Author: malayalinews

ജെറുസലേം: ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ പശ്ചിമേഷ്യയിലേക്കാണ്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ ഓർമ പുതുക്കുന്ന വേളയിലും ലെബനനിലും ​ഗാസയിലും അതിരൂക്ഷമായ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഇതോടൊപ്പം ഇറാന്റെ മിസൈൽ ആക്രമണത്തിന് ഇസ്രയേൽ തിരിച്ചടി നൽകുമോയെന്നും ലോകം ഉറ്റുനോക്കുകയാണ്. ഞായറാഴ്ച തെക്കൻ ​ഗാസ മുനമ്പിൽ അവശേഷിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും ഇസ്രയേൽ ആരംഭിച്ചിട്ടുണ്ട്. ലെബനനിൽ ഇസ്രയേൽ നിരന്തരം ആക്രമണം അഴിച്ചു വിടുമ്പോഴും പ്രതിരോധം ശക്തമാക്കി പ്രത്യാക്രമണത്തിന് ഇറാനും സജ്ജമാണ്. ഇസ്രയേൽ നടത്തിയേക്കാവുന്ന ഏതു പ്രത്യാക്രമണവും നേരിടാൻ ഇറാൻ സജ്ജമാണെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ ‘തസ്‌നിം’ റിപ്പോർട്ടുചെയ്തു. അതേസമയം കനത്ത ജാ​ഗ്രതക്കിടയിലും ബീർഷെബയിലെ സെൻട്രൽ ബസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പ് ഇസ്രയേലിനെ ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചുകൊന്നു. ഒരാഴ്ചയ്ക്കിടെ ഇസ്രയേലിൽ സാധാരണക്കാർക്കുനേരെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. കഴിഞ്ഞയാഴ്ചത്തെ ടെൽ അവീവ് ആക്രമണത്തിനുമറുപടിയായി ഇസ്രയേൽ…

Read More

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം. പി.ആർ. ഏജൻസി വിവാദത്തിൽ നേതാക്കൾ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാൽ വിമർശനങ്ങളിൽ നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വീകരിച്ചത്. സിപിഎമ്മിന്റെ നേതൃയോഗങ്ങൾ നടന്നുവരവെയാണ് മുഖ്യമന്ത്രിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വീണ്ടും വിമർശനമുയരുന്നത് എന്നതാണ് ശ്രദ്ധേയം. സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റി യോഗങ്ങളും നടന്നുവരികയാണ്. ഇതിൽ സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയാണ് കൊച്ചിയിൽ നിന്നുള്ള നേതാക്കളിലൊരാൾ പി.ആർ. ഏജൻസി വിവാദം എടുത്തിട്ടത്. വിവാദത്തിൽ പാർട്ടിയോട് മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളത്, വിവാദം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങൾ ഉന്നയിച്ചു. ഇതിന് പുറമെ അടിക്കടി വിവാദങ്ങളുണ്ടാകുന്നത് പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന അഭിപ്രായവും പങ്കുവെച്ചു. എന്നാൽ ആ കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രി മുമ്പ് വിശദീകരണം നൽകിയതാണെന്നും ഇത്തരം കാര്യങ്ങളിലേക്ക് പോകേണ്ടതില്ല എന്നുള്ള തരത്തിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കി. ഇതിന് ശേഷം അടുത്ത തിരഞ്ഞെടുപ്പുകളേക്കുറിച്ചാണ് സംസ്ഥാന കമ്മിറ്റിയിൽ ചർച്ച നടന്നത്. പാലാക്കാട്, ചേലക്കര…

