Author: malayalinews

കല്പറ്റ: മണ്ണിടിച്ചിൽ സാധ്യതയെത്തുടർന്ന് കളക്ടർ ഔദ്യോഗികവസതിയൊഴിയുന്നു. ദേശീയപാതയോടുചേർന്ന് ഓണിവയലിലുള്ള വീടാണ് അപകടസാധ്യത മുൻനിർത്തി ഒഴിയുന്നത്. ഉരുൾപൊട്ടൽദുരന്തമുണ്ടായ സമയത്ത് ഔദ്യോഗികവസതിക്ക് പുറകുവശത്ത് വലിയതോതിൽ മണ്ണിടിഞ്ഞിരുന്നു. തുടർന്ന്, അഞ്ചുദിവസത്തോളം കളക്ടർ മാറിത്താമസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലാ ദുരന്തനിവാരണ വിഭാഗവും ജിയോളജിസ്റ്റ്, മണ്ണുസംരക്ഷണ ഓഫീസർ തുടങ്ങിയവരും സ്ഥലം പരിശോധിച്ച് കളക്ടർ അടിയന്തരമായി വീടുമാറണമെന്ന് ആവശ്യപ്പെട്ടത്. നിർദേശത്തെത്തുടർന്ന് കളക്ടർ വാടകവീട് അന്വേഷിച്ചുതുടങ്ങി. അടുത്തദിവസംതന്നെ താമസംമാറ്റുമെന്നാണ് അറിയുന്നത്. കളക്ടറുടെ ഔദ്യോഗിക വസതി പ്രദേശത്തുനിന്ന് മാറ്റുന്നതിനുള്ള നടപടികളും തുടങ്ങി. സിവിൽസ്റ്റേഷൻ പരിസരത്ത് എസ്.പി. ഓഫീസ്, ഗസ്റ്റ്‌ഹൗസ് എന്നിവയോടുചേർന്നുള്ള 20 സെന്റ് സ്ഥലത്ത് പുതിയ ഔദ്യോഗികവസതി നിർമിക്കാനാണ് ആലോചിക്കുന്നത്. നിലവിലെ ഔദ്യോഗികവസതിയുടെ അതേ സൗകര്യങ്ങളോടെ മൂവായിരത്തിലധികം ചതുരശ്രയടി വിസ്തീർണത്തിലായിരിക്കും വീടുപണിയുക. കളക്ടറുടെ ഓഫീസ് മുറി, ഗൺമാനുള്ള മുറികൾ, മൂന്നു ബെഡ്‌റൂമുകൾ തുടങ്ങി ആവശ്യമായ സൗകര്യങ്ങളോടെയായിരിക്കും വീടുപണിയുക. കളക്ടറുടെ ഔദ്യോഗികവസതിയോട് ചേർന്നുതന്നെയാണ് ജില്ലാ പോലീസ് മേധാവി, എ.ഡി.എം. എന്നിവരുടെ ഔദ്യോഗികവസതിയെങ്കിലും നിലവിൽ സുരക്ഷാഭീഷണിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മഴയിൽ മറ്റു രണ്ടുവീടുകൾക്ക് സമീപത്ത് മണ്ണിടിഞ്ഞിട്ടില്ല. അതിനാൽ,…

Read More

താമരശ്ശേരി: നഗ്നപൂജയ്ക്ക് തന്നെ നിർബന്ധിച്ചെന്ന പുതുപ്പാടി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. അടിവാരം മേലേപൊട്ടിക്കൈ പി.കെ. പ്രകാശൻ (46), അടിവാരം വാഴയിൽ വീട്ടിൽ വി. ഷമീർ (34) എന്നിവരാണ് പിടിയിലായത്. യുവതിയുടെ കുടുംബപ്രശ്നം തീർക്കാനും അഭിവൃദ്ധിക്കുവേണ്ടിയും നഗ്നപൂജനടത്തണമെന്ന് നിർദേശിച്ച് ഷമീറും, പൂജയുടെ കർമിചമഞ്ഞ് സമീപിച്ച പ്രകാശനുംചേർന്ന് നിർബന്ധിച്ചതായാണ് പരാതിയിൽ പറയുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. നഗ്നപൂജനടത്തണമെന്ന നിരന്തര ആവശ്യം നിരാകരിച്ചിട്ടും ശല്യം തുടർന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും പിന്നീട് താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

