രവി തേജയെ നായകനാക്കി ഹരീഷ് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മിസ്റ്റര്‍ ബച്ചന് എന്ന ചിത്രം ഓഗസ്റ്റ് 15നാണ് പുറത്തിറങ്ങിയത്. റിലീസ് ദിനത്തില്‍ വലിയ തിരക്കുണ്ടായിരുന്നുവെങ്കിലും പ്രേക്ഷകപ്രതികരണം മോശമായതോടെ സിനിമയുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. 70 കോടി മുടക്കിയാണ് ഈ ചിത്രം ഒരുക്കിയത് എന്നാല്‍ 10 കോടി രൂപ മാത്രമാണ് ചിത്രത്തിന് വരുമാനമായി ലഭിച്ചത്. ഈ വര്‍ഷത്തെ തെലുങ്കിലെ വന്‍ പരാജയങ്ങളില്‍ ഒന്നാണ് മിസ്റ്റര്‍ ബച്ചന് എന്നാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയത്.
അജയ് ദേവ്ഗണിനെ നായകനാക്കി 2018 ല്‍ റിലീസ് ചെയ്ത റെയ്ഡ് എന്ന ചിത്രത്തിന്റെ തെലുഗു റീമേക്കാണ് മിസ്റ്റര്‍ ബച്ചന്. റെയിഡ് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ചിത്രം. റെയ്ഡിന് ലഭിച്ച പ്രേക്ഷക പ്രീതിയാണ് റീമേക്ക് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. ചിത്രം വന്‍ പരാജയമായതോടെ ചിത്രത്തിന് ലഭിച്ച പ്രതിഫലം പ്രതിഫലമായി ലഭിച്ച തുകയില്‍ നിന്ന് രവിതേജ 4 കോടി രൂപ മടക്കി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന് ഹരീഷ് ശങ്കര്‍ 2 കോടി മടക്കി നല്‍കിയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പീപ്പിള്‍ മീഡിയ ഫാക്ടറിയുമായി മിസ്റ്റര്‍ ബച്ചന് അടക്കം നാല് സിനിമകള്‍ക്കാണ് രവി തേജ കരാര്‍ ഒപ്പിട്ടിരുന്നത്. അതില്‍ ധമാക്ക, ഈഗിള്‍, മിസ്റ്റര്‍ ബച്ചന് എന്നിവയാണ് റിലീസ് ചെയ്തത്.
റിലീസ് ചെയ്യുന്നതിന് മുന്‍പ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റവാങ്ങിയ ചിത്രമാണ് മിസ്റ്റര്‍ ബച്ചന്. റിലീസിന് മുന്നോടിയായി പാട്ടുകള്‍ പുറത്തിറങ്ങിയതോടെ നായകന്റെയും നായികയുടേയും പ്രായ വ്യത്യാസം ചര്‍ച്ചയായി. 56 വയസുള്ള രവി തേജ 25 വയസുള്ള ഭാഗ്യശ്രീ നായികയ്ക്കൊപ്പം അതിരുകടന്ന രീതിയില്‍ ഗാനരംഗത്തിലെത്തി എന്നതായിരുന്നു വിമര്‍ശനം. ഗ്ലാമര്‍ പ്രദര്‍ശനത്തിന് മാത്രമാണ് നായികയെ അവതരിപ്പിച്ചതെന്നും ആരോപണമുയര്‍ന്നു.