Author: malayalinews

ലഖ്നൗ: പുതിയ സമൂഹമാധ്യമ നയവുമായി ഉത്തർപ്രദേശ് സർക്കാർ. യു.പി. സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളിൽ പുകഴ്ത്തിയാൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് മാസം എട്ടു ലക്ഷം രൂപവരെ നേടാം. ഇതുമായി ബന്ധപ്പെട്ട നയം മന്ത്രിസഭ അംഗീകരിച്ചു. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം, ഫേസ്ബുക്ക് തുടങ്ങിയിടങ്ങളിൽ ഫോളോവേഴ്സിന് അനുസരിച്ചായിരിക്കും പണം നൽകുക. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിശദീകരണം. കണ്ടന്റ് ക്രിയേറ്റർമാരുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും പരസ്യം നൽകുക. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് പ്രതിമാസത്തിൽ അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ ആയിരിക്കും പണം അനുവദിക്കുക. യൂട്യൂബ് അക്കൗണ്ടുകൾക്ക് 8 ലക്ഷം, 7 ലക്ഷം, 6 ലക്ഷം, 4 ലക്ഷം എന്നിങ്ങനെയാണ് മാസത്തിൽ നൽകുക. അതേസമയം, രാജ്യവിരുദ്ധ കണ്ടന്റുകൾ, അസഭ്യവും അധിക്ഷേപകരവുമായ കണ്ടന്റുകൾ നിർമ്മിക്കുന്നവർക്കെതിരേ നടപടി ഉണ്ടാകുമെന്നും സർക്കാർവൃത്തങ്ങൾ വിശദീകരിച്ചു. കണ്ടന്റ് ക്രിയേറ്റർമാർ, ഏജൻസികൾ, സ്ഥാപനങ്ങൾ…

Read More

ന്യൂഡല്‍ഹി: നിലവില്‍ വന്ന് പത്തുകൊല്ലം പൂര്‍ത്തിയായ കേന്ദ്രപദ്ധതി ‘ജന്‍ ധന്‍ യോജന’യെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസ്ഥാപിത സാമ്പത്തിക സംവിധാനത്തിലേക്ക് ആളുകളെ ഉള്‍പ്പെടുത്തുന്നതില്‍ പദ്ധതി വഹിച്ച പങ്ക് ഏറെ പ്രധാനമാണെന്നും കോടിക്കണക്കിന് ആളുകള്‍ക്ക് അത് അന്തസ്സ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പി.എം.ജെ.ഡി.വൈ.)യുടെ ഗുണഭോക്താക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി, പദ്ധതിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെയും അനുമോദിച്ചു. വ്യവസ്ഥാപിത സാമ്പത്തിക സംവിധാനത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതില്‍ പരമപ്രധാന പങ്കുവഹിച്ച ജന്‍ ധന്‍ പദ്ധതി, കോടിക്കണക്കിനാളുകള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍, യുവാക്കള്‍, അരികുവത്കരിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് അന്തസ്സ് നല്‍കിയെന്നും മോദി പറഞ്ഞു. 2014 ഓഗസ്റ്റ് 15-ന് നടത്തി സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ജന്‍ ധന്‍ യോജന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. ആകെയുള്ള 53.13 കോടി ജന്‍ ധന്‍ യോജന അക്കൗണ്ടുകളില്‍ 55.6 ശതമാനത്തിന്റെയും ഉടമകള്‍ സ്ത്രീകളാണ്. 66.6 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ-അര്‍ധ ഗ്രാമീണ മേഖലയില്‍നിന്നുള്ളവരുടേതുമാണ്.

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സംഘടനയിലെ അംഗങ്ങളുടെ അറസ്റ്റുണ്ടായാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും അതിജീവിതരെ സഹായിക്കും. അതിജീവിതകള്‍ക്ക് സഹായം നല്‍കാന്‍ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും . ഭയാശങ്കകളെ അകറ്റാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ പ്രധാന കണ്ടെത്തലോ അറസ്റ്റോ ഉണ്ടായാല്‍ വലിപ്പ ചെറുപ്പമില്ലാതെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക പറയുന്നു. ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാവട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും ഫെഫ്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാം സുന്ദര്‍ സ്ഥിരീകരിച്ചത്. പരാതി…