Read More

ലണ്ടൻ∙ റെഡ്ഡിച്ചിൽ മരിച്ച അനിൽ ചെറിയാൻ- സോണിയ ദമ്പതികൾക്ക് ഇക്കഴിഞ്ഞ ദിവസം റെഡ്‌ഡിറ്റിച്ചിൽ തന്നെ അന്ത്യവിശ്രമം ഒരുക്കി പലപ്പോഴും യുകെ മലയാളികൾ പല രീതിയിലും ഉള്ള സങ്കടപ്പെടുത്തുന്ന വാർത്തകൾ കേൾക്കാരുണ്ടെങ്കിലും എല്ലാവരിലും നൊമ്പരം ഉളവായ്ക്കുന്ന ഒരു വാർത്തയാണ് ഇക്കഴിഞ്ഞ ആഴ്ചയിൽ വന്ന അനിൽ സോണിയ ദമ്പത്തികളുടെ മരണ വാർത്ത പക്ഷേ അതിനു ശേഷം റെഡ്‌ഡിറ്റിച്ചിൽ നടന്നത് വളരെ ശ്രദ്ധ ആകർഷിക്കുന്ന കാര്യംആയിരുന്നു ഏതുഅആപത്തിലും കൂട്ടായ്മയുടെ വിജയം അതായിരുന്നു റെഡ്ഢിച്ച് കെ. സി .എ തെളിയിച്ചത്. നാത്പതോളം വോളന്റീർമാർ കൈ കോർത്തപ്പോൾ എല്ലാം ഭംഗിയായി നടത്താൻ കെ. സി .എ എന്ന സംഘടനക്കു കഴിഞ്ഞു കാർപാർക്കിംഗ് മുതൽ ആ ദിവസത്തെ എല്ലാ കാര്യങ്ങളിലും കെ. സി .എ വോളന്റീർസ് എല്ലാവർക്കും ഒരു മാതൃക ആയിരുന്നു. ചിട്ടയോടെ കാര്യങ്ങൾ എങ്ങനെ നടത്താം എന്നതിന് ഒരു ഉദാഹരണം ആയിരുന്നു ഈ വോളന്റീർമാരുടെ കൂട്ടായ്മ. അവർക്കു അവരുടെ ജോലി എന്താണെന്ന് വ്യക്തം ആയിരുന്നു പല സ്ഥലങ്ങളിലും ഇങ്ങനെയുള്ള സംഭവങ്ങൾ…

Read More

ബെംഗളൂരു: കര്‍ണാടകയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ഒന്‍പത് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍. ഡോ. കെ. തിമ്മപ്പയ്യ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ ഗോവയ്ക്കായി ഇറങ്ങിയ അര്‍ജുന്‍ 26.3 ഓവര്‍ എറിഞ്ഞ് 87 റണ്‍സ് വിട്ടുനല്‍കി ഒന്‍പത് വിക്കറ്റുകളാണ് നേടിയത്. മത്സരത്തില്‍ ആതിഥേയരായ കര്‍ണാടകയ്‌ക്കെതിരേ ഗോവ 189 റണ്‍സിന്റെ ജയം നേടി. രണ്ട് ഇന്നിങ്‌സുകളിലായാണ് അര്‍ജുന്റെ വിക്കറ്റ് നേട്ടം. അണ്ടര്‍-19, അണ്ടര്‍-23 ടീമംഗങ്ങളായിരുന്നു കര്‍ണാടക ടീമില്‍ പ്രധാനമായും കളിച്ചിരുന്നത്. നികിന്‍ ജോസ്, വിക്കറ്റ് കീപ്പര്‍ ശരത് ശ്രീനിവാസ് എന്നിവരാണ് പ്രധാന താരങ്ങള്‍. രണ്ട് ഇന്നിങ്‌സുകളിലുമായാണ് അര്‍ജുന്റെ ഒന്‍പത് വിക്കറ്റ് നേട്ടം. ആദ്യ ഇന്നിങ്‌സില്‍ 13 ഓവര്‍ എറിഞ്ഞ് 41 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതു. അര്‍ജുന്റെ പന്തേറിന് മുന്നില്‍ കര്‍ണാടക 36.5 ഓവറില്‍ 103 റണ്‍സിന് പുറത്ത്. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഗോവ അഭിനവ് തെജ്രാനയുടെ സെഞ്ചുറി (109) മികവില്‍ 413 റണ്‍സ്…

