കോട്ടയം: കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ കേസിലെ പ്രതി അഖിൽ സി.വർഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. നോട്ടീസിൽ ജില്ലാ പൊലീസ് മേധാവിയുടെയും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും ഫോൺ നമ്പർ നൽകിയിട്ടുണ്ട്.
തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അഖിലിനെ കേസെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും പിടികൂടാൻ സാധിക്കാത്തതിൽ വലിയ വിമർശനമുണ്ട്. അതിനിടെയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇയാൾ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്.
വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് കോട്ടയം നഗരസഭയില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. കോട്ടയം നഗരസഭയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെന്ഷന് വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതല്‍ അഖില്‍ മൂന്നുകോടി രൂപയ്ക്ക് മുകളില്‍ തട്ടിച്ചുവെന്നാണ് കേസ്. പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരസഭാ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയത്.