ന്യൂയോര്‍ക്ക്: പ്രശസ്ത ഓസ്ട്രിയന്‍-അമേരിക്കന്‍ എഴുത്തുകാരിയും വിവര്‍ത്തകയുമായ ലോര്‍ സെഗല്‍(96) അന്തരിച്ചു. യു.എസിലെ മാന്‍ഹാറ്റനിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം. ബാല്യത്തില്‍ നാസികളില്‍നിന്ന് രക്ഷപ്പെട്ട് യു.എസിലെത്തിയ ലോര്‍ ജൂത അഭയാര്‍ഥിയായും കുടിയേറ്റക്കാരിയുമായുള്ള തന്റെ ജീവിതാനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തിയ ‘അദര്‍ പീപ്പിള്‍സ് ഹൗസ്’, ‘ഹെര്‍ ഫസ്റ്റ് അമേരിക്കന്‍’ എന്നീകൃതികളിലൂടെ സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. നോവലുകള്‍, ചെറുകഥകള്‍, ലേഖനങ്ങള്‍, ബാലസാഹിത്യം, എന്നിവ എഴുതിയിട്ടുണ്ട്. ബൈബിളിന്റെയും ഗ്രിം നാടോടികഥകളുടെയും പരിഭാഷയും നിര്‍വഹിച്ചിട്ടുണ്ട്. ‘ഷേക്സ്പിയേര്‍സ് കിച്ചണ്‍’ എന്ന നോവല്‍ 2008-ലെ പുലിറ്റ്‌സര്‍ സമ്മാനത്തിന്റെ അന്തിമറൗണ്ടുവരെ എത്തിയിരുന്നു. 2023-ല്‍ ‘അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്ട്സ് ആന്‍ഡ് ലെറ്റേഴ്സില്‍’ ലോര്‍ അംഗമായി. കൊളംബിയ, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലകളില്‍ അധ്യാപികയായിരുന്നു.
Author: malayalinews
കഴിഞ്ഞ 33 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് 2023-ല്‍ ലോകത്തെ നദികള്‍ നേരിട്ടതെന്ന് യു.എന്‍. കാലാവസ്ഥാസംഘടനയായ ഡബ്ല്യു.എം.ഒ.യുടെ റിപ്പോര്‍ട്ട്. ആഗോളതാപനവും സമുദ്ര താപനില ഉയരുന്ന പ്രതിഭാസമായ എല്‍നിനോയും 2023-നെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമാക്കിയിരുന്നു. കഴിഞ്ഞകൊല്ലം ലോകത്തെമ്പാടുമുണ്ടായ കൊടുംവരള്‍ച്ചയില്‍ മിക്കനദികളും വറ്റിവരണ്ടു. പലരാജ്യങ്ങളിലെയും നദികളെ, ജലംനല്‍കി പോഷിപ്പിക്കുന്ന ഹിമാനികള്‍ക്ക് കഴിഞ്ഞഅഞ്ചുപതിറ്റാണ്ടുകൊണ്ട് ഏറ്റവുംവലിയ പിണ്ഡനഷ്ടമുണ്ടായി. അതിവേഗം ഹിമാനികള്‍ ഉരുകുന്നത് ലക്ഷക്കണക്കിന് ആളുകളുടെ ദീര്‍ഘകാല ജലസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആഗോളതാപനം മഴയുടെ ചക്രത്തെ പ്രവചനാതീതമാക്കിക്കളഞ്ഞു. ഒന്നുകില്‍ അതിതീവ്രമഴ, അല്ലെങ്കില്‍ മഴയേ ഇല്ലെന്ന അവസ്ഥയാണ്. ലോകത്ത് ഏകദേശം 360 കോടിപ്പേര്‍ വര്‍ഷത്തില്‍ ഒരുമാസമെങ്കിലും ജലക്ഷാമം നേരിടുന്നു. 2050-ഓടെ അത് 500 കോടിയാകുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. യു.എസിന്റെ തെക്കുഭാഗങ്ങള്‍, മധ്യഅമേരിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, ബ്രസീല്‍, പെറു, യുറഗ്വായ് എന്നിവിടങ്ങളില്‍ വ്യാപക വരള്‍ച്ചയുണ്ടായി. പെറു-ബൊളീവിയ അതിര്‍ത്തിയിലെ ആമസോണ്‍ നദിയിലും ടിറ്റിക്കാക തടാകത്തിലും ഏറ്റവുംകുറഞ്ഞ ജലനിരപ്പാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാനർ പിടിക്കുന്നതും സ്പീക്കറുടെ മുഖം മറയ്ക്കുന്നതും പ്ലക്കാർഡ് ഉയർത്തുന്നതും നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ട് നടക്കുന്ന സംഭവമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ ദിവസം സഭയിൽ ബാനറും പ്ലക്കാർഡും പിടിച്ചതാണ് പരാതിയായി പറഞ്ഞിട്ടുള്ളത്. നടുത്തളത്തിൽ പ്രതിപക്ഷം ഇറങ്ങിയാൽ സഭാനടപടികൾ താത്കാലികമായി നിർത്തിവെച്ച് നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുകയാണ് സാധാരണ സ്പീക്കർ ചെയ്യുക. ഇപ്പോൾ സഭാ നടപടികൾ നിർത്തിവെയ്ക്കുകയോ ചർച്ചയ്ക്കെടുക്കുകയോ ചെയ്യാതെ സ്പീക്കറുടെ ചേംബറിൽ വെച്ച് ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്. അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുത്ത ആളെ വിളിക്കുക പോലും ചെയ്യാതെ സ്പീക്കർ സഭ നിർത്തിവെക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.
