ന്യൂഡല്‍ഹി: ഗാര്‍ഹികപീഡനം, ഭാര്യയോടുള്ള ക്രൂരത എന്നിവയാണ് ഏറ്റവുംകൂടുതല്‍ ദുരുപയോഗംചെയ്യപ്പെടുന്ന നിയമങ്ങളെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ദാമ്പത്യതര്‍ക്ക കേസ് പരിഗണിക്കുന്നതിനിടെ ഇക്കാര്യം വാക്കാല്‍ നിരീക്ഷിച്ചത്.
പഴയൊരു കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗവായ് ഇക്കാര്യം വിശദീകരിച്ചത്. ഒരുദിവസംപോലും ഒന്നിച്ചുകഴിയാത്ത ഭര്‍ത്താവ് അന്‍പതുലക്ഷം രൂപ ഭാര്യക്ക് ജീവനാംശംനല്കേണ്ടിവന്ന സംഭവം ഗവായ് ഓര്‍മ്മിച്ചു. ഭാര്യയോടുള്ള ക്രൂരത (ഐ.പി.സി. 498-എ) എക്കാലത്തും ചര്‍ച്ചയാണ്. ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടെയും പേരില്‍ ക്രിമിനല്‍ക്കേസ് നല്കാന് സ്ത്രീകള്‍ പലപ്പോഴും ഇത് ദുരുപയോഗംചെയ്യുന്നതായി കോടതികളില്‍ വിമര്‍ശനമുയരാറുണ്ട്.