ബെഡ് ഫോർഡിനടുത്തുള്ള സെന്റ് നിക്കോൾസിൽ താമസിക്കുന്ന മലയാളിയായ ജോജോ ഫ്രാൻസിസ് ഹൃദയാഘാതം മൂലം നിര്യാതനായി . 52 വയസുകാരനായ ജോജോ ഫ്രാൻസിസ് ചങ്ങനാശ്ശേരി മാമൂട് സ്വദേശിയാണ്.
വീട്ടിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി സർവീസിനെ വിളിച്ചെങ്കിലും അവർ വരുന്നതിനുമുമ്പ് മരണം സംഭവിക്കുകയായിരുന്നു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയ പരേതന് എ- ലെവലിൽ പഠിക്കുന്ന വിദ്യാർഥിയായ ഒരു മകനുണ്ട് .
ജോജോ ഫ്രാൻസിസിന്റെ വിയോഗത്തിൽ ദുഖിതരായ പ്രിയപ്പെട്ടവരോടൊപ്പം മലയാളി ന്യൂസ് ഓൺലൈനും ചേരുന്നു .