തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബാഗിനുള്ളിലാക്കിയാണ് ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചത്.
സ്റ്റേഷനിലെ കോണിപ്പടിയില്‍ ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും റെയില്‍വേ പോലീസ് പറഞ്ഞു.