ടെല്‍അവീവ്: തുടര്‍ച്ചയായ എട്ടാം ദിവസവും സര്‍ക്കാരിനെതിരായുള്ള പ്രതിഷേധം ശക്തമാക്കി ഇസ്രഈല്‍ ജനത. ഗസയില്‍ ബന്ദികളായിട്ടുള്ള ഇസ്രഈല്‍ പൗരന്മാരെ മോചിപ്പിക്കാന്‍ ഇസ്രഈല്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ആഴ്ച ഗസയില്‍ വെച്ച് ആറ് ഇസ്രഈല്‍ ബന്ദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇസ്രഈല്‍ ജനതയുടെ പ്രതിഷേധം രൂക്ഷമായത്. ലക്ഷക്കണക്കിന് ഇസ്രഈലികളാണ് തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്താകമാനം പ്രതിഷേധിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ പൊലീസുമായും ഏറ്റുമുട്ടി. ജെറുസലേം, ഹൈഹ തുടങ്ങി നെതന്യാഹുവിന്റെ വസതിക്കടുത്തും പ്രതിഷേധക്കാര്‍ അണിനിരന്നിരുന്നു. ടെല്‍അവീവില്‍ തന്നെ അരലക്ഷത്തിലധികം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രതിഷേധത്തില്‍ നിന്ന് ജനങ്ങള്‍ പിന്തിരിയാത്ത സാഹചര്യമാണുള്ളത്. പ്രതിഷേധത്തില്‍ കൂടുതല്‍ ആളുകളോട് അണിചേരാനാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബിഗിന്‍ സ്ട്രീറ്റ് കത്തിക്കല്‍ തുടങ്ങിയ സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രതിഷേധക്കാര്‍ക്കെതിരെ പൊലിസ് നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ ഉറപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് തിങ്കളാഴ്ച മുതല്‍ ഇസ്രഈലില്‍ സമ്പൂര്‍ണ പണിമുടക്കിനും ഹിസ്റ്റ്രഡ് ട്രേഡ് യൂണിയന്‍ തലവന്‍ അര്‍നോണ്‍ ബാര്‍…
Author: malayalinews
പറവൂര്‍: ഗോവയില്‍ മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നതായും ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവുണ്ടായതായും ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടതായും ശ്രീധരന്‍ പിള്ള പറഞ്ഞു. എറണാകുളം കരുമാല്ലൂര്‍ ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ മാര്‍ ജോസഫ് കരിയാറ്റി മെത്രാപൊലീത്തയുടെ 238ാം ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവയിലെ മുസ്‌ലിം ജനസംഖ്യ മൂന്ന് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ന്നെന്നും ക്രൈസ്തവ ജനസംഖ്യ 36 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറഞ്ഞെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോവയിലെ ജനസംഖ്യയിലുണ്ടായ മാറ്റത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഗോവയിലെ ബിഷിപ്പ് ഹൗസുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഇവിടുത്തെ പോലെ അവിടെ നിരവധി ബിഷപ് ഹൗസുകളില്ലെന്നും ഒരു ബിഷപ് ഹൗസ് മാത്രമേയുള്ളൂ എന്നും ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം പറയുന്നുണ്ട്. ‘ഗോവയിലെ ആര്‍ച്ച് ബിഷപ്പുമായി വളരെ നല്ല ബന്ധമാണ്. അവിടെ ആകെ ഒരു ബിഷപ്പ് ഹൗസ് മാത്രമേയുള്ളൂ. താഴോട്ടൊന്നും ബിഷപ്പുമാരില്ല. അവിടുത്തെ…
