, ജയ അനിൽകുമാർ, നന്ദന ബൈജു തുടങ്ങിയവർ പങ്കെടുത്തു.