Read More

തിരുവനന്തപുരം: ഒരു കപ്പലിൽനിന്ന് 10330 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖത്തിന് റെക്കോഡ്‌ നേട്ടം. രാജ്യത്തെ തുറമുഖങ്ങളിൽ തന്നെ ഒരു കപ്പലിൽനിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്‌നർ നീക്കങ്ങളിൽ ഒന്നാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒറ്റക്കപ്പലിൽനിന്ന് 10,000 കണ്ടെയ്‌നർ നീക്കം നടക്കുന്നത്. ട്രയൽ റൺ സമയത്ത് തന്നെ ഇത്രയധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തത് വിഴിഞ്ഞത്തിന്റെ മികവിന്റെ അടയാളമാണ്. വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം തുടങ്ങിയ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ പോലും ഇത്രയും കണ്ടെയ്‌നറുകൾ ഒറ്റക്കപ്പലിൽനിന്ന് കയറ്റിറക്കുമതി നടത്താനായിട്ടില്ല. സെപ്റ്റംബർ 27-ന് വിഴിഞ്ഞത്തെത്തിയ എം.എസ്.സി.യുടെ (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി) അന്ന എന്ന കപ്പലിൽനിന്ന് കണ്ടെയ്‌നർ ഇറക്കിയും തിരികെ കണ്ടെയ്‌നറുകൾ കയറ്റിയുമാണ് നേട്ടം കൈവരിച്ചത്. മൂന്നുദിവസം കൊണ്ടാണ് ഇത്രയും കണ്ടെയ്‌നറുകളുടെ നീക്കം നടന്നത്. വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും വലിയ രണ്ടാമത്തെ കപ്പലാണ് എം.എസ്.സി. അന്ന മദർഷിപ്പ്. 399.98 മീറ്റർ നീളവും 58.6 മീറ്റർ വീതിയുമുള്ള കപ്പലിന് 14.7 മീറ്റർ ആഴവുമുണ്ട്. ചരക്ക് കയറ്റിറക്കുമതിക്ക് ശേഷം സെപ്റ്റംബർ 30-ന്…

Read More

കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഉള്‍പ്പെടെ സിദ്ധിഖിനെതിരെയുണ്ട്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് സിദ്ധിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ധിഖ് ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി ഹര്‍ജി തള്ളി. ഇതോടെ ഒളിവില്‍ പോയ സിദ്ധിഖ് സുപ്രീംകോടതിയെ സമീപിച്ചു. സിദ്ധിഖിനായി പോലീസ് തിരച്ചില്‍ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി കേസ് മാറ്റിവെച്ചതോടെ സിദ്ധിഖ് എറണാകുളത്ത് അഭിഭാഷകനെ കാണാനെത്തി. ഇതിനുശേഷവും അന്വേഷണസംഘം ചോദ്യംചെയ്യലിന് വിളിപ്പിക്കാത്ത സാഹചര്യത്തിലാണ് സിദ്ധിഖ് എവിടെ ഹാജരാകാനും തയ്യാറാണെന്നറിയിച്ച് മെയില്‍ അയച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണിക്കവേ…

Read More

കാസർകോട്: തനിക്കെതിരേ വളരെ ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കേസായിരുന്നു മഞ്ചേശ്വരം കോഴക്കേസെന്ന്‌ കെ സുരേന്ദ്രൻ. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയതിനു പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേസിനുപിന്നിൽ ഗുഢാലോചനയുണ്ടെന്നും സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾ പങ്കാളികളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ സുരേന്ദ്രൻ പറഞ്ഞത്; വളരെ ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കേസാണ് ഇത്. ഗൂഢാലോചനയിലൂടെയാണ് ഇങ്ങനെ ഒരു കേസ് ഉണ്ടായത്. എൽ.ഡി.എഫിന് വേണ്ടി ഇവിടെ മത്സരിച്ച വി.വി. രമേശ് കൊടുത്ത കേസാണ്. സുന്ദര കൊടുത്ത കേസല്ല. പിന്നീട് സുന്ദരയെ വിളിച്ച് കേസിന്റെ ഭാഗമാക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ നിന്ന് എന്നെ എന്നെന്നേക്കുമായി അയോഗ്യനാക്കാൻ വേണ്ടിയും ബിജെപിയെ താറടിച്ചു കാണിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു കള്ളക്കേസ് ഇവിടെ കെട്ടിച്ചമച്ചത്. വലിയ ഗൂഢാലോച നടന്നിട്ടുണ്ട്. സിപിഎമ്മിന്റേയും കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾ ഇതിൽ പങ്കാളിയായിട്ടുണ്ട്. കർണാടകയിലെ ഉൾപ്രദേശത്ത് കൊണ്ടുപോയി കള്ളക്കേസ് ചമക്കുകയായിരുന്നു. യാതൊരുതരത്തിലുള്ള അടിസ്ഥാനവും ഇല്ലാത്ത കേസായിരുന്നു സുന്ദര കേസ്. ഒരു പൊതുപ്രവർത്തകനെതിരേ പട്ടികജാതി പട്ടികവർഗ അതിക്രമ നിയമം ചേർത്തു.…

