തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍, ആര്‍.എസ്.എസുമായി പാലമിട്ടത് പോലീസ്മേധാവിപ്പട്ടികയില്‍ ഇടംപിടിക്കാന്‍. തൃശ്ശൂരില്‍ ആര്‍.എസ്.എസ്. മേധാവിയെ കണ്ട സ്വകാര്യാവശ്യം ഇതാണെന്നാണ് സൂചന. സ്വകാര്യ സന്ദര്‍ശനമായിരുന്നെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍, കോവളത്തുവെച്ച് രണ്ടുപ്രാവശ്യം ആര്‍.എസ്.എസ്. നേതാവിനെ കണ്ടതിനുപിന്നിലെ ലക്ഷ്യം വേറെയാണെന്ന സംശയവുമുയരുന്നു. സുഹൃത്തെന്ന് അജിത്കുമാര്‍ വിശേഷിപ്പിക്കുന്ന ആളെക്കൂടാതെ മറ്റുരണ്ടുപേര്‍കൂടി ഉണ്ടായിരുന്നതായും സൂചനയുണ്ട്. ഇടതുസര്‍ക്കാരുമായി അടുപ്പമുണ്ടായിരുന്ന ടോമിന്‍ തച്ചങ്കരിക്കുണ്ടായത് തനിക്ക് സംഭവിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് അജിത്, കേന്ദ്രബന്ധത്തിന് ശ്രമംതുടങ്ങിയത്. അടുത്ത ജൂലായില്‍ നിലവിലെ പോലീസ് മേധാവി ഒഴിയുമ്പോള്‍ കേന്ദ്രം നല്‍കുന്ന മൂന്നുപേരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടാതിരിക്കാനുള്ള ശ്രമമാണിത്. അടുത്ത ജനുവരിയില്‍ ഡി.ജി.പി. സഞ്ജീബ്കുമാര്‍ പട്ജോഷി വിരമിക്കുമ്പോള്‍ എ.ഡി.ജി.പി. മനോജ് എബ്രഹാമും ഏപ്രിലില്‍ ഡി.ജി.പി. കെ. പത്മകുമാര്‍ വിരമിക്കുമ്പോള്‍ എം.ആര്‍. അജിത്കുമാറും ഡി.ജി.പി. കേഡറിലെത്തും. ടി.കെ. വിനോദ്കുമാര്‍ വിരമിച്ച ഒഴിവില്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത ഡി.ജി.പി. തസ്തികയിലെത്തിയിട്ടുമുണ്ട്. മനോജ് എബ്രഹാമിനും യോഗേഷ് ഗുപ്തയ്ക്കും അജിത്കുമാറിനെക്കാള്‍ സര്‍വീസുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയുള്ള ബന്ധമൊരുക്കലാണ്…
Author: malayalinews
കഴിഞ്ഞ ജൂണ്‍ 29-നായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജു മീരയുടെ കഴുത്തില്‍ താലി ചാര്‍ത്തി. സംഗീത് നൈറ്റും മെഹന്ദിയും ഹല്‍ദിയുമായി മീര നന്ദന്‍ വിവാഹം ആഘോഷമാക്കിയിരുന്നു. വിഹാത്തിനുശേഷം സിനിമയിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി റിസപ്ഷനും ഒരുക്കിയിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുശേഷം വീണ്ടും ഒരു റിസപ്ഷന്‍ ഒരുക്കിയിരിക്കുകയാണ് മീരയും ശ്രീജുവും. ശ്രീജുവിന്റെ ലണ്ടനിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുംവേണ്ടിയായിരുന്നു ഈ വിരുന്ന്. മീരയുടെ അടുത്ത സുഹൃത്തുക്കളായ നടി ആന്‍ അഗസ്റ്റിനും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിഎസും റിസപ്ഷനില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയിരുന്നു.
