ഓണം ആഘോഷമാക്കാന്‍ കസവുടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. എയര്‍ലൈനിന്റെ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയില്‍ ടെയില്‍ ആര്‍ട്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയില്‍ പറന്നിറങ്ങിയത്. വിമാനത്ത വരവേല്‍ക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിന്‍ ക്രൂ ഒഴികെയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ എത്തിയത്. വിമാനത്തിന്റെ ചിറകുകള്‍ക്കടിയിലും ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. കൂടാതെ ബാംഗ്ലൂരിലേക്കുള്ള ഈ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയവരെ കസവ് ഷാള്‍ അണിയിച്ച് സ്വീകരിച്ചതും യാത്രക്കാര്‍ക്ക് നവ്യാനുഭവമായി. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. 2023 ഒക്ടോബറില്‍ പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ച ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളീറ്റിലേക്ക് 34 പുതിയ വിമാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വിമാനങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെയില്‍ ആര്‍ട്ടുകളാണുള്ളത്. കേരളത്തിന്റെ കസവ്, തമിഴ്നാടിന്റെ കാഞ്ചീപുരം, ആന്ധ്രാ പ്രദേശിന്റെ കലംകാരി, മധ്യപ്രദേശിലെ ചന്ദേരി തുടങ്ങിയവയാണ് വിവിധ വിമാനങ്ങളുടെ ടെയില്‍…
Author: malayalinews
കൊച്ചി: കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി. മുൻമന്ത്രി ഡൊമനിക് പ്രസന്റേഷൻ, മുൻമന്ത്രി എം.എ. വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്. കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താനുള്ള പ്രതിഷേധത്തിനിടെ ജമീല പ്രകാശത്തേയും കെ.കെ. ലതികയേയും കയ്യേറ്റം ചെയ്തുവെന്നായിരുന്നു പരാതി. ജമീല പ്രകാശത്തിന്റേയും കെ.കെ. ലതികയുടേയും പരാതിയിൽ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ വർഷമാണ് മൂന്നുപേരെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണം ആരംഭിച്ചു. എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നുപേരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി അനുവദിച്ച് കൊണ്ട് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കേസ് റദ്ദാക്കികൊണ്ട് ഉത്തരവിടുകയായിരുന്നു.
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമം. ഡോക്ടറുള്‍പ്പെട്ട സംഘമാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഡോക്ടറുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് യുവതി രക്ഷപ്പെട്ടു. ബംഗാളിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിതിനിടെയാണ് വീണ്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം. ഡോക്ടറായ സഞ്ജയ് കുമാറും മറ്റു രണ്ടുപേരും ചേര്‍ന്നാണ് നഴ്‌സായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സമാസ്തിപുര്‍ ജില്ലയില്‍ ഗംഗപുരിലുള്ള ആര്‍.