Read More

ഇടുക്കി: സിനിമാ ചിത്രീകരണത്തിനിടെ വിരണ്ടോടിയ പുതുപ്പള്ളി സാധു നാട്ടാനയെ കണ്ടെത്തി കാട്ടിനുള്ളില്‍ നിന്ന് പുറത്തെത്തിച്ചു. ഭൂതത്താൻകെട്ട് തുണ്ടം ഫോറസ്റ്റ് റേഞ്ചിൽ നിന്നാണ് ആനയെ കണ്ടെത്തിയത്. നിലവിൽ ആന പൂർണ ആരോഗ്യവാനാണെന്നാണ് ലഭിക്കുന്ന വിവരം. കാടിന് വെളിയിൽ എത്തിച്ച് ഭക്ഷണവും വെള്ളവും കൊടുത്ത് വിശ്രമിക്കുകയാണ് ആന. ആന ഉടമയ്ക്കൊപ്പം ഉണ്ടായിരുന്ന വെറ്റിനറി ഡോക്ടർ പരിശോധിച്ച് മുറിവുകളോ പ്രശ്നങ്ങളോ ഇല്ല എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കാട്ടിലേക്ക് ഓടിക്കയറിയതിന് ശേഷം ആന ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്. അതുമായി ബന്ധപ്പെട്ട് ക്ഷീണം ഉണ്ട്. ആവശ്യമായ ഭക്ഷണവും വെള്ളവും ആവശ്യത്തിന് വിശ്രമവും ലഭിച്ചു കഴിഞ്ഞാൽ ആനയെ തിരികെ കൊണ്ടുപോകും. 0 seconds of 2 minutes, 39 secondsVolume 90% കഴിഞ്ഞ ദിവസമാണ് സിനിമാ ചിത്രീകരണത്തിനായി എത്തിച്ച ആന മറ്റൊരു ആനയുടെ കുത്തേറ്റ് വിരണ്ട് കാട്ടിലേക്ക് ഓടിക്കയറിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ള സംഘം ആനയ്ക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെയായിരുന്നു സാധു എന്ന ആനയ്ക്ക്…

