ന്യൂഡൽഹി: ആദ്യഘട്ടം സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടതോടെ ഹരിയാണ ബി.ജെ.പി.യിൽ കലഹം. എം.എൽ.എ.യടക്കം അഞ്ചുനേതാക്കൾ രാജിവച്ചു. കൂടുതൽ നേതാക്കൾ പുറത്തുപോകുമെന്നാണ് സൂചന. ലക്ഷ്മൺദാസ് നാപ്പ എം.എൽ.എ.യാണ് രാജിവച്ചവരിൽ പ്രമുഖൻ. മുൻകാബിനറ്റ് മന്ത്രി കവിതാ ജയിൻ പൊട്ടിക്കരഞ്ഞു. ലക്ഷ്മൺദാസ് നാപ്പ കോൺഗ്രസിൽ ചേര്‍ന്നു. 67 സ്ഥാനാർഥികളുടെ പേരുകളടങ്ങിയ ആദ്യഘട്ടം സ്ഥാനാർഥിപ്പട്ടിക ബുധനാഴ്ച വൈകീട്ടാണ് ബി.ജെ.പി. പുറത്തുവിട്ടത്. ഇതോടെ സീറ്റുലഭിക്കാത്ത മുതിർന്ന നേതാക്കളടക്കം കലഹക്കൊടി ഉയർത്തി. മുൻ എം.പി. സുനിതാ ദുഗ്ഗലിന് തന്റെ മണ്ഡലമായ രതിയയിൽ സ്ഥാനാർഥിത്വം നൽകിയതോടെയാണ് നാപ്പ പ്രതിഷേധമുയർത്തിയത്. ഇന്ദ്രി, ബവാനി ഖേര, ഉഖ്‌ലാന, റാണിയ, സോനിപ്പത്ത് തുടങ്ങിയ മണ്ഡലങ്ങളിലും തർക്കമുയർന്നിട്ടുണ്ട്. ഇന്ദ്രി മണ്ഡലത്തിൽ രാംകുമാർ കാശ്യപിന് ടിക്കറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ഒ.ബി.സി. മോർച്ചാ നേതാവും മുൻ മന്ത്രിയുമായ കർണദേവ് കാംബോജ് പാർട്ടിയിൽനിന്ന് രാജിെവച്ചു. ബവാനി ഖേര മണ്ഡലത്തിൽ കപൂർ വത്മീകിക്ക് സീറ്റുനൽകിയതിൽ പ്രതിഷേധിച്ച് കിസാൻ മോർച്ച അധ്യക്ഷസ്ഥാനവും പാർട്ടി അംഗത്വവും സുഖ്‌വിന്ദർ ഷെരോൺ രാജിവച്ചു. ഉഖ്‌ലാന മണ്ഡലത്തിൽ അനൂപ് ധനകിനെ രംഗത്തിറക്കിയതിൽ ഇടഞ്ഞ്…
Author: malayalinews
തിരുവന്തപുരം: ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടികൾ തുടരാൻ അന്വേഷണസംഘം. ബലാത്സംഗ കേസിലാണ് നടപടി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. വൈദ്യപരിശോധനയ്ക്കും ലൈംഗിക ശേഷി പരിശോധനയ്ക്കും വിധേയരാക്കും. വ്യാഴാഴ്ചയാണ് ഉപാതികളോടെ കോടതി മുകേഷിനും ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയാലും ഇരുവർക്കും ജാമ്യം ലഭിക്കും. പിന്നീട് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ചോദ്യംചെയ്യലുൾപ്പെടെയുള്ള നടപടികൾക്ക് സഹകരിച്ചാൽ മതിയാകും. ബലാത്സംഗ കുറ്റം ചുമത്തുമ്പോൾ സാധാരണ സ്വീകരിച്ചുവരുന്ന എല്ലാ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
ചെന്നൈ: സ്‌കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റിലായി. തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ഡോക്ടറായ സാംസണെ(31)യാണ് പോക്‌സോ കേസില്‍ പോലീസ് പിടികൂടിയത്. ഹോസ്റ്റലില്‍ പ്രൈമറി സ്കൂൾ വിദ്യാര്‍ഥിനികളെ ചികിത്സിക്കാനെത്തുന്നതിന്റെ മറവിലാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. അതിക്രമത്തിനിരയായ വിദ്യാര്‍ഥിനികള്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സ്‌കൂളില്‍ നേരിട്ടെത്തി വിദ്യാര്‍ഥിനികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് പരാതി പോലീസിന് കൈമാറുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സാംസണിന്റെ അമ്മ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് അതിക്രമത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. ഹോസ്റ്റലില്‍ താമസിക്കുന്ന ഒന്നാംക്ലാസ് മുതല്‍ അഞ്ചാംക്ലാസ് വരെയുള്ള വിദ്യാര്‍ഥിനികളെയാണ് പ്രതി ഉപദ്രവിച്ചിരുന്നത്. വിദ്യാര്‍ഥിനികളെ പരിശോധിക്കാനും ചികിത്സ നല്‍കാനുമാണ് പ്രതി ഹോസ്റ്റലില്‍ വന്നിരുന്നത്. എന്നാല്‍, ഇതിന്റെ മറവില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണംചെയ്യുകയായിരുന്നു. പ്രതിയായ സാംസണ്‍ 2017-ലാണ് പുതുച്ചേരിയില്‍നിന്ന് എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയത്. 2021-ല്‍ ഇയാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറി. നേരത്തെ തൂത്തുക്കുടിയില്‍ ജോലിചെയ്തിരുന്ന പ്രതി…
തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറടക്കമുള്ളവര്‍ക്കെതിരെ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞെന്ന് മന്ത്രി വി.ശിവന്‍കുട്ടി. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമെന്നത് അന്‍വറിന്റെ അഭിപ്രായമാണെന്നും സര്‍ക്കാരിന്റെ അഭിപ്രായം സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞുവെന്നും ശിവന്‍കുട്ടി പറഞ്ഞു. ക്രമസമാധാന ചുമതലയില്‍ എഡിജിപി അജിത് കുമാറിനെ നിലനിര്‍ത്തിക്കൊണ്ടാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് പോലീസ് മേധാവിയാണെങ്കിലും അന്വേഷണം നടത്തുന്നത് എഡിജിപി റാങ്കിലും താഴെയുള്ള ഉദ്യോഗസ്ഥരാണ്. അജിത് കുമാറിനെതിരായ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിക്കുന്നതില്‍ കഴിഞ്ഞ ദിവസം അന്‍വര്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രിന്‍സിപ്പലിനെതിരായി അന്വേഷിക്കുന്നത് പ്യൂണായാരിക്കരുത് എന്നാണ് അന്‍വര്‍ പറഞ്ഞിരുന്നത്. ഇതേ അന്വേഷണംതന്നെ തുടരുമെന്നാണ് ഇന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. ‘അന്‍വര്‍ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. എഡിജിപിക്കെതിരായി വന്നിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിക്കാന്‍ അന്തസ്സായി തീരുമാനിച്ചിട്ടുണ്ട്. ആ അന്വേഷണം വരട്ടെ എന്നിട്ട് തീരുമാനിക്കാം’, ശിവന്‍കുട്ടി പറഞ്ഞു.
കോഴിക്കോട്: കുട്ടിക്കാലത്ത് താന്‍ ജാതിയുടെ പേരില്‍ അനുഭവിച്ച വിവേചനത്തെക്കുറിച്ച് ആലത്തൂര്‍ എം.പി കെ.രാധാകൃഷ്ണന്‍ പങ്കുവെച്ച അനുഭവങ്ങള്‍ ചര്‍ച്ചയാവുന്നു. 1970കളില്‍ കേരളത്തില്‍ നിലനിന്നിരുന്ന ജാതി വിവേചനത്തിനെക്കുറിച്ചും അയിത്തത്തെക്കുറിച്ചും സംസാരിച്ച രാധാകൃഷ്ണന്‍ താന്‍ എങ്ങനെയാണ് അത്തരം അനുഭവങ്ങളെ അതിജീവിച്ചതെന്നും തുറന്നു പറയുന്നു. മാതൃഭൂമി ഓണപ്പതിപ്പില്‍ ഭാനുപ്രകാശിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് വയസുള്ളപ്പോള്‍ ഉയര്‍ന്ന ജാതിക്കാരില്‍ നിന്ന് തൊട്ടുകൂടായ്മയുടെ പേരില്‍ നേരിട്ട വിവേചനത്തെ സധൈര്യം നേരിടാന്‍ തന്നെ പ്രേരിപ്പിച്ചത് തന്റെ അച്ഛമ്മയാണെന്ന് പറഞ്ഞ രാധാകൃഷ്ണന്‍ ഇത്തരം അനുഭവങ്ങള്‍ തന്റെ കുട്ടിക്കാലത്തുടനീളം അനുഭവിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ചേലക്കരയില്‍ അന്ന് പിറവികൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സമൂഹത്തിലെ ഇത്തരം അനീതികള്‍ക്കെതിരെ പോരാടാന്‍ തനിക്ക് ഊര്‍ജം പകര്‍ന്നതായും അഭിമുഖത്തില്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ജാതിയുടെ പേരില്‍ വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വരാത്ത ഒറ്റ ദിവസം പോലും തന്റെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല എന്നും കെ. രാധാകൃഷ്ണന്‍ പറയുന്നു. എന്നാല്‍ ആറ് വയസ്സുള്ളപ്പോള്‍ മുതല്‍ തന്നെ താന്‍ അത്തരം അനീതികള്‍ക്കെതിരെ പ്രതികരിച്ചു തുടങ്ങിയിരുന്നു…
ബെംഗളൂരു: മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡ് ലഭിച്ച അധ്യാപകന്റെ പുരസ്‌കാരം പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്തെ ഹിജാബ് വിവാദത്തിലെ അധ്യാപകന്റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് പുരസ്‌കാരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഉഡുപ്പി ജില്ലയിലെ കുന്ദാപ്പൂരിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ബി.ജി.രാമകൃഷ്ണയുടെ സംസ്ഥാന സര്‍ക്കാര്‍ ബഹുമതിയാണ് തടഞ്ഞ് വെച്ചത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മുന്‍ ബി.ജെ.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധന നിയമം നടപ്പാക്കാന്‍ അധ്യാപകന്‍ മുന്നിട്ടിറങ്ങിയിരുന്നു. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ കണ്ട അധ്യാപകന്‍ തന്റെ കാബിനില്‍ നിന്നിറങ്ങി വന്ന് വിദ്യാര്‍ത്ഥികളെ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ തന്നെ നടന്നിരുന്നു. ഇത്തരത്തില്‍ മുന്‍കാലങ്ങളിലെ അധ്യാപകന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ആദരവിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ പുരസ്‌കാരം പിന്‍വലിക്കുകയായിരുന്നു. ഹിജാബ് വിവാദത്തില്‍ വിദ്യാര്‍ത്ഥികളുടെ അവകാശത്തെ അധ്യാപകന്‍ ചോദ്യം ചെയ്തിരുന്നു. കൂടാതെ തര്‍ക്കിച്ച വിദ്യാര്‍ത്ഥികളോട് കോളേജ് കമ്മിറ്റി ചെയര്‍മാനും കുന്ദാപൂര്‍ ബി.ജെ.പി എം.എല്‍.എയുമായ ഹലാദി ശ്രീനിവാസ…
കോഴിക്കോട്: ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ പലകാലത്തായി പല സ്തീകള്‍ അനുഭവിക്കേണ്ടി വന്ന ക്രൂര പീഡനങ്ങളുടെ തുറന്നുപറച്ചിലുകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകരും നിര്‍മാതാക്കളും അഭിനേതാക്കളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും രാഷ്ട്രീയക്കാരും വരെ ഇത്തരം തുറന്നുപറച്ചിലുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരണ്. സംവിധായകരായ രഞ്ജിത്, ഹരിഹരന്‍, നടന്‍മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, ബാബുരാജ്, റിയാസ് ഖാന്‍ തുടങ്ങിയവര്‍ക്കെതിരെയല്ലാം വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. ഇവരെല്ലാം ജാമ്യാപേക്ഷകളുമായി കോടതികള്‍ കയറി ഇറങ്ങുന്ന തിരക്കിലുമാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച ഇവരെല്ലാം ചായ കുടിക്കുന്നതിനെ പറ്റിയാണ്. വഴിയോരത്തെ ചെറിയ ചായക്കടയില്‍ നിന്ന് ചായകുടിക്കുന്ന ഇവരുടെ ‘മഹാമനസ്‌കതയെ’ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. ‘ഒരു വര്‍ഷം മുമ്പുള്ള അനുഭവം. വഴിയോരത്തെ ഒരു ചായക്കടയില്‍ നിന്ന് ചായയും പത്തിരിയും കഴിക്കുന്ന കേസിലകപ്പെട്ട നടനോ സംവിധായകനോ. 65 വയസുള്ള ചായക്കടക്കാരന് സെലിബ്രിറ്റിയെ തിരിച്ചറിയില്ല. ചായക്കും കടിക്കും കൂടി 32 രൂപ പറയുന്നു. സെലിബ്രിറ്റി 32 രൂപക്ക് പകരം 2000ത്തിന്റെ മൂന്ന് നോട്ട് നല്‍കി കാറില്‍…
മുംബൈ: മഹാരാഷ്ട്ര രാജ്‌കോട്ടയിലെ ശിവജി പ്രതിമ തകര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിമയുടെ ശില്‍പിയും കരാറുകാരനുമായ ജയ്ദീപ് ആപ്‌തെയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിമ തകര്‍ന്ന വിവരം പുറത്ത് വന്നതുമുതല്‍ ഇയാളെ പൊലീസ് തിരയുകയായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കിടയില്‍ ഇയാള്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ ഇയാളെ കണ്ടെത്താന്‍ വേണ്ടിയുള്ള ശ്രമത്തിനൊടുവില്‍ പൊലീസ് താനെ ജില്ലയിലെ കല്ല്യാണിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിമ തകര്‍ന്നതില്‍ അശ്രദ്ധ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഴോളം സംഘങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ആപ്‌തെക്കൊപ്പം സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനെതിരെയും മാല്‍വന്‍ പൊലീസ് കേസെടുത്തിരുന്നു. ഇയാളെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉദ്ഘാടനം ചെയ്ത 25 അടി വലിപ്പമുള്ള ശിവജിയുടെ പ്രതിമ ആഗസ്റ്റ് 26 നാണ് തകര്‍ന്നുവീണത്. ഇതിനെ തുടര്‍ന്ന് വിവാദങ്ങളുടെ പരമ്പര തന്നെ മഹാരാഷ്ട്ര സര്‍ക്കാരും ബി.ജെ.പിയും നേരിടേണ്ടി വന്നിരുന്നു. പ്രതിമ…
