തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റ നില വീട് നിര്‍മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി. പിന്നീട് മുകളിലേക്ക് പണിയാന്‍ സാധിക്കുന്ന തരത്തിലായിരിക്കും വീടുകളുടെ നിര്‍മാണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ വായ്പകള്‍ പൂര്‍ണമായും എഴുതി തള്ളുന്നതിന് വേണ്ടി റിസര്‍വ് ബാങ്കിനെയും ധനമന്ത്രാലത്തെയും സമീപിക്കുമെന്നും ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. വീടുകളുടെ അടിത്തറ പണിയുന്ന സമയത്ത് തന്നെ രണ്ടാം നിലകൂടി പണിയാനുതകുന്ന തരത്തിലായിരിക്കും നിര്‍മാണം. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് വിലങ്ങാടിലെ ഉരുള്‍പൊട്ടലിനെ അതീജീവിച്ചവര്‍ക്കും പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. വീട് നഷ്ടപ്പെട്ടവര്‍ക്കായിരിക്കും പുനരധിവാസത്തിന്റെ ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുകയെന്നും മാറിത്താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിലായിരിക്കും പരിഗണിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കുമെന്നും തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുമെന്നും സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തെ അതിജീവിച്ച എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക്…
Author: malayalinews
കോട്ടയം: കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ കേസിലെ പ്രതി അഖിൽ സി.വർഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. നോട്ടീസിൽ ജില്ലാ പൊലീസ് മേധാവിയുടെയും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും ഫോൺ നമ്പർ നൽകിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അഖിലിനെ കേസെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും പിടികൂടാൻ സാധിക്കാത്തതിൽ വലിയ വിമർശനമുണ്ട്. അതിനിടെയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇയാൾ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് കോട്ടയം നഗരസഭയില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. കോട്ടയം നഗരസഭയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ അഖില്‍ മൂന്നുകോടി രൂപയ്ക്ക് മുകളില്‍ തട്ടിച്ചുവെന്നാണ് കേസ്. പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരസഭാ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയത്.
പാസ്പോർട്ട് സേവാ വെബ്‌സൈറ്റിൽ അറ്റകുറ്റപ്പണി,പാസ്പോർട്ട് സേവനങ്ങൾ ഇന്ന് വൈകീട്ട് മുതൽ മുടങ്ങുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ദോഹ :’പാസ്‌പോര്‍ട്ട് സേവാ’ വെബ്സൈറ്റിന്‍റെ സാങ്കേതിക അറ്റകുറ്റപ്പണി കാരണം പാസ്പോർട്ട് സേവനം വ്യാഴാഴ്ച വൈകീട്ട് മുതല്‍ തിങ്കളാഴ്ച വരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഖത്തർ സമയം വ്യാഴാഴ്ച വൈകീട്ട് 5.30മുതല്‍ (ഇന്ത്യൻ സമയം രാത്രി എട്ട്), സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച പുലർച്ച 3.30 (ഇന്ത്യൻ സമയം രാവിലെ ആറു) വരെയാണ് വെബ്സൈറ്റ് സർവിസ് കാരണം മുടങ്ങുന്നത്. ഇക്കാലയളവില്‍ പാസ്പോർട്ട്, താല്‍ക്കാലിക പാസ്പോർട്ട്, പി.സി.സി ഉള്‍പ്പെടെ സേവനങ്ങള്‍ ലഭിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ പതിവുപോലെ സേവനങ്ങള്‍ ലഭ്യമാകുന്നതാണ്. അതേസമയം, എംബസിയിലെ കോണ്‍സുലാർ, വിസ സേവനങ്ങള്‍ പതിവുപോലെ തന്നെ തുടരും.മറ്റു ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും സമാനമായ അറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ വെള്ളിയാഴ്ചത്തേക്ക് നല്‍കിയ എല്ലാ പാസ്പോർട്ട് സംബന്ധമായ അപ്പോയിൻമെന്റുകളും റദ്ദാക്കിയതായി ‘പാസ്പോർട്ട് സേവ’…
തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെ വെളിപ്പെടുത്തലുമായി നടി ഷക്കീല. നടി രൂപശ്രീയുടെ വാതിലിൽ മുട്ടുന്നത് നേരിട്ടുകണ്ടിട്ടുണ്ടെന്നും അവരെ രക്ഷിച്ചത് താനാണെന്നും ഷക്കീല തുറന്നുപറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ‘ഒരു സിനിമ, പേരറിയില്ല. ആ സിനിമയിൽ കലാഭവൻ മണി ഉണ്ടായിരുന്നു. ഒരു വീട്ടുജോലിക്കാരിയുടെ വേഷത്തിലാണ് ഞാൻ അഭിനയിക്കുന്നത്. രൂപശ്രീയായിരുന്നു നായിക. അവളുടെ ഓപ്പോസിറ്റ് മുറിയിലായിരുന്നു ഞാൻ. അവർ എന്റെയടുത്ത് ഒരു ഹായ് പോലും പറയില്ല. ഞാനും എന്റെ അനിയനും മേക്കപ്പ് മാനുമൊക്കെ ചീട്ടുകളിക്കുകയായിരുന്നു, രാത്രി. പന്ത്രണ്ട്, പന്ത്രണ്ടരയായപ്പോൾ ആരോ വാതിലിന് മുട്ടുന്നു, എടീ വെളിയിൽ വാടി എന്നും പറഞ്ഞാണ് മുട്ടുന്നത്. ഞങ്ങൾ വാതിൽ തുറന്നു. രൂപശ്രീയുടെ വാതിലിലാണ് മുട്ടുന്നത്. ഞാൻ അയാളോട് പോകാൻ പറഞ്ഞു. നീ ആരാടി, നീ ഇതിൽ വരരുതെന്ന് അയാൾ. അവസാനം ദേഷ്യത്തിൽ അയാൾ പോയി. ഞങ്ങൾ ഗസ്റ്റ് ഹൗസ് മുഴുവൻ ലോക്ക് ചെയ്തു. അമേരിക്കൻ അച്ചായൻ എന്നൊരാൾ അവിടെ ഉണ്ടായിരുന്നു.…
ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ഡൂറോവിന്റെ അറസ്റ്റ് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ഞെട്ടലാണുളവാക്കിയത്. പാരിസിന് സമീപമുള്ള ലേ ബൂര്‍ജേ വിമാനത്താവളത്തില്‍ വെച്ച് ഓഗസ്റ്റ് 24 നായിരുന്നു ഡൂറോവിനെ ഫ്രഞ്ച് അധികൃതര്‍ അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനുപിന്നാലെയാണ് ഡൂറോവിനെതിരേ ഫ്രഞ്ച് അധികൃതര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ടെലഗ്രാം ആപ്പിലൂടെ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നതാണ് കമ്പനി സി.ഇ.ഒ. കൂടിയായ ഡൂറോവിനെതിരായ പ്രധാന ആരോപണം. ഒരുപക്ഷേ ഡൂറോവിന്റെ അറസ്റ്റിനേക്കാളും ചര്‍ച്ചയായിരിക്കുന്നത് യാത്രയില്‍ ഡൂറോവിനോടൊപ്പമുണ്ടായിരുന്ന ജൂലി വാവിലോവ എന്ന ഇരുപത്തിനാലുകാരിയാണ്. ഡൂറോവിന്റെ കാമുകിയാണ് ജൂലി വാവിലോവ എന്നാണ് അഭ്യൂഹങ്ങള്‍. ഡൂറോവിന്റെ യാത്രകളില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്ന ജൂലിയുടെ സാമൂഹികമാധ്യമ പോസ്റ്റുകളിലൂടെയാണ് ഡൂറോവിന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് സഹായകമായത് എന്നാണ് സൂചന. ഡൂറോവിന്റെ അറസ്റ്റുമായി ജൂലി വാവിലോവിന് എന്തെങ്കിലും ബന്ധമുണ്ടോ അതോ യുവതി ഏതെങ്കിലും രഹസ്യഏജന്റാണോ എന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് സ്ഥിരീകരണം വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ജൂലി വാവിലോവയെ കുറിച്ച് നിരവധി കഥകളാണ് പ്രചരിക്കുന്നത്. ജൂലി വാവിലോവയാണ് ഡൂറോവിന്റെ…
കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി നിർദേശം. എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. അതേസമയം, അന്വേഷണത്തിന്റെ പുരോഗതിയിൽ കോടതിക്ക് എതിർപ്പില്ല. ഏത് ദിശയിൽ വേണമെങ്കിലും അന്വഷണം നടത്താം. വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കിൽ അത് പൂർണമായും നീക്കംചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. സ്‌ക്രീൻ ഷോട്ടിനുപിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നേരത്തെ പോലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഫെയ്‌സ് ബുക്കിലും വാട്സാപ്പിലും പ്രചരിച്ച സ്‌ക്രീൻഷോട്ടിന്റെ ഉറവിടം ഏതെന്നു വ്യക്തമാക്കാത്തതിനാൽ അവയുടെ മാതൃകമ്പനിയായ ‘മെറ്റ’യെ കേസിൽ പ്രതിചേർത്തെന്നും പോലീസ് അറിയിച്ചിരുന്നു. കാസിം പങ്കുവെച്ച പോസ്റ്റ് എന്ന രീതിയിലായിരുന്നു സ്‌ക്രീൻ ഷോട്ട് പ്രചരിച്ചിരുന്നത്. സി.പി.എം. പരാതി നൽകുകയും ചെയ്തു. എന്നാൽ, സ്‌ക്രീൻഷോട്ട് വ്യാജമാണെന്ന് കാസിമും പരാതി നൽകി. മുഹമ്മദ് കാസിമാണ് പോസ്റ്റുചെയ്തത് എന്നതിന് ഒരു…
തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തിൽ കേസെടുത്ത പശ്ചാത്തലത്തില്‍ മുകേഷിന് മേല്‍ രാജിസമ്മര്‍ദ്ദമേറുന്നു. മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെച്ചേ മതിയാകൂ എന്നാണ് മുന്നണിയിലെ സഖ്യകക്ഷിയായ സിപിഐ കടുത്ത ഭാഷയില്‍ ആവശ്യപ്പെടുന്നത്. മുകേഷ് രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ പരസ്യമായി പറഞ്ഞു. ഇടത് എംഎല്‍എ ലൈംഗികാതിക്രമക്കേസില്‍ കുടുങ്ങിയതോടെ സിപിഐ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗം. ഇതിനുശേഷം നിലപാട് പ്രഖ്യാപിക്കും. കേസ് വന്നതിന് പിന്നാലെ കൊല്ലം മണ്ഡലത്തില്‍ നിന്ന് മുങ്ങിയ മുകേഷ് ഇതുവരെ ആരെയും കാണാന്‍ കൂട്ടാക്കിയിട്ടില്ല. താരത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലും എത്തിയിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നാണ് വിവരം. അതേസമയം കേസ് വന്നതിന്റെ സാഹചര്യം മുകേഷ് മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിട്ടുണ്ട്. പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങളും കേസുമെന്നുമാണ് മുകേഷ് പറയുന്നത്. ഇതേ വാദമാണ് ആരോപണം ഉയര്‍ന്നപ്പോഴും മുകേഷ് ഉന്നയിച്ചത്. എന്നാല്‍ കേസെടുക്കുകയും അത് മുന്നണിക്കും സര്‍ക്കാരിനും തിരിച്ചടിയുണ്ടാക്കുമെന്ന സാഹചര്യത്തില്‍ മുകേഷിന്റെ രാജി ആവശ്യത്തില്‍ മുന്നണിക്കുള്ളിലും അഭിപ്രായമുയരുന്നുണ്ട്. നിലവില്‍…
ബ്രോ ഡാഡി എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെ പീഡന പരാതി. ജൂനിയര്‍ ആര്‍ടിസ്റ്റാണ് ഇയാള്‍ക്കെതിരെ പരാതി സമര്‍പ്പിച്ചത്. റോള്‍ വാഗ്ദാനം ചെയ്ത് തന്നെ ഹൈദരാബാദില്‍ വച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ജൂനിയര്‍ ആര്‍ടിസ്റ്റ് പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഇയാള്‍ ആറര ലക്ഷം രൂപ കവര്‍ന്നെന്നും പരാതിയുണ്ട്. കൊല്ലം ഓച്ചിറ സ്വദേശിയാണ് മന്‍സൂര്‍.
ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പീഡന പരാതിയുമായി യുവതി. യുവതിയെ വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. ഹ്രസ്വ ചിത്ര സംവിധായകന്‍ വിനീത്, സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി ( ആറാട്ടണ്ണന്‍) അലിന്‍ ജോസ് പെരേര എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസ്. സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയാണ് വീട്ടില്‍ കയറി ഉപദ്രവിച്ചത്.
ലഖ്‌നൗ: വിവാദപരമായ ഡിജിറ്റൽ മീഡിയ നയം 2024ന് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ. പുതിയ നിയമത്തിലൂടെ സർക്കാർ നയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവർക്ക് കാര്യമായ സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകുകയും ദേശവിരുദ്ധ ഉള്ളടക്കം എന്ന് സർക്കാർ കണക്കാക്കുന്ന ആശയങ്ങൾ പങ്കുവെച്ചാൽ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുകയും ചെയ്യും. ഓഗസ്റ്റ് 27 ന് സംസ്ഥാന മന്ത്രി സഭ പുതിയ നയത്തിന് അംഗീകാരം നൽകുകയായിരുന്നു. പുതിയ നയത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ സ്വാധീനമുള്ളവർക്ക് സർക്കാർ സ്കീമുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രതിമാസം 8 ലക്ഷം രൂപ വരെ സമ്പാദിക്കാൻ സാധിക്കും. എന്നാൽ ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്ക് വെച്ചാൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്. സർക്കാരിനെ വിമർശിക്കുന്ന ഉള്ളടക്കങ്ങൾ ദേശ വിരുദ്ധമായി കണക്കാക്കുകയും അതിന് ജീവപര്യന്തം ശിക്ഷ നൽകുകയും ചെയ്യുന്നതിലൂടെ പുതിയ നിയമം പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്ന വിമർശനം ഉയരുന്നുണ്ട്. സമൂഹ മാധ്യമങ്ങളുടെ മേൽ ആധിപത്യം…