Read More

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ദലിത് യുവാവും ഭാര്യയും രണ്ടു പെണ്‍മക്കളും വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ചന്ദൻ വർമ്മയെ പോലീസ് കസ്റ്റഡിലെടുത്തു. ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നോയിഡെക്ക് അടുത്തുവെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. വെടിവെപ്പിൽ കൊല്ലപ്പെട്ട പൂനവുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും തമ്മില്‍ അടുത്തിടെയുണ്ടായ ചെറിയ പ്രശ്‌നങ്ങള്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കിയതാണ് കുടുംബത്തിലെ നാലു പേരെയും കൊല്ലാന്‍ ഇടയാക്കിയതെന്നു ചോദ്യം ചെയ്യലില്‍ ചന്ദന്‍ വര്‍മ്മയുടെ വിശദീകരണം. ബുധനാഴ്ച രാത്രി ഏഴരെയോടെയാണ് ഇയാൾ അമേഠിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യപകനായ സുനില്‍ കുമാറിനെയും ഭാര്യ പൂനം ഭാര്‍തിയെയും ആറും ഒന്നും വയസ്സുമുള്ള രണ്ടു മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി സുനിലിന്റെ വീട്ടിലേക്ക് എത്തിയ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന തോക്കുപയോഗിച്ച് അധ്യാപകനെും ഭാര്യയെയും വെടിവെച്ചു. സംഭവ സ്ഥലത്തേക്കെത്തിയ കുട്ടികളും വെടിവെച്ച് കൊലപ്പെടുത്തിയ ഇയാള്‍ ആത്മഹത്യചെയ്യാനായി വെടിയുയര്‍ത്തെങ്കിലും ഉന്നം തെറ്റിയതോടെ ബൈക്കില്‍ രക്ഷപ്പെടുകുയായിരുന്നു. ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചന്ദന്‍ വര്‍മ്മയെ എസ്.ടി.എഫ് സംഘം…

Read More

ക്രിസ്റ്റഫര്‍ ലൂയിസ് എന്ന അമേരിക്കന്‍ വ്‌ളോഗറുടെ പല വീഡിയോകളും ഈ അടുത്ത കാലത്തായി ഇന്ത്യയില്‍ വൈറലായിരുന്നു. ചെന്നൈയിലെത്തിയപ്പോള്‍ വഴിയോര തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിന്റേയും കട നടത്തുന്നവരുമായി അദ്ദേഹം നടത്തുന്ന സംഭാഷണങ്ങളുടേയും വീഡിയോകളായിരുന്നു വൈറലായത്. അതില്‍ ഒന്നായിരുന്നു തട്ടുകടയില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന തരുള്‍ റയാന്റേത്. തരുളിന്റെ കടയില്‍നിന്ന് ചിക്കന്‍ 65-വും ചിക്കന്‍ കട്‌ലറ്റുമായിരുന്നു ലൂയിസ് വാങ്ങിക്കഴിച്ചത്. ഭക്ഷണത്തെ ലൂയിസ് നല്ല വാക്കുകള്‍ക്കൊണ്ട് പ്രശംസിച്ചു. എന്നാല്‍, ഭക്ഷണത്തേക്കാളേറെ ലൂയിസിനെ ആകര്‍ഷിച്ചത് തരുളിന്റെ അര്‍പ്പണമനോഭാവമായിരുന്നു. പാര്‍ട്ട് ടൈം ആയി തട്ടുകട നടത്തുന്ന ഗവേഷക വിദ്യാര്‍ഥിയാണ് തരുള്‍. ഇക്കാര്യം തരുള്‍, ലൂയിസിനോട് വീഡിയോയില്‍ പറയുന്നുണ്ട്. മാത്രമല്ല, തന്റെ ഗവേഷണ പ്രബന്ധങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്ന് പറയുകയും അത് കാണിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയ ഈ വീഡിയോ പങ്കുവെച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര. തരുളിനെ അഭിനന്ദിച്ച അദ്ദേഹം , അതുല്യം അവിശ്വസനീയം, ഇന്ത്യന്‍ എന്നാണ് സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചത്.…

