Author: malayalinews

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടിവെള്ള പ്രതിസന്ധിക്കിടെ വെള്ളം ചുമന്നുകൊണ്ടുപോകവെ മധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചതായി ആരോപണം. മണക്കാട് റസിഡന്‍സ് അസോസിയേഷന്‍ അംഗമായ സതീഷ് കുമാര്‍( 54) ആണ് മരിച്ചത്. കുടിവെള്ള പ്രതിസന്ധിയെ തുടര്‍ന്ന് വീട്ടില്‍ വെള്ളം ശേഖരിക്കുന്നതിനിടെയാണ് സതീഷ് കുമാര്‍ കുഴഞ്ഞുവീണതെന്നാണ് വീട്ടുകാർ പറയുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സതീഷ് കുമാര്‍ താമസിക്കുന്നത് വീടിന്റെ രണ്ടാം നിലയിലാണ്. താഴെനിന്ന് വെള്ളം മുകളിലേക്ക് ചുമന്ന് കയറ്റുന്നതിനിടെ ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

Read More

തിരുവനന്തപുരം: നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വിവാഹസല്‍ക്കാരത്തിനിടെ സംഘര്‍ഷം. വധുവിന്റെ വീട്ടുകാര്‍ വന്ന ബസ്സില്‍ പാട്ട് ഇട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ദമ്പതിമാര്‍ക്കും ഒന്നരവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റതായാണ് പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫൈസല്‍, ഷാഹിദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിനിയുടെയും കഴിഞ്ഞദിവസം നടന്ന വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വന്ന ബസ്സില്‍ പാട്ട് ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കം ആണ് അടിപിടിയില്‍ കലാശിച്ചത്. ബസ്സില്‍ നിന്നും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയം ഇതുസംബന്ധിച്ച് വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായി. ആന്‍സി (30), ഭര്‍ത്താവ് ഷെഫീഖ്, ഇവരുടെ ഒന്നരവയസ്സുള്ള മകന്‍ ഷെഫാന്‍ എന്നിവരെ കടയ്ക്കല്‍ സ്വദേശി ഫൈസല്‍, കല്ലറ സ്വദേശികളായ ഷാഹിദ്, റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ജലാലുദ്ദീന്‍, ഷാജി എന്നിവര്‍ ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് പരാതി. സംഭവമറിഞ്ഞ് നെടുമങ്ങാട് സ്റ്റേഷനില്‍നിന്നും പ്രിന്‍സിപ്പല്‍ എസ്.ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ്…

Read More

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാല് ദിവസം പിന്നിടുന്നു. നഗരത്തിലെ 45 വാർഡുകളാണ് കുടിവെള്ളക്ഷാമത്താൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. മിക്ക വീടുകളിലും വാട്ടർ അതോറിറ്റി പൈപ്പ് വെള്ളം ശേഖരിക്കാൻ ടാങ്കുകൾ ഉണ്ടായിരുന്നതുകൊണ്ട് രണ്ടുദിവസം വലിയ പ്രതിഷേധങ്ങൾ ഉണ്ടായില്ല. എന്നാൽ പ്രതിസന്ധി നാലാം ദിവസത്തിലേക്ക് കടന്നതോടെ നഗരസഭ ഉദ്യോഗസ്ഥരടക്കം സമ്മർദ്ദത്തിലായി. വെള്ളമില്ലാത്തതിന്റെ പേരിൽ വാർഡ് കൗൺസിലർമാരാണ് ജനങ്ങളിൽ നിന്ന് കൂടുതൽ സമ്മർദ്ദം നേരിടുന്നത്. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിർത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു. വാട്ടർ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാൻസ്മിഷൻ മെയിൻ പൈപ്പ് ലൈനുകളുടെ അലൈൻമെന്റാണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്. 48 മണിക്കൂറുകൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ചാണ് പണി തുടങ്ങിയത്. എന്നാൽ ഉദ്ദേശിച്ച രീതിയിൽ പണി പുരോഗമിക്കാതെ വരികയും സാങ്കേതിക കാരണങ്ങളാൽ ഇത് നീണ്ടുപോകുകയും ചെയ്തതോടെ സാധാരണക്കാർ പെട്ടു. കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റ് ഉൾപ്പെടെ വെള്ളമില്ലാതെ വലഞ്ഞിരുന്നു. ഇന്ന് മിക്ക…

Read More

ന്യൂഡൽഹി: അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിലെ തോൽവിക്കുപിന്നാലെ ബി.ജെ.പി. പ്രാദേശിക ഘടകത്തിനുള്ളിലെ കലാപം മറനീക്കി പുറത്തേക്ക്. സമാജ്‌വാദി പാർട്ടി എം.പി. അവധേഷ് പ്രസാദിനോട് പരാജയപ്പെട്ട ബി.ജെ.പി. മുൻ എം.പി. ലല്ലുസിങ് കഴിഞ്ഞ ദിവസം ജില്ലാനേതാവിനോട് കലഹിച്ച് പത്രസമ്മേളനവേദിയിൽനിന്ന്‌ ഇറങ്ങിപ്പോയി. ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലുൾപ്പെട്ട മിൽകിപുരിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി.യിലെ പുതിയ പ്രതിസന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം മറികടക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണ് അയോധ്യ. ക്രിമിനൽ മാഫിയകൾക്കൊപ്പം വേദി പങ്കിടാനില്ലെന്ന് പറഞ്ഞാണ് ലല്ലുസിങ് വേദി വിട്ടത്. പത്രസമ്മേളനത്തിന് വളരെമുമ്പേ എത്തിയ താൻ മാധ്യമപ്രവർത്തകരോട് സംസാരിച്ചിരിക്കവേയാണ് ക്രിമിനൽ പശ്ചാത്തലമുള്ള ചില നേതാക്കൾ വേദിയിലേക്ക് കടന്നുവന്നതെന്നും അവർക്കൊപ്പമിരിക്കാനാവാത്തതിനാൽ താൻ വേദി വിട്ടെന്നും ലല്ലുസിങ് പറഞ്ഞു. ‘‘പാർട്ടിയിൽ അച്ചടക്കവും മര്യാദയും പ്രധാനമാണ്. അതില്ലാതായാൽ വലിയ വില നൽകേണ്ടി വരും’’ -ലല്ലുസിങ് പറഞ്ഞു.എന്നാൽ, ദീർഘകാലമായി ലല്ലുസിങ്ങിനുവേണ്ടി തിരഞ്ഞെടുപ്പിലടക്കം സഹകരിച്ചുവരുന്നയാളാണ്‌ താനെന്നും ഇപ്പോഴെങ്ങനെ അദ്ദേഹത്തിന് താൻ വിലക്കപ്പെട്ടവനായി എന്നും ശിവേന്ദ്രസിങ് ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ,…

Read More

ആർ.എസ്.എസ് നേതാക്കളായ രാം മാധവ്, എ. ജയകുമാർ, എ.ഡി.ജി.പി എം.ആർ അജിത്കുമാർ തിരുവനന്തപുരം: ആർ.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ കൂടിക്കാഴ്ച നടത്തിയെന്നുറപ്പായതോടെ ബി.ജെ.പി. വെട്ടിലായി. കെ. സുരേന്ദ്രനുപകരം സംസ്ഥാനപ്രസിഡന്റാകാൻ ഒരുഘട്ടത്തിൽ ചർച്ചയിൽ ഇടംപിടിച്ച എ. ജയകുമാറാണ് കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയതെന്നാണ് പുറത്തുവന്ന വിവരം. ആർ.എസ്.എസിന്റെ ശാസ്ത്രസാങ്കേതിക വിഭാഗമായ വിജ്ഞാൻ ഭാരതിയുടെ ജനറൽ സെക്രട്ടറിയാണ് ജയകുമാർ. സംഘപരിവാറിലേക്ക്‌ വി.ഐ.പി.കളെ എത്തിക്കുന്നതിന്റെ നേതൃസ്ഥാനമാണ് ജയകുമാറിന്. ഹൊസബാളെ-അജിത് കൂടിക്കാഴ്ചയുണ്ടായിട്ടില്ലെന്ന് ആർ.എസ്.എസ്. ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ പറഞ്ഞിരുന്നു. എന്നാൽ സന്ദർശിച്ചെന്ന് എ.ഡി.ജി.പി.തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും നിഷേധം പൊളിഞ്ഞു. 2023 മേയിൽ ആർ.എസ്.എസ്. നേതാവും എ.ഡി.ജി.പി.യും കൂടിക്കാഴ്ച നടത്തി 2024-ലെ പൂരം അലങ്കോലപ്പെടുത്തിയെന്ന്‌ കോൺഗ്രസ് ആരോപിക്കുന്നതിൽ യുക്തിയില്ലാണ് ബി.ജെ.പി. പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതിരോധം. തിരുവനന്തപുരം കൈമനം സ്വദേശിയായ ജയകുമാർ എ.ഡി.ജി.പി.യുടെ സുഹൃത്തും സഹപാഠിയുമാണെന്നാണ് പറയുന്നത്. ഏറെക്കാലം ബെംഗളൂരുവായിരുന്നു പ്രവർത്തനമേഖല. കേരളത്തിൽ സ്വദേശ് സയൻസ് മൂവ്‌മെന്റിന് തുടക്കമിട്ടത് അദ്ദേഹമാണ്. സി.ഇ.ടി.യിൽ എൻജിനിയറിങ് പഠനത്തിനിടെ…

Read More

മെഡിക്കല്‍ ബ്രാഞ്ചില്‍ സെയിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ നേവി. നവംബര്‍ 2024 ബാച്ചിലെ എസ്എസ്ആര്‍ (മെഡിക്കല്‍ അസിസ്റ്റന്റ്) ഒഴിവിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് https://www.joinindiannavy.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. സെപ്റ്റംബര്‍ ഏഴ് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളില്‍ ഓരോന്നിനും 40 ശതമാനം മാര്‍ക്കും ആകെ മൊത്തതില്‍ 50 ശതമാനം മാര്‍ക്കും കരസ്ഥമാക്കിയിരിക്കണം. അപേക്ഷകര്‍ നവംബര്‍ 1 2003-നും ഏപ്രില്‍ 30 2007-നുമിടയില്‍ ജനിച്ചവരായിരിക്കണം. തിരഞ്ഞെടുപ്പ് ഇങ്ങനെ സ്റ്റേജ് 1: 10 , പ്ലസ് ടുവിലെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മാര്‍ക്ക് അടിസ്ഥാനപ്പെടുത്തിയുള്ളതാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. സ്റ്റേജ് 2: ശാരീരിക ക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ ഉള്‍പ്പെടുന്നതാണ് രണ്ടാം ഘട്ടം. ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടത്തുന്ന എഴുത്തുപരീക്ഷയില്‍ നൂറ് ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ്, സയന്‍സ്, ബയോളജി, ജനറല്‍ അവയേര്‍നെസ്/റീസണിങ് എബിലിറ്റി എന്നിങ്ങനെ നാലുവിഭാഗങ്ങളിലായാണ് ചോദ്യങ്ങള്‍. സിലബസ് ഔദ്യോഗിക…

Read More

പാരീസ്: പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണ മെഡല്‍. പുരുഷന്‍മാരുടെ ജാവലിന്‍ എഫ് 41 വിഭാഗത്തില്‍ നവ്ദീപ് സിങ്ങിനാണ് സ്വര്‍ണം. പാരാലിമ്പിക്‌സില്‍ ഈ വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡലാണിത്. പാരാലിമ്പിക്‌സ് വേദിയില്‍ ആക്ഷേപകരമായ പതാക പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ഇറാന്‍ താരം സദേഗ് ബെയ്ത് സയാഹിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് നേരത്തേ വെള്ളി മെഡല്‍ നേടിയ നവ്ദീപ് സിങ്ങിന് സ്വര്‍ണം ലഭിച്ചത്. പാരാലിമ്പിക്‌സ് വേദികളില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയുടെ വിലക്കുണ്ട്. ഫൈനലില്‍ തന്റെ അവസാനത്തെ ത്രോയില്‍ 47.64 മീറ്റര്‍ ദൂരം കണ്ടെത്തി സദേഗ് ബെയ്ത് സയാഹ് സ്വര്‍ണം ഉറപ്പിച്ചതായിരുന്നു. 47.32 മീറ്ററോടെ നവ്ദീപ് വെള്ളിയും. എന്നാല്‍ അമിതാവേശത്തില്‍ വേദിയില്‍ ആക്ഷേപകരമായ പതാക പ്രദര്‍ശിപ്പിച്ചതോടെ അന്താരാഷ്ട്ര പാരാലിമ്പിക്‌സ് കമ്മിറ്റി താരത്തെ അയോഗ്യനാക്കുകയായിരുന്നു. ഇതോടെ നവ്ദീപിന്റെ വെള്ളി സ്വര്‍ണമായി. പാരാലിമ്പിക് റെക്കോഡും ഇതോടെ നവ്ദീപിന് സ്വന്തമായി. ചൈനയുടെ സണ്‍ പെങ്‌സിയാങ് (44.72 മീറ്റര്‍) വെള്ളിയും ഇറാഖിന്റെ വൈല്‍ഡന്‍ നുഖൈലാവി (40.46…

Read More

ചെര്‍പ്പുളശ്ശേരി(പാലക്കാട്): എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17-കാരന്റെ മൃതദേഹം കിട്ടി. വല്ലപ്പുഴ സ്വദേശി കളത്തില്‍ ഷംസുവിന്റെ മകന്‍ സുഹൈറിന്റെ മൃതദേഹമാണ് തൂതപ്പുഴയില്‍നിന്ന് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്. വെള്ളിയാഴ്ച വൈകീട്ടാണ് കുലുക്കല്ലൂര്‍ ആനക്കല്‍ നരിമടയ്ക്ക് സമീപത്തുവെച്ച് സുഹൈര്‍ പുഴയില്‍ ചാടിയത്. എക്‌സൈസ് സംഘത്തിന്റെ വരവറിഞ്ഞ് ചിതറിയോടിയ സംഘത്തിലുണ്ടായിരുന്ന ഇയാള്‍ പുഴയില്‍ ചാടിയിരുന്നെന്ന സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പട്ടാമ്പി അഗ്‌നിരക്ഷാസേനയും പാലക്കാട്ടുനിന്നുള്ള അഗ്‌നിരക്ഷാസേനയുടെ മുങ്ങല്‍വിദഗ്ധരും ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകീട്ട് 5.30 വരെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും സുഹൈറിനെ കണ്ടെത്താനായിരുന്നില്ല. പുഴയില്‍ തണുപ്പുകൂടിയതിനാല്‍ ശനിയാഴ്ച വൈകീട്ടോടെ തിരച്ചില്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് മൃതദേഹം കിട്ടിയത്. വെള്ളിയാഴ്ച വൈകീട്ട് സുഹൈര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ആനക്കല്‍ നരിമട ഭാഗത്ത് നില്‍ക്കുകയായിരുന്നു. ഇതിനിടെ, പട്ടാമ്പി റേഞ്ച് എക്‌സൈസ് സംഘം പട്രോളിങ്ങിനെത്തിയിരുന്നു. ഇതുകണ്ട് ഇവര്‍ ചിതറിയോടി. ഇവരില്‍ നാലുപേര്‍ക്കെതിരേ എക്‌സൈസ് കേസെടുത്തു.…

Read More

യുകെയിലെ കേംബ്രിഡ്ജില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം സ്വദേശി ബൈജു തിട്ടാലയ്ക്ക് കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ ചീഫ് വിപ്പ് ഡോ. എന്‍.ജയരാജിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. കെ. ഫ്രാന്‍സീസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കെഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മുല്ലശേരി, ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, ബിസിഎം കോളജ് പ്രിന്‍സിപ്പല്‍ ഡോ. സ്‌റ്റെഫി തോമസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും. കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാല മറുപടി പ്രസംഗം നടത്തും.

Read More

ന്യൂഡല്‍ഹി: യുക്രൈന്‍ – റഷ്യ സമാധാന ഉടമ്പടി ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക് പോകുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. രണ്ടര വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിന് അറുതി വരുത്താന്‍ ഇന്ത്യയുടെ മധ്യസ്ഥത നിര്‍ണായകമാകുമെന്നും ഈ പശ്ചാത്തലത്തിലാണ് നീക്കമെന്നും കരുതുന്നതായി സി.എന്‍.എന്‍. – ന്യൂസ് 18 റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഡോവല്‍ എന്നാണ് റഷ്യ സന്ദര്‍ശിക്കുക എന്ന കാര്യം വ്യക്തമായിട്ടില്ല കഴിഞ്ഞ ജൂലായില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു. ‘ഇത് യുദ്ധത്തിന്റെ കാലമല്ല’ എന്ന് അന്ന് പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായും കീവില്‍ വെച്ച് മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹവുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പുതിനുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. സംഭാഷണത്തില്‍ ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിനെ യുക്രൈന്‍ -…

Read More