ലഖ്നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ ദലിത് യുവാവും ഭാര്യയും രണ്ടു പെണ്മക്കളും വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ചന്ദൻ വർമ്മയെ പോലീസ് കസ്റ്റഡിലെടുത്തു. ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നോയിഡെക്ക് അടുത്തുവെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
വെടിവെപ്പിൽ കൊല്ലപ്പെട്ട പൂനവുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും തമ്മില്‍ അടുത്തിടെയുണ്ടായ ചെറിയ പ്രശ്നങ്ങള്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കിയതാണ് കുടുംബത്തിലെ നാലു പേരെയും കൊല്ലാന്‍ ഇടയാക്കിയതെന്നു ചോദ്യം ചെയ്യലില്‍ ചന്ദന്‍ വര്‍മ്മയുടെ വിശദീകരണം. ബുധനാഴ്ച രാത്രി ഏഴരെയോടെയാണ് ഇയാൾ അമേഠിയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യപകനായ സുനില്‍ കുമാറിനെയും ഭാര്യ പൂനം ഭാര്‍തിയെയും ആറും ഒന്നും വയസ്സുമുള്ള രണ്ടു മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്.
ബുധനാഴ്ച രാത്രി സുനിലിന്റെ വീട്ടിലേക്ക് എത്തിയ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന തോക്കുപയോഗിച്ച് അധ്യാപകനെും ഭാര്യയെയും വെടിവെച്ചു. സംഭവ സ്ഥലത്തേക്കെത്തിയ കുട്ടികളും വെടിവെച്ച് കൊലപ്പെടുത്തിയ ഇയാള്‍ ആത്മഹത്യചെയ്യാനായി വെടിയുയര്‍ത്തെങ്കിലും ഉന്നം തെറ്റിയതോടെ ബൈക്കില്‍ രക്ഷപ്പെടുകുയായിരുന്നു.
ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചന്ദന്‍ വര്‍മ്മയെ എസ്.ടി.എഫ് സംഘം പിടികൂടുന്നത്. കൊലപാതകത്തിനായി ഇയാള്‍ ഉപയോഗിച്ച തൊക്കും രക്ഷപ്പെടാനായി ഉയപോഗിച്ച ബൈക്കും ഉടന്‍ കസ്റ്റഡിയിലെടുക്കാനായി പോലിസിനൊപ്പം അമേഠിയിലേക്ക് പോകുന്നതിനിടെ കൂടെയുണ്ടായിരുന്ന പോലീസിനെ വെടിവെക്കാൻ ശ്രമിച്ചു. മറ്റൊരു പോലീസ് ചന്ദന്‍ വര്‍മ്മയുടെ കാലില്‍ വെടിവെച്ച് ഇയാളെ കീഴ്പ്പെടുത്തിയെന്നും ഉത്തര്‍ പ്രദേശ് പോലീസ് പറഞ്ഞു.
അഞ്ചുപേരുടെ മരണം ഉടനുണ്ടാകുമെന്ന് വാട്സ്പ്പിലൂടെ പരസ്യ പ്രഖ്യാപനം
ചന്ദൻ വർമ്മയുടെ ഫോണിൽ നടത്തിയ പരിശോധനയിൽ അഞ്ചു പേരുടെ മരണം ഉടന്‍ ഉണ്ടാകുമെന്ന തരത്തിൽ സെപ്റ്റംബർ 12-നുള്ള ഇയാളുടെ വാട്സപ്പ് സ്റ്റാറ്റസ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുബത്തിലെ നാലു പേരെയും കൊലപ്പെടുത്തിയ ശേഷം സ്വയം മരിക്കാനായിരുന്നു ഇയാൾ തീരുമാനിച്ചതെന്നും പോലീസ് വ്യക്തമാക്കി.
പൂനം ഭാര്‍തിയെ കൊലപ്പെടുത്തുമെന്ന ഭീഷണി കഴിഞ്ഞ ഒരുമാസമായി ചന്ദന്‍ വര്‍മ്മ നല്‍കിയിരുന്നു.
സമീപ ജില്ലയായ റായ് ബറേലി സ്വദേശിയായ ഇയാള്‍ പൂനത്തിനോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കുടുംബം ചനന്ദന് വര്‍മ്മക്കെതിരെ എഫ്.ഐ.ആര് നല്‍കിയിരുന്നു. പരാതി നൽകിയതിനു പിന്നാലെ പലതവണ പൂനത്തിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി.
തുടര്‍ച്ചയായി കൊലപാതക ഭീഷണി വന്നതിനു പിന്നാലെ തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചന്ദന്‍ വര്മ്മക്കായിരിക്കുമെന്ന് പൂനം വ്യക്തമാക്കിയിരുന്നു.
ഓഗസറ്റ് 18-ന് കുടുംബവുമായി റായ് ബറേലിയിലെ ആശുപത്രി സന്ദര്ഷിച്ചത്തനിടെ ചന്ദന്‍ വര്‍മ്മ പൂനത്തിനോട് അപമര്യാദയായി പെറുമാറി. ഇത് ചോദ്യം ചെയ്തപ്പോള്‍ പൂനത്തെയും ഭർത്താവിനെയും തന്നെയും ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്താല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയതായും തനിക്കോ കുടുംബത്തിനോ എന്തിങ്കിലും സംഭവിച്ചാല്‍ ചന്ദന്‍ വര്‍മ്മയായിരിക്കും ഉത്തരവാദിയെന്നും പൂനം നല്കിയ പരാതിയില്‍ പറയുന്നു.