ലണ്ടൻ∙ റെഡ്ഡിച്ചിൽ മരിച്ച അനിൽ ചെറിയാൻ- സോണിയ ദമ്പതികൾക്ക് റെഡ്ഡിചിൽ തന്നെ അന്ത്യവിശ്രമമൊരുങ്ങും. പൊതുദർശനവും സംസ്കാരവും സെപ്റ്റംബർ 14ന് നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഔർ ലേഡി ഓപ് മൌണ്ട് കാർമൽ ആർ.സി ചർച്ചിൽ ആരംഭിക്കുന്ന പൊതു ദർശനത്തിനും ശ്രൂഷകൾക്കും ശേഷം റെഡ്ഡിച്ച് ബറോ സെമിത്തേരിയിലായിരിക്കും സംസ്കാരം. ചടങ്ങുകൾക്ക് ഫാ. സാബി മാത്യു കാർമികത്വം വഹിക്കും.
ഓഗസ്റ്റ് 18നായിരുന്ന സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടിൽ പോയി മടങ്ങിയെത്തിയ സോണിയ എയർപോർട്ടിൽനിന്നും വീട്ടിലെത്തി ഒരു മണിക്കൂർപോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭർത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ ജീവൻ വെടിഞ്ഞത്. രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെ അനിൽ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു.
കോട്ടയം വാകത്താനം വലിയപറമ്പിൽ കുടുംബാംഗമാണ് അനിൽ ചെറിയാൻ. റെഡ്ഡിച്ചിലെ അലക്സാന്ദ്ര ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ.
ഫ്യൂണറല്‍ സർവീസിനു വേണ്ടിയുള്ള എല്ലാവിധ ക്രമീകരണങ്ങളും ചെയ്തിരിക്കുന്നത് കെ സി എ ഫാമിലിയാണ്
ദേവാലയത്തിന്റെ വിലാസം At Our Lady Of Mount Carmel R C Church, Redditch B98 8LT
ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റ് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക