ബോവിക്കാനം(കാസര്‍കോട്): മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന മകന് അമ്മയെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുളിയാര്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ ബി.നബീസയാണ് (59) മരിച്ചത്. മകന് അബ്ദുള്‍ നാസറാണ് (42) വാക്തര്‍ക്കത്തെത്തുടര്‍ന്ന് മാതാവിനെ തലയ്ക്കടിച്ച് കൊന്നത്. അബ്ദുള്നാസറെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം തടയാന്‍ ശ്രമിച്ച നബീസയുടെ മൂത്തമകന് അബ്ദുള്‍ മജീദിന് തലയ്ക്കടിയേറ്റു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. വീട്ടില്‍ നബീസയും രണ്ട് മക്കളും മാത്രമാണുണ്ടായിരുന്നത്.
അബ്ദുള്‍ മജീദ് ഉറങ്ങുകയായിരുന്നു. കരച്ചില് കേട്ട് എത്തിയപ്പോഴാണ് നബീസ വീണുകിടക്കുന്നത് കണ്ടത്. തറയിലെമ്പാടും രക്തം ഒഴുകിയ നിലയിലായിരുന്നു.
മുന്‍ഭാഗത്തെയും അടുക്കളഭാഗത്തെയും വാതിലുകള്‍ അടച്ച ശേഷമാണ് അക്രമം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ അബ്ദുള്‍ മജീദിനെ ചെങ്കള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 15 വര്‍ഷത്തിലധികമായി അബ്ദുള്‍നാസര്‍ മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു. നബീസയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ്: പള്ളിക്കാല്‍ അബ്ദുള്ളക്കുഞ്ഞി. മറ്റുമക്കള്‍: ഇര്‍ഷാന, ഇക്ബാല്‍, അബ്ദുള്‍ഖാദര്‍, ഇര്‍ഫാന. മരുമക്കള്‍: സാക്കിയ (തുരുത്തി, കാസര്‍കോട്), സാദിഖ് (കട്ടക്കാല്‍), കബീര്‍ (മാങ്ങാട്). സഹോദരങ്ങള്‍: അബ്ദുള്ള (മേല്‍പ്പറമ്പ്), ബീഫാത്തിമ (കേളോട്ട്, ബദിയഡുക്ക), റുഖിയ (മേല്‍പ്പറമ്പ്), ഹവ്വാബി (കാഞ്ഞങ്ങാട്), പരേതനായ അബ്ദുള്‍ റഹ്മാന് (മേല്‍പ്പറമ്പ്).