ചേർത്തല: പള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ ശ്വാസംമുട്ടിച്ചുകൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ് പോലീസിൽ മൊഴിനൽകി. സംഭവത്തിൽ പ്രതികളായ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിൽവാങ്ങി പോലീസ് ചോദ്യംചെയ്യുന്നതിനിടെയാണിത്. കേസിലെ ഒന്നാംപ്രതിയായ കുഞ്ഞിന്റെ അമ്മ, പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡ് കായിപ്പുറത്തുവീട്ടിൽ ആശാ മനോജിനെയും (35) സുഹൃത്ത് രാജേഷാലയത്തിൽ രതീഷിനെയും (39) തെളിവുശേഖരണത്തിനായാണ് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്. ഇരുവരെയും ചോദ്യംചെയ്തപ്പോൾ കുഞ്ഞിന്റെ പിതൃത്വത്തിൽ ആശയക്കുഴപ്പമുയർന്നു. പ്രസവസമയത്തടക്കം ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവായ മറ്റൊരു യുവാവും യുവതിയുടെ സുഹൃത്താണെന്ന് പോലീസിനു വിവരംകിട്ടി. വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോൾ കുട്ടിയുടെ പിതൃത്വമേറ്റെടുത്ത് ആ യുവാവ് മൊഴിനൽകിയതായാണ് പോലീസ് പറയുന്നത്. ഇതോടെ ഡി.എൻ.എ. പരിശോധനയ്ക്കായി പോലീസ് എല്ലാവരുടെയും സാംപിളുകൾ അയച്ചിരിക്കുകയാണ്. കഴിഞ്ഞ 31-ന് ആശുപത്രി വിട്ടശേഷം ആശയും ഈ യുവാവും കുഞ്ഞുമായി അന്ധകാരനഴി കടപ്പുറത്തുപോയിരുന്നു. സന്ധ്യമയങ്ങിയശേഷമാണ് രതീഷിനെ വിളിച്ചുവരുത്തി പള്ളിപ്പുറത്തുവെച്ച് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം രാത്രിതന്നെ രതീഷ് ആശയെ വിളിച്ചറിയിച്ചു. അതിനുശേഷമാണ് ആശ ഉറങ്ങിയതെന്നും പോലീസ് പറയുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതുമുതൽ…
ബസ് ബോഡി നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശനനിബന്ധനകളെത്തുടര്‍ന്ന് സംസ്ഥാനത്ത് പൂട്ടിപ്പോയത് 140 വര്‍ക്ഷോപ്പ്. നിലവില്‍ കോട്ടയത്തെ കൊണ്ടോടി ഓട്ടോക്രാഫ്റ്റ്, പാലക്കാട് സാറ്റ് ബസ്, ശ്രീകൃഷ്ണ കോച്ച് ബില്‍ഡേഴ്സ് എന്നിവിടങ്ങളില്‍മാത്രമാണ് ബസ് ബോഡി നിര്‍മിക്കുന്നത്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എ.ആര്‍.എ.ഐ.) അംഗീകാരത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. മറ്റ് ബോഡി നിര്‍മാണ വര്‍ക്ഷോപ്പുകള്‍ പൂട്ടിയതോടെ തമിഴ്‌നാട് കരൂരിലുള്ള ബസ് നിര്‍മാണകേന്ദ്രങ്ങളാണ് കേരളത്തില്‍നിന്നുള്ള ബസുടമകളുടെ ആശ്രയം. 2013-ലാണ് ബസ് ബോഡി നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര മോട്ടോര്‍വാഹന വകുപ്പ് കര്‍ശനമായ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്. നിര്‍മാണകേന്ദ്രങ്ങള്‍ക്ക് മതിയായ അഡ്മിനിസ്ട്രേറ്റീവ് രേഖ, സ്ഥലസൗകര്യം, യന്ത്രം, പരിശീലനം ലഭിച്ച തൊഴിലാളികള്‍, ഗുണമേന്മയും ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റുകളും വേണമെന്നായിരുന്നു നിബന്ധന. ഇവ പൂര്‍ണമായും പാലിക്കാന്‍ സംസ്ഥാനത്തെ ബോഡി വര്‍ക്ഷോപ്പുകള്‍ക്കായില്ല. ഇതോടെ പകുതിയിലധികം വര്‍ക്ഷോപ്പുകളും പൂട്ടി. 2018-ല്‍ കേന്ദ്ര മോട്ടോര്‍വാഹന വകുപ്പ് വീണ്ടും ചട്ടം പുറപ്പെടുവിച്ചു. പ്രത്യേക അളവിലുള്ള ബസ് കോഡ്, ഗുണമേന്മയും ഐ.എസ്.ഒ. അംഗീകാരവുമുള്ള അസംസ്‌കൃതവസ്തുക്കളുടെ ഉപയോഗം, റോഡ് ടെസ്റ്റ് തുടങ്ങിയവ കര്‍ശനമായി…
തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയം ഡി.ജി.പി. അന്വേഷിക്കും. അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് നൽകുമെന്നാണ് വിവരം. സർവീസ് ചട്ടലംഘനം, അധികാര ദുർവിനിയോഗം എന്നിവയാണ് പരിശോധിക്കുന്നത്. അജിത് കുമാറിന്റെ വിശദീകരണം കേൾക്കും. ഇതിനുപുറമെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകളും പരിശോധിക്കും. തിരുവനന്തപുരത്ത് വെച്ച് രാംമാധവിനേയും തൃശ്ശൂരിൽവെച്ച് ദത്താത്രേയ ഹൊസബാളെയും ഏത് സാഹചര്യത്തിലാണ് അജിത് കുമാർ കണ്ടത്, സന്ദർശനം എന്തിനുവേണ്ടിയായിരുന്നു, ഔദ്യോഗിക സ്വഭാവമുണ്ടായിരുന്നോ, വ്യക്തിപരമായിരുന്നോ, സർവീസ് ചട്ടലംഘനം നടന്നിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയാൽ എം.ആർ. അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റി നിർത്താനാണ് തീരുമാനം. വേഗത്തിൽ തന്നെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. അതിനിടെ, തൃശ്ശൂരിൽ ബി.ജെ.പി.യുമായി ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണത്തെ രാഷ്ട്രീയമായി ചെറുക്കാനാണ് സി.പി.എം. തീരുമാനം. അതുകൊണ്ടാണ്, പി.ബി. അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. അതേസമയം, എ.ഡി.ജി.പി. ആർ.എസ്.എസ്. നേതാക്കളെ കണ്ട പ്രശ്നത്തിൽ അങ്ങനെയൊരു നിലപാടെടുക്കേണ്ടെന്നാണ് നേതാക്കൾക്കിടയിലെ ധാരണ.…
മാങ്കാംകുഴി (ആലപ്പുഴ ): നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്ക്. മാങ്കാംകുഴി ജിതിന്‍ നിവാസില്‍ വിമുക്ത ഭടന്‍ മധുവിന്റെയും ശാരിയുടെയും മകന്‍ ജിതിന്‍ (30)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തുഷാര ഭവനത്തില്‍ തുളസിധരന്‍ പിള്ളയുടെ മകന്‍ തരുണി (28)നാണ് പരിക്കേറ്റത്. വെട്ടിയാര്‍ പ്രേംനാഥ് സ്മാരക ലൈബ്രറിയുടെ മുന്‍വശത്ത് ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം. ഉടന്‍ തന്നെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചു. കോട്ടയത്തുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ജിതിന്‍. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ശിശിര. ഏക മകള്‍ ഋതിക. കുറത്തികാട് പോലീസ് കേസെടുത്തു. സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ നടക്കും.
ഡെർബി: മകനെ സന്ദർശിക്കുവാനായി നാട്ടിൽ നിന്നും എത്തിയ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് യു കെ യിലെ ഡെർബിയിൽ അന്തരിച്ചു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയും, തലശ്ശേരി സെഷൻസ് കോടതി റിട്ടേർഡ് സൂപ്രണ്ടുമായ വരിക്കമാക്കൽ സ്കറിയ (67) ആണ് നിര്യാതനായത്. റിട്ടേർഡ് അദ്ധ്യാപികയായ ഭാര്യ സിസിലിയോടൊപ്പം, ഡെർബിയിൽ താമസിക്കുന്ന മകൻ സച്ചിൻ ബോസിന്റെ ഭവനം സന്ദർശിക്കുന്നതിനാട്ടാണ് സ്കറിയ എത്തിയത്. ഒരു മാസം മുമ്പാണ് സച്ചിന്റെ മാതാപിതാക്കൾ യു കെ യിൽ എത്തുന്നത്. മകന്റെ കുടുംബത്തോടൊപ്പം ഏറെ സന്തോഷകരമായി സ്‍കോട്‍ലാൻഡടക്കം വിവിധ സ്ഥലങ്ങൾ സന്ദർശനം നടത്തി കഴിഞ്ഞ ദിവസമാണ് ഡെർബിയിൽ തിരിച്ചെത്തിയത്. ഇന്നലെ വീട്ടിൽ നിന്നും നടക്കുവാനായി പുറത്തേക്കു പോയ സ്കറിയ, തിരിച്ചു വരാൻ താമസിക്കുന്നതിനാൽ കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് വഴിയിൽ ബോധരഹിതനായി വീണു കിടന്ന ഒരു ഏഷ്യക്കാരനെ ആംബുലൻസ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയ വിവരം അറിയുവാൻ കഴിഞ്ഞത്. ഹോസ്പിറ്റലിൽ എത്തുമ്പോളാണ് തങ്ങളുടെ പിതാവ് മരണപ്പെട്ട ഹൃദയഭേദകമായ വിവരം സച്ചിനും കുടുംബവും അറിയുന്നത്. മാതാപിതാക്കളെ തങ്ങളോടൊപ്പം…
