Author: malayalinews

മണ്ണുത്തി : ‘കടുത്ത സമ്മര്‍ദമാണ് നേരിടുന്നത്. ജോലി ചെയ്യാന്‍ പോലും അനുവദിക്കുന്നില്ല. ഫിറ്റ്‌നസ് ടെസ്റ്റ് നടക്കുന്ന മൈതാനത്ത് കൂട്ടംകൂടിനിന്നാണ് ഭീഷണി. ഇതിനുപുറമേ അജ്ഞാത നമ്പറുകളില്‍നിന്ന് ഫോണ്‍വിളികള്‍. ഇപ്പോഴിതാ വീടിനുമുന്നിലേക്കും കൊലവിളിയുമായി എത്തിയിരിക്കുന്നു. മറ്റൊരു നവീന്‍ബാബുവാകാന്‍ വയ്യ. ഭീഷണി വീട്ടിലേക്കു കൂടി എത്തിയതോടെയാണ് പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്’- ഇരിങ്ങാലക്കുട സബ് ആര്‍.ടി. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി. ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം വീടിനുമുന്നിലെത്തി വധഭീഷണി മുഴക്കിയ മൂന്നംഗ അക്രമിസംഘത്തിനെതിരേ ശ്രീകാന്ത് നല്‍കിയ പരാതിയില്‍ മണ്ണുത്തി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതിനാണ് കാറില്‍ അക്രമിസംഘം ശ്രീകാന്തിന്റെ മണ്ണുത്തി തിരുവാണിക്കാവിന് സമീപത്തെ വീടിനുമുന്നിലെത്തിയത്. ദേശീയപാതയിലെ സര്‍വീസ് റോഡിനോടുചേര്‍ന്ന വീടിന് മുന്നില്‍നിന്ന് ഗേറ്റില്‍ ആഞ്ഞുതട്ടിയും മറ്റും ഒരുമണിക്കൂറോളം സംഘം ഭീഷണി മുഴക്കി. ഈ സമയം വീട്ടില്‍ ശ്രീകാന്തിന് പുറമേ ഗര്‍ഭിണിയായ ഭാര്യയും പ്രായമായ അമ്മയും സഹോദരിയും രണ്ട് ചെറിയ മക്കളുമാണുണ്ടായിരുന്നത്. സംഭവം കണ്ട് വീട്ടുകാരെല്ലാം ഭയന്നുവിറച്ചു. വീടിന്റെ ഗേറ്റ് പൂട്ടിയതിനാലാണ്…

Read More

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി റിട്ട. അധ്യാപകന്‍ ഗംഗാധരന്‍. ഗംഗാധരനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയുടെ ആരോപണം. ഇതു സംബന്ധിച്ച് ഗംഗാധരന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ദിവ്യയുടെ ജാമ്യാപേക്ഷയില്‍ പരാമര്‍ശമുണ്ട്. സ്ഥലത്തെ മണ്ണ് നീക്കുന്നതിന് എതിരായ സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ടാണ് എഡിഎമ്മിനെ കണ്ടതെന്നും അദ്ദേഹത്തിന്റെ ഇടപെടലില്‍ തനിക്ക് അതൃപ്തി തോന്നിയെന്നും അത് അറിയിച്ചിരുന്നെന്നും ഗംഗാധരന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എഡിഎം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് താന്‍ പറഞ്ഞതായും ഗംഗാധരന്‍ സമ്മതിച്ചു. എന്നാല്‍ കൈക്കൂലി ചോദിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഗംഗാധരന്‍ പ്രതികരിച്ചു. ‘2024 സെപ്തംബര്‍ നാലിനാണ് ഞാന്‍ വിജിലന്‍സില്‍ പരാതി കൊടുക്കുന്നത്. പരാതി ആറു പേജുണ്ട്. കൈക്കൂലിയുമായി ബന്ധപ്പെട്ട് ഒന്നുമില്ല. കൈക്കൂലി ചോദിച്ചെന്ന ദിവ്യയുടെ വാദം തെറ്റാണ്. പരിഹരിക്കാമായിരുന്നിട്ടും നവീന്‍ ബാബു ഫയല്‍ സംബന്ധിച്ച കാര്യത്തിൽ നീതി കാട്ടിയില്ല. ഒരു ഫോണ്‍ വിളിച്ച് പരിഹരിക്കാവുന്ന പ്രശ്‌നമേയുണ്ടായിരുന്നുള്ളൂ’- ഗംഗാധരന്‍ പറഞ്ഞു. കണ്ണൂര്‍…

