കരുവന്നൂർ: കുടുംബാംഗങ്ങളുടെ പേരിലുള്ള നിക്ഷേപം തിരിച്ചുനൽകാത്ത കരുവന്നൂർ ബാങ്ക് നിലപാടിനെതിരേ മാപ്രാണം സ്വദേശി ജോഷി ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ ഷർട്ട് ഉപേക്ഷിച്ച് പ്രതിഷേധിച്ചു. ബാങ്കിന്റെ ഹെഡ് ഓഫീസിൽ വ്യാഴാഴ്ച രാവിലെയാണ് മാപ്രാണം കുറുപ്പം റോഡിൽ വടക്കേത്തല വീട്ടിൽ ജോഷി (53) പ്രതിഷേധം ആരംഭിച്ചത്. ഇതേവിഷയം ഉന്നയിച്ച് നേരത്തെയും ഇദ്ദേഹം സമരം ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11-ന് ബാങ്ക് ഓഫീസിലെത്തിയ ജോഷി ചീഫ് എക്സിക്യുട്ടിവ് ഓഫീസർ കെ.ആർ. രാകേഷും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തി. ചർച്ച പരാജയപ്പെട്ടതോടെ പുറത്തിറങ്ങിയ ജോഷി ബാങ്കിന് മുൻപിൽ ഷർട്ടൂരി വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ‘മൂന്നരവർഷമായി എന്റേയും കുടുംബാംഗങ്ങളുടേയും നിക്ഷേപം തിരിച്ചുചോദിക്കാൻ തുടങ്ങിയിട്ട്. രോഗിയായ താൻ ദയാവധത്തിന് അനുമതി ചോദിച്ച് മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും പരാതി അയച്ചതിനെ തുടർന്ന് ജനുവരി 28-നാണ് സ്വന്തം പേരിലുള്ള നിക്ഷേപത്തിൽ 28 ലക്ഷം രൂപ തന്നത്. ഭാര്യയുടെയും അവരുടെ അമ്മയുടെയും ചേച്ചിയുടേയും അവരുടെ മകളുടേയും പേരിലായി 60 ലക്ഷം രൂപ ബാക്കി…
Author: malayalinews
മാറനല്ലൂർ(തിരുവനന്തപുരം): വിവാഹദിവസം വീട്ടിൽനിന്ന് മോഷണംപോയ 18 പവൻ സ്വർണാഭരണങ്ങൾ അഞ്ച് ദിവസത്തിനുശേഷം വീടിന്റെ ഗേറ്റിന് സമീപത്ത് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നാവൂർ കൈതയിലിൽ ഗിലിൻ ദാസിന്റെ വീട്ടിൽ നിന്നാണ് ഇക്കഴിഞ്ഞ 14-ന് സ്വർണം മോഷണം പോയത്. ഗിലിൻ ദാസിന്റെ വിവാഹമായിരുന്നു അന്ന്. രാത്രി ഒൻപത് മണിയോടുകൂടി വിവാഹസത്കാരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഗിലിൻദാസ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാനില്ലെന്നറിയുന്നത്. എന്നാൽ, മോഷണശ്രമങ്ങളോ ഒന്നും കണ്ടെത്താനായില്ല. മാറനല്ലൂർ പോലീസിൽ അന്നു തന്നെ പരാതി നൽകി. വീടുമായി അടുത്ത് ബന്ധമുള്ളവരാണ് മോഷണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. മാറനല്ലൂർ എസ്.എച്ച്.ഒ. ഷിബുവും, എസ്.ഐ. കിരൺ ശ്യാമും 15-ഓളം ബന്ധുക്കളെ ചോദ്യം ചെയ്തു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ ഗിലിൻ ദാസിന്റെ അച്ഛൻ മോഹൻദാസ് വീടിന്റെ ഗേറ്റിന്‍റെ സമീപത്തായി ഉപേക്ഷിച്ച നിലയിൽ കവർ കണ്ടു. തുറന്ന് പരിശോധിച്ചപ്പോൾ മോഷണംപോയ സ്വർണമാണ് കവറിലുണ്ടായിരുന്നത്. ഉടൻ തന്നെ മോഹൻദാസ് മാറനല്ലൂർ പോലീസിൽ വിവരമറിയിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടുകൂടി പോലീസ്…