അപായ സൈറന്‍ മുഴങ്ങിയപ്പോള്‍ സുരക്ഷിത സ്ഥലം തേടി ഓടുന്ന ഇസ്രയേല്‍ പൗരന്മാര്‍. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലാണ് സംഭവം. ഇസ്രയേലും ലെബനീസ് സായുധസംഘമായ ഹെസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണിത്. റോക്കറ്റുകളില്‍ നിന്ന് ആളുകള്‍ അഭയം തേടുന്ന ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേനയാണ് പങ്കുവെച്ചത്. മിസൈല്‍ തൊടുത്തത് ആരാണെന്ന് ഇസ്രയേല്‍ പരാമര്‍ശിച്ചിട്ടില്ല.
തിരുവനന്തപുരം: വിവാദമായ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചു. മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ദ ഹിന്ദു പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിൽ വിശദീകരണം തേടിയാണ് ഗവര്‍ണറുടെ ഇടപെടല്‍. ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന് മലപ്പുറത്തെക്കുറിച്ച് വിശേഷിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതിന് പിന്നാലെ പി.ആര്‍.ഏജന്‍സിയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തലുള്ള പരാമര്‍ശം മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കിയതെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. എന്നാല്‍ മുമ്പ് വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടുണ്ടെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. ദേശവിരുദ്ധര്‍ ആരെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എപ്പോഴാണ് ഇതിനെ പറ്റി അറിഞ്ഞതെന്നും ആരാണ് ഇതിനു പിന്നിലെന്ന് അറിയിക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേശവിരുദ്ധ…
ശ്രീനഗര്‍ : കശ്മീരില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കെ നാഷണല്‍ കോണ്‍ഫ്രന്‍സ് -കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ തിരിച്ചുവരവിനും കളമൊരുങ്ങുകയാണ്. മത്സരിച്ച രണ്ട് സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെ ജമ്മു കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഒമര്‍ നടത്തിയിരിക്കുന്നത്. മന്ത്രിസഭ രൂപീകരണം മുന്നില്‍ കണ്ടുകൊണ്ട് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാക്കള്‍ സ്വതന്ത്രരുമായുള്ള ചര്‍ച്ചകളും സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാരാമുള്ള മണ്ഡലത്തില്‍ ജയിലില്‍ കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എഞ്ചിനീയര്‍ റാഷിദിനോട് നാലര ലക്ഷം വോട്ടുകള്‍ക്ക് ഏറ്റുവാങ്ങിയ പരാജയത്തിന്റെ ക്ഷീണം ഇനി ഒമറിന് മറക്കാം. മത്സരിച്ച മണ്ഡലങ്ങളായ ഗന്ദര്‍ബാലിലും ബദ്ഗാമിലും കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഒമര്‍ വ്യക്തമായ ലീഡ് നേടിയിരിക്കുന്നത്. ഒമറിന്റെ ഈ നേട്ടം നാഷണല്‍ കോണ്‍ഫറന്‍സിനും ഇന്ത്യാ സഖ്യത്തിനും മാത്രമല്ല, അബ്ദുള്ള കുടുംബത്തിനും വളരെ നിര്‍ണായകമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒമര്‍…
മുംബൈ: പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് സ്വപ്‌നില്‍ കുശാലെയ്ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ തുകയില്‍ അതൃപ്തി അറിയിച്ച് പിതാവ് സുരേഷ് കുശാലെ. മകന് പാരിതോഷികമായി രണ്ടുകോടി രൂപ നല്‍കിയാല്‍ പോരെന്നും അഞ്ച് കോടി രൂപ കിട്ടണമെന്നും സുരേഷ് പറഞ്ഞു. കൂടാതെ പുണെയിലെ ബെല്‍വാഡിയിലെ ഛത്രപതി ശിവജി മഹാരാജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനടുത്ത് ഒരു ഫ്‌ളാറ്റ് വേണം. സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ 50 മീറ്റര്‍ ത്രീ പൊസിഷന്‍ റൈഫിള്‍ ഷൂട്ടിങ് അരീനയ്ക്ക് മകന്റെ പേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് ഹരിയാണ സര്‍ക്കാര്‍ കൂടുതല്‍ തുക നല്‍കുന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. കോലാപുരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ്. ഒളിമ്പിക് മെഡല്‍ നേടിയ ഓരോരുത്തര്‍ക്കും അഞ്ചുകോടി രൂപയാണ് ഹരിയാണ സര്‍ക്കാര്‍ നല്‍കിയത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നയപ്രകാരം, ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവിന് രണ്ടുകോടി രൂപയാണ് പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് സംസ്ഥാനം ഇങ്ങനെയൊരു മാനദണ്ഡം വെയ്ക്കുന്നത്? മഹാരാഷ്ട്രയില്‍നിന്നുള്ള രണ്ടാമത്തെ മാത്രം ഒളിമ്പിക്‌സ് മെഡല്‍ ജേതാവാണ്…