Read More

ഗാസ: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ പഴയ വീഡിയോ വീണ്ടും പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് യഹിയ രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെടുന്നു. യഹിയ സിന്‍വാറും ഭാര്യ സമര്‍ മുഹമ്മദും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്നത് കാണാം. ടെലിവിഷന്‍, വെള്ളക്കുപ്പികള്‍, തലയിണകള്‍, കിടക്കകള്‍, വെള്ളക്കുപ്പികള്‍ തുടങ്ങിയ സാധനങ്ങള്‍ ഇവരുടെ കൈയിലുണ്ട്. മധ്യഗാസയിലെ ഖാന്‍ യൂനിസിലെ തുരങ്കമാണ് ഇതെന്നും കുടുംബത്തോടൊപ്പം എല്ലാ രാത്രിയിലും യഹിയ ഇവിടെയാണ് ഒളിച്ചിരുന്നതെന്നും ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയല്‍ ഹഗാരി പറയുന്നു. ഗാസയിലെ ജനങ്ങള്‍ക്ക് ലഭിക്കാത്ത മുന്‍ഗണനകളാണ് ഇതെന്നും യഹിയ സിന്‍വാര്‍ എപ്പോഴും അദ്ദേഹത്തിനും പണത്തിനും ഹമാസ് തീവ്രവാദികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹഗാരി ആരോപിക്കുന്നു. അതിനിടെ ഈ വീഡിയോയില്‍ യഹിയയുടെ ഭാര്യ സമര്‍ കൈയില്‍ പിടിച്ചിരിക്കുന്ന ബാഗും എക്‌സില്‍ ചര്‍ച്ചാവിഷയമായി. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ അറബി ഭാഷ വക്താവ് ലെഫ്റ്റനന്റ് കേണല്‍…

Read More

ബെംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസീലന്‍ഡ്. എട്ടു വിക്കറ്റിനാണ് ന്യൂസീലന്‍ഡിന്റെ ജയം. ഒന്നാം ടെസ്റ്റിന്റെ അവസാനദിനം കിവീസ് അനായാസം ലക്ഷ്യത്തിലെത്തി. രണ്ടാമിന്നിങ്സിൽ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസീലന്‍ഡ് മറികടന്നു. 36 വര്‍ഷത്തിന് ശേഷമാണ് കിവീസ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുമ്പ് 1988 ലാണ് സ്വന്തം മണ്ണില്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് പരാജയപ്പെടുത്തിയത്. സ്‌കോര്‍; ഇന്ത്യ-46,462 ന്യൂസിലന്‍ഡ്- 402, 110/2 മഴ നിഴലിട്ട അഞ്ചാം ദിനം കളി പിടിക്കാനുറച്ചാണ് ഇന്ത്യ മൈതാനത്തിറങ്ങിയത്. തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ സമ്മാനിക്കുകയും ചെയ്തു. മത്സരം ആരംഭിച്ച് രണ്ടാം പന്തില്‍ തന്നെ കിവീസിന് വിക്കറ്റ് നഷ്ടമായിരുന്നു. ടോം ലാതത്തെ (0) ജസ്പ്രീത് ബുംറ പുറത്താക്കി. പിന്നാലെ ഡേവോണ്‍ കോണ്‍വേയും വില്‍ യങുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ടീം സ്‌കോര്‍ 35 ല്‍ നില്‍ക്കേ കോണ്‍വേയേയും പുറത്താക്കി ബുംറ തിരിച്ചടിച്ചു. 17 റണ്‍സാണ്…

Read More

പാലക്കാട്: പി.സരിന്‍ പാര്‍ട്ടി വിട്ടത് ‘ഒരു പ്രാണി പോയതുപോലെയേ ഉള്ളൂ’ എന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പരാമര്‍ശത്തോട് മറുപടി പറയാനില്ലെന്ന് പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിന്‍. അത്തരം പരാമര്‍ശങ്ങളോട് പ്രതികരിക്കേണ്ട ആളല്ല ഇപ്പോള്‍ താനെന്നും സരിന്‍ പറഞ്ഞു. ഒരു നിയോഗം പോലെ പാലക്കാട്ടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന പല ഉത്തരവാദിത്തപ്പെട്ട ആളുകളില്‍ ഒരാളായി താന്‍ മാറിയിരിക്കുകയാണെന്നും മറ്റുസ്ഥാനാര്‍ഥികളുമായf തട്ടിച്ചുനോക്കുമ്പോള്‍ ഇയാളാണ് യോഗ്യന്‍ എന്ന് ജനങ്ങള്‍ക്ക് മതിപ്പുളവാക്കുന്ന തരത്തിലുള്ള ദൗത്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സരിന്‍ പറഞ്ഞു. പോരാട്ടം ആളുകളുടെ മനസ്സില്‍ നടക്കുന്ന ചോയ്‌സ് മേക്കിങ്ങിലാണ്. സംഘപരിവാറിന്റെ രാഷ്ട്രീയത്തിലെ വെറുപ്പിനെയും വിദ്വേഷത്തെയും എല്ലായ്‌പ്പോഴും തോല്‍പിക്കുക എന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്. അതുകൊണ്ടുതന്നെ ‘പൊളിറ്റിക്കല്‍ ഒപ്പോണന്റ്‌സ്’ ഉണ്ട്. അതുതന്നെയാണ് പാലക്കാട് മുന്‍നിര്‍ത്തി കേരളത്തിന്റെ വിശ്വാസ്യതയിലേക്ക് ഒന്നുകൂടി എല്‍ഡിഎഫ് എടുത്തു വെക്കാനാഗ്രഹിക്കുന്നതെന്നും സരിൻ പറഞ്ഞു. മത്സരം നടക്കുന്നത് ആളുകളുടെ മനസ്സില്‍ എല്‍.ഡി.എഫ് മുന്നിലെത്തുന്നതിനുവേണ്ടിയാണെന്നും സരിൻ വ്യക്തമാക്കി. മുഖമില്ലാത്ത ആദര്‍ശശുദ്ധിയുള്ള…

Read More

പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി നിലപാട് ഉറപ്പിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആര് എന്തുപറഞ്ഞാലും പാര്‍ട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. മരിച്ച നവീന്‍ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബത്തോട് സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നവീന്‍ ബാബുവിന്റെ അപ്രതീക്ഷിതമായ മരണം കുടുംബത്തെ മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. ഇത് നടക്കുമ്പോള്‍ ഞങ്ങള്‍ പി.ബിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നു. അവിടെ നിന്നാണ് സംഭവങ്ങള്‍ അറിയുന്നത്. ആ കുടുംബം വളരെ അധികം പ്രയാസം അനുഭവിക്കുന്ന സമയമാണിതെന്നും അതാണ് തിരിച്ചെത്തിയ ഉടന്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. നവീന്‍ ബാബുവിന്റെ ഭാര്യയോടും മക്കളോടും കുടുംബാംഗങ്ങളോടുമെല്ലാം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു. സര്‍വവും നഷ്ടപ്പെട്ട തങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ വേണമെന്നും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്.എല്ലാ അര്‍ഥത്തിലും പാര്‍ട്ടി അവര്‍…

