Author: malayalinews

ലണ്ടൻ∙ റെഡ്ഡിച്ചിൽ മരിച്ച അനിൽ ചെറിയാൻ- സോണിയ ദമ്പതികൾക്ക് റെഡ്ഡിചിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങും. പൊതുദർശനവും സംസ്കാരവും സെപ്റ്റംബർ 14ന് നടത്തും.  ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഔർ ലേഡി ഓപ് മൌണ്ട് കാർമൽ ആർ.സി ചർച്ചിൽ ആരംഭിക്കുന്ന പൊതു ദർശനത്തിനും ശ്രൂഷകൾക്കും ശേഷം റെഡ്ഡിച്ച് ബറോ സെമിത്തേരിയിലായിരിക്കും സംസ്കാരം. ചടങ്ങുകൾക്ക് ഫാ. സാബി മാത്യു കാർമികത്വം വഹിക്കും.  ഓഗസ്റ്റ് 18നായിരുന്ന സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ എയർപോർട്ടിൽനിന്നും വീട്ടിലെത്തി ഒരു മണിക്കൂർപോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭർത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ ജീവൻ വെടിഞ്ഞത്. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെ അനിൽ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു. കോട്ടയം വാകത്താനം വലിയപറമ്പിൽ കുടുംബാംഗമാണ് അനിൽ ചെറിയാൻ. റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ. ഫ്യൂണറല്‍ സർവീസിനു വേണ്ടിയുള്ള എല്ലാവിധ ക്രമീകരണങ്ങളും ചെയ്തിരിക്കുന്നത് കെ സി എ ഫാമിലിയാണ് ദേവാലയത്തിന്റെ…

Read More

ബാഗ്ദാദ്: തുടര്‍ച്ചയായി ഇറാന്റെ പ്രോക്‌സി ഗ്രൂപ്പുകളില്‍ നിന്നുള്ള ആക്രമണങ്ങള്‍ കാരണം 2026 ഓട് കൂടി ഇറാഖില്‍ നിന്ന് പൂര്‍ണമായി പിന്‍മാറാനൊരുങ്ങി യു.എസ് സൈന്യം. ഇരുരാജ്യങ്ങളും നടത്തിയ സംയുക്ത ചര്‍ച്ചയിലാണ് തീരുമാനം. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബാഗ്ദാദിലേയും വാഷിങ്ടണിലേയും ഉന്നത ഉദ്യോഗസ്ഥരുടെ കൂടിയാലോചനയ്ക്ക് ശേഷമാവും പുറത്തുവിടുകയെന്ന് യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നടപടിയുടെ ആദ്യഘട്ടമെന്നോണം അടുത്ത വര്‍ഷം സെപ്റ്റംബറോട് കൂടി നൂറ് കണക്കിന് സൈനികരെ പിന്‍വലിക്കും. 2026ന്റെ അവസാനത്തില്‍ സൈന്യം പൂര്‍ണമായി പിന്‍വലിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ 25,000 വരുന്ന യു.എസ് സൈനികരുടെ പിന്‍മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ഈ വര്‍ഷം ആദ്യം തന്നെ ആരംഭിച്ചിരുന്നെങ്കിലും ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നീണ്ടുപോവുകയായിരുന്നു. ഒക്ടോബര്‍ ഏഴ് മുതല്‍ ഇറാഖിലെ യു.എസ് സേനയ്‌ക്കെതിരെ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകള്‍ 70 ലധികം ആക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതേസമയം ജനുവരിയില്‍ ബാഗ്ദാദില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്റെ പിന്തുണയുള്ള പോപ്പുലര്‍ മൊബലൈസേഷന്‍…

Read More

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം. രാത്രിയോടെയാണ് സൈന്യം ഭീകരരെ വധിച്ചത്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സൈനികര്‍ പരാജയപ്പെടുത്തിയതോടെ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭീകരരെ സൈന്യം വെടിവെച്ചു വീഴ്ത്തിയത്. നൗഷേരയിലെ ലാം സെക്ടര്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചത്. ജമ്മു കശ്മീര്‍ പൊലീസില്‍ നിന്നും രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുമുള്ള ഇന്റലിജന്‍സ് ഇന്‍പുട്ടുകളുടെ അടിസ്ഥാനത്തിലാണ് രൗജരി നൗഷേര മേഖലയില്‍ ഓപ് കാഞ്ചി എന്ന ദൗത്യം ആരംഭിച്ചതെന്ന് വൈറ്റ് നൈറ്റ് കോര്‍പ്‌സ് സ്ഥിതീകരിച്ചു. രണ്ട് എ.കെ ഫോര്‍ട്ടീസെവനും ഒരു പിസ്റ്റലും ഉള്‍പ്പെടെയുള്ള ആയുധശേഖരം ഇവരില്‍ നിന്നും കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ മറ്റ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടി സൈന്യം തിരച്ചില്‍ തുടരുന്നുണ്ട്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് രാത്രി മുഴുവന്‍ ഈ പ്രദേശത്ത് സൈനികരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ തിരച്ചിലിലാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Read More

