Author: malayalinews

ജറുസലേം: ഹമാസിന്റെ വേരറക്കുകയെന്ന ഇസ്രയേൽ ലക്ഷ്യത്തിൽ നിർണായകമാണ് സിൻവാർ വധം. ഇസ്രയേൽ വധിക്കുമെന്ന് പ്രഖ്യാപിച്ച ഹമാസ് നേതാക്കളിൽ ബാക്കിയുണ്ടായിരുന്ന ഏക വ്യക്തി. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ സൂത്രധാരന്മാരിലെ പ്രധാനി. സായുധ പോരാട്ടത്തിലൂടെ പല്സതീൻ രാഷ്ട്രം സൃഷ്ടിക്കുകയെന്ന ഏക ലക്ഷ്യവുമായാണ് സിൻവാർ മുന്നോട്ട് പോയത്. പതിനായിരക്കണക്കിന് പലസ്തീനികളെ കൊലപ്പെടുത്തി ഇസ്രയേൽ യുദ്ധം മുന്നോട്ട് പോകുമ്പോഴും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ യഹിയ സിൻവാർ പശ്ചാത്തപിച്ചിട്ടില്ലായിരുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. സഖ്യകക്ഷിയായി നിലനിന്നിരുന്ന ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേൽ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോഴും സിൻവാർ കുലുങ്ങിയിരുന്നില്ല. ഇപ്പോഴിതാ, ലെബനനിലെ ഹിസ്ബുള്ളതലവൻ ഹസൻ നസ്രള്ളയെ വധിച്ച് ആഴ്ചകൾക്കകമാണ് യഹ്യ സിൻവാറിനേയും ഇസ്രയേൽ കൊലപ്പെടുത്തിയിരിക്കുന്നത്. തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് സിൻവാർ കൊല്ലപ്പെട്ടതെന്നാണ് സൂചന. ഡി.എൻ.എ. പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ട മൂന്ന് ഹമാസുകാരിൽ ഒരാൾ സിൻവാറാണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ 1,200 പേർ…

Read More

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു പെട്രോള്‍ പമ്പിന് നല്‍കിയ എന്‍.ഒ.സിയുടെ പകര്‍പ്പ് പുറത്ത്. പെട്രോള്‍ പമ്പിന് അനുമതി നിഷേധിച്ചത് പൊലീസ് ആണെന്നും അതിനാലാണ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ കാലതാമസമുണ്ടായതെന്നും എന്‍.ഒ.സി റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോള്‍ പമ്പ് പണിയാന്‍ തീരുമാനിച്ച സ്ഥലം വളവിലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദിഷ്ട സ്ഥലത്ത് അനുമതി നിഷേധിച്ചത്. പെട്രോള്‍ പമ്പ് നിര്‍മിക്കുന്നതിന് ആവശ്യമായ എന്‍.ഒ.സിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എ.ഡി.എം അനുമതി നല്‍കുന്നതിന് പുറമെ വിവിധ വകുപ്പുകളുടെ അനുമതിയും ഇതിന് ലഭിക്കേണ്ടതുണ്ടെന്നും അതില്‍ പൊലീസ് മാത്രമാണ് എന്‍.ഒ.സി നല്‍കുന്നതില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചതെന്നും പകര്‍പ്പില്‍ പറയുന്നുണ്ട്. പെട്രോള്‍ പമ്പിന് അനുമതി ലഭിക്കേണ്ട ഭൂമി ചെങ്കുത്തായ പ്രദേശത്തും വളവിലുമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. അപകട സാധ്യതയുണ്ടെന്നും വാഹനങ്ങള്‍ തമ്മിലിടിക്കാനും സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഒ.സി വൈകിയതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. എന്നാല്‍ എ.ഡി.എമ്മിനെതിരായ പരാതിയിലും പി.പി ദിവ്യ ഉന്നയിച്ച ആരോപണത്തിലും പറയുന്നത് കൈക്കൂലി നല്‍കാത്തതിനാലാണ് എന്‍.ഒ.സി അനുമതിക്കുന്നതില്‍…