യുകെയിലെ കേംബ്രിജ് മലയാളി അസോസിയേഷന്റെ ഓണാഘോഷവും അസോസിയേഷന്റെ പതിനഞ്ചാമത് വാർഷികാഘോഷവും സെപ്റ്റംബർ 21 ന് നടക്കും. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ചെറിഹിന്റൺ നെതർ ഹാൾ സ്കൂൾ ഹാളിൽ വച്ച് ആഘോഷ ചടങ്ങുകൾ കേംബ്രിജ് എംപിയും ഭക്ഷ്യ പരിസ്ഥിതി വകുപ്പ് മന്ത്രിയുമായ ഡാനിയേൽ ഷിസ്നറും കേംബ്രിജ് മേയർ ബൈജു തിട്ടാലയും ചേർന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് അത്തപ്പൂക്കളം മത്സരത്തോടുകൂടി തുടങ്ങുന്ന പരിപാടിയിൽ 50 ൽപ്പരം കലാകാരികൾ പങ്കെടുക്കുന്ന തിരുവാതിര, മഹാബലി തമ്പുരാനെ വരവേൽപ്പ്, കേംബ്രിജ് മലയാളികൾക്കു അഭിമാനമായി മാറിയ യുവ എഴുത്തുകാരിയെ ആദരിക്കൽ, പതിനാഞ്ചാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം, സിഎംഎയുടെ ചാരിറ്റി ഉദ്യമമായ കരുണഭവനം (ജന്മ നാട്ടിൽ ആരും സഹായിക്കാൻ ഇല്ലാത്ത പാവപ്പെട്ടവർക്കായി കേംബ്രിജ് മലയാളി അസോസിയേഷൻ ഒരുക്കുന്ന ഭവന നിർമാണം) പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം, സിഎംഎ എന്ന സംഘടന രൂപീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തികളെ ആദരിക്കൽ ചടങ്ങ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഓണസദ്യയും തുടർന്ന്…
ലഖ്‌നൗ: ബുള്‍ഡോസ് രാജ് നടപ്പിലാക്കുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതി. ബുള്‍ഡോസ് രാജ് നടപ്പിലാക്കുന്നത് നീതിയുക്തമായ ഭരണത്തെയല്ല പ്രതിനിധീകരിക്കുന്നതെന്നും മായാവതി പറഞ്ഞു. ഭരണഘടനയ്ക്കനുസരിച്ച് നിയമപരാമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും മായാവതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ബുള്‍ഡോസ് രാജുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പിന്നാലെയാണ് മായാവതിയുടെ പ്രസ്താവന. ‘ബുള്‍ഡോസ് രാജ് നടപ്പിലാക്കുന്നത് കൃത്യമായ നിയമം നടപ്പാക്കലല്ല. ബുള്‍ഡോസ് രാജ് നടപ്പാക്കുന്ന പ്രവണത വര്‍ധിച്ച് വരുന്നത് ആശങ്കാജനകമാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കാതിരിക്കുമ്പോള്‍ കേന്ദ്രം മുന്നോട്ട് വരണം. ജനങ്ങള്‍ക്ക് അതിനെ കുറിച്ചുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കണം. എന്നാല്‍ നിലവില്‍ അത് നടപ്പാക്കപ്പെടുന്നില്ല,’ മായാവതി എക്‌സില്‍ കുറിച്ചു. അതേസമയം കേന്ദ്രം കൃത്യമായി നിയമനടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരില്ലായിരുന്നുവെന്നും മായാവതി പറഞ്ഞു. ‘അല്ലെങ്കില്‍ ബുള്‍ഡോസര്‍ നടപടിയുടെ കാര്യത്തില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി ഇടപെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം നിറവേറ്റേണ്ടിവരില്ല.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണം,’മായാവതി കൂട്ടിച്ചേര്‍ത്തു. അതേസമയം…