കൊൽക്കത്ത: കൊൽക്കത്ത ആർ.ജി കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിഷേധവുമായി 25 ൽ അധികം രാജ്യങ്ങൾ. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് 25 രാജ്യങ്ങളിലായി 130ലധികം നഗരങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ ഞായറാഴ്ച പ്രതിഷേധിച്ചു. ജപ്പാൻ, ഓസ്‌ട്രേലിയ, തായ്‌വാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ വലുതും ചെറുതുമായ ഗ്രൂപ്പുകളായി ആരംഭിച്ച പ്രതിഷേധം നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ചെസ്റ്റ് മെഡിസിൻ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ 31കാരി ആഗസ്റ്റ് ഒമ്പതിന് കൊല്ലപ്പെട്ട നിലയിൽ ആശുപത്രിയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇന്ത്യയിലുടനീളം വലിയ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്തുണ നൽകിയും കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി തേടിയുമാണ് വിവിധ രാജ്യങ്ങളിലായി പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നത്. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിൽ നടന്ന ഒരു പ്രതിഷേധത്തിൽ ആളുകൾ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചു. നിരവധി സ്ത്രീകൾ കറുത്തവസ്ത്രം ധരിച്ച് സെർഗൽസ് ടോർഗ് സ്‌ക്വയറിൽ ഒത്തുകൂടി ബംഗാളിയിൽ ഗാനങ്ങൾ ആലപിക്കുകയും ഇന്ത്യൻ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.…

Read More

കവരത്തി: മദ്യനിരോധനം നിലനിൽക്കുന്ന ലക്ഷദ്വീപിലേക്ക് മദ്യം എത്തിക്കാനൊരുങ്ങി സർക്കാർ. ഇന്ത്യൻ നിർമിത വിദേശ മദ്യം , ബിയർ എന്നിവ വാങ്ങുന്നതിനും വിൽക്കുന്നതിനും സർക്കാർ ചുമതലപ്പെടുത്തിയ ബെവ്കോ ആണ് ലക്ഷദ്വീപിലേക്ക് മദ്യമെത്തിക്കുക. പൂർണമായും കേരളസർക്കാർ ഉടമസ്ഥതയിലുള്ള സർക്കാർ കമ്പനിയാണ് ബെവ്കോ. ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലേക്കാണ് ബെവ്കോ മദ്യമെത്തിക്കുക. ലക്ഷദ്വീപ് പ്രൊമോഷണൽ കൗൺസിലിന്റെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി. കൊച്ചിയിൽ നിന്ന് കപ്പൽ മാർഗമായിരിക്കും മദ്യം കടൽ കടക്കുന്നത്. നേരത്തെ ലക്ഷദ്വീപില്‍ ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കേരള സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതേ പറ്റി പഠിച്ച എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യം നല്‍കാമെന്ന് കേരളം സമ്മതിച്ചത്. ഒറ്റത്തവണത്തേക്കുള്ള കയറ്റുമതിക്കാണ് നിലവില്‍ അനുമതിയുള്ളത്. ലക്ഷദ്വീപിലെ മദ്യനിരോധനം ഘട്ടം ഘട്ടമായി എടുത്തു കളയാനാണ് അഡ്മിനിസ്ട്രേറ്ററുടെ നീക്കം. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം ലക്ഷദ്വീപിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ നികുതി വകുപ്പ് പ്രത്യേക ഉത്തരവ് പുറത്തിറക്കുകയായിരുന്നു. മദ്യ നിരോധനം…

