ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു വൈകാതെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ഔദ്യോഗിക വിവരം ലഭിക്കുന്നത്. ഇരു രാജ്യങ്ങൾക്കും അനുയോജ്യമായ സമയത്ത് മുയിസു ഇന്ത്യയിൽ എത്തിയേക്കുമെന്നാണ് പ്രസിഡന്റ് ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. 2023 നവംബറിൽ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തതിനുപിന്നാലെ മാലദ്വീപിലുള്ള ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതോടെ ഇരുരാജ്യവും തമ്മിലുള്ള ബന്ധം മോശമായിരുന്നു. തുടർന്ന് മുഴുവൻ സൈനികരെയും പിൻവലിച്ച് ഇന്ത്യ സിവിലിയൻ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെ മാലദ്വീപ് എം.പി.മാരടക്കം ഇന്ത്യക്കെതിരേ വൻ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയ രണ്ട് ജൂനിയർ മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കുമെന്ന പ്രഖ്യാപനം വരുന്നത്. വിവാദ പരാമർശങ്ങളുടെ പേരിൽ രണ്ടു മന്ത്രിമാരേയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ രാജി സമർപ്പിച്ചത്. എപ്പോഴാണ് മുയിസു ഇന്ത്യയിൽ…
Author: malayalinews
ശസ്ത്രക്രിയാരംഗത്ത് ആധുനികമായ പലചുവടുവെപ്പുകൾക്കും ശാസ്ത്രലോകം സാക്ഷ്യംവഹിക്കുന്നുണ്ട്. രാേഗിയുടെ അടുത്തില്ലാതെയും ശസ്ത്രക്രിയ സാധ്യമാക്കിയതിന്റെ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സമാനമായൊരു വാർത്തയാണ് സ്വിറ്റ്സർലന്റിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. 9000 കിലോമീറ്റർ അകലെയുള്ള പന്നിയിൽ ഗെയിം കൺട്രോളറിലൂടെ സർജറി നടത്തിയ വാർത്തയാണിത്. സൂറിച്ച് സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ് കോങ് എന്നിവിടങ്ങളിലെ ഗവേഷകരാണ് ടെലിഓപ്പറേറ്റഡ് മാഗ്നറ്റിക് എൻഡോസ്കോപി സർജറി വിജയകരമായി പൂർത്തിയാക്കിയത്. ഹോങ്കോങ്ങിലുള്ള പന്നിയിലാണ് സ്വിറ്റ്സർലന്റിൽ നിന്നുള്ള ഗവേഷകർ ശസ്ത്രക്രിയ ചെയ്തത്. ഹോങ്കോങ്ങിലെ ശസ്ത്രക്രിയാ റൂമിലുള്ള ശസ്ത്രക്രിയാ വിദഗ്ധനും 9300 കിലോ മീറ്റർ അകലെയുള്ള റിമോട്ട് സ്പെഷലിസ്റ്റും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സൂറിച്ചിൽ നിന്ന് ഗെയിം കൺട്രോളറിലൂടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ശസ്ത്രക്രിയാമുറിയിലെ ദൃശ്യങ്ങൾ വീഡിയോയിലൂടെ കണ്ട് ഗെയിം കൺട്രോൾ വഴി മറ്റു നടപടികൾ പൂർത്തിയാക്കുകയാണ് സ്വിറ്റ്സർലന്റിൽ നിന്നുള്ള ഡോക്ടർ ചെയ്തത്. വിദൂരസ്ഥലങ്ങളിൽ ശസ്ത്രക്രിയകൾ വിജയകരമായി നടപ്പിലാക്കൽ മനുഷ്യരിലും സാധ്യമാക്കുന്നതിന്റെ മുന്നോടിയാണിതെന്ന് ഗവേഷകർ പറഞ്ഞു. അഡ്വാൻസ്ഡ് ഇന്റലിജൻസ് സിസ്റ്റംസ് എന്ന…