Read More

കോഴിക്കോട്/മാവൂര്‍: മുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള പൂവാട്ടുപറമ്പ് പെരുവയലിലെ പാടേരി ഇല്ലത്ത് വന്‍ കവര്‍ച്ച. വയോധികയായ വീട്ടമ്മമാത്രം താമസിച്ചിരുന്ന ഇല്ലത്തിന്റെ മുന്‍വാതില്‍ ഉള്‍പ്പെടെ ആറ് വാതിലുകളുടെ പൂട്ടുതകര്‍ത്ത് 19 ലക്ഷത്തിലേറെ രൂപ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നു. പെരിങ്ങൊളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പരേതനായ ഗോവിന്ദന്‍നമ്പൂതിരിയുടെ ഭാര്യ നിര്‍മല അന്തര്‍ജനം (73) താമസിക്കുന്ന ചെറുകുളത്തൂര്‍ കുന്നത്തുപറമ്പിലെ പാടേരി ഇല്ലത്താണ് ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പകലിനും ഇടയില്‍ കവര്‍ച്ച നടന്നത്. 30 പവനിലേറെ തൂക്കംവരുന്ന വളകള്‍, മാലകള്‍, പവിത്രമോതിരം, മണിമാല എന്നിവയും വെള്ളിക്കെട്ടിയ തുളസിമാല ഉള്‍പ്പെടെയുള്ള വെള്ളി ആഭരണങ്ങളും കവര്‍ന്നിട്ടുണ്ട്. രാത്രി ഒറ്റയ്ക്കാകാതിരിക്കാന്‍, പകല്‍ മുഴുവന്‍ വീട്ടില്‍ കഴിഞ്ഞശേഷം സന്ധ്യയോടെ ഇടവഴിക്കപ്പുറത്തുള്ള കുടുംബവീട്ടില്‍പ്പോയാണ് നിര്‍മല അന്തര്‍ജനം ഉറങ്ങിയിരുന്നത്. സംഭവദിവസവും അങ്ങനെ പോയ ഇവര്‍ രാവിലെ തിരികെയെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ മുന്‍വാതില്‍ പൂട്ടുപൊളിച്ചശേഷം അകത്ത് കടന്ന മോഷ്ടാക്കള്‍ നാല് ചെറിയ മുറികളുടെയും രണ്ടുഹാളിന്റെയും പൂട്ട് പൊളിച്ചിട്ടുണ്ട്. ഇതില്‍ ഒരു മുറിയിലെ അലമാരയില്‍…