Read More

കോട്ടയം:കോട്ടയം അകലകുന്നത്ത് യുവാവ് മര്‍ദനമേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത് യുവതിയുടെ ഭര്‍ത്താവ് രതീഷിനെ മരക്കമ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീജിത്ത് എന്നയാളെ പൊലിസ് പിടികൂടിയിരുന്നു. മഞ്ജുവും ശ്രീജിത്തുമായുള്ള ബന്ധം ഭര്‍ത്താവായ രതീഷ് ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഗൂഢാലോചന നടത്തി രതീഷിനെ ഇരുവരും കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വിദേശത്തു നിന്നും ഭര്‍ത്താവിന്റെ സംസ്‌കാരത്തിന് എത്തിയപ്പോഴാണ് യുവതിയെ അറസ്റ്റ് ചെയ്തത് പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read More

കൊച്ചി: നടൻ സിദ്ദിഖിനെതിരെ ലൈം​ഗിക പീഡന പരാതി നൽകി നടി. സംസ്ഥാന പോലീസ് മേധാവിക്ക് ഇ-മെയിൽ മുഖേനയാണ് പരാതി നൽകിയത്. ഇത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു. നടിയുടെ ആരോപണത്തിന് പിന്നാലെ സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ”പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലിൽ ഒരു ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. അന്ന് എനിക്ക് 21 വയസ്സാണ്. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്ന് രക്ഷപ്പെട്ടതാണ്. സിദ്ധിഖ് നമ്പർ വൺ ക്രിമിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം…

Read More

മുകേഷ് ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി മിനു മുനീര്‍. ഏഴു പേര്‍ക്കെതിരെ പ്രത്യേകമാണ് പരാതി. നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, സിനിമാ അണിയറ പ്രവര്‍ത്തകരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് പരാതി. ഏഴ് പേര്‍ക്കെതിയുള്ള പരാതി അയച്ചു കഴിഞ്ഞു. അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു. അവര്‍ തന്ന ഇമെയിലില്‍ പരാതി അയച്ചിട്ടുണ്ട്. വിശദമായ പരാതിയാണ് നല്‍കിയത് – മിനു മുനീര്‍ വ്യക്തമാക്കി. ഓരോരുത്തരും എവിടെ വച്ച്, ഏതൊക്കെ രീതിയിലുള്ള അതിക്രമമാണ് പ്രവര്‍ത്തിച്ചത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പരാതിയാണ് നല്‍കിയത്. ഇന്നലെ വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നുള്ള വനിതാ ഉദ്യോഗസ്ഥ മിനുവിനെ ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഏഴു പേര്‍ക്കുമെതിരെ ഒറ്റ പരാതിയാണ് ആദ്യം സമര്‍പ്പിച്ചത്. എന്നാല്‍ ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിച്ചു എന്നയാള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.…

Read More

ആലപ്പുഴ: തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് തെക്കൻകേരളത്തിൽ സംഘടനാസംവിധാനം ശക്തിപ്പെടുത്താൻ മുസ്‌‍ലിം ലീഗ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് തെക്കൻ കേരളത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട മണ്ഡലങ്ങളുടെ ചുമതല എം.എൽ.എ.മാർ ഉൾപ്പെടുന്ന മൂന്നംഗ നിരീക്ഷണസമിതിക്കു നൽകും. ഇവരുടെ നേതൃത്വത്തിൽ പ്രവർത്തനം മെച്ചപ്പെടുത്തി യു.ഡി.എഫിനു മികച്ച വിജയമൊരുക്കാനാണു ശ്രമം. സംഘടനാസംവിധാനവും മുന്നണിബന്ധവും ശക്തിപ്പെടുത്തി സർക്കാരിനെ നേരിടുകയാണു ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായാണ് തെക്കൻകേരളത്തിലെ എട്ടുജില്ലകളിലെ നേതാക്കളുടെ സംഗമം ചൊവ്വാഴ്ച ആലപ്പുഴയിൽ നടക്കുന്നത്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അറിയാനാണ് നേതൃസംഗമത്തിലൂടെ ശ്രമിക്കുക. ഓരോ ജില്ലയിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ട പ്രശ്നങ്ങൾ ചർച്ചചെയ്യും. ആ ജില്ലകളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഖജാൻജി, നിയോജകമണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, പോഷകസംഘടനാപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് താഴെത്തട്ടിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള അഭിപ്രായംതേടും. ഇതിൽ ചർച്ചനടത്തി നയം രൂപവത്കരിച്ചശേഷമാകും രണ്ടാംഘട്ടത്തിലെ ജില്ലാതല യോഗങ്ങൾ. പഞ്ചായത്ത്, മുനിസിപ്പൽ ഭാരവാഹികളെ പങ്കെടുപ്പിച്ചാകുമത്.