ലപ്പുറം: വിവാഹത്തിനു നാലുദിവസം മുന്‍പ് കാണാതായ മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ ഊട്ടിയില്‍ കണ്ടെത്തി. കല്യാണത്തിനുള്ള സാമ്പത്തികപ്രയാസം കാരണം വിഷ്ണുജിത്ത് നാടുവിടുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. ഈമാസം നാലിനാണ് കാണാതായത്. വിഷ്ണുജിത്തിനെ കണ്ടെത്തിയെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ അറിയിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. മഞ്ചേരിയിലെ യുവതിയുമായി എട്ടിനു വിഷ്ണുജിത്തിന്റെ കല്യാണം നിശ്ചയിച്ചിരുന്നു. ഇവര്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. പാലക്കാട്ടുള്ള സ്വകാര്യ ഐസ് കമ്പനിയിലാണ് യുവാവിന് ജോലി. പാലക്കാട്ടുള്ള കൂട്ടുകാരനില്‍നിന്ന് പണം വാങ്ങാനാണ് നാലിനു പുറപ്പെട്ടത്. പാലക്കാട്ടെത്തിയ വിഷ്ണുജിത്തിന് സുഹൃത്തിന്റെ സഹോദരി ഒരുലക്ഷം രൂപ കൈമാറി. പണം കിട്ടിയെന്നും ബന്ധുവിന്റെ വീട്ടില്‍ താമസിച്ചശേഷം അടുത്ത ദിവസം വരാമെന്നും രാത്രി എട്ടിനു വീട്ടില്‍വിളിച്ച് അറിയിച്ചു. പിന്നീട് വീട്ടിലേക്ക് ഫോണ്‍ ചെയ്തിട്ടില്ല. കുടുംബം വിളിച്ചപ്പോഴെല്ലാം പരിധിക്കു പുറത്താണെന്നാണ് ലഭിച്ച വിവരം. ഇതോടെ അഞ്ചിനു രാവിലെ അച്ഛന്‍ ശശീന്ദ്രന്‍ മലപ്പുറം പോലീസില്‍ പരാതി നല്‍കി. വിഷ്ണുജിത്ത് പാലക്കാട് കഞ്ചിക്കോടെത്തി തന്റെ സഹോദരിയില്‍നിന്ന്…
അഫ്ഗാനിസ്താന്‍ – ന്യൂസീലന്‍ഡ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ മത്സരവും ഒരു പന്തുപോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചതോടെ ഇന്ത്യ ഒരുക്കിയ വേദിയും സൗകര്യങ്ങളും വിവാദത്തില്‍. ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയമാണ് വിവാദത്തിലായിരിക്കുന്നത്. രണ്ട് രാജ്യാന്തര ടീമുകള്‍ക്കും ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിനും ഒരുക്കിയ സൗകര്യങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന ടെസ്റ്റ് മത്സരമാണിതെന്ന് ഓര്‍ക്കണം. ആഭ്യന്തര സംഘര്‍ഷം കാരണം അഫ്ഗാനിസ്താനില്‍ കളിക്കാന്‍ ന്യൂസീലന്‍ഡ് ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് നിഷ്പക്ഷ വേദിയെന്ന നിലയില്‍ മത്സരം ഇന്ത്യയിലാക്കിയത്. അഫ്ഗാന്‍ ടീമിന് നേരത്തേ തന്നെ ഇന്ത്യ പരിശീലനത്തിനും മറ്റും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. എന്നാല്‍ പരമ്പരയിലെ ഒരേയൊരു ടെസ്റ്റ് മത്സരത്തിനായി അനുവദിച്ച വേദിയുടെ തിരഞ്ഞെടുപ്പ് പാളി. ആദ്യ ദിനം മഴ പെയ്തതോടെ പിച്ചും ഔട്ട്ഫീല്‍ഡും മത്സരത്തിന് അനുയോജ്യമല്ലായിരുന്നു. എങ്കിലും ഔട്ട്ഫീല്‍ഡ് പൂര്‍ണമായും മൂടിയിടാന്‍ സാധിക്കാതിരുന്നതും പരിചയസമ്പന്നരായ ഗ്രൗണ്ട് സ്റ്റാഫിന്റെ അഭാവവും തിരിച്ചടിയായി. സൂപ്പര്‍ സോപ്പര്‍ പോലുള്ള…