ബി.എസ് ഹെല്‍ത്ത് സെന്ററിലെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയാണ് സഞ്ജയ് കുമാര്‍. യുവതി ജോലി പൂര്‍ത്തിയാക്കുന്നതിനിടയിലാണ് സഞ്ജയ് കുമാറുള്‍പ്പെടെയുള്ളവര്‍ അതിക്രമം നടത്തുന്നത്. ഇവര്‍ മദ്യപിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടറുടെ സ്വകാര്യഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് യുവതി അതിക്രമം തടഞ്ഞത് പ്രതികള്‍ അതിക്രമത്തിന് മുമ്പ് സി.സി.ടിവി ക്യാമറ വിച്ഛേദിച്ചിരുന്നു. ആശുപത്രി അകത്തുനിന്ന് പൂട്ടുകയും ചെയ്തു. വിവരം ലഭിച്ചയുടനെ തന്നെ ആശുപത്രിയിലെത്തിയെന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. യുവതി കാണിച്ച മനസാന്നിധ്യവും ധൈര്യവും…
കൊണ്ടോട്ടി : ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചതോടെ സ്വർണക്കടത്തിൽ നിന്നുള്ള ലാഭം കുറഞ്ഞതിനാൽ കടത്തു സംഘങ്ങൾ കളമൊഴിയുന്നു. ജൂലായിൽ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽ നിന്ന് ആറു ശതമാനമായാണ് കേന്ദ്രം കുറച്ചത്. നികുതി വെട്ടിപ്പിലൂടെ ഒരു കിലോ സ്വർണം നാട്ടിലെത്തിച്ചാൽ നേരത്തെ ചെലവുകൾ കിഴിച്ച് നാല്- അഞ്ചു ലക്ഷം രൂപ ലഭിക്കുമായിരുന്നു. സ്വർണം കൊണ്ടുവരുന്ന കരിയർമാരുടെ കൂലി, വിമാനടിക്കറ്റ്, സ്വർണം കടത്താനുള്ള രൂപത്തിലാക്കുന്ന സംഘങ്ങളുടെ പ്രതിഫലം ഇതല്ലാം കിഴിച്ചാണ് ഇത്രയുംരൂപ ലഭിച്ചിരുന്നത്. തീരുവ കുറച്ചതോടെ ലാഭം ഒന്ന്- ഒന്നര ലക്ഷമായി കുറഞ്ഞു. കുറഞ്ഞ കാലയളവിനുള്ളിൽ പണം നിക്ഷേപിച്ച് വലിയ ലാഭം നേടാവുന്ന മേഖലയായിരുന്നു നേരത്തെ സ്വർണക്കടത്ത്. ഇപ്പോഴതിൽ നിന്നുള്ള ലാഭം ഗണ്യമായി കുറഞ്ഞു. ഇതോടെയാണ് മാഫിയകൾ പിന്നോട്ടടിച്ചത്. കരിപ്പൂരിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കസ്റ്റംസ് ഒരു തവണ മാത്രമാണ് സ്വർണം പിടിച്ചത്. പരിശോധന പതിവുപോലെ നടത്തുന്നുണ്ടെന്നും സ്വർണവുമായി വരുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞതാണ് കേസുകൾ കുറയാൻ കാരണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. വിദേശ സിഗരറ്റ്…
വിപ്രോയിലെ മുന്‍ ജീവനക്കാരിക്ക് ഗൂഗിളില്‍ പ്രതിവര്‍ഷം 60 ലക്ഷം രൂപ ശമ്പളത്തില്‍ ജോലി ലഭിച്ചെന്ന് റിപ്പോര്‍ട്ട്. സാംസങ്, ഏണസ്റ്റ് ആന്‍ഡ് യങ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയായ അലങ്കൃത സാക്ഷിക്കാണ് 60 ലക്ഷം രൂപ പ്രതിവര്‍ഷ ശമ്പളത്തില്‍ ഗൂഗിളില്‍ ജോലി ലഭിച്ചത്. ലിങ്ക്ഡ്ഇന്നിലൂടെ അലങ്കൃത സാക്ഷി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. “ഗൂഗിളില്‍ സെക്യൂരിറ്റി അനലിസ്റ്റായി ജോലി ലഭിച്ച സന്തോഷ വാര്‍ത്ത ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. ഈ അവസരത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ യാത്രയിലുടനീളം എന്നെ സഹായിച്ചവര്‍ക്ക് ഈ അവസരത്തില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ പ്രോത്സാഹനം വിലമതിക്കാനാവാത്തതാണ്”, അലങ്കൃത സാക്ഷി ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു. ഒത്തിരി പേര്‍ അലങ്കൃതയ്ക്ക് അഭിനന്ദനവുമായി എത്തി. ഒരു വാര്‍ത്താ ചാനലിലാണ് താന്‍ ഇതുസംബന്ധിച്ച വാര്‍ത്ത കണ്ടതെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഗൂഗിള്‍ പോലൊരു ടെക് ഭീമന്റെ കമ്പനിയില്‍ ഇത്ര നല്ല തുകയില്‍ ശമ്പളം ലഭിക്കുന്നത് വലിയ കാര്യമാണെന്നും കമന്റുകളുണ്ട്. ആരാണ് അലങ്കൃത സാക്ഷി ?…
കല്പറ്റ: ആശുപത്രി ഐ.സി.യു.വിൽ മരവിച്ച മനസ്സോടെ ശ്രുതി, ജെൻസണെ അവസാനമായി കണ്ടു. ഉയിരായിരുന്നവൻ, പ്രതീക്ഷയുടെ അവസാനനാളം-അതും അണയുകയാണെന്ന നിനവിൽ അവൾ ജെൻസന്റെ കൈയിൽ മുറുകെപ്പിടിച്ചു, തനിച്ചാക്കരുതെന്ന പ്രാർഥനയോടെ. പതിയേ മരണത്തിന്റെ തണുപ്പ് തൊട്ടറിഞ്ഞതോടെ കണ്ണുകൾ നിറഞ്ഞു, കരച്ചിലുയർന്നതോടെ ഡോക്ടർമാർ മയങ്ങാൻ മരുന്ന് കുത്തിവെച്ചു. പിന്നെ ചുറ്റുമുണ്ടായിരുന്നവർ കൈ വിടുവിച്ചു, ജെൻസൺ എന്നെന്നേക്കുമായി മടങ്ങി. അപകടത്തിൽ പരിക്കേറ്റ ശ്രുതി ചികിത്സയിൽക്കഴിയുന്ന കല്പറ്റ ലിയോ ആശുപത്രി ഹൃദയഭേദകമായ കാഴ്ചകൾക്കാണ് വ്യാഴാഴ്ച സാക്ഷ്യംവഹിച്ചത്. ശ്രുതിക്ക് അവസാനമായി കാണാൻ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ജെൻസന്റെ ചേതനയറ്റ ദേഹം ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ശ്രുതിയെ സ്ട്രച്ചറിൽ കാഷ്വാലിറ്റിയോടുചേർന്ന ഐ.സി.യു.വിലെത്തിച്ചു. സ്ട്രച്ചറിന് സമീപമിറക്കിയ ശവമഞ്ചത്തിൽ, പ്രിയസഖിയുടെ തോരാക്കണ്ണീർ കാണാതെ ജെൻസൺ അന്ത്യനിദ്രയിലായിരുന്നു. ബുധനാഴ്ച രാത്രി മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിലെത്തിയും ശ്രുതി, ജെൻസണെ കണ്ടിരുന്നു. ഇതൊക്കെ കാണുന്നില്ലേ… ‘‘ദൈവമേയെന്ന് വിളിക്കാതിരുന്നിട്ടില്ല. പക്ഷേ, ഇതൊക്കെ കാണുന്നില്ലേ’’ -ആവർത്തിക്കുന്ന ദുരന്തങ്ങളുടെ ആഘാതത്തിൽ ആകെ തകർന്ന ശ്രുതിയുടെ ബന്ധു അനിത കരഞ്ഞുപറഞ്ഞുകൊണ്ടിരുന്നു. ശിവണ്ണ, സിദ്ദരാജ്,…
ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന കെജ്‌രിവാളിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്‌രിവാളിന്റെ നടപടിയെ സി.ബി.ഐ. എതിര്‍ത്തിരുന്നു. അതേസമയം, വീണ്ടും വിചാരണക്കോടതിയിലേക്കു വിട്ടാല്‍ അത് പാമ്പും കോണിയും കളി പോലെയാകുമെന്ന് കെജ്‌രിവാള്‍ വാദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, സി.ബി.ഐ. കേസില്‍ ജാമ്യം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തിഹാര്‍ ജയിലില്‍ കഴിയുന്നത്.
ഓണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്തുദിവസങ്ങളിലായി നടക്കുന്ന സദ്യയ്ക്കായി വിപണിയിലെത്തുന്നത് ആറ് കോടിയോളം രൂപയുടെ വാഴയില. ഇതില്‍ രണ്ടുകോടി രൂപ വരെയുള്ള കച്ചവടം തിരുവോണനാളിലേതാണ്. ആറ് കോടിയില്‍ മലയാളിക്ക് കിട്ടുന്നത് തമിഴ്‌നാട്ടില്‍നിന്ന് ഇത് കൊണ്ടുവരുന്ന ഇടനിലക്കാരുടെയും പ്രാദേശികവ്യാപാരികളുടെയും ലാഭം മാത്രം. അതും പരമാവധി രണ്ടുകോടി രൂപവരെ. ബാക്കിതുക തമിഴ്‌നാട്ടിലേക്ക് പോകും. ഇലയില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ കേരളത്തില്‍ കുറേ കൃഷിക്കാര്‍ ശ്രമം നടത്തിവരുന്നുണ്ടെങ്കിലും സ്വയംപര്യാപ്തതയിലേക്ക് ഇനിയും ദൂരമേറെ. സംസ്ഥാനത്ത് കാറ്ററിങ് മേഖലയിലെ കണക്കുപ്രകാരം മൂന്നുലക്ഷം ഇലകള്‍ വരെയാണ് ഉത്രാടം, തിരുവോണം നാളുകളിലുള്ളത്. ഒരു കെട്ടില്‍ ശരാശരി 250-300 ഇലകള്‍ വരെയുണ്ട്. ഇലയൊന്നിന് നാലുരൂപപ്രകാരം 1200 രൂപ വരെ വില വരും. ഉത്രാടം, തിരുവോണം നാളുകളില്‍ കെട്ടിന്റെ വില 2000 രൂപ വരെയാകും. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂര്‍, മൈസൂര്‍, പുളിയംപെട്ടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ഇല എടുക്കുന്നത്. അവിടെ കെട്ടൊന്നിന് 1000 വരെ വിലയുണ്ട്. ഇവിടെ തദ്ദേശീയമായി വാങ്ങുന്ന ഇലയ്ക്ക് കൃഷിക്കാര്‍ക്ക് മൂന്നുരൂപ വരെ കിട്ടും. ഏഴ് രൂപയ്ക്കാണ്…
ന്യൂഡല്‍ഹി: ഇന്‍ഡിഗോ ബഹിഷ്‌കരണം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി ജയരാജന്‍. സീതാറാം യെച്ചൂരി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുവരാന്‍ തന്റെ തീരുമാനം തടസമാകാന്‍ പാടില്ല എന്നതുകൊണ്ടാണ് അതില്‍ മാറ്റംവരുത്തിയതെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് വിശദീകരിച്ചു. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ഇ.പി തള്ളിയിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് വിമാനക്കമ്പനി യാത്രാവലിക്ക് ഏര്‍പ്പെടുത്തുകയും പിന്നാലെ അദ്ദേഹം ഇന്‍ഡിഗോ ബഹിഷ്‌കരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യെച്ചൂരി മരിച്ചതിന് പിന്നാലെ അദ്ദേഹം ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയി. ഇതിലാണ് വിശദീകരണം. ഇന്‍ഡിഗോ ബഹിഷ്‌കരിക്കാന്‍ ചില കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം അന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ കമ്പനിയെടുത്ത നിലപാട് തികച്ചും തെറ്റായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ മുന്നിലുള്ള വിഷയം അതിനെക്കാള്‍ പ്രധാനപ്പെട്ടതാണ്. ഏറ്റവുമധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാണ് മരിച്ചത്. ഈ ഘട്ടത്തില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് അദ്ദേഹത്തെ കാണുന്നതിനാണ്. താന്‍ നടത്തിയ ഒരു സമരമായി ഇന്‍ഡിഗോ ബഹിഷ്‌കരണത്തെ കണ്ടാല്‍മതി. എന്നാല്‍ സമര രീതിയെക്കാള്‍ വലുതാണ്…
റിയാദ്: എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി 100 കോടി (1 ബില്ല്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിച്ചത്. ഫേസ്ബുക്കില്‍ 17 കോടി, എക്‌സില്‍ 11.3 കോടി, ഇന്‍സ്റ്റാഗ്രാമില്‍ 63.8 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലില്‍ 6.06 കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആള്‍ക്കാര്‍. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ആഗോള ജനസംഖ്യയുടെ ഏകദേശം എട്ട് ശതമാനം പേര്‍ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നുവെന്നാണ് കണക്ക്. ഇവകൂടാതെ ചൈനീസ് പ്ലാറ്റ്ഫോമുകളായ വെയ്ബോയിലും കുഐഷൂവിലും താരത്തിന് മോശമല്ലാത്ത ഫോളോവേഴ്‌സുണ്ട്. ‘നൂറ് കോടി സ്വപ്നങ്ങള്‍, ഒരു യാത്ര’ എന്നാണ് താരം 100 കോടി ഫോളോവേഴ്സ് തികഞ്ഞ നിമിഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘എന്നില്‍ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നങ്ങള്‍ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും.’ – ക്രിസ്റ്റ്യാനോ കുറിച്ചു. ഓഗസ്റ്റ് 21-നാണ് താരം…