Read More

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ വിചാരണക്കോടതിയിൽ വിസ്തരിക്കുന്നതിന്റെ രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദേശം. സംസ്ഥാന സർക്കാരിനാണ് സുപ്രീം കോടതി നിർദേശം നൽകിയത്. കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകൻ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുകയാണെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് വിസ്താര രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുകയാണെന്ന് പൾസർ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ശ്രീറാം പറക്കാട് ചൂണ്ടിക്കാട്ടി. 95 ദിവസമായി കേസിലെ 261-ാം സാക്ഷിയെ എട്ടാം പ്രതിയുടെ അഭിഭാഷകൻ ക്രോസ് വിസ്താരം ചെയ്യുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇത്രയും ദിവസം ക്രോസ് വിസ്താരം നടത്തുന്നതെന്തിനെന്ന് കോടതി ആശ്ചര്യപ്പെട്ടു. തുടർന്നാണ് സംസ്ഥാന സർക്കാരിനോട് 261-ാം സാക്ഷിയായ ബൈജു പൗലോസിന്റെ ക്രോസ് വിസ്താര രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. പൾസർ സുനി ഏഴ് വർഷത്തിലധികമായി ജയിലിൽ കഴിയുകയാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. കേസിൽ…

Read More

ഏലപ്പാറ (ഇടുക്കി): കുടുംബത്തിൽ അനർഥങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളിൽനിന്ന് സ്വർണം തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശിയെ അറസ്റ്റുചെയ്തു. തേനി പെരിയകുളം സ്വദേശി ഭൂപതിയെയാണ് പീരുമേട് പോലീസ് അറസ്റ്റുചെയ്തത്. ഏലപ്പാറ കോഴിക്കാനം ഒന്നാംഡിവിഷൻ തോട്ടം മേഖലയിലെ ഒരു വീട്ടിൽ കയറിയാണ് ഇയാൾ സ്വർണം തട്ടിയത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അച്ഛനും അമ്മയും പുറത്തുപോയിരുന്നു. വീട്ടിൽ രണ്ട് കുട്ടികൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെത്തിയ ഭൂപതി കുട്ടികളുടെ മുന്നിൽ മായാജാലം കാണിച്ചു. തുടർന്ന്, ഇവരുടെ മാതാപിതാക്കൾക്ക് ആപത്ത് വരുമെന്നും ഭാവിയിൽ അനർഥങ്ങൾ ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. അനർഥങ്ങൾ ഒഴിവാക്കി മാതാപിതാക്കളെ രക്ഷിക്കുന്നതിന് പ്രതിവിധി ചെയ്യാൻ 4000 രൂപ ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞതോടെ കുട്ടികളുടെ പക്കലുള്ള മൂക്കുത്തി അടക്കമുള്ള സ്വർണാഭരങ്ങൾ ഊരിവാങ്ങി കടന്നുകളഞ്ഞു. മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടികൾ സംഭവം പറഞ്ഞു. തിരച്ചിലിൽ ഇയാളെ വഴിയിൽനിന്ന്‌ പിടികൂടി. പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുത്തു. പീരുമേട് കോടതി ഇയാളെ റിമാൻഡുചെയ്തു.

Read More

മധുര: മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയും ബിജെപി നേതാവുമായ നമിതയെയും ഭർത്താവിനെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതായി ആരോപണം. ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും നടി ആരോപിക്കുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ‘ഇന്ന് രാവിലെയാണ് ഞങ്ങൾ മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്. വിഐപി പ്രവേശനത്തിനായി അനുമതി വാങ്ങാൻ ഞങ്ങൾ ഒരു ഉദ്യോഗസ്ഥന്റെ അടുത്ത് പോയി. അദ്ദേഹം വളരെ പരുഷമായ രീതിയിലാണ് പെരുമാറിയത്. 20 മിനിറ്റോളം അവിടെ കാത്തിരുന്നു. ശേഷം ഞാൻ ഭർത്താവിനോട് എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാൻ പറഞ്ഞു. അവർ ഞങ്ങളോട് ഹിന്ദു ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവർത്തിച്ച് ചോദിച്ചുക്കൊണ്ട് ഇരുന്നു. രാജ്യത്തെ നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിട്ടുണ്ട് അവിടെ എവിടെയും ഇത്തരം ഒരു അനുഭവം നേരിട്ടിട്ടില്ല’,- നമിത വ്യക്തമാക്കി. സംഭവത്തിൽ ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു ശക്തമായ നടപടി സ്വീകരിക്കണമെന്നും നമിത ആവശ്യപ്പെട്ടു. തിരുപ്പതിയിലാണ് നമിതയുടെ വിവാഹം നടന്നത്. താനും ഭർത്താവും…

Read More