Read More

കോഴിക്കോട്: എന്‍.ഐ.ടി ക്യാമ്പസ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവഗണന. വിദ്യാര്‍ത്ഥി യൂണിയനായ സ്റ്റുഡന്‍സ് അഫയേഴ്‌സ് കൗണ്‍സിലില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസംവരണമാണ് നടപ്പിലാക്കിയിട്ടുള്ളത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പോടുകൂടി സംവരണം നടപ്പിലാവും. ഗവേണിങ്ങ് ബോഡിയില്‍ ഉള്‍പ്പെടെ പി.എച്ച്.ഡി അക്കാദമിക് വിഭാഗം എന്നിങ്ങനെയുള്ള പ്രധാന സീറ്റുകളിലെല്ലാം മലയാളി ഇതര വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്. പ്രധാന സീറ്റുകളിലൊന്നും മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ അവസരമില്ല. എന്‍.ഐ.ടിയില്‍ നടക്കുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സ്പീക്കര്‍ അടക്കമുള്ള പത്തംഗ ഗവേണിങ്ങ് ബോഡിയില്‍ ജനറല്‍ സെക്രട്ടറി സീറ്റ് ഉള്‍പ്പെടെ അഞ്ച് സെക്രട്ടറി സ്ഥാനങ്ങളിലും മലയാളി വിദ്യര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല. എന്നാല്‍ മലയാളി ഇതരവിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്ത പി.എച്ച്.ഡി അക്കാദമിക് കൗണ്‍സിലില്‍ നിലവില്‍ ആരും പത്രിക പോലും സമര്‍പ്പിച്ചിട്ടില്ല. പ്രധാനസീറ്റുകളില്‍ നിന്നെല്ലാം മലയാളി വിദ്യാര്‍ത്ഥികളെ തഴയുകയും കള്‍ച്ചറല്‍, ടെക്‌നിക്കല്‍, സ്‌പോര്‍ട്‌സ്, പി.ജി അക്കാദമിക് പ്രതിനിധി എന്നീ സീറ്റുകളിലേക്ക് മാത്രമേ ഇവര്‍ക്ക് മത്സരിക്കാന്‍ സാധിക്കുകയുമുള്ളു. ഇത്തരത്തില്‍ മലയാളി വിദ്യാര്‍ത്ഥികളോടുള്ള…

Read More

ഹൈദരാബാദ്: മദ്യം കലര്‍ത്തിയ ഐസ്‌ക്രീം വില്‍പ്പന നടത്തിയ ഐസ്‌ക്രീം പാര്‍ലര്‍ എക്‌സൈസ് പൂട്ടിച്ചു. ഹൈദരാബാദ് ജൂബിലിഹില്‍സിലെ റോഡ് നമ്പര്‍-1 ല്‍ പ്രവര്‍ത്തിക്കുന്ന ‘അരികോ കഫേ ആന്‍ഡ് ഐസ്‌ക്രീം പാര്‍ലര്‍’ ആണ് അധികൃതര്‍ അടപ്പിച്ചത്. ഇവിടെനിന്ന് മദ്യംകലര്‍ത്തിയ 11.5 കിലോ ഐസ്‌ക്രീമും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരായ ദയാകര്‍ റെഡ്ഡി, ശോഭന്‍ എന്നിവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയായ ഗട്ടു ചന്ദ്രറെഡ്ഡി ഒളിവിലാണ്. ഏതാനും മാസങ്ങളായി സ്ഥാപനത്തില്‍ മദ്യം കലര്‍ത്തിയ ഐസ്‌ക്രീം വില്‍പ്പന നടത്തിവരുന്നതായാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. ഒരുകിലോ ഐസ്‌ക്രീമില്‍ 60 മില്ലി ലിറ്റര്‍ വിസ്‌കി കലര്‍ത്തിയായിരുന്നു പ്രത്യേകപേരില്‍ ഐസ്‌ക്രീം വിറ്റഴിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കുട്ടികളും കൗമാരക്കാരുമായിരുന്നു ഇതിന്റെ പ്രധാന ഉപയോക്താക്കള്‍. മദ്യം കലര്‍ത്തിയ ഐസ്‌ക്രീമിനെക്കുറിച്ച് സ്ഥാപനം പ്രത്യേകം പരസ്യമൊന്നും ചെയ്തിരുന്നില്ല. എന്നാല്‍, ഇതിന്റെ രുചിയറിഞ്ഞവര്‍ ഐസ്‌ക്രീമിനെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവെച്ചു. ഇതോടെ ഐസ്‌ക്രീമിന് ആവശ്യക്കാരേറുകയും പാര്‍ലര്‍ തിരക്ക് വര്‍ധിക്കുകയുംചെയ്തു. സാമൂഹികമാധ്യമങ്ങളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം…