Read More

ഒട്ടാവ : ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിനെ കനേഡിയന്‍ മണ്ണില്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യയുടെ പങ്ക് ആരോപിച്ചത് വ്യക്തമായ തെളിവ് ഇല്ലാതെയെന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ‘ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം ഉന്നയിച്ചത്. ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കനേഡിയന്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ തെളിവ് കൈമാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ ഘട്ടത്തില്‍ കൃത്യമായ തെളിവ് ഇല്ലായിരുന്നുവെന്നാണ്’ ട്രൂഡോ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന് മുമ്പാകെയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. ഫെഡറല്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ജനാധിപത്യ വിഷയങ്ങളിലും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന കമ്മിഷനാണ് ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന്‍. ‘ഇന്ത്യയോട് സഹകരിക്കാന്‍ കാനഡ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യ തെളിവാണ് ആവശ്യപ്പെട്ടത്. കൂടുതല്‍ അന്വേഷണത്തിന് സഹകരിക്കാനും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളോട് ആവശ്യപ്പെട്ടു. കാരണം ആ സമയത്ത് കാനഡയുടെ പക്കല്‍ ഉണ്ടായിരുന്നത് പ്രാഥമിക വിവരങ്ങളായിരുന്നുവെന്നും ട്രൂഡോ പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ ആ ഘട്ടത്തിലുണ്ടായിരുന്നില്ല.…

Read More

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ഗവര്‍ണര്‍ പദവികളില്‍ അഴിച്ചുപണിക്ക് സാധ്യത. കേരളം, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പദവിയില്‍ തുടര്‍ച്ചയായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റെടുത്ത് അഞ്ച് വര്‍ഷം പിന്നിട്ടു. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി ഗവര്‍ണര്‍ സ്ഥാനമോ മറ്റൊരു പദവിയോ നല്‍കുമെന്ന് സൂചനകളുണ്ട്. നിലവില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്ദ്ര കുമാര്‍ ജോഷിക്ക് കേരളത്തിന്റേയോ ജമ്മു കശ്മീരിന്റേയോ ചുമതല നല്‍കിയേക്കും. നാവികസേന മുന്‍ മേധാവി കൂടിയാണ്‌ ദേവേന്ദ്ര കുമാര്‍ ജോഷി. ജമ്മു കശ്മീരില്‍ നാല് വര്‍ഷത്തിലേറെയായി ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്കായിരുന്നു ഭരണചുമതല. ജമ്മു കശ്മീരില്‍ രാം മാധവ് പുതിയതായി ചുമതലയേറ്റെടുത്തേക്കുമെന്നാണ് സൂചനകള്‍. ബിജെപിയുടെ മുന്‍ ദേശീയ സെക്രട്ടറി ആണ് രാം മാധവ്. ആനന്ദിബെന്‍ പട്ടേല്‍ അഞ്ച് വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആയി പ്രവര്‍ത്തിക്കുകയാണ്. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള,…

Read More

ന്യൂഡല്‍ഹി : ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്‌ക്കെതിരേ വ്യക്തമായ തെളിവില്ലെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ തുറന്നു പറച്ചിലില്‍ പ്രതികരിച്ച് ഇന്ത്യ.രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്‌ക്കെതിരായ ആരോപണമെന്ന് ട്രൂഡോ സമ്മതിച്ചതിന് പിന്നാലെയാണിത്. ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന് മുന്‍പാകെയാണ് ട്രൂഡോ ഇത് തുറന്ന് പറഞ്ഞത്. ഇന്ത്യ പലതവണ പറഞ്ഞ കാര്യമാണ് ട്രൂഡോ ഇപ്പോള്‍ പറഞ്ഞതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്കെതിരായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും നല്‍കുന്നതില്‍ കാനഡ പരാജയപ്പെട്ടുവെന്നും ഇതില്‍ പറയുന്നുണ്ട്. ട്രൂഡോ സാഹചര്യം കൈകാര്യം ചെയ്ത രീതിയേയും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞതിന്റെ ഉത്തരവാദിത്തം ട്രൂഡോയ്ക്ക് മാത്രമായിരിക്കുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്ന അവകാശവാദം വിഴുങ്ങിയാണ്‌ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ തുറന്നുപറച്ചില്‍.