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ അക്രമം നടത്തിയ മദ്യപസംഘം പിടിയില്‍. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനലിലാണ് സംഭവം. മദ്യപിച്ചെത്തിയ നാലുപേര്‍ മധുരയ്ക്കുള്ള ബസ്സിന്റെ കണ്ടക്ടറെ മര്‍ദിക്കുകയായിരുന്നു. ബസ് ഇരിട്ടിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം എന്നാണ് പരാതി. അക്രമികളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവമുണ്ടായത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട് വഴി മധുരയ്ക്ക് പോകുന്ന ബസ്സിലാണ് അക്രമമുണ്ടായത്. മലബാറില്‍ നിന്ന് ഈ റൂട്ടില്‍ ഓടുന്ന ഏക ബസ്സാണ് ഇത്. മദ്യപിച്ചെത്തി ഈ ബസ്സില്‍ കയറിയ നാല് യുവാക്കള്‍ കണ്ടക്ടറോട് ബസ് ഇരിട്ടിയിലേക്ക് വിടാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇത് ഇരിട്ടിയിലേക്കുള്ള ബസ്സല്ലെന്നും മധുരയ്ക്കുള്ളതാണെന്നും കണ്ടക്ടര്‍ പറഞ്ഞെങ്കിലും സംഘം അത് ചെവിക്കൊണ്ടില്ല. തുടര്‍ന്ന് കണ്ടക്ടറും യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കമാകുകയും അത് മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. കണ്ടക്ടറെ മദ്യപസംഘം മര്‍ദിക്കുന്നത് കണ്ട് ഡ്രൈവറും സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ക്കും യുവാക്കളുടെ മര്‍ദനമേറ്റു. അല്‍പ്പനേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് കെ.എസ്.ആര്‍.ടി.സി.…
താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം. സാബു (44) വിനെയാണ് എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള താമരശ്ശേരി പോലീസ് സംഘം അറസ്റ്റുചെയ്തത്. അഞ്ചോളം വിദ്യാര്‍ഥികളെ പ്രതി പീഡിപ്പിച്ചതായാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. പരാതികളില്‍ കേസെടുത്ത് പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നാദാപുരം(കോഴിക്കോട്): വാഹനപരിശോധനയ്ക്കിടെ കാറില്‍ കടത്തുകയായിരുന്ന 32.62 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും യുവതിയും പിടിയില്‍. കോട്ടാരക്കുന്ന് തയ്യില്‍ മുഹമ്മദ് ഇജാസ് (26), വയനാട് കുമ്പളക്കടവ് പുതിയവീട്ടില്‍ അഖില (24) എന്നിവരാണ് നാദാപുരം പോലീസിന്റെ പിടിയിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ പേരോട് പാറക്കടവിലാണ് സംഭവം. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ പോലീസ് വിശദമായി വാഹനപരിശോധനയ്‌ക്കൊരുങ്ങി. ഇതോടെ യുവാവും യുവതിയും പോലീസിനുനേരേ ആക്രോശവും ബഹളവുമായി. ബലമായി വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികളെ നാദാപുരം സ്റ്റേഷനിലേക്കെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ സീറ്റിനടിയില്‍നിന്ന് എം.ഡി.എം.എ. കണ്ടെടുക്കുകയായിരുന്നു. പ്രതികളെ സ്റ്റേഷനിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഒന്നാംപ്രതിയായ ഇജാസ് സ്റ്റേഷന്റെ മുന്‍വശംവഴി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.
തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകള്‍ക്ക് പോലീസ് പൂട്ടിട്ടു. തട്ടിപ്പുകാരുടെ അക്കൗണ്ടുകളും വാടകയ്ക്ക് നല്‍കുന്ന മ്യൂള്‍ അക്കൗണ്ടുകളും ഉള്‍പ്പെടെയാണിത്. ഇതുകൂടാതെ 11,999 സിംകാര്‍ഡുകളും 17,734 വെബ്സൈറ്റുകളും സൈബര്‍ ഡിവിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഫ്രോഡ് ആന്‍ഡ് സോഷ്യല്‍മീഡിയ വിങ് പ്രവര്‍ത്തനരഹിതമാക്കി. 8369 സാമൂഹികമാധ്യമ പ്രൊഫൈലുകളും 537 വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകളും കണ്ടെത്തി നിയമനടപടിയെടുത്തു. വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് ഇന്ത്യയില്‍നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് 17 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഇതിനുപിന്നിലെ 16 ഏജന്റുമാരെ അറസ്റ്റുചെയ്തു. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യം അറിയിക്കാനുള്ള 1930 ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ 2023-ല്‍ 23,748 പരാതി ലഭിച്ചു. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 201 കോടിരൂപയില്‍ 37 കോടിരൂപ വീണ്ടെടുത്തു. ഇക്കൊല്ലം ഓഗസ്റ്റ് വരെ ലഭിച്ച 27,723 പരാതികളില്‍ നഷ്ടപ്പെട്ട 514 കോടിരൂപയില്‍ 70 കോടി തിരിച്ചുപിടിക്കാന്‍ പോലീസിനു കഴിഞ്ഞു. സൈബര്‍ കുറ്റങ്ങള്‍ കാര്യക്ഷമമായി അന്വേഷിക്കുന്നതിന് ആയിരത്തില്‍പ്പരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ആറുമാസം…
സിനിമാ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരേ നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ഇരുവരും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മാതാക്കള്‍ കടന്നു പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരു യോഗം വിളിച്ചിരുന്നു. അതൊരു പ്രഹസനമായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരു കത്ത് നല്‍കുകയുണ്ടായി. ഈ കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംഘടന വ്യക്തമായ ഒരു ഉത്തരം നല്‍കിയില്ല. കത്തിലെ ഉള്ളടക്കം എന്തെന്ന് അറിയാന്‍ അംഗങ്ങള്‍ക്ക് അവകാശമില്ലേ?’ ഇരുവരും കത്തിൽ ചോദിച്ചു. ഈയിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മ എന്ന സംഘടനയും ചേര്‍ന്ന് ഒരു സ്വകാര്യ ചാനലില്‍ സ്‌റ്റേജ് ഷോ നടത്തിയിരുന്നു. ഈ പരിപാടിയ്ക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ 95 ശതമാനം അംഗങ്ങളെയും ക്ഷണിച്ചിരുന്നില്ല. പുറമേ പല അംഗങ്ങളും പറയുന്നത് പങ്കെടുത്തവരെ ഒഴിച്ച് ബാക്കിയുള്ളവരെ പങ്കെടുപ്പിക്കുന്നതില്‍ അമ്മയുടെ ഭാഗത്ത് നിന്ന് വിലക്കുണ്ടായിരുന്നു എന്നാണ്.…
കോട്ടയം: കടുത്തുരുത്തി മങ്ങാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവദാസ്(49)ഭാര്യ ഹിത (36) എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് എട്ടരയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ദമ്പതികൾ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികൾ ഇല്ലാത്തതിനാൽ ഇരുവരും ദുഃഖിതരായിരുന്നതായി ബന്ധുകൾ പറഞ്ഞു. മൃതദേഹങ്ങൾ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബുധനാഴ്ച വൈകിട്ട് സംസ്കാരം നടത്തും.