Read More

അങ്കോല (കർണാടക): ഷിരൂരിൽ മണ്ണിടിച്ചിലില്‍പ്പെട്ട്‌ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അർജുനായുള്ള തിരച്ചിലിന് ​ഗോവയിൽനിന്ന് ഡ്രഡ്ജർ പുറപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ​ഗോവ തുറമുഖത്തുനിന്ന് പുറപ്പെട്ട ഡ്രഡ്ജർ വൈകീട്ടോടെ കാർവാർ തുറമുഖത്തേയ്ക്ക് എത്തും. തുടർന്ന് ദൗത്യത്തെ സംബന്ധിച്ച് അവലോകന യോ​ഗം ചേരും. ഇതിനുശേഷമാകും ഷിരൂരിലേക്ക് ഡ്രഡ്ജർ എത്തിക്കുക. കാർവാറിൽനിന്ന് ഏകദേശം പത്ത് മണിക്കൂർ യാത്ര വേണ്ടിവരുമെന്നതിനാൽ ബുധനാഴ്ച വൈകീട്ടോടെയേ ഡ്രഡ്ജർ ഷിരൂരിൽ എത്തൂവെന്നാണ് കമ്പനി ഉടമ പറയുന്നത്. അങ്ങനെയാണെങ്കിൽ വ്യാഴാഴ്ചയേ തിരച്ചിൽ ആരംഭിക്കാനാവൂ. മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കഴിഞ്ഞമാസം അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡ്രഡ്ജർ എത്തിക്കുമെന്നും ചെലവ് പൂർണമായി സർക്കാർ വഹിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. 96 ലക്ഷം രൂപയാണ് ഡ്രഡ്ജർ എത്തിക്കാൻ ചെലവ് പ്രതീക്ഷിച്ചിരുന്നത്. പുഴയിൽ ഇത് പ്രവർത്തിപ്പിക്കാനുള്ള ചെലവ് വേറെ വേണ്ടിവരും. ​ഗം​ഗാവലി പുഴയുടെ അടിത്തട്ടിൽ അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന മേഖലയിലെ വലിയ കല്ലും…

Read More

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017- ഫെബ്രുവരി 23 മുതൽ പൾസർ സുനി ജയിലിലാണ്

Read More

ന്യൂ യോർക്ക്: ഓൺലൈനിൽ രഹസ്യ സ്വാധീന പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് റഷ്യൻ സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററായ ആർ.ടിയുൾപ്പെടെയുള്ള റഷ്യൻ സ്റ്റേറ്റ് മീഡിയ നെറ്റ്‌വർക്കുകളെ മെറ്റ നിരോധിച്ചു. ഔട്ട്‌ലെറ്റുകൾ വഞ്ചനപരമായ പ്രവർത്തികളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ചാണ് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റ മീഡിയകൾക്ക് നിരോധനം പ്രഖ്യാപിച്ചത്. ‘സൂക്ഷ്മമായ പരിശോധനക്ക് ശേഷം റഷ്യൻ സ്റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റുകൾക്കെതിരായ നിലവിലുള്ള എൻഫോഴ്‌സ്മെന്റ് ഞങ്ങൾ വിപുലീകരിച്ചു. റോസിയ സെഗോഡ്നിയ, ആർ.ടി എന്നിവയും മറ്റ് അനുബന്ധ സ്ഥാപനങ്ങളും വിദേശ ഇടപെടലുകൾ നടത്തിയതിനാൽ ആഗോളതലത്തിൽ നിന്ന് ഇവയെ ഞങ്ങളുടെ ആപ്പുകളിൽ നിന്ന് നിരോധിച്ചിരിക്കുന്നു,’മെറ്റ വക്താവ് പറഞ്ഞു. നിരോധനത്തിന് തൊട്ട് മുമ്പ് വരെ ആർ. ടിക്ക് ഫേസ്ബുക്കിൽ 7.2 ദശലക്ഷം ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ 1 ദശലക്ഷം ഫോളോവേഴ്സും ഉണ്ടായിരുന്നു. നിരോധനം നടപ്പാക്കുന്നത് വരും ദിവസങ്ങളിൽ ഉറപ്പുവരുത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു. വാട്ട്‌സ് ആപ്പ്, ത്രെഡ്സ് എന്നിവയും മെറ്റയുടെ കീഴിൽ വരുന്ന ആപ്പുകളാണ്. എന്നാൽ നടപടിയ്‌ക്ക് ശേഷമുള്ള റോയിട്ടേഴ്സിന്റെ അഭ്യർത്ഥനയോട് റഷ്യൻ എംബസി പ്രതികരിച്ചിട്ടില്ല. പരസ്യങ്ങൾ…