Read More

കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബുവിന് ആദരാഞ്ജലി അർപ്പിച്ച് പങ്കുവെച്ച് ഫെയ്സ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സ് പൂട്ടി ‘കണ്ണൂർ കളക്ടർ’. പി.പി. ദിവ്യയെ തടഞ്ഞില്ലെന്ന് ആരോപിച്ച് നിരവധി പേർ കളക്ടർ അരുൺ കെ. വിജയനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ രം​ഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന. സ്ഥലംമാറ്റം കിട്ടിയ നവീൻബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് നവീൻ ബോബുവിന്റെ ആത്മഹത്യയെന്നാണ് ആരോപണം. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു ദിവ്യയുടെ പരസ്യമായ അപമാനം. യോഗത്തിൽ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ പി.പി. ദിവ്യ നവീൻ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചു. പെട്രോൾപമ്പിന് എതിർപ്പില്ലാരേഖ നൽകുന്നതിൽ നവീൻബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം. ദിവ്യയെ തടയാൻ കളക്ടർ ശ്രമിച്ചില്ലെന്നാണ് ആരോപണം. എ.ഡി.എമ്മിനെ പിന്തുണച്ച് രണ്ടു വാക്ക് ആ വേദിയിൽ വെച്ചു തന്നെ പറയണമായിരുന്നു. ആ സദസ്സിൽ കളക്ടർ അവസരോചിതമായി ഒന്ന് ഇടപെട്ടിരുന്നെങ്കിൽ, ഒരു പക്ഷേ, ആ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാമായിരുന്നു.…

Read More

സരിന്റെ പരസ്യപ്രസ്താവനയില്‍ പൊട്ടിത്തെറിയുടെ പ്രശ്‌നമേയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി. സരിന്‍ രംഗത്തുവന്നതിനെതിരേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കാരണം പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ കോണ്‍ഗ്രസുകാരെല്ലാം ഒരുമിച്ച് നില്‍ക്കും. യു.ഡി.എഫ് ആ കൂട്ടത്തില്‍ കൂടുകയും ചെയ്യുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സ്വാഭാവികമായും അഭിപ്രായങ്ങള്‍ വ്യത്യസ്തമായി വന്നിട്ടുണ്ടാകാം. അതൊരു ഗൗരവതരമായിട്ടുള്ള കാര്യമല്ല. ഇലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഇലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ഡല്‍ഹിയില്‍ അപ്രൂവ് ചെയ്തു. ഇനി മുന്നോട്ട്‌പോവുക എന്നുള്ളതാണ്. സ്ഥാനാര്‍ഥിയെ തീരുമാനിച്ച് കഴിഞ്ഞാല്‍ പിറകോട്ട് ഒരു കാലും വെയ്ക്കാന്‍ കഴിയില്ല. പക്ഷേ അതിനോടൊപ്പം എല്ലാ ആളുകളും ഒരുമിച്ച് നില്‍ക്കണം. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം. കേരളത്തില്‍ പീഡനം അനുഭവിക്കാത്ത ഒരാള്‍ പോലുമില്ല. ജനാധിപത്യ വിശ്വാസികള്‍ കേസില്‍ കുടുങ്ങിയിട്ടുണ്ട്. അവര്‍ക്ക് എതിരേ ക്രൂരമര്‍ദ്ദനങ്ങളുണ്ടായിട്ടുണ്ട്. അവരെ അപമാനിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇതെല്ലാം സ്റ്റേറ്റ് സ്‌പോണ്‍സേഡ് ടെററിസമായി ഈ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.…

Read More

ബെംഗളൂരു: ഉള്‍ക്കരുത്തും പോരാടാനുള്ള മനസ്സും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ വിജയം വഴിയേ വരുമെന്നത് കാണിച്ചുതരുകയാണ് ശാലിനി സരസ്വതിയെന്ന ഈ നാല്‍പ്പത്തിയഞ്ചുകാരി. അപൂര്‍വരോഗം വന്ന് കൈകാലുകള്‍ നഷ്ടമായിട്ടും കൃത്രിമക്കാലില്‍(ബ്ലേഡ്) ഓടി പുതിയസമയം കുറിക്കുന്ന ഈ കൊല്ലം സ്വദേശിനി ഇപ്പോള്‍ 2026-ല്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ പാരാഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തിലും കരുത്തുകാട്ടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. 2012-ലെ രോഗബാധയാണ് ബെംഗളൂരുവിലെ പ്രമുഖ കമ്പനി ബയോണിക്സ് ഇന്ത്യയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറായ ശാലിനിയുടെ ജീവിതം മാറ്റിമറിച്ചത്. നാലാം വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവ് പ്രശാന്ത് ചൗദപ്പയുമൊത്ത് കംബോഡിയയില്‍ യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അണുബാധയുടെ രൂപത്തിലായിരുന്നു തുടക്കം. അപൂര്‍വമായ റിക്കെറ്റ്സിയല്‍ ബാക്ടീരിയ കൈകാലുകളെ ബാധിച്ചു. ദിവസങ്ങളോളം അബോധാവസ്ഥയില്‍. രോഗം മാറാത്തതിനെത്തുടര്‍ന്ന് കൈകാലുകള്‍ മുറിച്ചുമാറ്റി. ഇതിനിടെ അവര്‍ക്ക് ഗര്‍ഭസ്ഥശിശുവിനെയും നഷ്ടമായി. സന്തോഷകരമായ ജീവിതത്തിനിടെ നേരിട്ട തിരിച്ചടിയില്‍ തളര്‍ന്നിരിക്കാന്‍ പക്ഷേ, ബഹുരാഷ്ട്രകമ്പനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്ന അവര്‍ ഒരുക്കമായിരുന്നില്ല. കൃത്രിമക്കാലുകളില്‍ എഴുന്നേറ്റുനിന്ന് ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളായി പിന്നീട്. ആദ്യം മെല്ലെ നടക്കാനും പിന്നെ ഓടാനും പഠിച്ചു.…

Read More

പാലക്കാട്: ആനയുടമസ്ഥന്‍ നല്‍കുന്ന സാക്ഷ്യപത്രവുമായി ഒറ്റദിവസത്തെ പരിശീലന കോഴ്‌സില്‍ പങ്കെടുത്താല്‍ ആനപാപ്പാന്മാര്‍ക്ക് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാര്‍. വനംവകുപ്പിന്റെ സാമൂഹിക വനവത്കരണവിഭാഗം നടത്തുന്ന കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്കാണ് പാപ്പാന്മാരാവുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ പാപ്പാന്മാര്‍ക്കായുള്ള ഏകദിന കോഴ്‌സ് നടക്കാനിരിക്കേ മൃഗാവകാശസംഘടനയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പാലക്കാട് ജില്ലയിലെ കോഴ്‌സ് ഒലവക്കോട് വനം ഡിവിഷന്‍ ആസ്ഥാനത്ത് 22-നും തൃശ്ശൂരിലേത് 23-നും നടത്തുമെന്നാണ് അറിയിപ്പ്. ശാസ്ത്രീയപരിശീലനം ലഭിച്ചെന്ന് ഉറപ്പാക്കാതെ ആനകളെ നിയന്ത്രിക്കുന്നതിനുള്ള യോഗ്യതാസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആനയ്ക്കുപുറമേ പാപ്പാന്മാര്‍ക്കും ജനങ്ങള്‍ക്കും സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണെന്നാണ് പരാതി. ഇതു സംബന്ധിച്ച് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ. വെങ്കിടാചലത്തിന്റെ നേതൃത്വത്തില്‍ വനംവകുപ്പിന് പരാതി നല്‍കി. ആനപാപ്പാന്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു വനംവകുപ്പ് വ്യക്തമായ മാനദണ്ഡമിറക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും ചെയ്യണമെന്നാണ് ആവശ്യം. നിലവില്‍ ആനകളുടെ കൈവശക്കാര്‍ക്കും പാപ്പാനായി പരിചയസമ്പത്തുണ്ടെന്നു നിശ്ചിതഫോറത്തില്‍ സാക്ഷ്യപത്രം നല്‍കുന്നവര്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാമെന്നാണു വ്യവസ്ഥ. ഇതുകൂടാതെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായെത്തി…

Read More

തിരുവനന്തപുരം: ശബരിമലതീർഥാടകർക്കും ദിവസവേതനക്കാർ ഉൾപ്പെടെയുള്ള എല്ലാജീവനക്കാർക്കും ദേവസ്വംബോർഡിന്റെ അപകട ഇൻഷുറൻസ്. അപകടത്തിൽ മരണംസംഭവിച്ചാൽ അഞ്ചുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. പരിക്കേറ്റവർക്ക് ചികിത്സച്ചെലവ് നൽകുന്നതിൽ ചർച്ചകൾ നടക്കുന്നതേയുള്ളൂ. ഒരുവർഷത്തെ കാലാവധിയിലാണ് ഇൻഷുറൻസ് പരിരക്ഷ. ഇതിനുള്ള പ്രീമിയംതുക തിരുവിതാംകൂർ ദേവസ്വംബോർഡ് വഹിക്കും. ശബരിമലക്ഷേത്രം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയ്ക്കുപുറമേ ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ എവിടെയുമുണ്ടാകുന്ന അപകടത്തിനാണ് തീർഥാടകർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. ശബരിമലയിൽ ജോലിക്കെത്തുന്ന താത്കാലിക ജീവനക്കാർക്കും ഇതേ ജില്ലകളിലുണ്ടാകുന്ന അപകടമരണത്തിനാണ് ആനുകൂല്യം.

Read More