മലയാളത്തിന്റെ അതിരുകള്‍ കടന്നുള്ള പ്രകടനമാണ് യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഫഹദ് ഫാസില്‍ കാഴ്ചവെക്കുന്നത്. വിക്രം, മാമന്നന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച് തമിഴ് സിനിമയിലും സജീവസാന്നിധ്യമാകുകയാണ് ഫഹദ് ഫാസില്‍. സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് നായകനാകുന്ന വേട്ടയ്യന്‍ എന്ന സിനിമയാണ് ഫഹദ് ഫാസിലിന്റേതായി ഒടുവില്‍ തിയേറ്ററില്‍ എത്തുന്ന തമിഴ് ചിത്രം. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ഫഹദിനെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ‘വേട്ടയ്യന്‍ സിനിമയിലെ ഒരു എന്റര്‍ടെയ്‌നര്‍ ക്യാരക്ടറിനായാണ് ഫഹദ് ഫാസിലിനെ തീരുമാനിച്ചത്. ആര്‍ട്ടിസ്റ്റുകളെ തീരുമാനിക്കുന്നതൊന്നും എന്നോട് പറയേണ്ട കാര്യമില്ല. എന്നാല്‍, ഈ കഥാപാത്രം ചെയ്യുന്നത് ഫഹദ് ഫാസില്‍ ആണെന്ന് എന്നോട് പറഞ്ഞിരുന്നു. ഈ കഥാപാത്രം ഫഹദ് ഫാസില്‍ ചെയ്താല്‍ മാത്രമേ ശരിയാകൂവെന്നും, എങ്ങനെയെങ്കിലും അദ്ദേഹത്തെ ഈ സിനിമയിലേക്ക് കൊണ്ടുവരണമെന്നുമായിരുന്നു ആവശ്യം. ഈ കഥയ്ക്ക് അദ്ദേഹം അത്യാവശ്യമാണെന്നും സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് കേട്ടപ്പോള്‍ എനിക്ക് അദ്ഭുതമാണ് തോന്നിയത്. കാരണം, ഞാന്‍ അദ്ദേഹത്തിന്റെ…
ചത്തീസ്ഗഢ്: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും കോണ്‍ഗ്രസിന് അനുകൂലമായ ആദ്യഘട്ട ഫലസൂചനകളും മറികടന്ന് അപ്രതീക്ഷിത ട്വിസ്റ്റ് നടത്തി ബിജെപി. ഇതോടെ വോട്ടെണ്ണലിന് മുന്നേ തുടങ്ങിയ കോണ്‍ഗ്രസിന്റെ ആഘോഷം നിര്‍ത്തിവെച്ചു. എക്‌സിറ്റ്‌പോള്‍ ഫലങ്ങളുടെ പിന്‍ബലത്തില്‍ ഇന്ന് രാവിലെ മുതല്‍ക്ക് തന്നെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുമ്പിലടക്കം വലിയ ആഘോഷമായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. പക്ഷെ ബി.ജെ.പി പിന്നീട് മുന്നേറ്റം നടത്തുന്ന കാഴ്ചായാണ് കാണാന്‍ കഴിഞ്ഞത്. രാവിലെ 10.35 നുള്ള ലീഡ് നില പുറത്ത് വരുമ്പോള്‍ കേവല ഭൂരിപക്ഷം കടന്ന് ബി.ജെ.പി 50 എന്ന സഖ്യയിലേക്കെത്തി. കോണ്‍ഗ്രസ് 35 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. പുറത്തുവന്ന എഴ് എക്‌സിറ്റ്‌പോളുകളും 55 സീറ്റോളമായിരുന്നു ഹരിയാണയില്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത്. അങ്ങനെ ബി.ജെ.പിയുടെ ഹാട്രിക് മോഹം തല്ലിക്കെടുത്താമെന്നും കണക്കുകൂട്ടിയിരുന്നു. പക്ഷെ ബി.ജെ.പി കൃത്യമായി മുന്നേറ്റം നടത്തുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെങ്കിലും മോദി മാജിക് ഭരണത്തുടര്‍ച്ച നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിജെപി നേതൃത്വം. അത് സാധ്യമാകുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. വിമതശല്യം…
പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ധാരണയിലെത്തിയെന്ന് പി.വി. അന്‍വര്‍. പാലക്കാട് സിപിഎം ബിജെപിക്കും ചേലക്കരയില്‍ ബിജെപി സിപിഎമ്മിനും വോട്ട് മറിക്കും. ഇതാണ് ഇവര്‍ തമ്മിലുള്ള ധാരണ. ഈ ധാരണകള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആണെന്നും പി.വി.അന്‍വര്‍ ആരോപിച്ചു. അതുകൊണ്ടാണ് അജിത്കുമാറിനെ പാര്‍ട്ടി തള്ളിപ്പറയാത്തതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.