Read More

ന്യൂഡൽഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആത്മകഥയൊരുങ്ങുന്നു. പുസ്തക പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സുമായി കരാര്‍ ഒപ്പുവെച്ചെന്ന് റിപ്പോര്‍ട്ട്. പുസ്തകവുമായി ബന്ധപ്പെട്ട ജോലികള്‍ കുറച്ചു വര്‍ഷങ്ങളായി നടന്നുവരികയായിരുന്നു. അതേസമയം, ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. സോണിയാ ഗാന്ധിയും ഇതേക്കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല. ഹാര്‍പ്പര്‍ കോളിന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അനന്തപത്മനാഭനാണ് വിഷയത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്. ഇന്ത്യയില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് സോണിയാ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അറിയിക്കുമെന്നാണ് വിവരം. നെഹ്‌റു കുടുംബത്തില്‍നിന്നുള്ള ആദ്യത്തെ സമഗ്ര ആത്മകഥയായിരിക്കും ഇത്. അപ്രതീക്ഷിതമായി കൊല്ലപ്പെട്ടതിനാല്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സമ്പൂര്‍ണ ജീവിതചരിത്രങ്ങള്‍ എഴുതാന്‍ സാധിച്ചിരുന്നില്ല. സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ പുപുല്‍ ജയശങ്കര്‍ എഴുതിയ ‘ഇന്ദിരാ ഗാന്ധി: എ ബയോഗ്രഫി’, സോണിയാ ഗാന്ധി എഴുതിയ ‘രാജീവ്’, നെഹ്‌റുവിന്റെ ‘ഓട്ടോബയോഗ്രഫി ടുവാഡ് ഫ്രീഡം’ എന്നിവയാണ് നെഹ്‌റു-ഗാന്ധി കുടുംബാംഗങ്ങളെ കുറിച്ച് മുമ്പ് പുറത്തിറങ്ങിയ പുസ്തകങ്ങള്‍. ഈ ഡിസംബറില്‍ 78-ാം…

Read More

ബർസാലോഖോ: ആഫ്രിക്കൻ രാജ്യമായ ബർക്കിനാഫാസോയിലെ ബർസാലോഖോയിൽ കൂട്ടക്കുരുതി നടത്തി ഭീകരസംഘടനയായ അൽ ഖ്വൈദയുമായി ബന്ധമുള്ള തീവ്രവാദ സംഘടന. സംഭവത്തിൽ അറുന്നൂറോളംപേർ കൊല്ലപ്പെട്ടതായാണ് മാധ്യമങ്ങൾ റിപ്പോർട്ടുകൾ. മണിക്കൂറുകൾകൊണ്ടാണ് ക്രൂരകൃത്യം ചെയ്തതെന്നും രക്ഷപ്പെട്ട നാട്ടുകാർ ചേർന്ന് മൂന്നു ദിവസമെടുത്താണ് കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങൾ ശേഖരിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബർക്കിനാഫാസോയിൽ സജീവമായി പ്രവർത്തിക്കുന്ന ജെ.എൻ.ഐ.എം എന്ന തീവ്രവാദ സംഘടനയാണ് കൂട്ടക്കുരുതിക്ക് പിന്നിൽ. ഓ​ഗസ്റ്റ് 24-നായിരുന്നു സംഭവം. ബർസാലോഖോയിൽ നാട്ടുകാർ സുരക്ഷയ്ക്കായുള്ള ട്രെ‍ഞ്ചുകൾ കുഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാ​ഗവും. 2015 മുതൽ കലാപങ്ങൾ വലച്ചുകൊണ്ടിരിക്കുന്ന ബർക്കിനാഫാസോയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ദുരന്തമായാണ് പുതിയ സംഭവവികാസം വിലയിരുത്തപ്പെടുന്നത്. 200 പേർ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞപ്പോൾ 300 പേരെന്നാണ് ജെ.എൻ.ഐ.എം അവകാശപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600-ഓളം വരുമെന്നാണ് ഫ്രഞ്ച് സർക്കാരിന്റെ സുരക്ഷാ വിലയിരുത്തൽ ടീമിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തത്. എവിടെ നോക്കിയാലും ചോരയും ആർത്തനാദങ്ങളുമായിരുന്നെന്ന് അക്രമികളിൽനിന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ പറഞ്ഞു. ട്രെഞ്ചിനകത്ത് താൻ ഒളിച്ചിരിക്കുകയായിരുന്നെന്നും…

Read More