Author: malayalinews

എഡിജിപി എം ആര്‍ അജിത് കുമാര്‍ ദത്തത്രേയ ഹൊസബളേയുമായി കൂടിക്കാഴ്ച നടത്തിയ വിവരം ചര്‍ച്ചയായതില്‍ ആര്‍എസ്എസിന് അതൃപ്തി. കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ ആര്‍എസ്എസ് പരിശോധിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍കാര്യവാഹിന്റെ സന്ദര്‍ശനം രാഷ്ട്രീയ വിവാദമായതില്‍ ദേശീയ നേതൃത്വം വിവരം തേടി. വിവിധ മേഖലകളിലുള്ളവരെ കണ്ട സന്ദര്‍ശനം വിവാദമായതാണ് പരിശോധിക്കുക. വിവാദങ്ങളില്‍ ആര്‍എസ്എസ് പ്രതികരിച്ചേക്കുമെന്നാണ് സൂചന. (RSS dissatisfied about controversies around Ajith Kumar- RSS meeting) ആര്‍എസ്എസ് ദേശീയ നേതാക്കള്‍ ഉന്നത ഉദ്യോഗസ്ഥരോട് കൂടിക്കാഴ്ച നടത്തുന്നത് പതിവ് കാര്യമാണെന്നും കേരളത്തില്‍ മാത്രം ഇത് വിവാദമായതിന്റെ അടിസ്ഥാനം എന്താണെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ ചോദ്യം. ദത്തത്രേയ ഹൊസബളേയുടെ പേര് വിവാദത്തിലാകുന്നതില്‍ ആര്‍എസ്എസിന് കടുത്ത അതൃപ്തിയുണ്ട്. ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കളോട് വിവരങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്.

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സിനിമയിലെ ലൈംഗിക അതിക്രമ പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറണമെന്നാണ് കോടതി നിര്‍ദേശം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുരുതരമായ ആരോപണങ്ങളില്‍ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് പ്രത്യേക ണഅന്വേഷണ സംഘത്തെ നിയോഗിച്ചെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്തുകൊണ്ട് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. പരാതികളിലും വെളിപ്പെടുത്തലുകളിലും നിയമ നടപടി തുടങ്ങിയെന്ന് എ ജി കോടതി മുമ്പാകെ മറുപടി പറഞ്ഞു.

Read More

വാഷിങ്ടണ്‍: ഇന്ത്യ നീതിയുക്തമായ സ്ഥലമാകുമ്പോള്‍ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ചിന്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. എന്നാല്‍ നിലവിലെ സാഹചര്യം അങ്ങനെയല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധി സംവരണ വിഷയത്തില്‍ തന്റെയും പാര്‍ട്ടിയുടെയും നിലപാട് വ്യക്തമാക്കിയത്. ‘ഇന്ത്യ നീതിയുക്തമായ ഒരു സ്ഥലമായി മാറുമ്പോള്‍ സംവരങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കും. എന്നാല്‍ നിലവിലെ സാഹചര്യം അങ്ങനെയുള്ളതല്ല. നിലവിലെ സാമ്പത്തിക സ്ഥിതിയെടുക്കുമ്പോള്‍ ആദിവാസി വിഭാഗത്തിന് 100 രൂപയില്‍ വെറും പത്ത് പൈസ മാത്രമാണ് ലഭിക്കുന്നത്. ദളിത് വിഭാഗത്തിനാകട്ടെ നൂറ് രൂപയില്‍ അഞ്ച് രൂപയാണ്, ഒ.ബി.സി വിഭാഗത്തിനും അഞ്ച് രൂപ തന്നെ. അവര്‍ക്ക് അര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. ഇന്ത്യയിലെ 90 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്കും ഇതിന്റെ ഭാഗമാകാന്‍ സാധിക്കുന്നില്ല. ഇന്ത്യയിലെ ഓരോ ബിസിനസുകാരുടെ പേരുകളിലൂടെയും ഒന്ന് കണ്ണോടിക്കൂ, ഞാന്‍ ആ പട്ടിക പരിശോധിച്ചിട്ടുണ്ട്. അതില്‍ ആദിവാസി…