ചെന്നൈ: ബലാത്സംഗത്തിനിരയായ പത്തുവയസുകാരിയുടെ മാതാപിതാക്കളെ പൊലീസ് മർദിച്ചതായും സ്റ്റേഷനിൽ തടഞ്ഞ് വെച്ചതായും പരാതി. കുട്ടി ലൈംഗികാതിക്രമത്തിനിരയായ പരാതി പറയാൻ ചെന്ന രക്ഷിതാക്കളെ പൊലീസ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും മണിക്കൂറുകളോളം സ്റ്റേഷനിൽ തടഞ്ഞ് വെക്കുകയുമായിരുന്നു. ആഗസ്റ്റ് 30ന് സ്‌കൂൾ കഴിഞ്ഞ് വരുമ്പോൾ മകളിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച കുട്ടിയുടെ അമ്മ എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് പെൺകുട്ടിയെ ഒരു പ്രാദേശിക ക്ലിനിക്കിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെയുള്ള ഡോക്ടർമാർ ലൈംഗിക പീഡനം സംശയിക്കുകയും കുട്ടിയെ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. സർക്കാർ ആശുപത്രിയിൽ കുട്ടി ലൈംഗിക പീഡനത്തിനിരയായിരുന്നെന്ന് കണ്ടെത്തി. എന്നാൽ അമ്മ ഈ വിവരം ആദ്യം പിതാവിൽ നിന്ന് മറച്ച് വെക്കുകയായിരുന്നു. പിന്നീട് കൂടുതൽ ചികിത്സക്കായി കുഞ്ഞിനെ ആശുപത്രയിൽ കൊണ്ടുപോകുന്ന വേളയിൽ ഭർത്താവിനോട് പറയുകയും ചെയ്തു. കുട്ടിയുടെ വീട്ടിൽ ജലവിതരണം ചെയ്യാനെത്തുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് പ്രതിയെന്ന് കുട്ടി അമ്മയോട് പറയുകയായിരുന്നു. ജലവിതരണക്കാരനായ സതീഷ് എന്ന പതിനാലുകാരനാണ് തന്നെ ആക്രമിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി. ഏഴ് ദിവസത്തിനിടെ…
കാസർകോട്: എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ, ആർ.എസ്.എസ്. നേതാക്കളെ കണ്ട വിവാദം മാധ്യമസൃഷ്ടിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എ.ഡി.ജി.പി. ഒരാളെ കാണുന്നത് സി.പി.എമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടി എ.ഡി.ജി.പി., ആർ.എസ്.എസ്. നേതാക്കളെ കണ്ടു എന്നത് അസംബന്ധമാണ്. ഉദ്യോഗസ്ഥർ കണ്ടെങ്കിൽ അത് സർക്കാർ നോക്കേണ്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെ കാണാൻ പോകുന്നു എന്നത് ഞങ്ങളുടെ പ്രശ്നമല്ല. സി.പി.എമ്മുമായി അതിനെ കൂട്ടിക്കെട്ടണ്ട. സി.പി.എമ്മിന് എന്ത് നിലപാട് എന്ന് എല്ലാവർക്കും അറിയാം, എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഞങ്ങളുടെ നൂറുകണക്കിന് സഖാക്കളെ കൊന്നൊടുക്കിയിട്ടുള്ള പ്രസ്ഥാനമാണ് ആർ.എസ്.എസ്. ബി.ജെ.പിയുമായി ലിങ്ക് ഉണ്ടാക്കിയത് യു.ഡി.എഫാണ്. തൃശ്ശൂരിൽ യുഡിഎഫിന്റെ വോട്ടാണ് ബി.ജെ.പിയിലേക്ക് പോയത്. ആടിനെ പട്ടിയാക്കുന്ന തിയറിയാണ് അവതരിപ്പിക്കുന്നത്. ജനങ്ങൾക്ക് ഇതൊക്കെ തിരിച്ചറിയാനാകും- എം.വി. ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
റാന്നി (പത്തനംതിട്ട): കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചെന്ന ആരോപണം പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉന്നയിച്ചതെന്ന് വി.ഡി. സതീശന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ദൂതന്‍മാരെ അയച്ച് ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതും അവര്‍ക്ക് ആവശ്യമുള്ളതൊക്കെ ചെയ്തു കൊടുക്കുന്നതും. കൊടകര കുഴപ്പണ ഇടപാടില്‍നിന്നും കെ സുരേന്ദ്രനെ രക്ഷപ്പെടുത്തിയതും ഇതേ രീതിയിലാണ്. പരസ്പരം പുറംചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരായി നില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കിട്ടിയ വിവരം പലതവണ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ആരോപണമായി ഉന്നയിച്ചത്. ഇടനിലക്കാരന്റെ പേരും പോയ വാഹനവും ഉള്‍പ്പെടെ എല്ലാം ഉറപ്പു വരുത്തി നൂറു ശതമാനം ബോധ്യത്തോടെയാണ് ആരോപണം ഉന്നയിച്ചത്. സി.പി.എം ഇപ്പോള്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്. എ.ഡി.ജി.പി സ്വന്തം ഇഷ്ടപ്രകാരം കണ്ടെന്നാണ് സി.പി.എം ന്യായീകരിക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ത്…