എഡിന്‍ബറോ: അന്താരാഷ്ട്ര ടി20-യിലെ പവര്‍ ഹിറ്റിങ്ങിന്റെ എല്ലാ ഭാവവും പുറത്തെടുത്ത ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ മികവില്‍ പുതിയ റെക്കോഡിട്ട് ഓസ്‌ട്രേലിയ. ടി20-യില്‍ പവര്‍പ്ലേയില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് ഓസീസ് തകര്‍ത്തെറിഞ്ഞത്. സ്‌കോട്ട്‌ലന്‍ഡിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് പവര്‍പ്ലേയില്‍ (ആദ്യ 6 ഓവറുകള്‍) അടിച്ചുകൂട്ടിയത് 113 റണ്‍സ്. ഉഗ്രരൂപിയായി മാറിയ ഹെഡും റെക്കോഡ് ബുക്കിലിടംനേടി. പവര്‍പ്ലേയില്‍ വെറും 22 പന്തുകളില്‍ 73 റണ്‍സടിച്ച താരം, പവര്‍പ്ലേയില്‍ ഒരു താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. 2020-ല്‍ സെന്റ് ജോര്‍ജില്‍ വെസ്റ്റിന്‍ഡീസിനെതിരേ 25 പന്തില്‍നിന്ന് 67 റണ്‍സടിച്ച അയര്‍ലന്‍ഡിന്റെ പോള്‍ സ്‌റ്റെര്‍ലിങ്ങിന്റെ റെക്കോഡാണ് ഹെഡ് തിരുത്തിയെഴുതിയത്. 2018-ല്‍ മൗണ്ട് മൗംഗനൂയിയില്‍ വെസ്റ്റിന്‍ഡീസിനെതിരേ തന്നെ 23 പന്തില്‍ നിന്ന് 66 റണ്‍സടിച്ച ന്യൂസീലന്‍ഡിന്റെ കോളിന്‍ മണ്‍റോയാണ് മൂന്നാം സ്ഥാനത്ത്. അതേസമയം, 2023-ല്‍ സെഞ്ചൂറിയനില്‍ വെസ്റ്റിന്‍ഡീസിനെതിരേ വിക്കറ്റ് നഷ്ടമില്ലാതെ 102 റണ്‍സടിച്ച ദക്ഷിണാഫ്രിക്ക…
മരണത്തിന് മുമ്പേ മരണത്തേക്കുറിച്ച് ചിത്രീകരിച്ച വീഡിയോ യൂട്യൂബിലൂടെ പുറത്തുവിട്ട് പ്രശസ്ത യൂട്യൂബറായ പോൾ ഹാരെൽ. പാൻക്രിയാറ്റിക് കാൻസർ ബാധിച്ചാണ് അമ്പത്തിയെട്ടുകാരനായ പോൾ ഹാരെൽ മരിച്ചത്. കഴിഞ്ഞ ഡിസംബർ ഇരുപതിന് സ്വന്തം മരണത്തേക്കുറിച്ച് ചിത്രീകരിച്ച വീഡിയോ ആണ് കുടുംബം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പത്തുദശലക്ഷത്തിലേറെ കാഴ്ചക്കാരുള്ള യൂട്യൂബ് ചാനലിനുടമയായിരുന്നു പോൾ. പാൻക്രിയാറ്റിക് കാൻസറിന്റെ രണ്ടാംഘട്ടത്തിൽ വച്ചാണ് പോളിന് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു രോഗസ്ഥിരീകരണം. തുടർന്നാണ് തന്റെ മരണം ഉറപ്പായതോടെ അതേക്കുറിച്ചൊരു വീഡിയോ ചെയ്യാൻ പോൾ തീരുമാനിച്ചത്. നിങ്ങൾ എന്നെ ഇപ്പോൾ കാണുന്നുണ്ടെങ്കിൽ, താനപ്പോഴേക്കും മരിച്ചുവെന്നറിയുക എന്നു പറഞ്ഞാണ് പോൾ വീഡിയോ ചെയ്തിരിക്കുന്നത്. കാൻസർ സ്ഥിരീകരണം നടത്തിയ അതേയിടത്തുവച്ചാണ് പോൾ മരണത്തേക്കുറിച്ച് സംസാരിക്കുന്നതും പകർത്തിയിരിക്കുന്നത്. കാൻസർ തന്റെ അസ്ഥികളിലേക്ക് പടർന്നിട്ടുണ്ടെന്നും അവ എളുപ്പത്തിൽ നുറുങ്ങിപ്പോകുന്നുണ്ടെന്നും പോൾ പറഞ്ഞിരുന്നു. അടുത്ത പത്തുപതിനഞ്ചുവർഷമെങ്കിലും താൻ ഈ യൂട്യൂബ് കുടുംബത്തിനൊപ്പമുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ അതിന് കഴിഞ്ഞില്ലെന്നും പോൾ പറഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ചപ്പോഴും ഇവിടെ രണ്ടോ,മൂന്നോ വർഷം ഉണ്ടാകുമെന്ന്…