Read More

കൊച്ചി: നടന്‍ നിവിന്‍പോളിക്കെതിരായ ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവുമടങ്ങിയ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ട യൂട്യൂബര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിവരങ്ങള്‍ പുറത്തുവിട്ട 12 യൂട്യൂബര്‍മാര്‍ക്കെതിരെയാണ് എറണാകുളം ഊന്നുകല്‍ പൊലീസ് കേസെടുത്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പുറത്തുവരുമ്പോള്‍ അവരുടെ വ്യക്തിവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന നിയമം നിലവിലുണ്ട്. പ്രസ്തുത നിയമം നിലനില്‍ക്കെ വിവരങ്ങള്‍ പുറത്തുവിടുന്നത് നിയമവിരുദ്ധമാണ്. യൂട്യൂബര്‍മാര്‍ നിയമം ലംഘിച്ചത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. യുവതി നടനെതിരെ നല്‍കിയ പീഡനപരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബുള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ യുവതിക്കെതിരെ പ്രചരണമുണ്ടായിരുന്നു. ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി പൊലീസിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ നിവിന്‍ പോളിയുടെ ഉള്‍പ്പെടെയുള്ള സംഘം പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി പരാതി നല്‍കുകയായിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി നിവിന്‍ പോളിയും സംഘവും പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിവിനടക്കമുള്ള ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.…

Read More

കറാച്ചി: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ പി.ടി.ഐ(പാകിസ്ഥാന്‍ തെഹ്‌രീക് ഇന്‍സാഫ്)യുടെ രണ്ട് പാര്‍ലമെന്റ് എം.പിമാരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് ദിവസങ്ങളായി പാകിസ്ഥാനില്‍ തുടരുന്ന പ്രക്ഷോഭത്തിനിടയിലാണ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് പുറമെ പാര്‍ട്ടി പ്രസിഡന്റ് ഗോഹര്‍ ഖാനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എത്രപേര്‍ അറസ്റ്റിലായെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല. 2022ല്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി പദം നഷ്ടപ്പെട്ട മുന്‍ ക്രിക്കറ്റര്‍ കൂടിയായ ഇമ്രാന്‍ ഖാന്റെ പേരില്‍ 150 ലധികം കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ കേസുകള്‍ എല്ലാം വ്യാജമായി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് പതിനായിരങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. പ്രതിഷേധം നടന്ന ഇസ്ലാമാബാദിലെ സഞ്ജരാനി പട്ടണത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. ആക്രമണത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. എന്നാല്‍ ജയിലില്‍…

Read More

ന്യൂദല്‍ഹി: വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ഇസ്രഈലിന് ഇന്ത്യ ആയുധം കൈമാറുന്നത് തടയാനാകില്ലെന്ന് സുപ്രീം കോടതി. ഗസയില്‍ വംശഹത്യ നടത്തുന്നതിനാല്‍ ഇന്ത്യ ഇസ്രഈലിന് ആയുധം വില്‍ക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. കോടതിക്ക് രാജ്യത്തിന്റെ വിദേശനയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, ഇസ്രഈല്‍ എന്ന പരമാധികാര രാജ്യത്തിനുമേല്‍ ഇന്ത്യന്‍ കോടതിക്ക് അധികാരമെന്നുമില്ലെന്നും നിരീക്ഷിച്ചു. ‘ഞങ്ങള്‍ക്ക് ഒരിക്കലും സര്‍ക്കാരിനോട് നിങ്ങള്‍ ഒരു പ്രത്യേക രാജ്യത്തിലേക്ക് ആയുധം കയറ്റി അയക്കരുതെന്നോ അത്തരത്തില്‍ കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നോ പറയാന്‍ സാധിക്കില്ല. അത് പൂര്‍ണമായും രാജ്യത്തിന്റെ വിദേശനയത്തില്‍ അധിഷ്ഠിതമായൊരു കാര്യമാണ്. അതിനാല്‍ എങ്ങനെയണ് കോടതി അക്കാര്യം ആവശ്യപ്പെടുക? കോടതിക്ക് അതിനുള്ള അധികാരം ഇല്ല. രാജ്യത്തിന്റെ താത്പര്യം പരിഗണിച്ച് എപ്പോഴും സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്,’ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് ഹാജരായത്. ഇസ്രാഈല്‍ ഗസയില്‍ വംശഹത്യ നടത്തുകയാണെന്ന…

Read More

നാഗ്പുര്‍: നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് അപകടമുണ്ടാക്കി ആഡംബര കാര്‍. മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുളെയുടെ മകന്‍ സങ്കേത് ബവന്‍കുളെയുടെ ഓഡി കാറാണ് അപകടമുണ്ടാക്കിയത്. നാഗ്പുരിലെ തിരക്കേറിയ റോഡില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇതിന്റെ CCTV ദൃശ്യം പുറത്തുവന്നു. നാഗ്പുരിലെ ഒരു ബിയര്‍ ബാറില്‍ നിന്നാണ് കാര്‍ വന്നത്. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ സങ്കേത് അല്ല കാറോടിച്ചിരുന്നത്. അപകടം നടന്ന ഉടന്‍ സാങ്കേത് ഉള്‍പ്പെടെ മൂന്നുപേര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കാര്‍ ഓടിച്ചയാളും മറ്റൊരാളും പോലീസിന്റെ പിടിയിലായി. ഇവരുടെ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മോപ്പഡ് ഓടിക്കുകയായിരുന്ന രണ്ടുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇടിച്ചതില്‍ ഒരു കാര്‍ അപകടമുണ്ടാക്കിയ ഓഡിയെ പിന്തുടര്‍ന്ന് മങ്കാപുര്‍ പാലത്തിന് സമീപത്തുവെച്ച് പിടികൂടുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്നും സീതാബുല്‍ദി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അനാമിക മിര്‍ജാപുരെ പറഞ്ഞു. അര്‍ജുന്‍ ഹവ്‌റെ, റോണിത് ചിതംവര്‍ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം അപകടമുണ്ടാക്കിയ ഓഡി കാര്‍…

Read More

ഉരുള്‍മൂടി ആര്‍ക്കും കടന്നുചെല്ലാനാവാത്തയിടങ്ങളില്‍ പുതുവഴികള്‍ തെളിച്ച് ജീവന്റെ തുടിപ്പുകള്‍ തേടിയെത്തിയ പുല്പള്ളി ഓഫ്‌റോഡേഴ്സിന് ഇന്ത്യന്‍ ആര്‍മിയുടെ പ്രശംസാപത്രം. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ചതിനാണ് കരസേനയുടെ അംഗീകാരമായി പുല്പള്ളി ഓഫ്‌റോഡേഴ്‌സ് ക്ലബ്ബിലെ 21 അംഗങ്ങള്‍ക്ക് പ്രശംസാപത്രം (സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ്) നല്‍കിയത്. തിരുവനന്തപുരം മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എം.പി. സലില്‍ ആണ് പ്രശംസാപത്രം നല്‍കിയിട്ടുള്ളത്. കഴിഞ്ഞദിവസം വയനാട്ടിലെത്തിയ ലഫ്. കേണല്‍ ഋഷി രാജലക്ഷ്മിയില്‍നിന്ന് ക്ലബ്ബ് അംഗങ്ങള്‍ പ്രശംസാപത്രം ഏറ്റുവാങ്ങി. ഓഫ്‌റോഡ് സംഘത്തിന്റെ സേവനത്തിന് പ്രത്യേകം നന്ദിപറഞ്ഞാണ് സൈന്യം വയനാട്ടില്‍നിന്ന് മടങ്ങിയത്. സൈന്യം വയനാട്ടില്‍നിന്നും മടങ്ങുന്നതിന് തലേന്ന് ക്യാമ്പില്‍വെച്ച്, മെക്കാനിക്കല്‍ ഇന്‍ഫെന്‍ട്രിയുടെ ലഫ്റ്റനന്റ് കേണലായ ഋഷി രാജലക്ഷ്മി ഓഫ്‌റോഡ് ക്ലബ്ബ് അംഗങ്ങളെ കെട്ടിപ്പിടിച്ച് നന്ദിയറിയിക്കുന്ന വൈകാരികനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദുരന്തമുഖത്ത് ആദ്യദിനംമുതല്‍ പുല്പള്ളി ഓഫ്‌റോഡേഴ്സ് രക്ഷാപ്രവര്‍ത്തങ്ങളുമായി സജീവമായുണ്ടായിരുന്നു. ആദ്യദിവസംതന്നെ കുത്തിയൊഴുകുന്ന മലവെള്ളത്തെ മറികടന്ന്, ചെളിയും പാറക്കല്ലുകളും കെട്ടിടാവശിഷ്ടങ്ങളും മൂടിയ സ്ഥലങ്ങളിലൂടെ ഫോര്‍വീല്‍ വാഹനങ്ങളുമായെത്തി ക്ലബ്ബ് അംഗങ്ങള്‍ ദുരന്തഭൂമിയില്‍നിന്ന് ജീവിതത്തിലേക്ക്…