ശ്രീനഗർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ 14-ന് ജമ്മു കശ്മീരില്‍ എത്തും. വിവിധ റാലികളിൽ പങ്കെടുക്കുന്ന അദ്ദേഹം, മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. റമ്പാൻ, ബനിഹാൾ മണ്ഡലങ്ങളിൽ ഞായറാഴ്ച നടക്കുന്ന പ്രചാരണ പരിപാടികളിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കുന്നുണ്ട്.തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിൽ ഉണ്ടായിരുന്നു. ഭരണഘടനയിൽ ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന 370-ാം അനുച്ഛേദം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്നും ഇനിയൊരിക്കലുമത് മടങ്ങിവരില്ലെന്നും അന്ന് ഷാ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ജമ്മു-കശ്മീരിൽനിന്ന് ഭീകരവാദം പൂർണമായും തുടച്ചുനീക്കുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി. പ്രകടനപത്രികയിൽ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. കുടുംബത്തിലെ മുതിർന്ന സ്ത്രീക്ക് പ്രതിവർഷം 18,000 രൂപയുടെ സഹായധനം, കോളേജ് വിദ്യാർഥികൾക്ക് യാത്രച്ചെലവിനത്തിൽ പ്രതിവർഷം 3000 രൂപ, കൃഷിയാവശ്യത്തിന് പകുതിനിരക്കിൽ വൈദ്യുതി, ഉജ്ജ്വല പദ്ധതിപ്രകാരം കുടുംബങ്ങൾക്ക് പ്രതിവർഷം രണ്ടു ഗ്യാസ് സിലിൻഡറുകൾ സൗജന്യം തുടങ്ങി 25 ഇന വാഗ്ദാനങ്ങളാണ് പത്രികയുടെ കാതൽ.…
കേന്ദ്രസർക്കാർ സെപ്റ്റംബർ രണ്ടിന് തുടങ്ങുമെന്ന് അറിയിച്ച 21-ാം കന്നുകാലി സെൻസസ് കേരളത്തിൽ തുടങ്ങിയില്ല. മുന്നൊരുക്കങ്ങൾ ചെയ്യാത്തതിനാൽ എന്യൂമറേറ്റർമാർ വിട്ടുനിൽക്കുന്നതാണ് കാരണം. എന്യൂമറേറ്റർമാർക്കുള്ള പരിശീലനം പൂർത്തിയാക്കിയിട്ടില്ല, ഓൺലൈൻ സെൻസസ് ചെയ്യാനാവശ്യമായ ടാബ്‌ലറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല തുടങ്ങിയ കാരണങ്ങളാലാണ് ഇവർ വിട്ടുനിൽക്കുന്നത്. സെൻസസിനുള്ള ആപ്പും ഇതുവരെ പുറത്തിറക്കിയിട്ടില്ല. സെപ്റ്റംബർ രണ്ടുമുതൽ ഡിസംബർ 31 വരെ നടക്കുന്ന സെൻസസിന്റെ എന്യൂമറേറ്റർമാരായി 2798 ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെയും അസി. ഫീൽഡ് ഓഫീസർമാരെയുമാണ് ചുമതലപ്പെടുത്തിയത്. നിലവിൽ സെപ്റ്റംബർ 13 വരെ നാലാംഘട്ട ദേശീയ ജന്തുരോഗ നിവാരണ പദ്ധതി പ്രകാരമുള്ള കുളമ്പുരോഗ, ചർമമുഴ പ്രതിരോധ കുത്തിവെപ്പ് നടക്കുകയാണ്. ഇതോടൊപ്പം ഇവർ ദിവസേന ചെയ്യേണ്ട കൃത്രിമ ബീജാദാനം, പ്രഥമശുശ്രൂഷ എന്നിവ തടസ്സപ്പെടാതിരിക്കാനും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ഒരു എന്യൂമറേറ്റർക്ക് സെൻസസിനായി പരമാവധി 3000 വീടുകളേ നൽകാവൂ എന്നാണ് കേന്ദ്രനിർദേശം. പക്ഷേ, സംസ്ഥാനത്ത് 4,000 മുതൽ 10,000 വീടുകൾ നൽകിയിട്ടുണ്ട്. ടാബുകൾ ഉപയോഗശൂന്യം : 2016-17 വർഷം ജീവനക്കാർക്ക് ലഭിച്ച ടാബ്‌ലറ്റുകളിൽ…