Read More

തൃശൂർ: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ലാഭ വര്‍ധനവ്. വകുപ്പുതല റിപ്പോര്‍ട്ട് പ്രകാരം 4.6 ശതമാനം പ്രവര്‍ത്തന ലാഭം കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ഉണ്ടായെന്നാണ് പറയുന്നത്. ടിക്കറ്റ് വരുമാനം മാത്രം അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍. ജൂലായ് മാസം മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമുള്ള വര്‍ധനവാണിത്. ടിക്കറ്റിന് പുറമെയുള്ള വരുമാനം കൂടി നോക്കുകയാണെങ്കില്‍ ലാഭത്തിന്റെ ശതമാനം കൂടും. ദക്ഷിണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ലാഭമുള്ളത്. 7.6 ശതമാനം ആണ് ദക്ഷിണ മേഖലയിയില്‍ നിന്നും ലഭിച്ച വരുമാനം. ഉത്തരമേഖലയില്‍ 2.7 ശതമാനം മധ്യമേഖലയില്‍ 2.6 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ 70 യൂണിറ്റുകള്‍ ലാഭത്തിലും 23 യൂണിറ്റുകള്‍ നഷ്ടത്തിലുമാണുള്ളത്. കണക്കുകള്‍ പ്രകാരം 19 യൂണിറ്റുകളാണ് നഷ്ടത്തില്‍ നിന്നും കരകയറി ലാഭത്തിലെത്തിയത്. പ്രവര്‍ത്തനം മികച്ചതാക്കി ലാഭത്തില്‍ എത്തിയത് 18 യൂണിറ്റുകളാണ്. ലാഭത്തില്‍ ഉണ്ടായിരുന്ന ചെങ്ങന്നൂര്‍ യൂണിറ്റ് നഷ്ടത്തിലേക്ക് പോയപ്പോള്‍ കൊടുങ്ങല്ലൂര്‍ യൂണിറ്റ് കഴിഞ്ഞ മാസത്തേക്കാള്‍ പ്രവര്‍ത്തന നഷ്ടം കൂടിയവയുടെ പട്ടികയില്‍ ഇടം പിടിച്ചു. പൂവാര്‍ (0.3), വെള്ളറട(0.6),…

Read More

ന്യൂദല്‍ഹി: ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ദുരിതത്തിലാണെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇറാന്‍ നേതാവിന്റെ പരാമര്‍ശം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണെന്നും പറഞ്ഞ ഇന്ത്യ ഖമേനി ആദ്യം സ്വന്തം രാജ്യത്തെ മുസ്‌ലിങ്ങളുടെ അവസ്ഥ പരിശോധിക്കണമെന്നും മറുപടി നല്‍കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്. ‘ഇന്ത്യയിലെ ന്യൂന പക്ഷങ്ങളെക്കുറിച്ചുള്ള ഇറാന്‍ പരാമോന്നത നേതാവിന്റെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. അത് തീര്‍ത്തും തെറ്റായതും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന രാജ്യങ്ങള്‍ ആദ്യം അവരുടെ സ്വന്തം രാജ്യത്തെ റെക്കോര്‍ഡുകള്‍ പരിശോധിക്കേണ്ടതാണ്,’ വിദേശകാര്യ വക്താവ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കഴിഞ്ഞദിവസം നബിദിനത്തോട് അനുബന്ധിച്ച് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഖമേനി ഇന്ത്യയിലേയും ഗസയിലേയും മ്യാന്‍മാറിലേയും മുസ്‌ലിങ്ങള്‍ ദുരിതത്തില്‍ ആണെന്ന് പരാമര്‍ശം പങ്കുവെച്ചത്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ പലപ്പോഴും ഇസ്‌ലാമുകളെ നിസംഗരാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യ, മ്യാന്‍മാര്‍, ഗസ…

Read More