വിപ്രോയിലെ മുന്‍ ജീവനക്കാരിക്ക് ഗൂഗിളില്‍ പ്രതിവര്‍ഷം 60 ലക്ഷം രൂപ ശമ്പളത്തില്‍ ജോലി ലഭിച്ചെന്ന് റിപ്പോര്‍ട്ട്. സാംസങ്, ഏണസ്റ്റ് ആന്‍ഡ് യങ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയായ അലങ്കൃത സാക്ഷിക്കാണ് 60 ലക്ഷം രൂപ പ്രതിവര്‍ഷ ശമ്പളത്തില്‍ ഗൂഗിളില്‍ ജോലി ലഭിച്ചത്.
ലിങ്ക്ഡ്ഇന്നിലൂടെ അലങ്കൃത സാക്ഷി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. “ഗൂഗിളില്‍ സെക്യൂരിറ്റി അനലിസ്റ്റായി ജോലി ലഭിച്ച സന്തോഷ വാര്‍ത്ത ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. ഈ അവസരത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ യാത്രയിലുടനീളം എന്നെ സഹായിച്ചവര്‍ക്ക് ഈ അവസരത്തില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ പ്രോത്സാഹനം വിലമതിക്കാനാവാത്തതാണ്”, അലങ്കൃത സാക്ഷി ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു.
ഒത്തിരി പേര് അലങ്കൃതയ്ക്ക് അഭിനന്ദനവുമായി എത്തി. ഒരു വാര്‍ത്താ ചാനലിലാണ് താന്‍ ഇതുസംബന്ധിച്ച വാര്‍ത്ത കണ്ടതെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഗൂഗിള്‍ പോലൊരു ടെക് ഭീമന്റെ കമ്പനിയില്‍ ഇത്ര നല്ല തുകയില്‍ ശമ്പളം ലഭിക്കുന്നത് വലിയ കാര്യമാണെന്നും കമന്റുകളുണ്ട്.
ആരാണ് അലങ്കൃത സാക്ഷി ?
ലിങ്ക്ഡ്ഇന്നില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം അലങ്കൃത ബി.ടെക്ക് ജാര്‍ഖണ്ഡിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജിയില്‍ പാസായി. വിപ്രോയില്‍ ‘പ്രൊജക്ട് എന്‍ജിനിയര്‍ ആയാണ് തുടക്കം. പിന്നീട് ഏണസ്റ്റ് ആന്‍ഡ് യങ്ങില്‍ സെക്യൂരിറ്റി അനലിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു.