ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം. രാത്രിയോടെയാണ് സൈന്യം ഭീകരരെ വധിച്ചത്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സൈനികര്‍ പരാജയപ്പെടുത്തിയതോടെ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭീകരരെ സൈന്യം വെടിവെച്ചു വീഴ്ത്തിയത്.
നൗഷേരയിലെ ലാം സെക്ടര്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചത്.
ജമ്മു കശ്മീര്‍ പൊലീസില്‍ നിന്നും രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുമുള്ള ഇന്റലിജന്‍സ് ഇന്‍പുട്ടുകളുടെ അടിസ്ഥാനത്തിലാണ് രൗജരി നൗഷേര മേഖലയില്‍ ഓപ് കാഞ്ചി എന്ന ദൗത്യം ആരംഭിച്ചതെന്ന് വൈറ്റ് നൈറ്റ് കോര്‍പ്സ് സ്ഥിതീകരിച്ചു.
രണ്ട് എ.കെ ഫോര്ട്ടീസെവനും ഒരു പിസ്റ്റലും ഉള്‍പ്പെടെയുള്ള ആയുധശേഖരം ഇവരില്‍ നിന്നും കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കൂടാതെ മറ്റ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടി സൈന്യം തിരച്ചില്‍ തുടരുന്നുണ്ട്.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് രാത്രി മുഴുവന്‍ ഈ പ്രദേശത്ത് സൈനികരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
തുടര്‍ന്നുണ്ടായ തിരച്ചിലിലാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ ഊര്ജിതമാക്കിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.