കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഒരോ വര്‍ഷവും അനിയന്ത്രിതമായ വര്‍ധനയെന്ന് കേരള ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 2023ല്‍ മാത്രം 18980 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. എട്ട് വര്‍ഷത്തിനുള്ളില്‍ 1,33,595 കേസുകളുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍, സ്ത്രീധന മരണം, ഭര്‍ത്താവിന്റെയോ ബന്ധുക്കളുടേയോ ക്രൂരതകള്‍, മറ്റുള്ളവ എന്നീ വിഭാഗങ്ങളിലായാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2024ല്‍ ജൂണ്‍ വരെ മാത്രം 9501 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2023ല്‍ ബലാത്സംഗകുറ്റത്തില്‍ 2526 കേസുകളും പീഡനത്തിന് 4816 കേസുകളും തട്ടിക്കൊണ്ടുപോകല്‍ പ്രകാരം 191 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍-679, സ്ത്രീധന മരണം-8, ഭര്‍ത്താവിന്റെയും ബന്ധുക്കളുടേയും ക്രൂരതകള്‍-4710, മറ്റ് കുറ്റകൃത്യങ്ങള്‍-6014 എന്നിങ്ങനെയാണ് കണക്കുകള്‍. 2020ലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, 12659 കേസുകള്‍. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ ഇതില്‍ കൂടുതല്‍ വരുമെന്നാണ് സൂചന. അതേസമയം നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ മെയില്‍ പുറത്ത് വന്ന…
Author: malayalinews
ജറുസലേം: ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായി തിരിച്ചടിച്ചതായി ഇസ്രയേൽ പ്രതിരോധസേന. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധവകുപ്പ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. ഹിസ്ബുള്ള ശക്തമായ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നും ഇതിനെ പ്രതിരോധിച്ചതായും ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു. നൂറോളം യുദ്ധവിമാനങ്ങളാണ് ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേൽ പ്രയോഗിച്ചത്. സൗത്ത് ലെബനനിലെ ആയിരത്തോളം വരുന്ന മിസൈൽ ലോഞ്ചിങ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തങ്ങൾക്കെതിരേ ശക്തമായ ആക്രമണത്തിന് ഹിസ്ബുള്ള ലക്ഷ്യമിടുന്നുവെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരമായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തങ്ങളുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രണമത്തിനൊരുങ്ങിയ ഹിസ്ബുള്ളയുടെ ലെബനനിലെ കേന്ദ്രങ്ങളിൽ, ഇസ്രയേൽ കുടുംബങ്ങളേയും വീടുകളേയും രക്ഷപ്പെടുത്താൻ നടത്തിയ ഓപ്പറേഷൻ- എന്ന അടിക്കുറിപ്പോടെയാണ് ഇസ്രയേൽ പ്രതിരോധവകുപ്പ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതതേടി ഈജിപ്തിലെ കെയ്‌റോയില്‍ ചർച്ചനടക്കവേയായിരുന്നു, ഞായറാഴ്ച രാവിലെ ഇസ്രയേലിലേക്ക് 320-ഓളം കത്യുഷ റോക്കറ്റുകളും മിസൈലുകളും ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ള അയച്ചത്. അതിനുമറുപടിയായി ലെബനനിലെ 40-ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങൾ നൂറോളം പോർവിമാനങ്ങളുപയോഗിച്ച്…
മുംബൈ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം അവതരിപ്പിച്ച ഏകീകൃത പെന്‍ഷന്‍ പദ്ധതി (യു.പി.എസ്) അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. സംസ്ഥാനത്ത് യു.പി.എസ്. നടപ്പാക്കാന്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി പ്രാബല്യത്തില്‍വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ വർഷം മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാർ തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. സംസ്ഥാനത്തെ കർഷകർക്ക് ഗുണകരമാകുന്ന രീതിയിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണ പദ്ധതി കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനുള്ള നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ശനിയാഴ്ചയാണ് സർക്കാർ ജീവനക്കാർക്ക് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്. 2025 ഏപ്രിൽ ഒന്നിന് യു.പി.എസ്. നിലവിൽവരും. നിലവിൽ എൻ.പി.എസിലുള്ളവർക്ക് യു.പി.എസിലേക്ക് മാറാം. എൻ.പി.എസിൽ തുടരണമെങ്കിൽ അതുമാകാം. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാർക്ക് നേട്ടമാകുന്നതാണ് പദ്ധതിയെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. സംസ്ഥാനങ്ങൾകൂടി…
കാസർകോട്: ഭാര്യയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജ്യോത്സ്യനും മകനും അറസ്റ്റിൽ. കർണാടക ധർമസ്ഥല ബെലാളുവിലെ റിട്ട. അധ്യാപകനായ ബാലകൃഷ്ണ വടക്കില്ലായയെ (83) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുള്ളേരിയ ബെള്ളിഗെ ഒടമ്പളയിലെ ജ്യോത്സ്യൻ രാഘവേന്ദ്ര കെദില്ലായ (53), മകൻ മുരളീകൃഷ്ണ (20) എന്നിവരെയാണ് ധർമസ്ഥല പോലീസ് അറസ്റ്റ് ചെയ്തത്. ഒടമ്പളയിലെ വീട്ടിൽനിന്നാണ് ഇരുവരും അറസ്റ്റിലായത്. 20-നാണ് ബാലകൃഷ്ണനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പകൽ മറ്റാരും വീട്ടിലില്ലാത്ത സമയത്താണ് പ്രതികൾ കൃത്യം നിർവഹിച്ചത്. ബാലകൃഷ്ണയുടെ ഭാര്യ വർഷങ്ങൾക്കുമുന്നേ മരിച്ചിരുന്നു. ഇവരുടെ സ്വർണവും പണവും പലതവണ മകൾ വിജയലക്ഷ്മിയുടെ ഭർത്താവായ രാഘവേന്ദ്ര ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകാൻ തയ്യാറായില്ല. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. മകനോടൊപ്പമായിരുന്നു ബാലകൃഷ്ണ താമസിച്ചിരുന്നത്. രാഘവേന്ദ്രയും മുരളീകൃഷ്ണയും രണ്ടു വാഹനങ്ങളിലായാണ് സംഭവദിവസം രാവിലെ മുള്ളേരിയയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. മംഗളൂരുവിലെത്തിയപ്പോൾ മകന്റെ വാഹനം അവിടെവെച്ച് ഇരുവരും രാഘവേന്ദ്രയുടെ വണ്ടിയിൽ യാത്ര തുടർന്നു. വീട്ടിലെത്തി മൂന്നുപേരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചശേഷം…
കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍കൊണ്ട് ഇതരസംസ്ഥാനങ്ങളിലേക്ക് യാത്രപോവാനാകാതെ ടാക്‌സി തൊഴിലാളികള്‍. സംസ്ഥാനസര്‍ക്കാര്‍ ഓണ്‍ലൈന്‍ പെര്‍മിറ്റ് സംവിധാനം നടപ്പാക്കാന്‍ വൈകിയതാണ് ഭീമമായ കുടിശ്ശിക വരാനിടയാക്കിയതെന്ന് ടാക്‌സി തൊഴിലാളികള്‍ ആരോപിക്കുന്നു. ഇതരസംസ്ഥാനങ്ങളിലേക്ക് കടക്കുന്നതിനുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് 2018-ലാണ് കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍വഴിയാക്കിയത്. കേരളം ഇത് നടപ്പാക്കിയതാകട്ടെ 2022ലും. 2018 മുതല്‍ പുതുക്കിയ നിരക്കില്‍ 2022 വരെ ഒരുയാത്രയ്ക്ക് 360രൂപ ഈടാക്കേണ്ടിയിരുന്നിടത്ത് കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങളില്‍നിന്ന് 250 രൂപയാണ് വാങ്ങിയിരുന്നത്. വിവിധ ചെക്‌പോസ്റ്റുകളില്‍ ഓഡിറ്റ് നടത്തിയതോടെ കേരള രജിസ്‌ട്രേഷനിലുള്ള വണ്ടികള്‍ ഓരോ യാത്രയ്ക്കും 105 രൂപവീതം സേവനനികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇവ കരിമ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. ഒരു ചെക്‌പോസ്റ്റില്‍ത്തന്നെ 15,000 രൂപയോളം കുടിശ്ശിക അടയ്ക്കേണ്ടവരുണ്ട്. അയല്‍സംസ്ഥാനങ്ങളിലേക്ക് യാത്രപോകുന്നതിന് തൊട്ടുമുമ്പ് ഓണ്‍ലൈനായി പെര്‍മിറ്റ് എടുക്കാനൊരുങ്ങുമ്പോഴാണ് പലരും കുടിശ്ശികയുടെ വിവരം അറിയുന്നത്. തുക ഓണ്‍ലൈനായി അടയ്ക്കാമെങ്കിലും യൂസര്‍നെയിമും പാസ്വേഡും ആര്‍.ടി.ഒ. ഓഫീസില്‍നിന്ന് ലഭിക്കുന്നമുറയ്ക്കേ പണമടയ്ക്കാനാകൂ. ഓഫീസ് അവധിയാണെങ്കില്‍ കാത്തിരിക്കേണ്ടിവരുമെന്നും ഇതുമൂലം രാത്രിയിലും അവധിദിവസങ്ങളിലും കിട്ടുന്ന ട്രിപ്പുകള്‍ ഒഴിവാക്കേണ്ടിവരികയാണെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. കരിമ്പട്ടികയില്‍…
അമ്പലവയൽ: പോഷകങ്ങളുടെ കലവറയായ വെണ്ണപ്പഴം (അവക്കാഡോ) കൃഷിചെയ്തവർക്ക് ഇക്കുറി കോള്. പ്രതികൂലകാലാവസ്ഥയിലും മികച്ചവിളവും വരുമാനവും നൽകി പ്രതീക്ഷയാവുകയാണീ കൃഷി. വയനാട്ടിലെ പ്രധാനവിപണിയായ അമ്പലവയലിൽനിന്ന് ഈ സീസണിൽ കയറ്റിയയച്ചത് ടൺകണക്കിന് വെണ്ണപ്പഴമാണ്. ഒരുകാലത്ത് തൊടിയിൽ പാഴായിപ്പോയിരുന്ന വെണ്ണപ്പഴത്തിനിപ്പോൾ ആവശ്യക്കാരേറി. ഒന്നും രണ്ടും മരങ്ങൾ പരിപാലിച്ചിരുന്നവർ ഇന്ന് കൃഷിയെ ഗൗരവമായിക്കാണുന്നു. പരിചരിക്കാൻ എളുപ്പവും സ്ഥിരവരുമാനവും നൽകുന്ന വിളയായി വെണ്ണപ്പഴം മാറി. അമ്പലവയൽ മേഖലയിൽ ഏക്കറുകണക്കിന് തോട്ടങ്ങളിൽ വെണ്ണപ്പഴക്കൃഷി ഇടംപിടിച്ചിട്ടുണ്ട്. വില നൂറിൽ താഴ്ന്നില്ലഈ സീസണിൽ മുന്തിയയിനം കായ്‌കൾക്ക് 230 രൂപവരെ വിലകിട്ടി. ഇടത്തരം കായ്‌കൾക്ക് 150 രൂപമുതലും മൂന്നാംതരത്തിന് 100 രൂപയും വില ലഭിച്ചു. ജനുവരിയിൽ ആരംഭിച്ച വിളവെടുപ്പുകാലം സെപ്റ്റംബർ പകുതിയോടെയാണ് അവസാനിക്കുന്നത്. എട്ടുമാസത്തിനിടെ ഒരുതവണപോലും വില നൂറിൽ താഴ്ന്നിട്ടില്ലെന്നതാണ് പ്രത്യേകത. കഴിഞ്ഞതവണ മൂന്നാംതരം കായ്‌കൾക്ക് 60 രൂപവരെ വിലതാഴ്ന്നിരുന്നു. ദിവസം 10 ടൺ കയറ്റുമതിഅമ്പലവയലിലും ചേരമ്പാടിയിലുമായി ഇരുപതോളം മൊത്തക്കച്ചവടസ്ഥാപനങ്ങളാണുള്ളത്. ഇവിടെനിന്ന് അഞ്ചുമുതൽ 10 ടൺവരെ വെണ്ണപ്പഴമാണ് ദിവസവും കയറ്റുമതി ചെയ്യുന്നത്. ഫെബ്രുവരി മുതൽ…
കൊച്ചി: ചൊവ്വാഴ്ച നടത്താനിരുന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. അമ്മ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിൽ ആയതിനാൽ എക്സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. അതേസമയം പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. ഡബ്ല്യൂ സി സി അംഗങ്ങളുമായി ചർച്ചനടത്താനും നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജനറൽ ബോഡി യോഗം ഉടൻ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അമ്മ സംഘടനയിൽ നിന്നും ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നും ഏത് മേഖലയിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണം. വേട്ടക്കാരുടെ പേരുകൾ പുറത്തുവരികയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. അതേസമയം മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച്…
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തയില്ല. ഇത് സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനിടയില്‍ ധോനിയുടെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു കോര്‍ട്ടില്‍ ധോനി ബാഡ്മിന്റണ്‍ കളിക്കുന്നതാണ് വീഡിയോ. ധോനിയുടെ ഉഗ്രനൊരു സ്മാഷും വീഡിയോയിലുണ്ട്. ധോനിയുള്‍പ്പെടെ നാലുപേര്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് കളിക്കുന്നതാണ് വീഡിയോയില്‍. ധോനിയുടെ ഉഗ്രന്‍ സ്മാഷില്‍ എതിര്‍ ടീം നിഷ്പ്രഭരാകുന്നതും കാണാം. വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ധോനിയുടെ ഫിറ്റ്‌നസിനെ സംബന്ധിച്ചും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ധോനിയെ ചെന്നെയില്‍ത്തന്നെ നിലനിര്‍ത്താന്‍ ഉപകരിക്കുന്ന വിധത്തിലുള്ള ഒരു നിയമപരിഷ്‌കാരത്തിന് ഒരുങ്ങുകയാണ് ബി.