കണ്ണൂര്‍: കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സമിതിയംഗം പി.ജയരാജന്‍. താന്‍ ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ച് സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതെന്നും ജയരാജന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച കുറിപ്പിലൂടെയാണ് ജയരാജന്റെ പ്രതികരണം. ഒക്ടോബറില്‍ പുറത്തിറങ്ങുന്ന കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന തന്റെ പുസ്തകത്തിലെ ഒരു ഭാഗം സംബന്ധിച്ചാണ് ഇപ്പോള്‍ വിവാദമുണ്ടാക്കുന്നതെന്ന് പറഞ്ഞ ജയരാജന്‍ രാഷ്ട്രീയ ഇസ്‌ലാമിനെ സി.പി.ഐ.എം എപ്പോളും അകറ്റി നിര്‍ത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ‘ആഗോള സമാധാനത്തിന്റെ യഥാര്‍ത്ഥ ഭീഷണി ഇസ്‌ലാമിക തീവ്രവാദമാണ്’ എന്ന ദീപികയുടെ മുഖപ്രസംഗത്തിനോട് വിയോജിപ്പുണ്ടെന്ന് പറഞ്ഞ ജയരാജന്‍ അമേരിക്കന്‍ സാമ്രാജ്യമാണ് ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ശത്രുവെന്നും രാജ്യത്തിന്റെ ഏററവും വലിയ ശത്രു ആയി സി.പി.ഐ.എം കണക്കാക്കുന്നത് ഹിന്ദുത്വ വര്‍ഗീയതയാണെന്നും പോസ്റ്റില്‍ പറയുന്നു. മുമ്പ് വിരലിലെണ്ണാവുന്നവരെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ തന്റെ വാക്കുകളെ വളച്ചൊടിച്ച് സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളെ ഏറ്റുപിടിച്ചാണ് ദീപിക…
ന്യൂയോര്‍ക്ക്: 12 മാസത്തിനുള്ളില്‍ ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി. 124 അംഗരാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ലോക നേതാക്കള്‍ വാര്‍ഷിക യു.എന്‍ സമ്മേളനത്തിനായി ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര നീതിന്യായ-ക്രിമിനല്‍ കോടതികളുടെ നീക്കങ്ങള്‍, യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനം എന്നിവ ചൂണ്ടിക്കാട്ടി ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണെന്ന് പ്രമേയം പറയുന്നു. എന്നാല്‍ ഈ പ്രമേയത്തിനെതിരെ യു.എന്നിലെ 14 അംഗരാജ്യങ്ങള്‍ വോട്ട് ചെയ്തു. 43 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. 50 രാജ്യങ്ങളുടെ പിന്തുണയുമായി തുര്‍ക്കിയാണ് പ്രമേയം അവതരിപ്പിച്ചത്. യു.എന്‍ ചാര്‍ട്ടര്‍ പ്രകാരം ഫലസ്തീന്‍ ജനതയ്ക്ക് സ്വയം നിര്‍ണയത്തിനുള്ള അവകാശമുണ്ടെന്ന് പ്രമേയം പറയുന്നു. ഫലസ്തീനിലേക്ക് കുടിയേറിയ ഇസ്രഈലികളും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതായി പ്രമേയം ചൂണ്ടിക്കാട്ടി. ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തില്‍ പരിഹാരം കാണുകയെന്നത് യു.എന്നിന്റെ പ്രധാനപ്പെട്ട കടമകളില്‍ ഒന്നാണെന്നും പ്രമേയം വ്യക്തമാക്കുന്നു. പ്രമേയം അംഗീകരിച്ച് മൂന്ന് മാസത്തിനകം മുന്നോട്ടുവെച്ചിരിക്കുന്ന…
ഇടുക്കി: ഇരട്ടയാറിൽനിന്ന് ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ അഞ്ചുരുളിയിലേക്ക് വെള്ളമെത്തിക്കുന്ന ടണലിന് സമീപം രണ്ട് കുട്ടികളെ കാണാതായി. ഇതിൽ ഒരാളെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടെത്തി. ഒരു കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. ഇരട്ടയാർ ഡാമിൽന്ന് നാല് കിലോമീറ്റർ നീളുന്ന ടണലിന് സമീപമാണ് കുട്ടികളെ കാണാതായത്. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവരുടെ കുടുംബം.