അദ്ഭുതകരമായ പല പ്രകടനങ്ങളും നടക്കുന്ന വേദിയാണ് പാരാലിമ്പിക്‌സ്. ശാരീരികമായ പരിമിതികളെ കഠിന പരിശീലനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മറികടക്കുന്ന അത്‌ലറ്റുകളെ നമുക്കവിടെ കാണാനാകും. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കായി പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ (എഫ് 57 വിഭാഗം) വെങ്കലം നേടിയ നാഗാലന്‍ഡുകാരന്‍ ഹൊകാട്ടോ ഹൊട്ടോസെ സെമ എന്ന മുന്‍ സൈനികന്റെ കഥയും വ്യത്യസ്തമല്ല. 14.65 മീറ്റര്‍ എറിഞ്ഞ് കരിയറിലെ മികച്ച ദൂരത്തോടെയാണ് സെമ പാരീസില്‍ മെഡല്‍ നേടിയത്. നാഗാലാന്‍ഡിലെ ദിമാപൂര്‍ സ്വദേശിയായ സെമയുടെ ജനനം 1983 ഡിസംബര്‍ 24-ന് ഒരു കര്‍ഷക കുടുംബത്തിലായിരുന്നു. വീട്ടിലെ നാലു മക്കളില്‍ രണ്ടാമനായിരുന്നു സെമ. സൈന്യത്തില്‍ ചേരുക എന്നതായിരുന്നു നന്നേ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ സ്വപ്നം. സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഫോഴ്‌സസ് (എസ്ഒഎഫ്) ആയിരുന്നു. ലക്ഷ്യം. കൗമാരത്തില്‍ തന്നെ അതോടെ മികച്ച ശാരീരിക ക്ഷമത കൈവരിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു സെമ. ഒടുവില്‍ ആ സ്വപ്നം സഫലമാകുകയും ചെയ്തു. എന്നാല്‍ 2002 ഒക്ടോബര്‍ 14-ന് സെമയുടെ ജീവിതം മാറിമറിഞ്ഞു. 19 വയസ് തികയുന്നതിന്…
തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബാഗിനുള്ളിലാക്കിയാണ് ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചത്. സ്റ്റേഷനിലെ കോണിപ്പടിയില്‍ ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും റെയില്‍വേ പോലീസ് പറഞ്ഞു.
ആർത്തവത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന പ്രധാനപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പി.സി.ഒ.എസ്. വണ്ണംവെക്കുക, ക്രമരഹിതമായ ആർത്തവം, മുടികൊഴിച്ചിൽ, മുഖത്തും ശരീരത്തിലുമുള്ള മുടിവളർച്ച, മുഖക്കുരു തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. പി.സി.ഒ.എസ്. എന്ന വിഷയത്തിൽ ഇനിയും അവബോധം നടക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് പ്രശസ്ത സംരംഭകയായ നമിത ഥാപ്പർ. പി.സി.ഒ.എസ്. അവബോധ മാസമാണ് സെപ്തംബർ. ഇന്ത്യയിലെ ഇരുപതുശതമാനം സ്ത്രീകൾക്കും പി.സി.ഒ.എസ്. ഉണ്ടെന്നും എഴുപതുശതമാനംപേരിൽ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടെന്നും കൂടുതൽ അവബോധ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ടെന്നും നമിത പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നമിത ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. നടിമാരായ സോനം കപൂറും ശ്രുതി ഹാസനും പി.സി.ഒ.എസ്. സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ടെന്ന് നമിത പറയുന്നു. അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെയും രക്തപരിശോധനയിലൂടെയും യഥാസമയത്ത് രോഗസ്ഥിരീകരണം നടത്തണമെന്നും നമിത പറയുന്നു. രോഗസ്ഥിരീകരണം വൈകുന്നത് ഡയബറ്റിസ്, ഹൃദ്രോഗസാധ്യതകൾ, ഇൻഫെർട്ടിലിറ്റി എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും ചികിത്സയ്ക്കൊപ്പം ജീവിതശൈലിയിലെ മാറ്റങ്ങളും പ്രധാനമാണെന്നും നമിത കുറിക്കുന്നു. എന്താണ് പി.സി.ഒ.എസ്? അണ്ഡാശയങ്ങൾ ചെറുകുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം(പി.സി.ഒ.എസ്) എന്ന പേര്…