സി.സി.ഐ.യെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്‍. അടുത്ത എഡിഷനില്‍ മെഗാ ലേലമാണ് നടക്കുന്നത്. അതിനാല്‍ത്തന്നെ ധോനിയെ ടീമില്‍ നിലനിര്‍ത്തേണ്ടത് ചെന്നൈയെ സംബന്ധിച്ച് അത്യാവശ്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞവരെ അണ്‍ക്യാപ്പ്ഡ് താരമാക്കി മാറ്റുന്ന പരിഷ്‌കാരമാണ് ബി.സി.സി.ഐ. ആലോചിക്കുന്നത്. നിയമം നടപ്പായാല്‍, അത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്…
ബെയ്‌റൂത്ത്: ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചതായി ഹിസ്ബുല്ല. മുതിർന്ന കമാൻഡർ ഫുവാദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണത്തെ ഹിസ്ബുല്ല വിശേഷിപ്പിച്ചത്. 320ല്‍ അധികം കറ്റിയൂഷ റോക്കറ്റുകള്‍ ഇസ്രയേലിന് നേര്‍ക്ക് അയച്ചതായും ഹിസ്ബുല്ല പറഞ്ഞു. തെക്കൻ ലെബനാനിൽ വ്യോമാക്രണം നടത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുല്ല തിരിച്ചടിക്കുന്നത്. ഏത് സമയത്തും ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയിലാണ് ഹിസ്ബുല്ലയും ഇസ്രായേലും പരസ്പരം ആക്രമിക്കുന്നത്. ഇസ്രായേലിനുള്ളിലെ ഒരു സുപ്രധാന സൈനിക കേന്ദ്രത്തിന് നേരെ ഞങ്ങൾ നിരവധി ഡ്രോണുകൾ ഉപയോഗിച്ച് വലിയ തോതിലുള്ള വ്യോമാക്രമണം നടത്തിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. വടക്കൻ അധിനിവേശ ഫലസ്തീനിലെ നിരവധി ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍, ബാരക്കുകൾ, അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവിടങ്ങളെ ലക്ഷ്യമിട്ടതായും ഹിസ്ബുല്ല പറഞ്ഞു. ഫുവാദ് ഷുക്കൂറിന്റെ കൊലപാതകത്തോടുള്ള ആദ്യ പ്രതികരണം എന്നാണ് ആക്രമണത്തെ ഹിസ്ബുല്ല വിശേഷിപ്പിച്ചത്. തിരിച്ചടിയുടെ ആദ്യഘട്ടം പൂര്‍ത്തിയായെന്നും ഹിസ്ബുല്ല വ്യക്തമാക്കി.…
ന്യൂദൽഹി: ഇതുവരെ മിസ് ഇന്ത്യ ആയി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽ ദളിത്, ആദിവാസി, ഒ.ബി.സി വിഭാഗത്തിൽ പെട്ട സ്ത്രീകളില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാധ്യമങ്ങൾ പോലും ഇതിനെ കുറിച്ച് പറയുന്നില്ലെന്നും അവർ ബോളിവുഡ് സിനിമകളെ കുറിച്ചും കായിക രംഗത്തെ കുറിച്ചുമെല്ലാമാണ് സംസാരിക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ജാതി സെൻസസിന്റെ ആവശ്യകതെയെ കുറിച്ചും സംസാരിച്ച രാഹുൽ ഗാന്ധി മാധ്യമ രംഗത്തെ മുൻനിര അവതാരകരും ഈ സമുദായത്തിൽ നിന്നുള്ളവരെല്ലെന്ന് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പ്രയാഗ് രാജിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മിസ് ഇന്ത്യയുടെ പട്ടിക ഞാൻ പരിശോധിച്ചു. ദളിത്, ആദിവാസി, ഒ.ബി.സി സ്ത്രീകളുണ്ടാകുമോ എന്നറിയാനാണ് ഞാൻ നോക്കിയത്. പക്ഷെ ദളിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന് സ്ത്രീകൾ ഉണ്ടായിരുന്നില്ല. എന്നിട്ട് പോലും മാധ്യമങ്ങൾ സംസാരിക്കുന്നത് മുഴുവൻ നൃത്തം, സംഗീതം, ക്രിക്കറ്റ്, ബോളിവുഡ് സിനിമകൾ എന്നിവയെ കുറിച്ചാണ്. എന്നാൽ കർഷകരെയോ തൊഴിലാളികളെയോ കുറിച്ച് അവർ സംസാരിക്കുന്നില്ല. രാജ്യത്തെ ജനസംഖ്യയിൽ 90 ശതമാനവും വ്യവസ്ഥയ്ക്ക്…