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ദിനമാണ് സെപ്റ്റംബർ 19. പതിനേഴ് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച യുവിയുടെ വെടിക്കെട്ട് പിറന്നത്. ക്രിക്കറ്റ് ലോകത്തെയൊന്നാകെ അമ്പരപ്പിച്ച വെടിക്കെട്ട്. ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഒരോവറിലെ ആറ് പന്തുകളും സിക്സറടിച്ച് യുവി ചരിത്രം കുറിച്ചു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ആദ്യമായാണ് ഒരോവറിലെ മുഴുവൻ പന്തുകളും സിക്സർ നേടുന്നത്. ഇപ്പോഴിതാ ആ ചരിത്രമിനിഷത്തിന്റെ പതിനേഴാം വർഷത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് യുവരാജ് സിങ്. സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ ആറ് സിക്സറുകളടിക്കുന്ന വീഡിയോയാണ് താരം എക്സിലൂടെ പങ്കുവെച്ചത്. രാജ്യത്തെ പ്രതിനിധീകരിക്കാനും ഇതുപോലുള്ള നിമിഷങ്ങൾക്കുമൊക്കെ എക്കാലവും നന്ദിയുള്ളവനായിരിക്കുമെന്ന് താരം കുറിച്ചു. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ സിക്സ് മത്സരത്തിലാണ് യുവി വെടിക്കെട്ട് നടത്തിയത്. കിവീസിനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇംഗ്ലണ്ടുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ഗംഭീറും (58), സെവാഗും (68) ചേര്‍ന്ന് മികച്ച…
എഐ സാങ്കേതിക വിദ്യ ശക്തിയാര്‍ജിക്കുന്നതിനൊപ്പം അതിന്റെ ദുരുപയോഗ സാധ്യതയും വര്‍ധിച്ചുവരികയാണ്. ഇപ്പോഴിതാ പുതിയ തട്ടിപ്പ് രംഗപ്രവേശം ചെയ്തിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആളുകളുടെ ശബ്ദത്തിന്റെ പകര്‍പ്പുണ്ടാക്കി നടത്തുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി യുകെയിലെ സ്റ്റാര്‍ലിങ് ബാങ്ക്. ലക്ഷക്കണക്കിനാളുകള്‍ ഈ തട്ടിപ്പിനിരയായേക്കാമെന്ന് ബാങ്ക് പറയുന്നു. വെറും മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്ദത്തില്‍ നിന്ന് വരെ ഒരുവ്യക്തിയുടെ ശബ്ദത്തിന്റെ പകര്‍പ്പുണ്ടാക്കാന്‍ എഐ സാങ്കേതിക വിദ്യയിലൂടെ തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവെച്ച വീഡിയോകളില്‍ നിന്നും മറ്റുമാണ് ഈ ശബ്ദം എടുക്കുന്നത്. ശേഷം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ആ വ്യക്തിയുമായി ബന്ധമുള്ളവരെ കണ്ടെത്തുകയും എഐ ശബ്ദത്തില്‍ അവരുമായി സംസാരിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യും. ഇതിനകം നൂറുകണക്കിനാളുകളെ തട്ടിപ്പുകാര്‍ ഇരകളാക്കിക്കഴിഞ്ഞുവെന്ന് ബാങ്ക് പറയുന്നു. ഇരകളായവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇത്തരം തട്ടിപ്പ് നടക്കുന്നതായി അറിയില്ലായിരുന്നു. പലരും ഫോണ്‍ കോള്‍ വിശ്വസിച്ച് പണം അയക്കുകയും ചെയ്തു. പരിചിതരായ സുഹൃത്തുക്കളുടേയോ ബന്ധുക്കളുടെയോ ശബ്ദത്തില്‍ ഫോണ്‍കോള്‍ വന്നു…
ബയ്‌റുത്ത്: മിഡിൽ ഈസ്റ്റിൽ പുതിയ പോർമുഖം തുറന്നതായി പ്രഖ്യാപിച്ച് ഇസ്രയേൽ. ഗാസയിലെ ആക്രമണം ഒരു വർഷത്തോടടുക്കുന്ന സമയത്ത് യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടന്നതായി ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആണ് ഇക്കാര്യം പറഞ്ഞത്. ലെബനനിൽ വ്യാപകമായി ഉപകരണങ്ങൾ കേന്ദ്രീകരിച്ചുള്ള സ്ഫോടന പരമ്പര അരങ്ങേറുന്നതിനിടെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇസ്രയേൽ രംഗത്തെത്തിയത്. ‘നമ്മൾ പുതിയ പോർമുഖം തുറക്കുകയാണ്. ഇതിന് ധൈര്യവും ദൃഢനിശ്ചയവും കഠിനപ്രയത്നവും ആവശ്യമാണ്’, യോവ് ഗാലന്റ് സൈനികരോട് ആഹ്വാനം ചെയ്തു. പേജറുകൾക്ക് പുറമേ വോക്കി ടോക്കികൾ പൊട്ടിത്തെറിച്ച് ആക്രമണം രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നതോടെ ആകെ മരണം 32 ആയി. പേജറുകളും വോക്കി ടോക്കികളും മാത്രമല്ല, മറ്റുചില ഉപകരണങ്ങളും സ്ഫോടനത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളൾ റിപ്പോർട്ട് ചെയ്യുന്നത്. നീണ്ട മാസങ്ങളുടെ ആസൂത്രണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഇത്തരത്തിൽ ഒരു ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ചൊവ്വാഴ്ചയാണ് പേജറുകൾ പൊട്ടിത്തെറിച്ച് ഇറാൻ പിന്തുണയുള്ള സായുധസംഘത്തിൽപ്പെട്ട 12 പേർ കൊല്ലപ്പെട്ടത്. 3000 പേജറുകളാണ് ലെബനനിലും സിറിയയിലും…