Read More

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്ത് ഊട്ടി കൂനൂരിലെന്ന് സൂചന. കൂനൂരില്‍വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോണ്‍ ഓണായെന്ന് കണ്ടെത്തി. ഇവിടം കേന്ദ്രീകരിച്ച് പോലീസ് വ്യാപകപരിശോധന നടത്തുകയാണ്. വിഷ്ണുവിനെ കാണാതായിട്ട് ചൊവ്വാഴ്ചത്തേക്ക് ആറുദിവസം തികയും. തിങ്കളാഴ്ചയാണ് വിഷ്ണുവിന്റെ ഫോണ്‍ കൂനൂരില്‍വെച്ച് ഓണായത്. വിളിച്ചപ്പോള്‍ ഒരുതവണ ഫോണ്‍ എടുത്തുവെന്ന് കുടുംബവും പറയുന്നു. എന്നാല്‍, ഫോണ്‍ അറ്റന്‍ഡ് ചെയ്തത് വിഷ്ണുവിന്റെ സുഹൃത്ത് ശരത്താണെന്നാണ് പറയുന്നത്. അതേസമയം, കഴിഞ്ഞദിവസം ശരത്ത് പോലീസുദ്യോഗസ്ഥര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്. വിഷ്ണു ശരത്തിന് കോള്‍ ഫോര്‍വേഡ് ചെയ്തതാവാമെന്നാണ് പോലീസിന്റെ നിഗമനം. സെപ്റ്റംബര്‍ നാലിന് രാത്രി 7.45-ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസില്‍ വിഷ്ണുജിത്ത് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിരുന്നു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിലും നടത്തിയിരുന്നു. സെപ്റ്റംബര്‍ എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വിഷ്ണുജിത്തിനെ കാണാതായത്. സുഹൃത്തില്‍നിന്ന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോകുന്നതായാണ് വിഷ്ണുജിത്ത് വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇതിനിടെ നാലാം തീയതി…

Read More

തിരുനാവായ: വിരുന്നിനെത്തി, വില്ലനായി മാറുകയാണ് അധിനിവേശ സസ്യങ്ങള്‍. ആവാസവ്യവസ്ഥയെ തകിടം മറിച്ച് അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം തിരുനാവായയിലും പരിസരപ്രദേശങ്ങളിലും വ്യാപകമാകുന്നു. വളരെ വേഗത്തില്‍ വളരുന്നതും തദ്ദേശീയ സസ്യങ്ങളുമായി പ്രകാശം, ഈര്‍പ്പം, പോഷകവസ്തുക്കള്‍, സ്ഥലം തുടങ്ങിയവയ്ക്കായി മത്സരിക്കുന്നതുമായ സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങള്‍. കളവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങള്‍ കൂടിയാണിവ. തിരുനാവായ എ.എം.എല്‍.പി. സ്‌കൂളില്‍ ശാസ്ത്രപഠന പ്രോജക്ടിന്റെ ഭാഗമായി നടന്ന സര്‍വേയിലാണ് പ്രദേശത്ത് അധിനിവേശ സസ്യങ്ങളുടെ എണ്ണത്തില്‍ വര്‍ധന വന്നതായി കണ്ടെത്തിയത്. അധിനിവേശ സസ്യങ്ങള്‍ കാരണം വീട്ടുവളപ്പുകളില്‍ കണ്ടിരുന്ന പല ഔഷധച്ചെടികളുടെ എണ്ണവും കുറഞ്ഞുവന്നിട്ടുണ്ട്. പ്രദേശത്തെ ജലാശയങ്ങളില്‍ ആഫ്രിക്കന്‍ പായല്‍, കുളവാഴ പോലുള്ളവ പെരുകിയതായി കണ്ടെത്തി. വര്‍ണച്ചേമ്പുകള്‍, മഞ്ഞ പയര്‍, ചെറുചീര, ചോരച്ചീര, നാറ്റപ്പൂച്ചെടി, അമ്മിണിപ്പൂ, മുടിയന്‍പച്ച, മുള്ളന്‍ചീര, അടമ്പ്, കൊങ്ങിണി, കുളകരയാമ്പു, മഞ്ഞക്കോളാമ്പി വള്ളി, ആനത്തൊട്ടാവാടി, പൂച്ചവാലന്‍ പുല്ല്, അക്വോഷ്യ തുടങ്ങി അമ്പതോളം അധിനിവേശ സസ്യങ്ങളെ തിരുനാവായയിലും പരിസരത്തുമായി കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സര്‍വേയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പതിപ്പും പഠന റിപ്പോര്‍ട്ടും…

Read More