Read More

ചേലക്കര: പൂരവും വെടിക്കെട്ടുമെല്ലാം ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് രമ്യ ഹരിദാസ്. അതിനെ ഇല്ലാതാക്കുന്ന പല കാര്യങ്ങളും നടക്കുന്നുവെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ അതെല്ലാം വോട്ടായി പ്രതിഫലിക്കുമെന്നും രമ്യ ഹരിദാസ് മാതൃഭൂമിയോട് പറഞ്ഞു. ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി പ്രചരണം നടത്തുന്നതിനിടയിലാണ് പൂരവും ജനങ്ങളുടെ വികാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതിനെക്കുറിച്ചും രമ്യ പറഞ്ഞത്. ചേലക്കരയിലെ ജനങ്ങള്‍ ഐക്യജനാധിപത്യമുന്നണിക്ക് നല്കിവരുന്ന വലിയൊരു പിന്തുണയുണ്ടെന്നും ആ പിന്തുണ ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞു. ‘പൂരങ്ങളെയും വേലകളെയുമൊക്കെ സ്‌നേഹിക്കുന്ന ആളുകളാണ് ചേലക്കരക്കാര്‍. ചേരക്കരയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്തിമാളം കാവിലെ ആഘോഷവും വെടിക്കെട്ടുമൊക്കെ കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിയിട്ടില്ല. ഞാനുമൊരു വിശ്വാസിയാണ്. ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് വിശ്വസിക്കുന്ന എത്രയോ ആളുകള്‍ അന്നും നമ്മളോടൊപ്പമുണ്ട്. അതിനെയെല്ലാം ഇല്ലായ്മ ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നു എന്നതിന്റെ പ്രകടമായ ഉദാഹരമാണ് അന്തിമാളം കാവില്‍ സംഭവിച്ചത്. അത് പൂരം കലക്കലിലേക്കുമൊക്കെ പോകുമ്പോള്‍ സ്വാഭാവികമായിട്ടും നമുക്ക്…

Read More

ഫ്‌ളോറിഡ: രാജ്യത്തിനായി ഹാട്രിക്കടിച്ച് ദിവസങ്ങള്‍ക്കിപ്പുറം ക്ലബ്ബ് ഫുട്‌ബോളിലും ഹാട്രിക്കുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി. എം.എല്‍.എസ്സില്‍ ന്യൂ ഇംഗ്ലണ്ടിനെതിരേ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് അര്‍ജന്റൈന്‍ നായകന്‍ മിന്നും പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ രണ്ടിനെതിരേ ആറ് ഗോളുകള്‍ക്ക് മയാമി വിജയിച്ചു. പകരക്കാരനായി ഇറങ്ങിയാണ് മെസ്സിയുടെ ഹാട്രിക് നേട്ടം. രണ്ടുഗോളുകള്‍ക്ക് പിന്നിട്ടശേഷമാണ് മയാമി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്. രണ്ടാം മിനിറ്റില്‍ ലൂക്ക ലങ്കോണി, 34-ാം മിനിറ്റില്‍ ഡൈലാന്‍ ബൊറേറോ എന്നിവരുടെ ഗോളുകളാണ് ന്യൂ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 40,43 മിനിറ്റുകളില്‍ വലകുലുക്കി സുവാരസ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 58-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രമാഷിയിലൂടെ ഇന്റര്‍ മയാമി ലീഡുമെടുത്തു. പിന്നാലെ മെസ്സി പകരക്കാരനായി കളത്തിലിറങ്ങിയതോടെ മയാമിയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. 78-ാം മിനിറ്റിലാണ് മെസ്സി മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടുന്നത്. മൂന്ന് മിനിറ്റുകള്‍ക്കിപ്പുറം വീണ്ടും വലകുലുക്കിയതാരം ടീമിന്റെ അഞ്ചാം ഗോളും നേടി. മത്സരത്തിന്റെ അവസാനം 89-ാം മിനിറ്റിലും ലക്ഷ്യം കണ്ട് അര്‍ജന്റൈന്‍ നായകന്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.…