Read More

കാണ്‍പുര്‍: റെയില്‍വേ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍വെച്ച് ട്രെയിന്‍ മറിക്കാന്‍ ശ്രമം. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ദുരന്തം. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ തിങ്കളാഴ്ച രാവിലെ 08.20-ഓടെ ആയിരുന്നു സംഭവം. പ്രയാഗ്‌രാജ്-ഭിവാനി കാളിന്ദി എക്‌സ്പ്രസിന് നേര്‍ക്കാണ് പാളംതെറ്റിക്കാനുള്ള ശ്രമം നടന്നത്. പ്രയാഗ്‌രാജില്‍നിന്ന് ഹരിയാണയിലെ കളിന്ദിയിലേക്ക് പുറപ്പെട്ട ട്രെയിന്‍ കാണ്‍പുരിലെ മുദേരി ഗ്രാമത്തിലെത്തിയപ്പോള്‍ പാളത്തില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ ഇരിക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചു. ട്രെയിന്‍, സിലിണ്ടറില്‍ തട്ടുകയും അത് പാളത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. സിലിണ്ടറില്‍ തട്ടി അല്‍പസമയത്തിനു ശേഷം ട്രെയിന്‍ നില്‍ക്കുകയും ചെയ്തു. സംഭവസ്ഥലത്ത് ഇരുപത് മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിടുകയും വിഷയം ലോക്കോ പൈലറ്റ് റെയില്‍വേ പ്രൊട്ടക്ഷന്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത സ്‌റ്റേഷനായ ബില്‍ഹോറില്‍ നിര്‍ത്തിയ ശേഷം പ്രാഥമിക അന്വേഷണവും നടത്തി. സിലിണ്ടറിനെ കൂടാതെ ഒരു കുപ്പി പെട്രോള്‍, തീപ്പെട്ടി, സംശയാസ്പദമായ മറ്റു ചില വസ്തുക്കള്‍, ഒരു ബാഗ് എന്നിവ കൂടി…

Read More

മെഡിക്കൽ റെറ്റിനയിലെ അതിനൂതന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന ദ്വിദിന ശാസ്ത്ര സമ്മേളനത്തിൻ്റെ ഉത്ഘാടനം കൊച്ചി: നേത്രരോഗ ചികിത്സാ ശാഖയായ മെഡിക്കല്‍ റെറ്റിനയിലെ അതിനൂതന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദ്വിദിന ശാസ്ത്ര സമ്മേളനം കൊച്ചി ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്നു. ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ്, കൊച്ചിന്‍ ഒഫ്താല്‍മിക് ക്ലബ്ബ്, എസ്എസ്എം ഐ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് സമ്മേളനം നടന്നത്. കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് പ്രസിഡന്റ് ഡോ.തോമസ് ചെറിയാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂന്നര കോടി ജനസംഖ്യയ്ക്ക് നൂറില്‍ താഴെ റെറ്റിന സ്‌പെഷ്യലിസ്റ്റുകളെ ഇന്ന് സംസ്ഥാനത്ത് ഉള്ളൂ. നേരത്തെയുള്ള രോഗനിര്‍ണയത്തിന് ഈ അവസ്ഥ ഒരു തടസ്സമാണ്. കൂടുതല്‍ പരിശീലനം നേടിയ റെറ്റിന സ്‌പെഷ്യലിസ്റ്റുകള്‍ സംസ്ഥാനത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ റെറ്റിനയിലെ പുരോഗതിക്കൊപ്പം തുടര്‍ വിദ്യാഭ്യാസവും സുപ്രധാനമാണെന്ന് ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എ.…

Read More

മലപ്പുറം: വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പോയശേഷം കാണാതായ മലപ്പുറം പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് പോയതായി സംശയം. കാണാതായ സെപ്റ്റംബര്‍ നാലിന് രാത്രി 07:45-ഓടെ പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍നിന്ന് വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചു. ഇയാളുടെ പാലക്കാട്ടുള്ള സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. അന്ന് രാത്രി എട്ടേമുക്കാലോടെയാണ് വിഷ്ണുജിത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫാകുന്നത്. കഞ്ചിക്കോട് വെച്ചാണ് ഫോണ്‍ ഓഫായത് എന്നതിനാല്‍ കോയമ്പത്തൂര്‍ റൂട്ടിലാണ് ഇയാള്‍ യാത്ര ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ മൊഴിയും ഇക്കാര്യം ശരിവെക്കുന്നതായാണ് വിവരം. ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനായുള്ള പണം സംഘടിപ്പിക്കാനാണ് വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്. ഒരുലക്ഷം രൂപ ലഭിക്കുകയും ഇതില്‍ 10,000 രൂപ വിഷ്ണുജിത്ത് വീട്ടിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. അതേദിവസം രാത്രി മുതലാണ് വിഷ്ണുജിത്തിനെ കുറിച്ച് ഒരു വിവരവും ഇല്ലാതായത്. കോയമ്പത്തൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തമിഴ്‌നാട് പോലീസുമായി കേരളാ പോലീസ്…

Read More