കോട്ടയം ചിങ്ങവനം സ്വദേശിയായ പ്രദീപ് നായർ ആണ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ പടികൾ ഇറങ്ങവെ കാൽ തെറ്റി വീണ് മരണത്തിന് കീഴടങ്ങിയത്. 49 വയസ്സായിരുന്നു പ്രായം. വീഴ്ചയിൽ തലയ്ക്ക് ക്ഷതം ഏറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായ പ്രദീപ് ആദ്യകാല മലയാളി കുടിയേറ്റത്തിലെ അംഗം കൂടിയാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന പ്രദീപ് ഏതാനും നാളുകളായി കാര്‍ പാര്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പ്രദീപ് കേരള പൊലീസിലെ ജോലി ഉപേക്ഷിച്ചാണ് യുകെയില്‍ എത്തുന്നത്. പ്രദീപിന്റെ അടുത്ത് താമസിക്കുന്നവർ വിവരം അറിയിച്ചതനുസരിച്ച് അത്യാഹിത വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവധിക്കായി നാട്ടിൽ പോയിരുന്ന പ്രദീപിന്റെ ഭാര്യയും മക്കളും യുകെയിലേയ്ക്ക് തിരിച്ചു വരാൻ കൊച്ചി എയർപോർട്ടിൽ എത്തിയപ്പോഴാണ് ദാരുണ വാർത്ത അറിയുന്നത്. പ്രദീപിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് അറിയാൻ സാധിച്ചത്. മൃതസംസ്കാര ചടങ്ങുകളെ…
പക്ഷിപ്പനിയെ തുടർന്ന് നിയന്ത്രണങ്ങൾ നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം. ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി. കൂടാതെ പത്തനംതിട്ടയിൽ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുൻസിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കോഴി താറാവ് വളർത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിർദേശം. 2009ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം.പ്രദേശത്തെ ചെറുകിട കർഷകരെയാണ് വിജ്ഞാപനം ബാധിക്കുക. പക്ഷിപ്പനിയെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കുട്ടനാട്ടിലെ താറാവ് കർഷകർ പ്രതിസന്ധിയിലാണ്. പക്ഷിപ്പനിയെ തുടർന്ന് ജില്ലയിൽ ഈ വർഷം താറാവും കോഴിയുമുൾപ്പെടെ ഒന്നര ലക്ഷത്തിലേറെ പക്ഷികൾ നഷ്ടമായിരുന്നു. 2.64 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. എന്നാൽ പക്ഷിപ്പനി അകന്നതോടെ ദുരിതങ്ങൾ കഴിഞ്ഞെന്ന് കരുതിയതാണ് കർഷകർ. ഓണക്കാല എത്തിയതോടെ പുതിയ നിരോധനം ഏർപ്പെടുത്തി സർക്കാർ…
ഉജ്ജയിനി: തിരക്കേറിയ ഉജ്ജയിനി നഗരത്തിലെ ഫുട്പാത്തിൽ വെച്ച് യുവതി ബലാത്സംഗത്തിനിരയായ ദൃശ്യങ്ങൾ പകർത്തിയ വ്യക്തി അറസ്റ്റിൽ. മുഹമ്മദ് സലിം (42) എന്ന ഓട്ടോറിക്ഷാ ഡ്രൈവറെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ഉജ്ജയിനി പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ പറഞ്ഞു. ദൃശ്യങ്ങൾ പുറത്ത് വന്നതോടുകൂടിയാണ് സംഭവം ജനങ്ങൾ അറിഞ്ഞത്. വീഡിയോ ആരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്താൻ ജില്ലാ പൊലീസ്, സൈബർ, സോഷ്യൽ മീഡിയ ടീമുകളെ വിന്യസിച്ചതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ‘ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ വീഡിയോ പോസ്റ്റ് ചെയ്ത പ്രതികളെ സംഘം തിരിച്ചറിഞ്ഞു. പ്രതിക്ക് മുൻകാല ക്രിമിനൽ റെക്കോർഡും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്,’ ശർമ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് ശർമ പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 72 (ചില കുറ്റകൃത്യങ്ങളുടെ ഇരയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തൽ), 77 (സ്വകാര്യ പ്രവൃത്തിയിൽ ഏർപ്പെടുന്ന ഒരു സ്ത്രീയുടെ ചിത്രം കാണുന്നത് ), 294…