Read More

ലോകം മുഴുക്കെ ആരാധകരുള്ള സിനിമാ താരമാണ് അമിതാഭ് ബച്ചന്‍. സ്‌ക്രീനിലെ പ്രകടനവും സ്‌ക്രീനിനു പുറത്തെ നിലപാടുകളും ബച്ചനെ ജനപ്രിയനാക്കി. എണ്‍പത്തിരണ്ടുകാരനായ താരം, എത്രയോ സിനിമകളിലും പരസ്യ ചിത്രങ്ങളിലുമൊക്കെയായി നിരവധി പേരുടെ കൂടെ ജോലിചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്ക് അധികം സുഹൃത്തുക്കളില്ലെന്നാണ് ഒരിക്കല്‍ ബച്ചന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. മുന്‍പ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ബച്ചന്റെ പരാമര്‍ശം. അഭിമുഖത്തിനിടെ, മാധ്യമപ്രവര്‍ത്തകനായ വീര്‍ സംഘ്‌വി ബച്ചന് ധാരാളം സുഹൃത്തുക്കളുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന് വളരെ ലളിതമായിരുന്നു മറുപടി. എന്നാല്‍ സുഹൃത്തുക്കളെ ഒരു കൈവിരലില്‍ എണ്ണാമോ എന്ന് ചോദിച്ചപ്പോള്‍, ബച്ചന്‍ ‘അയ്യോ അത് കടുപ്പമാണ്, തനിക്ക് അധികം സുഹൃത്തുക്കളില്ലെ’ന്ന് വീണ്ടും മറുപടി നല്‍കി. ഇത് ആളുകളിലുള്ള വിശ്വാസക്കുറവ് കൊണ്ടാണോ എന്നതായിരുന്നു അടുത്ത ചോദ്യം. ‘അതൊന്നുമല്ല. കണ്ടുമുട്ടല്‍, പരിചയപ്പെടല്‍, ഓരോരുത്തരുമായും അടുത്തിടപഴകല്‍ തുടങ്ങി സൗഹൃദത്തിന്റെ മുഴുവന്‍ പ്രക്രിയയും ഞാന്‍ കണ്ടെത്തുന്നു-ആയിടത്ത് ഞാന്‍ വീഴില്ല’ എന്നായിരുന്നു ബിഗ് ബിയുടെ മറുപടി. സുഹൃത്തുക്കളില്‍ ചിലര്‍ സിനിമാരംഗത്തുള്ളവരും ചിലര്‍ സിനിമയ്ക്ക്…

Read More

ഗാസ: വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 73 മരണം. ബൈത് ലാഹിയ പട്ടണത്തില്‍ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൂര്‍ണമായും ഉപരോധം ഏര്‍പ്പെടുത്തിയാണ് ഇസ്രയേല്‍ കൂട്ടക്കൊല നടത്തുന്നതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. ബൈത്ത് ലാഹിയയിലെ കെട്ടിട സമുച്ചയങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി വീടുകള്‍ തകര്‍ന്നുവെന്നും നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും ഇസ്രയേല്‍ അറിയിച്ചു. ഗാസയില്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 108 ആയി. ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളുള്ള ലഘുലേഖകളും ഇസ്രയേല്‍ സൈന്യം വിമാനത്തില്‍ നിന്ന് ഗാസയിലേക്ക് വിതറി. ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്നും ആയുധംവെച്ച് കീഴടങ്ങുന്നവരേയും ബന്ദികളെ വിട്ടയക്കുന്നവരേയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാമെന്നും ലഘുലേഖയിലുണ്ട്. പൗരന്‍മാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് വടക്കന്‍ ബെയ്‌റൂത്തിലും ലഘുലേഖകള്‍ വിതറി. നേരത്തെ യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രയേല്‍ പ്രധാനമന്ത്രി…

Read More